Saturday, 14 January 2023

Current Affairs- 14-01-2023

1. സ്ഥിരമായി ഗുരുതരമായ കുറ്റകൃത്വങ്ങളിൽ ഏർപ്പെടുന്നവരെ സർവീസിൽ തുടരാൻ അയോഗ്യരാക്കുന്ന പൊലീസ് ആക്ടിലെ ഏതു വകുപ്പ് പ്രകാരമാണ് അടുത്തിടെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ സർവിസിൽ നിന്നും പിരിച്ചുവിട്ടത്- 86 (3)

  • കേരള പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ചുള്ള നടപടി.

2. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്- പി.കെ.ശ്രീമതി

  • ജനറൽ സെക്രട്ടറി- മറിയം ധാവ്ളെ

3. അടുത്തിടെ ഭൂമി ഇടിഞ്ഞുതാഴ്ന്ന് അപകടാവസ്ഥയിലായ ഉത്തരാഖണ്ഡിലെ തീർത്ഥാടന നഗരം- ജോഷിമഠ്


4. 2023 എന്ത് വർഷമായാണ് ഐക്യരാഷ്ട്ര സംഘടന ആചരിക്കാൻ തീരുമാനിക്കുന്നത്- ചെറുധാന്യ വർഷം


5. 2023 ജനുവരിയിൽ Gaan Ngai ഫെസ്റ്റിവൽ ആഘോഷിക്കുന്ന സംസ്ഥാനം- മണിപ്പൂർ


6. US- ലെ ഹാർവഡ് ലോ സ്കൂൾ സെന്ററിന്റെ നീതിന്യായ രംഗത്ത് സമഗ്ര സംഭാവനക്കുള്ള അവാർഡ് ഫോർ ഗ്ലോബൽ ലീഡർ എന്ന ബഹുമതി ലഭിച്ചത്- ചീഫ് ജസ്റ്റിസ് DY ചന്ദ്രചൂഡ്


7. ആയുർവേദത്തിലെ ഗവേഷണ-വികസനത്തെ നിയന്ത്രിക്കുന്നതിനും വർധിപ്പിക്കുന്നതിനുമായി ആയുർവേദ പ്രൊഫഷണലുകൾക്കായി ആരംഭിച്ച

പദ്ധതി- 'SMART' - Scope for Mainstreaming Ayurveda Research in Teaching Professionals


8. 2022 മിസ് കേരളയായി തിരഞ്ഞെടുത്തത്- ലിസ് ജയ്മോൻ ജേക്കബ്


9. ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് മികച്ച സംവിധായകനായി തിരഞ്ഞെടുത്ത ഇന്ത്യക്കാരൻ- എസ് എസ് രാജമൗലി (ചിത്രം- RRR)


10. അടുത്തിടെ അന്തരിച്ച ഇന്ത്യയിലെ താക്കോൽ ദ്വാര ലാപ്രോസ്കോപിക് ശസ്ത്രക്രിയയുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി- ഡോ ടെഹംടൻ ഇ ഉദ്വാഡിയ

  • 1990 മെയ് 31ന് ആണ് മുംബൈയിലെ ജെ സർക്കാർ ആശുപത്രിയിൽ ഇദ്ദേഹം രാജ്യത്തെ ആദ്യ താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തിയത്.
  • 2017- ൽ പത്മഭൂഷൻ ലഭിച്ചു .

11. യഎൻ-ഹാബിറ്റാറ്റിന്റെ വേൾഡ് ഹാബിറ്റാറ്റ് അവാർഡ് രണ്ടാം തവണയും നേടുന്ന ജന മിഷൻ ഏത് സംസ്ഥാനത്തിന്റെ ആണ്- ഒഡീഷ (2019,2023)

  • ജഗ മിഷൻ ലക്ഷ്യം: ഒഡീഷയെ ഇന്ത്യയിലെ ആദ്യത്തെ ചേരി രഹിത സംസ്ഥാനം ആക്കുക

12. ജി-20 സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതി- വിസിറ്റ് ഇന്ത്യ 2013


13. കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കേരളത്തിൽ നിന്നും ഉൾപ്പെട്ട കേന്ദ്രങ്ങൾ- കുമരകം, ബേപ്പൂർ


14. കേരള നിയമസഭ സംഘടിപ്പിക്കുന്ന രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ നിയമസഭാ ലൈബ്രറി പുരസ്കാരം

നേടിയത്- ടി. പത്മനാഭൻ


15. പ്രഥമ കെ.ആർ. ഗൗരിയമ്മ ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ചത്- അലിഡ് ഗുവേര


16. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ അവതയ്ക്കുള്ള വിഭാഗത്തിൽ പങ്കെടുക്കുന്ന മലയാളി- കരൺ കുമാർ


17. 2023 ജനുവരിയിൽ ഓൾ ഇന്ത്യ സ്റ്റേറ്റ് മിനിസ്റ്റേഴ്സ് കോൺഫറൻസ് ഓൺ വാട്ടറിന് വേദിയായത്- ജോപ്പാൽ, മധ്യപ്രദേശ് 


18. ഇന്ത്യയുടെ പൊതു പ്രക്ഷേപണ സ്ഥാപനമായ പ്രസാർ ഭാരതിയുടെ അടിസ്ഥാന സൗകര്യ അതിനായി ആരംഭിച്ച പദ്ധതി- ബ്രോഡ്കാസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് നെറ്റ്വർക്ക് ഡവലപ്പ്മെന്റ് (BIND) 


19. ഇന്ത്യയുടെ 79-ാമത് ചെസ്സ് ഗ്രാൻഡ് മാസ്റ്ററായ തമിഴ്നാട് സ്വദേശി- എം. പ്രാണേഷ്


20. പുരുഷ ഹോക്കി വേൾഡ് കപ്പ് 2023 ന് മുന്നോടിയായി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് ഉദ്ഘാടനം ചെയ്ത ഹോക്കി സ്റ്റേഡിയം- ബിർസ മുണ്ട ഹോക്കി സ്റ്റേഡിയം, റൂർക്കേല


21. 2024 പാരിസ് ഒളിമ്പിക്സിൽ പുതുതായി ഉൾപ്പെടുത്തിയ കായികയിനങ്ങൾ- ബേക്കിംഗ്, സ്പോർട്ട് ക്ലൈബിങ്, സ്കെറ്റ് ബോർഡിങ്, സർഫിങ്


22. 2022 ജനുവരിയിൽ അന്തരിച്ച ഗാനരചയിതാവും കവിയുമായ വ്യക്തി- ബീയാർ പ്രസാദ് 


23. കേരള കലാമണ്ഡലം കല്പിത സർവകലാശാലയുടെ ചാൻസലറായി ചുമതലയേറ്റത്- മല്ലികാ സാരാഭായ്


24. അടുത്തിടെ ഭൗമ സൂചികാ പദവി ലഭിച്ച കേരളത്തിലെ എള്ളിനം- ഓണാട്ടുകര എള്ള്


25. രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡ് ഏർപ്പെടുത്തുന്ന സംസ്ഥാനം- കേരളം


26. സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ലെന്നും, പണിമുടക്കുന്നവർക്ക് ശമ്പളത്തിന് അർഹതയില്ലെന്നും വിധിച്ച കോടതി- കേരള ഹൈക്കോടതി


27. ഇന്ത്യയിലെ ബഹിരാകാശം സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്കും, സാങ്കേതികമായി ശാക്തീകരിക്കുന്നതിനും ISRO യുമായി സഹകരിക്കാൻ ധാരണാപത്രം ഒപ്പ് വെച്ച സ്ഥാപനം- മൈക്രോസോഫ്റ്റ്


28. ജപ്പാനെ മറികടന്ന് കൊണ്ട് ആഗോളതലത്തിൽ മൂന്നാമത്തെ വലിയ വാഹന വിപണിയായി മാറിയത്- ഇന്ത്യ


29. ഗോവയിലെ മാപ്പ് അന്താരാഷ്ട്ര ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് പുതുതായി നിർദ്ദേശിക്കപ്പെട്ട പേര്- മനോഹർ ഇന്റർനാഷണൽ എയർപോർട്ട്- മോപ്പ, ഗോവ 

  • മുൻ പ്രതിരോധ മന്ത്രിയും, 4 തവണ മുഖ്യമന്ത്രിയുമായിരുന്ന മനോഹർ പരീഖറുടെ സ്മരണാർത്ഥമാണ് പുനർനാമകരണം ചെയ്യുന്നത്.


30. 2022- ൽ ഏറ്റവും കൂടുതൽ പ്രകൃതിവാതക കയറ്റുമതി നടത്തിയ രാജ്യങ്ങൾ- ഖത്തറും, അമേരിക്കയും

  • ഇരു രാജ്യങ്ങളും 81.2 മില്യൺ ടൺ വീതം പ്രകൃതിവാതകം കയറ്റുമതി ചെയ്തു

No comments:

Post a Comment