Wednesday, 25 January 2023

Current Affairs- 25-01-2023

1. ഇന്ത്യയുടെ എത്രാമത് ചീഫ് ജസ്റ്റിസാണ് ഡി.വൈ. ചന്ദ്രചൂഡ്- 50-ാമത്

  • 2022 നവംബർ ഒൻപതിന് ചുമതലയേറ്റ അദ്ദേഹത്തിന് 2024 നവംബർ 10 വരെ കാലാവധിയുണ്ട്.

  • ഏറ്റവും ദീർഘകാലം ചീഫ് ജസ്റ്റിസ് പദവി (1978-1985, ഏഴുവർഷം, നാലുമാസം) വഹിച്ച ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡിന്റെ മകനാണ്.

2. അന്തരിച്ച ഗായിക ലതാമങ്കേഷ്കറുടെ സ്മരണാർഥം ഏത് നഗരത്തിലെ കവലകളിലൊന്നിനാണ് ലതാ മങ്കേഷ്കർ ചൗക്ക് എന്ന് നാമകരണം ചെയ്തത്- അയോധ്യ (യു.പി.)

  • 40 അടി നീളവും 12 അടി ഉയരവുമുള്ള കൂറ്റൻ വീണാശില്പവും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. രഞ്ജൻ മൊഹന്തി, റാം സുതർ എന്നിവരാണ് ഇവ രൂപകല്പന ചെയ്തത്. ചൗക്ക് സമുച്ചയത്തിൽ വെള്ള മാർബിളിൽ കൊത്തിയ 92 താമരകളും സ്ഥാപിച്ചിട്ടുണ്ട്.

3. വാർത്താഎജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (PTI) യുടെ ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- അവിക് കുമാർ സർക്കാർ (ആനന്ദബസാർ പത്രിക) 


4. മയക്കുമരുന്നുകടത്ത് ശൃംഖലക്കെതിരേ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേ ഷൻ (CBI) ആരംഭിച്ച പദ്ധതി- ഓപ്പറേഷൻ ഗരുഡ


5. വിനോദസഞ്ചാരികൾക്കായി ലോകത്തിലെ ഏറ്റവും വലിയ ജംഗിൾ സഫാരി പാർക്ക് നിർമിക്കുന്നത് ഏത് സംസ്ഥാനത്താണ്- ഹരിയാണ

  • ഗുരുഗ്രാം, നൂഹ് ജില്ലകളിലെ ആരവല്ലി പർവതനിരകളിൽ 10000 ഏക്കറിലായാണ് പാർക്ക് നിർമിക്കുന്നത്.

6. 2022 ഒക്ടോബറിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി തിരുവനന്തപുരത്തെ ഗവ. സെക്രട്ടേറിയറ്റിനു മുന്നിൽ 18 ദിവസം നിരാഹാരസമരം നടത്തിയ 82- കാരിയായ സാമൂഹിക പ്രവർത്തക- ദയാബായി

  • കോട്ടയം പാലാ സ്വദേശിനിയായ മേഴ്സി മാത്യുവാണ് ദയാബായി എന്ന പേരിൽ പ്രശസ്തി നേടിയിട്ടുള്ളത്

7. നഗര സൗന്ദര്യവത്കരണത്തിനുള്ള കേന്ദ്ര സർക്കാർ പദ്ധതി- അമൃത് (Atal Mission for Rejuvenation and Urban Transformation)

  • 2015-ലാണ് പദ്ധതി ആരംഭിച്ചത്. 

8. ദേശീയ വനിതാ കമ്മിഷന്റെ പ്രഥമ അധ്യക്ഷ- ജയന്തി പട് നായിക്

  • 1992-1995 കാലത്താണ് അധ്യക്ഷസ്ഥാനം വഹിച്ചത്.

  • 2022 സെപ്റ്റംബർ 28- ന് അന്തരിച്ചു. 

9. തദ്ദേശീയമായി നിർമിച്ച ഏത് ലഘു യുദ്ധ ഹെലികോപ്റ്ററുകളാണ് അടുത്തിടെ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്- Prachand

  • ധനുഷ് എന്നുമറിയപ്പെടുന്ന 143 ഹെലി കോപ്റ്റർ യൂണിറ്റിന്റെ ഭാഗമായാണ് ഇവ പ്രവർത്തിക്കുന്നത്.

10. 2022 ഒക്ടോബർ ഒന്നിന് അന്തരിച്ച തുളസി താന്തിയെ (64) വിശേഷിപ്പിക്കുന്നത് ഏത് പേരിലാണ്- ഇന്ത്യയുടെ വിൻഡ്മാൻ (India's Wind Man)

  • രാജ്യത്ത് കാറ്റാടി യന്ത്രവൈദ്യുതി വ്യവസായത്തിന് തുടക്കം കുറിച്ചവരിൽ പ്രധാനിയും സുസ്സോൺ എനർജിയുടെ സ്ഥാപകനുമാണ്.

11. പരിവർത്തിത ദളിതർക്ക് പട്ടികജാതി പദവി നൽകുന്ന വിഷയം പരിഗണിക്കാൻ കേന്ദ്ര സർക്കാർ നിയമിച്ച മൂന്നംഗ കമ്മിഷന്റെ അധ്യക്ഷൻ- ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ

  • വിരമിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ഡോ. രവീന്ദ്രകുമാർ ജെയിൻ, യു.ജി.സി. അംഗം സൃഷ്ടയാദവ് എന്നിവരാണ് അംഗങ്ങൾ 

12. 2022 ഒക്ടോബർ 10- ന് അന്തരിച്ച മുലായം സിങ് യാദവ് (82) ഏത് കാലത്താണ് ഇന്ത്യയുടെ പ്രതിരോധമന്ത്രിപദം വഹി ച്ചിരുന്നത്- 1996 ജൂൺ ഒന്ന് മുതൽ 1998 മാർച്ച് 19 വരെ

  • എച്ച്.ഡി. ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാരിലാണ് മുലായം ആ പദവി വഹിച്ചത്.

  • മൂന്ന് തവണ യു.പി. മുഖ്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

13. 2022- ലെ ഫോർമുല വൺ കാറോട്ട മത്സരത്തിൽ തുടർച്ചയായി രണ്ടാം തവണയും ലോകകിരീടം നേടിയ ഡച്ച് താരം- മാക്സ് വെസ്റ്റപ്പൻ (25)


14. ആരുടെ ജീവിതവുമായി ബന്ധപ്പെട്ട അറിയപ്പെടാത്ത ഏടുകളാണ് അടുത്തിടെ പുറത്തിറങ്ങിയ കോർബറ്റ് പേപ്പേഴ്സ് എന്ന പുസ്തകത്തിലുള്ളത്- ജിം കോർബറ്റ്

  • ബ്രിട്ടീഷ് നായാട്ടുകാരനും എഴുത്തുകാ രനുമായ ജിം കോർബറ്റിന്റെ (1875-1955) സാഹസികതകൾ വിവരിക്കുന്ന പ്രസിദ്ധ കൃതിയാണ് 'മാൻ ഈറ്റേഴ്സ് ഓഫ് കുമയോൺ.

15. കഴിഞ്ഞ 40 വർഷം കൊണ്ട് മൺവെട്ടി ഉപയോഗിച്ച് കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ 17- ഓളം കുളങ്ങൾ നിർമിച്ച് പ്രസിദ്ധി നേടിയ ഗ്രാമീണൻ അടുത്തിടെ അന്തരിച്ചു. അദ്ദേഹത്തിന്റെ പേരെന്ത്- കാമെഗൗഡ (85)

  • ഗ്രാമവാസികൾ 'ആധുനിക ഭഗീരഥ’ എന്നുവിളിക്കുന്ന ഗൗഡയെ പ്രധാനമന്ത്രി നരേന്ദ്രമോദി 2020- ൽ മൻകിബാത്ത് പ്രഭാഷണത്തിൽ അനുമോദിച്ചിരുന്നു.

16. കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ബാലൻദ്യോർ പുരസ്കാരം നേടിയത്- കരിം ബെൻസമ (ഫ്രാൻസ്)

  • സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിന്റെ താരമാണ്.

  • ബാഴ്സലോണ താരം അലക്സിയ പുട്ടെയാസാണ് (സ്പെയിൻ) മികച്ച വനിതാ താരം. 

  • ബാഴ്സലോണയുടെ ഗവിയാണ് മികച്ച യുവതാരം (സ്പെയിൻ). 

  • മികച്ച സ്ട്രൈക്കർക്കുള്ള ഗെർമുള്ളർ പുരസ്ക്കാരം ബാഴ്സലോണയുടെ റോബർ ട്ട് ലെവൻഡോവ്സ്കി (പോളണ്ട്) നേടി. 

  • 1946- ൽ സ്ഥാപിതമായ 'ഫ്രാൻസ് ഫുട്ബോൾ' മാസികയാണ് Ballon d'Or പുരസ്ക്കാരങ്ങൾ നൽകുന്നത്.

17. നാസയുടെ ജെയിംസ് വെബ് ടെലസ്കോപ്പ് കണ്ടെത്തുന്ന സൗരയൂഥത്തിന് പുറത്തുള്ള ആദ്യ ഗ്രഹം- LHS 475 b


18. "ബവിംഗ് എ വൈറൽ സ്റ്റോം : ഇന്ത്യാസ് കോവിഡ്-19 വാക്സിൻ സ്റ്റോറി' എന്ന പുസ്തക ത്തിന്റെ രചയിതാക്കൾ- Ashish Chandorkar, Suraj Sudhi


19. ഭിന്നശേഷി വിഭാഗക്കാരുടെ ശാക്തീകരണത്തിനായി പർപ്പിൾ ഫെസ്റ്റ് ആഘോഷിക്കുന്ന സംസ്ഥാനം- ഗോവ


20. രാജാക്കന്മാരുടെ കായിക വിനോദമെന്നറിയപ്പെടുന്ന പോളോ ഗെയിംസിന്റെ 120 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കപ്പെട്ടത്- ഇംഫാൽ (മണിപ്പൂർ)


21. ഇന്ത്യയും ജപ്പാനും സംയുക്തമായി നടത്തുന്ന വ്യോമാഭ്യാസത്തിന്റെ പേര്- വീർ ഗാർഡിയൻ 2023

  • ഇന്ത്യൻ വ്യോമസേനയുടെ ആദ്യ വനിത യുദ്ധവിമാന പൈലറ്റായ അവനി ചതുർവേദി ജപ്പാനിൽ നടക്കുന്ന വ്യോമാഭ്യാസത്തിന്റെ ഭാഗമാകുന്നു.

22. 2013- ൽ ജനുവരിയിൽ, പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ദൈർഘ്യമേറിയ റിവർ ക്രൂയിസ്- എം വി ഗംഗാ വിലാസ്


23. 2023 ജനുവരിയിൽ അന്തരിച്ച ഇറ്റാലിയൻ ഫുട്ബോൾ താരവും, പരിശീലകനുമായിരുന്ന വ്യക്തി- ജിയാൻ ലൂക്ക വിയാലി


24. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്കരണ സമിതിയുടെ ചെയർൺ- പ്രൊഫ. സുമേഷ് ദാസ


25. സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ കോൺഫറൻസിൽ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസ് ആയി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന വ്യവസായ വകുപ്പിന്റെ പദ്ധതി- സംരംഭക വർഷം പദ്ധതി


26. ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീം സിലക്ഷൻ കമ്മിറ്റി ചെയർമാനായി നിയമിതനാ- ചേതൻ ശർമ്മ


27. 2023 ജനുവരിയിൽ അന്തരിച്ച പ്രശസ്തനായ ഡോക്ടറും, ഇന്ത്യയിലെ താക്കോൽ ദ്വാര (ലാപ്രോസ്കോപിക് ) ശസ്ത്രക്രിയയുടെ പിതാവ് എന്നുമറിയപ്പെടുന്ന വ്യക്തി- ഡോ. ടെഹംടൻ. ഇ. ഉദ്വാഡിയ

 

28. ഏഷ്യയിലെ ഏറ്റവും വലിയ കംപ്രസ്ഡ് ബയോഗ്യാസ് (CBG) പ്ലാന്റ് പ്രവർത്തനം തുടങ്ങിയത് എവിടെയാണ്- ലെഹ്റാഗാഗ (പഞ്ചാബ്)

  • പ്രതിദിനം 300 ടൺ വൈക്കോൽ സംസ്കരി ച്ച് 10,000 ക്യുബിക് മീറ്ററിന്റെ എട്ട് ജസ്റ്ററുകൾ ഉപയോഗിച്ച് 33 ടി.പി.ഡി. കംപ്രസ്ഡ് ബയോഗ്യാസ് ഉത്പാദിപ്പിക്കാൻ കഴിയുംവിധമാണ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. 

 

29. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷ സ്ഥാനത്ത് എത്തിയ എത്രാമത്തെ വ്യക്തിയാണ് മല്ലി കാർജുൻ ഖാർഗെ- ആറാമത്തെ

  • കോൺഗ്രസിന്റെ 137 വർഷത്തെ ചരിത്രത്തിലെ മൂന്നാമത്തെ ദളിത് അധ്യക്ഷൻ കൂടിയാണ് കർണാടകത്തിൽനിന്നുള്ള ഖാർഗെ (80).

  • 2022 ഒക്ടോബർ 17- ന് നടന്ന തിരഞ്ഞടുപ്പിൽ മലയാളിയായ ശശി തരൂർ ആയിരുന്നു ഖാർഗെയുടെ എതിരാളി.

30. ലോകത്തിലെ ഏറ്റവും വലിയ മത്സ്യകന്യകാ ശില്പം (Largest merperson sculpture) എന്ന ഗിന്നസ് ബുക്ക് റെക്കോഡ് നേടിയത്- സാഗരകന്യക

  • തിരുവനന്തപുരം ശംഖുംമുഖം കടൽത്തിരത്ത് സ്ഥിതിചെയ്യുന്ന ശില്പം കാനായി കുഞ്ഞിരാമനാണ് രൂപകല്പനചെയ്തത്. 

  • അസ്തമയസൂര്യനെ നോക്കി ചിപ്പിക്കുള്ളിൽ ശയിക്കുന്നരീതിയിലുള്ള സാഗരകന്യകയ്ക്ക് 87 അടി നീളവും 25 അടി ഉയരവുമുണ്ട്. 1992- ലാണ് നിർമാണം പൂർത്തിയായത്.

No comments:

Post a Comment