1. ലോക ഗ്രീൻ ഇക്കോണമി ഉച്ചകോടി 2022 സെപ്റ്റംബറിൽ നടന്നതെവിടെ- ദുബായ്
2. ചൈനയിലെ ഗവേഷകർ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച മായ ഏതിനം ജന്തുവാണ്- ആർട്ടിക് ചെന്നായ
3. ചൈനയുടെ ആദ്യത്തെ ബഹിരാകാശ ടെലിസ്റ്റോപ്പേത്- കൗഫു- 1
4. 2022- ലെ ബുക്കർ പ്രൈസ് നേടിയ കൃതിയേത്- ദ സെവൻ മൂൺസ് ഓഫ് മാലി അൽമെയ്ദ (ഷെഹാൻ കരുണതിലകെ)
5. പാകിസ്താൻ സുപ്രീംകോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജിയാര്- അഷാ മാലിക്
6. അമേരിക്കയുടെ നാണയത്തിൽ ഇടംനേടിയ ആദ്യത്തെ കറുത്ത വർഗക്കാരിയായ വനിതയാര്- മായ ആഞ്ചലോ
7. അമേരിക്കൻ സുപ്രീംകോടതിയിലെ ജഡ്ജിയായി നിയമിക്കപ്പെട്ട കറുത്ത വർഗക്കാരിയായ ആദ്യത്തെ വനിതയാര്- കെറ്റാനി ബ്രൗൺ ജാക്സൺ
8. 2022- ലെ ലോക വനിതാദിനത്തിന്റെ സന്ദേശമെന്ത്- ജെൻഡർ ഇക്വാലിറ്റി ടുഡേ ഫോർ എ സസ്റ്റൈനബിൾ ടുമോറോ
9. 2022- ലെ യുനെസ്ലോ സമാധാനപുരസ്ക്കാരം നേടിയതാര്- ഏയ്ഞ്ചലാ മെർക്കൽ
10. 2022- ലെ പുലിറ്റ്സർ അവാർഡിനർഹയായ ബംഗ്ലാദേശി എഴുത്തുകാരിയാര്- ഫാഹ്മിതാ അസീം
11. ഐക്യരാഷ്ട്രസഭയുടെ നാൻസെൻ റെഫ്യൂജി അവാർഡ് നേടിയതാര്- ഏയ്ഞ്ചലാ മെർക്കൽ
12. ഇറ്റലിയിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി നിയമിതയായതാര്- ജിയോർജിയ മെലോണി
13. ഡേറ്റാ പ്രൈവസി ദിനമായി ആചരിക്കുന്ന ദിവസമേത്- ജനുവരി 28
14. ലോക എൻ.ജി.ഒ. ദിനമായി ആചരിക്കുന്ന ദിവസമേത്- ഫെബ്രുവരി 27
15. വനിതാ ജഡ്ജിമാരുടെ അന്തർദേശീയദിനമായി ആചരിക്കുന്നതെന്ന്- മാർച്ച് 10
16. ഇസ്ലാമോഫോബിയ ചെറുക്കാനുള്ള അന്തർദേശീയ ദിനമായി ഐക്യരാഷ്ട്ര സംഘടന 2022- ൽ പ്രഖ്യാപിച്ച ദിവസമേത്- മാർച്ച് 15
17. പ്രഥമ ലോക കിസ്വാഹിലി ഭാഷാദിനമായി ആചരിച്ച ദിവസമേത്- ജൂലായ് 7
18. ലോക പ്ലാസ്റ്റിക് സർജറി ദിനമായി ആചരിക്കുന്നതേത്- ജൂലായ് 15
19. ലോക ഇമോജി ദിനമായി ആചരിക്കുന്ന ദിവസമേത്- ജൂലായ് 17
20. ലോക മുങ്ങിമരണ പ്രതിരോധദിനമായി (വേൾഡ് ഡ്രൗണിങ് പ്രിവൻഷൻ ഡേ) ആചരിക്കുന്നതെന്ന്- ജൂലായ് 25
21. കണ്ടൽ ഇക്കോ സിസ്റ്റങ്ങളെ സംരക്ഷിക്കാനുള്ള അന്തർദേശീയദിനമേത്- ജൂലായ് 26
22. ലോക ജൈവ ഇന്ധന ദിനമായി ആചരിക്കുന്നതെന്ന്- ഓഗസ്റ്റ് 10
23. വിദ്യാഭ്യാസത്തെ ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കാനുള്ള പ്രഥമ അന്തർദേശീയ ദിനമായി (International Day to protect Education from Attack) ആചരിച്ച ദിവസമേത്- സെപ്റ്റംബർ 9
24. ലോക ഇലക്ട്രിക് വൈഹിക്കിൾ (ഇ.വി.) ദിനമായി ആചരിക്കുന്ന ദിവസമേത്- സെപ്റ്റംബർ 9
25. ഗ്രാമീണവനിതകളുടെ അന്തർദേശീയദിനമായി ആചരിക്കുന്നതേത്- ഒക്ടോബർ 15
26. തെലങ്കാനയിലെ ഭരണ കക്ഷിയായ രാഷ്ട്ര സമിതിയുടെ പുതുക്കിയ പേര്- ഭാരത് രാഷ്ട്ര സമിതി
27. "ദേശ് നായക് ദിവസ്’ ആയി ബംഗാളിലെ തൃണമൂൽ കോൺഗ്രസ് ആചരിച്ച ജനുവരി- 23 ആരുടെ ജന്മദിനമാണ്- സുഭാഷ്ചന്ദ്ര ബോസിന്റെ (ഭാരതസർക്കാർ പരാക്രം ദിവസ് ആയി ആചരിച്ചു)
28. ഡെമോക്രറ്റിക് ആസാദ് പാർട്ടി എന്ന പേരിൽ പുതിയ രാഷ്ട്രീ പാർട്ടി സ്ഥാപിച്ച നേതാവാര്- ഗുലാം നബി ആസാദ്
29. 2022 സെപ്റ്റംബറിൽ കേന്ദ്ര ആഭ്യന്ത രമന്ത്രാലയം അഞ്ചു വർഷത്തേക്ക് നിരോധിച്ച രാഷ്ട്രീയ സംഘടനയേത്- പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ
30. ന്യൂഡൽഹിയിലെ രാജ്പഥിന് നൽകിയിട്ടുള്ള പുതിയ പേരെന്ത്- കർത്തവ്യ പഥ്
No comments:
Post a Comment