Sunday, 22 January 2023

Current Affairs- 22-01-2023

1. 2023- ൽ 8 ാമത് കനയ്യലാൽ സേത്തിയ കവിതാ പുരസ്കാരത്തിന് അർഹനായ കവി- കെ. സച്ചിദാനന്ദൻ


2. ഇന്ത്യയിലെ ആദ്യ 5G ഡ്രോൺ-  Skyhawk


3. സാമൂഹികവും വൈകാരികവുമായ പഠനം പ്രോത്സാഹിപ്പിക്കാൻ സഹർഷ് ' എന്ന വിദ്യാഭ്യാസ പരിപാടി അവതരിപ്പിച്ച സംസ്ഥാനം- ത്രിപുര


4. രാജ്യത്തിന് പുറത്ത് നടക്കുന്ന വ്യോമാക്രമണ ഗെയിമുകളുടെ ഭാഗമാകുന്ന ആദ്യ വനിത യുദ്ധവിമാന പൈലറ്റ്- ആവണി ചതുർവേദി


5. 'സുർ സരിത സിംഫണി ഓഫ് ഗംഗ' എന്ന സാംസ്കാരിക പരിപാടിക്ക് വേദിയായത്- വാരണാസി


6. ഫെഡറൽ ബാങ്കിന്റെ ആദ്യ സാഹിത്വ പുരസ്കാര ജേതാവ്- കെ.വേണു (കെ.വേണുവിന്റെ ആത്മകഥയായ ഒരു അന്വേഷണത്തിന്റെ കഥ'യാണ് പുരസ്കാരത്തിന് അർഹമായത്)


7. അടുത്തിടെ ദേശീയ ശാസ്ത്ര കോൺഗ്രസിന്റെ പ്രദർശന വേദിയിൽ ശ്രദ്ധാകേന്ദ്രമായി മാറിയ ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ള ഏറ്റവും പഴക്കമേറിയ മനുഷ്യശേഷിപ്പ്- നർമദാ മാൻ എന്ന തലയോട്ടി


8. അസമിന്റെ കൊയ്ത്തുത്സവം- മാഗ് ബിഹു


9. ലോക സാമ്പത്തിക ഉച്ചകോടിയിൽ ഇന്ത്യൻ സംഘത്തെ നയിക്കുന്ന കേന്ദ്ര മന്ത്രിമാർ- സ്മൃതി ഇറാനി (കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി), അശ്വിനി വൈഷ്ണവ് (ടെലികോം-ഐ.ടി. വകുപ്പ് മന്ത്രി) 


10. രാജ്യത്തെ ആദ്യ ഓൺലൈൻ ഗെയിമിങ് എക്സലൻസ് സെന്റർ പ്രവർത്തനം ആരംഭിച്ചത്- ഷില്ലോങ്


11. 28th ക്രിട്ടിക്കൽ ചോയ്സ് അവാർഡ്സിൽ മികച്ച വിദേശഭാഷാ ചിത്രം, മികച്ച ഗാനം എന്നീ വിഭാഗങ്ങളിൽ പുരസ്കാരത്തിന് അർഹമായ ചിത്രം- RRR


12. ഇന്ത്യയിലെ ആദ്യ ഗെയിമിങ് എക്സലൻസ് സെന്റർ പ്രവർത്തനം ആരംഭിക്കുന്ന സംസ്ഥാനം- മേഘാലയ


13. ഇന്ത്യയിലെ ആദ്യ സോളാർ ഇലക്ട്രിക് കാർ അവതരിപ്പിച്ചത്- വായ്‌വേ മൊബിലിറ്റി 


14. 2023 ജനുവരിയിൽ കരസേനാ ദിന പരേഡ് നടക്കുന്നത് എവിടെയാണ്- ബംഗളൂരു

  • ആദ്യമായിട്ടാണ് ഡൽഹിക്ക് പുറത്ത് നടക്കുന്നത്

15. 2023 ജനുവരിയിൽ തീർപ്പായ, രാജ്യത്ത് അവശേഷിച്ചിരുന്ന ഏറ്റവും പഴക്കം ചെന്ന കേസ്-  71/1951 ബെർഹാംപൂർ ബാങ്ക് ലിമിറ്റഡ് ലിക്വിഡേഷൻ കേസ്

  • 72 വർഷം പഴക്കമുളള കേസ് തീർപ്പാക്കിയത്- പ്രകാശ് ശ്രീവാസ്തവ (കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ്)

16. അടുത്തിടെ അറുപതാം വാർഷികം ആചരിച്ച കേരളത്തിലെ പ്രസ്ഥാനം- ശാസ്ത്ര സാഹിത്യ പരിഷത്ത് (മാസികകൾ- ശാസ്ത്രഗതി, ശാസ്ത്ര

കേരളം, യുറീക്ക)


17. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാള വിഭാഗത്തിന്റെ പ്രവാസ കൈരളി സാഹിത്യ പുരസ്കാരം ലഭിച്ചത്- കെ ആർ മീര


18. ദേശീയ സ്റ്റാർട്ടപ്പ് പുരസ്കാരം നേടിയ കേരളത്തിലെ സ്റ്റാർട്ടപ്പ്- ഐറോവ് ടെക്നോളജിസ് പ്രൈവറ്റ് ലിമിറ്റഡ് (ദേശീയ സ്റ്റാർട്ടപ്പ് ദിനം ജനുവരി 16)


19. നീലക്കുറിഞ്ഞിയെ സംരക്ഷിത സസ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് ഏത് നിയമ പ്രകാരമാണ്- 1972 വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ 3


20. പ്രകൃതി സംരക്ഷണത്തിന് സന്ദേശങ്ങൾ കവിതകളുടെ അവതരിപ്പിച്ച സുഗതകുമാരി ടീച്ചറുടെ ഓർമ്മയ്ക്കായുള്ള സുഗത വനം പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥലം- ആറന്മുള


21. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ബെർഹാംപൂർ കേസ് (1951) തീർപ്പാക്കിയ ഹൈക്കോടതി- കൊൽക്കട്ട


22. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള 21-ാമത് നാവിക അഭ്യാസം- VARUNA


23. മാഗ്ബിഹു കൊയ്ത് ഉത്സവം നടക്കുന്ന സംസ്ഥാനം- അസം


24. 1961- ന് ശേഷം ആദ്യമായി ജനസംഖ്യ കുറഞ്ഞ രാജ്യം- ചൈന


25. 2023 ജനുവരിയിൽ രാജിവെച്ച വിയറ്റ്നാം പ്രസിഡന്റ്- ന്യൂവെൻ ഷ്വാൻ ഫുക്


26. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ പൊതു വിദ്യാലയങ്ങളിൽ 2023 ജനുവരിയിൽ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപെടുത്തിയ ഇന്ത്യൻ ഭാഷ ഏതാണ്- പഞ്ചാബി


27. 71-ാമത് മിസ് യൂണിവേഴ്സ് കിരീടം (2023) നേടിയത്- ആർബോണി ഗ്രബ്രിയേൽ (അമേരിക്ക)

  • ചരിത്രത്തിൽ ആദ്യമായാണ് ഒരു അമേരിക്കൻ ഫിലിപ്പീൻസ് സുന്ദരി മിസ് യൂണിവേഴ്സ് കിരീടം നേടുന്നത്.

  • കഴിഞ്ഞ വർഷത്തെ വിശ്വസുന്ദരി ഇന്ത്യയുടെ ഹർനാസ് സന്ധു ആർ ബോണി ഗബ്രിയേലിന് കിരീടം അണിയിച്ചു.

  • 1994- ൽ ഇന്ത്യയുടെ സുസ്മിതസെന്നും 2000-ത്തിൽ ലാറ ദത്തയും വിശ്വ സുന്ദരികളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

28. മാഗ് ബിഹു കൊയ്ത്തു ഉത്സവം നടക്കുന്ന സംസ്ഥാനം- അസം


29. 2022- ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് പ്രകാരം പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിൽ ഏഷ്യയിൽ ഒന്നാം സ്ഥാനത്തും, ആഗോള തലത്തിലൽ നാലാം സ്ഥാനത്തും എത്തിയത്- കേരള സ്റ്റാർട്ടപ്പ് മിഷൻ


30. “സഹർഷ് എന്ന പ്രത്യേക വിദ്യാഭ്യാസ പരിപാടിയുമായി ബന്ധപ്പെട്ടിരിക്കുന്ന സംസ്ഥാനം- ത്രിപുര


No comments:

Post a Comment