Tuesday, 20 December 2022

Current Affairs- 20-12-2022

1. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റബ്ബർ അണക്കെട്ടായ ഗയാജി ഡാം (Gay aji Dam) ഏത് നദിക്ക് കുറുകെയാണ് നിർമിച്ചിരി ക്കുന്നത്- ഫാൽഗു (Falgu) നദി (ബിഹാർ)


2. മൂന്ന് ദശകങ്ങളുടെ ഇടവേളയ്ക്കുശേഷം രാജ്യത്ത് എവിടെയാണ് സിനിമാ തിയേറ്ററുകൾ തുറന്ന് പ്രദർശനം ആരംഭിച്ചിട്ടുള്ളത്- ശ്രീനഗർ

  • ഭീകരാക്രമണങ്ങളെ തുടർന്ന് 1990 കളിലാണ് ഇവിടുത്തെ തിയേറ്ററുകൾ അടച്ചത്.

3. ഷാങ്ഹായ് സഹകരണ സംഘടനയുടെ (SCO) 22-ാമത് ഉച്ചകോടി നടന്നത് എവിടെയാണ്- സമർഖണ്ഡ് (ഉസ്ബക്കിസ്താൻ)

  • ഇറാന് അംഗത്വം നൽകിയതോടെ സംഘടനയിലെ സ്ഥിരാംഗങ്ങളുടെ എണ്ണം ഒൻപതായി ചൈന, റഷ്യ, ഇന്ത്യ, കസാഖ്സ്താൻ, കിർഗിസ്താൻ, താജിക്കിസ്താൻ, ഉസ്ബക്കിസ്താൻ, പാകിസ്താൻ എന്നിവയാണ് മറ്റ് അംഗങ്ങൾ.
  • 2001 ജൂൺ 15- നാണ് സംഘടന നിലവിൽ വന്നത്.
  • 2023- ൽ എസ്.സി.യുടെ അധ്യക്ഷസ്ഥാ നം ഇന്ത്യ ഏറ്റെടുക്കും. 2022- ലെ അധ്യക്ഷ സ്ഥാനം ഉസ്ബക്കിസ്താനാണ് വഹിച്ചത്. 

4. ഇന്ത്യാ വിഭജനത്തിന്റെ ചരിത്രവും ആ കാലഘട്ടത്തിലെ കലാ സാംസ്കാരിക വിശേഷങ്ങളും പങ്കുവയ്ക്കുന്ന വെർച്വൽ മുസിയം സ്ഥാപിതമായത് എവിടെ- കൊൽക്കത്ത 


5. 2023- ലെ ഓസ്റ്റർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായി തിരഞ്ഞടുക്കപ്പെട്ടത്- ചെല്ലോ ഷോ (അവസാനത്തെ പ്രദർശനം) .

  • ഈ ഗുജറാത്തി സിനിമയുടെ സംവിധായകൻ- പാൻനളിൻ. ഗ്രാമീണ ഗുജറാത്തിലെ സിനിമാ പ്രേമിയായ ഒൻപതുകാരന്റെ കഥയാണ് ചിത്രം പറയുന്നത്.
  • 'കൂഴങ്കൾ' (തമിഴ്) ആയിരുന്നു 2022- ലെ ഇന്ത്യയുടെ ഔദ്യോഗിക ചിത്രം. 

6. കേന്ദ്രസർക്കാർ പദ്ധതിയായ 'സ്വധർഗ്രഹ്' (Swadhar Greli) ഏത് വിഷയവുമായി ബന്ധപ്പെട്ടതാണ്- സ്ത്രീസുരക്ഷ 

  • പുനരധിവാസം ആവശ്യമായ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്ക് പാർപ്പിടം, ഭക്ഷണം, വസ്ത്രം, വൈദ്യ -നിയമസഹായം തുടങ്ങിയവ നൽകാനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 

7. ദുബായിൽ നടന്ന 2022- ലെ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിൽ ജേതാക്കളായ രാജ്യം- ശ്രീലങ്ക 

  • പാകിസ്താനെയാണ് ഫൈനലിൽ തോൽ പ്പിച്ചത്.
  • 1984- ൽ ആരംഭിച്ച ഏഷ്യാകപ്പിൽ പ്രഥമ കിരീടം നേടിയത് ഇന്ത്യയാണ്.

8. ഏത് രാജ്യത്തെ പുതിയ പ്രസിഡന്റാണ് വില്യം റൂട്ടോ- കെനിയ


9. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എറിത്രിയയിലെ പുതിയ ഇന്ത്യൻ സ്ഥാനപതി- പ്രകാശ് ചന്ദ്


10. ദേശീയ എൻജിനീയേഴ്സ് ദിനം എന്നാണ്- സെപ്റ്റംബർ 15

  • ഇന്ത്യയുടെ ആദ്യ സിവിൽ എൻജിനീയർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന എം. വിശ്വേശ്വരായയുടെ ജന്മദിനമാണ് (1861) എൻജിനിയേഴ്സ് ദിനമായി 1968 മുതൽ ആചരിക്കുന്നത്.

11. ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസി ന്റെ (ABC) പുതിയ ചെയർമാൻ- പ്രതാപ് ജി. പവാർ


12. ഇന്ത്യയുടെ 76-ാമത് ചെസ് ഗ്രാൻഡ് മാസ്റ്ററായത്- പ്രണവ് ആനന്ദ്

  • ബംഗളൂരു സ്വദേശിയാണ് ഈ 15 കാരൻ
  • റുമാനിയയിലെ മായയിൽ നടന്ന ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ 2500 ഇലോ റേറ്റിങ് പിന്നിട്ടതോടെയാണ് പ്രണവിന് ഗ്രാൻഡ്മാസ്റ്റർ പദവി ലഭിച്ചത്.

13. രാജ്യത്തെ ഏറ്റവും മികച്ച മൃഗശാലയായി തിരഞ്ഞെടുക്കപ്പെട്ടത്- പത്മജാ നായിഡു ഹിമാലയൻ സുവോളജിക്കൽ പാർക്ക് (PNHZP), ഡാർജിലിങ്, പശ്ചിമബംഗാൾ 

  • അരിഗ്നാർ അണ്ണാ സുവോളജിക്കൽ പാർക്ക് (ചെന്നൈ) രണ്ടാം സ്ഥാനവും ശ്രീ ചാമരാജേന്ദ്ര സുവോളജിക്കൽ പാർക്ക് മൂന്നാം സ്ഥാനവും നേടി.

14. ഗഷ് ത് ഈ എർഷാദ് (Gasht-e-Ershad) എന്ന പേരിലുള്ള ഔദ്യോഗിക സദാചാര പോലീസ് പ്രവർത്തിച്ചിരുന്ന രാജ്യം- ഇറാൻ 

  • ഹിജാബ് ധരിച്ചില്ല എന്നാരോപിച്ച് ഗഷ് ത് ഇ എർഷാദ് അറസ്റ്റുചെയ്ത മഹ്സാ അമിനി എന്ന 22 കാരി കസ്റ്റഡിയിൽ മരിച്ചതിനെത്തുടർന്ന് ഇറാനിൽ വൻ പ്രക്ഷോഭം നടന്നിരുന്നു.
  • അതിയാഥാസ്ഥിതികനായ മഹ്മൂദ് അഹമ്മദി നെജാദ് പ്രസിഡന്റായിരിക്ക വെയാണ് 2006- ൽ ഗ് ഇ എർഷാദ് പ്രവർത്തനം തുടങ്ങിയത്.
  • 2022 ഡിസംബർ നാലിന് ഇറാൻ ഭരണ കൂടം ഇത് പിരിച്ചുവിട്ടു.

15. ഐക്യരാഷ്ട്രസഭയുടെ പുതിയ മനുഷ്യാവ കാശ കമ്മിഷണർ- വോൾക്കർ ടുർക് (ഓസ്ട്രിയ)


16. സമീപകാലത്ത് ലോകടെന്നീസിൽ നിന്ന് വിരമിച്ച പ്രസിദ്ധ താരം- റോജർ ഫെഡറർ (സ്വിറ്റ്സർലൻഡ്)

  • 2022 സെപ്റ്റംബർ ഒടുവിൽ ലണ്ടനിൽ നടന്ന ലോവർ കുപ്പായിരുന്നു ഫെഡററുടെ അവസാനത്തെ മത്സരം.
  • 41കാരനായ ഫെഡറർ 20 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്.
  • വിംബിൾഡണിൽ ഏറ്റവും കൂടുതൽ (എട്ട്) കിരീടം നേടിയ പുരുഷതാരം കൂടിയാണ്.

17. ഏത് രാജ്യത്തുനിന്നാണ് 2022 സെപ്റ്റം ബർ 17- ന് എട്ട് ചീറ്റപ്പുലികളെ (Cheetahs) ഇന്ത്യയിലെത്തിച്ചത്- നമീബിയ

  • മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലാണ് ഇവയെ പാർപ്പിച്ചിട്ടുള്ളത്. 

18. കസാഖ്സ്താൻ തലസ്ഥാനത്തിന്റെ ഇപ്പോഴത്തെ പേര്- അസ്താന (Astana)

  • മുൻ സോവിയറ്റ് യൂണിയന്റെ ഭാഗമായ കസാഖ്സ്താന്റെ പ്രസിഡന്റായി മൂന്ന് ദശകക്കാലം പ്രവർത്തിച്ച് നൂർസുൽത്താൻ നാസർ ബയേവിനോടുള്ള ആദരസൂചക മായി 2019- ൽ തലസ്ഥാനത്തിന്റെ പേര് 'നൂർ സുൽത്താൻ' എന്നാക്കിയിരുന്നു. 
  • 2022- ൽ 'അസ്താന' എന്ന പേര് പുനഃ സ്ഥാപിച്ചു. 

19. ലോകവാർത്താദിനം (World News Day എന്നാണ്- സെപ്റ്റംബർ 28


20. മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പരിശീലനത്തിന് സാമ്പത്തികസഹായം നൽകുന്ന സംസ്ഥാന സർക്കാർ പദ്ധതിയുടെ പേര്- യത്നം 


21. ജർമൻ സാഹിത്യ അവാർഡായ ഹെർമൻ agos (Hermann Kesten) പുരസ്‌കാരം (2022) ലഭിച്ച ഇന്ത്യൻ എഴുത്തുകാരി- മീനാ കന്ദസ്വാമി

  • എഴുത്തുകാരെ അടിച്ചമർത്തുന്ന നടപടികൾക്കെതിരായി നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരമാണിത്. 16 ലക്ഷം രൂപയാണ് സമ്മാനത്തുക.
  • ഇംഗ്ലീഷ് എഴുത്തുകാരിയും കവയിത്രിയും വിവർത്തകയും ആക്ടിവിസ്റ്റുമാണ് ചെന്നൈ സ്വദേശിനിയായ മീന (38), എം. 
  • എം.നിസാറുമായി ചേർന്ന് മീനാ കന്ദ സ്വാമി രചിച്ച ജീവചരിത്ര കൃതിയാണ് 'അയ്യങ്കാളി: എ ദളിത് ലീഡർ ഓഫ് ഓർഗാനിക് പ്രൊട്ടസ്റ്റ്.

22. ചെന്നൈയിലെ ആശാൻ സ്മാരക അസോസിയേഷന്റെ 2021- ലെ ആശാൻ സ്മാരക കവിതാപുരസ്കാരം നേടിയത്- കെ. ജയകുമാർ


23. യുനെസ്റ്റോയുടെ 2022- ലെ സമാധാന പുരസ്ക്കാരത്തിന് അർഹമായത്- ആംഗല മെർക്കൽ

  • ജർമനിയുടെ മുൻചാൻസലറാണ്. 

24. 2022- ൽ നൻമ ദോ (Nanmadol) കൊടുങ്കാറ്റ് വീശിയ രാജ്യമേത്- ജപ്പാൻ


25. കേന്ദ്രസർക്കാർ പുറത്തിറക്കിയ 2022- ലെ അവശ്യമരുന്നുകളുടെ പട്ടികയിൽ എത്ര ഔഷധങ്ങളാണുള്ളത്- 384


26. അമേരിക്കയുടെ രഹസ്യാന്വേഷണവിവരങ്ങൾ ചോർത്തി പുറം ലോകത്തിന് വെളിപ്പെടുത്തിയ അമേരിക്കൻ ഇന്റലിജൻസ് വിഭാഗത്തിന്റെ മുൻ കരാറുകാരൻ എഡ്വേർഡ് സ്നോഡന് പാസ്പോർട്ട് അനുവദിച്ച രാജ്യം- റഷ്യ


27. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറുള്ള ഖുസ്താൻ പ്രവിശ്യയിൽ ഇറാൻ പണിയുന്ന പുതിയ ആണവനിലയം- കാരൂൺ (300 മെഗാവാട്ടാണ് ശേഷി)


28. ഡിസംബർ നാലിന് പൊട്ടിത്തെറിച്ച ഇൻഡൊനീഷ്യയിലെ അഗ്നിപർവതം- മേരു അഗ്നിപർവതം


29. ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ മികച്ച സംവിധായകനായി തിരഞ്ഞെടുത്തതാരെയാണ്- എസ്.എസ്. രാജമൗലി


30. ദേശീയ കാർഷിക ഗ്രാമവികസന ബാങ്കായ നബാർഡിന്റെ ചെയർമാനായി നിയമിതനായ മലയാളി൦- കെ.വി. ഷാജി


No comments:

Post a Comment