1. 2026- ലെ ഫുട്ബോൾ ലോകകപ്പ് വേദി- അമേരിക്ക, കാനഡ, മെക്സിക്കോ
2. 2026- ലെ മിസിസ് വേൾഡ് കിരീടം നേടിയത്- സർഗം കൗശൽ
3. 2022- ലെ എം.ജി. സോമൻ ലൈഫ് ടൈം അചീവ്മെൻറ് അവാർഡ് നേടിയത്- കമൽഹാസൻ
4. 2022- ൽ സാഹിത്യ നിരൂപണത്തിനുളള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയത്- എം. തോമസ് മാത്യു
5. 2022- ൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചത്- സി. രാധാകൃഷ്ണൻ
6. മലയാളത്തിലെ വിവർത്തനത്തിനുള്ള 2022- ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം നേടിയത്- അച്യുതനുണ്ണി
7. 76 -ാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാംപ്യൻഷിപ്പിനുള്ള കേരള ടീമിനെ നയിക്കുന്നത്- വി. മിഥുൻ
8. രാജ്യത്തെ ആദ്യ താളിയോല രേഖ മ്യൂസിയം നിലവിൽ വന്നത്- തിരുവനന്തപുരം
9. 2023 ജനുവരി 12- ന് നാഷണൽ യൂത്ത് കോൺഫറൻസിന് വേദിയാകുന്നത്- കർണാടക
10. 2022 ഡിസംബറിൽ 16 ഇന്ത്യൻ ഔഷധ കമ്പനികൾ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ രാജ്യം- നേപ്പാൾ
11. 2022- ലെ ഗ്ലോബൽ ഫുഡ് സെക്യൂരിറ്റി ഇൻഡക്സിൽ ഒന്നാമത് എത്തിയ രാജ്യം- ഫിൻലൻഡ്
12. പുതിയ നേപ്പാൾ പ്രധാനമന്ത്രി- പുഷ്പ കമൽ ദഹൽ (പ്രചണ്ഡ)
13. പ്രഥമ കെ.ആർ.ഗൗരിയമ്മ പുരസ്കാരം നേടിയത്- ക്യൂബൻ സാമൂഹിക പ്രവർത്തകയായ ഡോ. അലിഡ ഗുവേര
- ക്യൂബൻ കമ്യൂണിസ്റ്റ് നേതാവ് ചെഗുവേരയുടെ മകളാണ് അലി
14. എല്ലാ സർക്കാർ ആശുപത്രികളിലും ആഴ്ചയിലൊരിക്കൽ കാൻസർ പ്രാരംഭ പരിശോധന ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം- കേരളം
15. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ലൈബ്രറി മണ്ഡലം എന്ന നേട്ടം കൈവരിച്ചത്- ധർമ്മടം
16. 2022 ഡിസംബറിൽ GI Tag ലഭിച്ച Gamocha ഏത് സംസ്ഥാനത്തെ കോട്ടൻ തുണിയാണ്- ആസ്സാം
17. 2014- നു ശേഷം ലോകകപ്പ് അരങ്ങേറ്റത്തിൽ ഇരട്ടഗോൾ നേടുന്ന ആദ്യ ബ്രസീൽ താരം- റിച്ചാലിസൻ
18. ലോകകപ്പിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ പാസ് നൽകിയ ഗോൾകീപ്പർ- മാനുവൽ ന്യൂയർ (ജർമനി)
19. ഖത്തർ ലോകകപ്പിൽ ചുവ പ്പുകാർഡ് കണ്ട് പുറത്തായ ആദ്യ താരം- വെയ്ൽസ് ടീമിന്റെ
ഗോൾകീപ്പർ വെയ്ൻ ഹെൻസേ ആണ്. ലോകക പ്പിൽ ചുവപ്പുകാർഡ് കണ്ട് പുറത്താകുന്ന മൂന്നാമത്തെ ഗോൾകീപ്പറാണ് ഹെൻസേ
20. ചരിത്രത്തിലാദ്യമായി പുരുഷ ലോകകപ്പ് മത്സരം നിയന്ത്രിച്ച ആദ്യ വനിതാ റഫറി- സ്റ്റെഫാ നി ഫ്രപ്പാർട്ട്.
21. ഡിസംബർ ഒൻപതിന് തമിഴ്നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി തീരങ്ങളിൽ നാശനഷ്ടങ്ങൾ വരുത്തിയ ചുഴലിക്കാറ്റ്- മാൻദാസ്
22. ഡിസംബർ ഒൻപതിന് ഇന്ത്യയുടെ തെക്കുകിഴക്കൻ തീരങ്ങളിൽ വീശിയ ചുഴലിക്കാറ്റിന് "മാൻദൗസ് എന്ന പേര് നൽകിയത്- യു.എ.ഇ. (വാക്കിന്റെ അർഥം- നിധികുഭം)
23. രാജ്യത്തെ ആദ്യ സഹകരണ പഞ്ചനക്ഷത്ര റിസോർട്ട്- സപ്ത റിസോർട്ട്, വയനാട്
24. ഇറാനിയൻ സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടുന്ന ഏത് ചലച്ചിത്രകാരിക്കാണ്, ഇറാൻ ഭരണകൂടം യാത്രാ വിലക്കേർപ്പെടുത്തിയതിനെത്തുടർന്ന് ഐ.എഫ്.എഫ്.കെ. 2022- ലെ "സ്പി രിറ്റ് ഓഫ് സിനിമ' പുരസ്കാരം സ്വീകരിക്കാൻ കഴിയാതിരുന്നത്- മനാസ് മുഹമ്മദി (ഇറാനിലെ സ്ത്രീകളുടെ സഹനത്തിന്റെ പ്രതീകമായി അവർ സ്വന്തം മുടിയിഴകൾ മുറിച്ച് പുരസ്കാരവേദിയിലേക്ക് അയച്ചു)
25. ‘വടക്കുകിഴക്കിന്റെ ആങ്കോർ വാട്ട്' എന്നറിയപ്പെടുന്ന ത്രിപുരയിലെ ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടാണ്, യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേക്ക് അംഗീകാരത്തിനായി കേന്ദ്രസർക്കാർ അപേക്ഷ സമർപ്പിച്ചത്- ഉനക്കോട്ട് ക്ഷേത്രശില്പ സമുച്ചയം
26. ക്രിസ്മസ് എന്നറിയപ്പെടുന്ന ഏത് ഛിന്നഗ്രഹമാണ് ഭൂമിയോടടുക്കുന്നതായി അടുത്തിടെ ജ്യോതിശ്ശാസ്ത്രജ്ഞർ കണ്ടെത്തിയത്- 2015 ആർ.എൻ. 35
27. അമേരിക്കയിലെ മിഡ് വേ അറ്റോൾ ദേശീയോദ്യാനത്തിൽ തിരിച്ചെത്തിയ ലോകത്തിലെ ഏറ്റവും പ്രായംചെന്നതെന്ന് ജീവശാസ്ത്രജ്ഞർ കരുതുന്ന കാട്ടുപക്ഷി- വിസ്ഡം (71 വയസ്സ്)
28. ഗോൾഡൻ ഗ്ലോബ് അവാർഡിനായി മികച്ച ഇംഗ്ലീഷിതര ചിത്രം, മികച്ച ഗാനം എന്നീ വിഭാഗങ്ങളിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ഇന്ത്യൻ ചലച്ചിത്രം- ആർ.ആർ.ആർ.
29. ഏത് ഏഷ്യൻ രാജ്യത്താണ് ജനനനിരക്ക് കുത്തനെ കുറയുന്ന പ്രശ്നം അതിജീവിക്കാൻ ജനങ്ങൾക്ക് മൂന്നുലക്ഷം രൂപ പാരിതോഷി കം പ്രഖ്യാപിച്ചത്- ജപ്പാൻ
30. കേരളത്തിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ഫാം- ആലുവ തുരുത്തിലെ സംസ്ഥാന വിത്തുത്പാദന കേന്ദ്രം
ഐ.എഫ്.എഫ്.കെ. പുരസ്കാരങ്ങൾ
- മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം- ഉതമ (ബൊളീവിയ, സംവിധാനം: അലക്സാണ്ട്രോ ലോയ്സ് ഗ്രിസി)
- മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ് കാരം- അറിയിപ്പ് (സംവിധാനം- മഹേഷ് നാരാ യണൻ)
- മികച്ച ജനപ്രിയ ചിത്രം- നൻപകൽ നേരത്ത് മയക്കം (സംവിധാനം- ലിജോ ജോസ് പെല്ലിശ്ശേരി)
- മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം- ഫിറോസ് ഘോറി (പലസ്തീൻ ചിത്രം- ആലം)
No comments:
Post a Comment