Friday, 3 March 2023

Current Affairs- 03-03-2023

1. 2023 ഫെബ്രുവരിയിൽ അന്തരിച്ച മോഹിനിയാട്ടത്തിന് രാജ്യാന്തര പ്രശസ്തി നേടിക്കൊടുത്ത വിഖ്യാത നർത്തകി- ഡോ.കനക് റെലെ


2. ആമസോൺ നിക്ഷേപം നടത്തുന്ന ആദ്യ കേരള സംരംഭം- ഫ്രഷ് ടു ഹോം


3. യു.എസ്. പ്രസിഡന്റ് സ്ഥാനത്തേക്ക് റിപബ്ലിക്കൻ പാർട്ടിയുടെ  സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഇന്ത്യൻ വംശജൻ (മലയാളി)- വിവേക് രാമസ്വാമി


4. 22-ാം നിയമ കമ്മീഷന്റെ കാലാവധി എന്ന് വരെയാണ് നീട്ടിയത്- 2024 ഓഗസ്റ്റ് 31 വരെ

  • 2023 ഫെബ്രുവരി 20 വരെ ആയിരുന്നു


5. പി.ഭാസ്കരൻ പുരസ്കാര ജേതാവ്- ജോൺ പോൾ (മരണാനന്തര ബഹുമതി)


6. സംസ്ഥാനത്തെ 2022- ലെ മികച്ച കളക്ടർക്കുള്ള അവാർഡ് നേടിയത്- എ.ഗീത (വയനാട് കളക്ടർ)


7. ടെസ്റ്റ് ക്രിക്കറ്റ് ബോളിങ് റാങ്കിങ്ങിൽ 87 വർഷത്തിനിടെ ഒന്നാമത് എത്തുന്ന ഏറ്റവും പ്രായം കൂടിയ താരം- ജയിംസ് ആൻഡേഴ്സൻ (40 വയസ്സ്, ഇംഗ്ലണ്ട്)


8. അന്താരാഷ്ട്ര മാതൃഭാഷ ദിനം (ഫെബ്രുവരി 21) Theme- Multilingual Education- a necessity to transform education


9. 2023 ഫെബ്രുവരിയിൽ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ സംഘടിപ്പിക്കുന്ന ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടിയുടെ വേദി- കുമരകം (കോട്ടയം)


10. ഇന്ത്യയുടെ 80-ാമത് ചെസ് ഗ്രാൻഡ് മാസ്റ്ററായ തമിഴ്നാട് സ്വദേശി- എൻ.ആർ. വിഘ്നഷ്

  • ഇന്ത്യയിൽ ചെസ് ഗ്രാൻഡ് മാസ്റ്ററാകുന്ന ആദ്യ സഹോദരങ്ങൾ- എൻ.ആർ. വിശാഖ്, എൻ.ആർ. വിഘ്നേഷ്
  • ഇന്ത്യയുടെ 59-ാമത് ചെസ് ഗ്രാൻഡ്മാസ്റ്ററാണ് എൻ.ആർ. വിശാഖ്


11. യാത്രക്കാർക്കായി ഡൽഹി മെട്രോ റെയിൽ പുറത്തിറക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വെർച്വൽ ഷോപ്പിംഗ് ആപ്പ്- മൊമന്റം 2.0


12. 2023 ഫെബ്രുവരിയിൽ ലോക ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായ ഇന്ത്യാക്കാരൻ- പരമേശ്വരൻ അയ്യൻ


13. ഇന്റർനാഷണൽ സെന്റർ ഓഫ് എക്സലൻസ് ഫോർ ഡാംസ് (ICED) എന്ന പേരിൽ അണക്കെട്ടുകൾക്കായി അന്താരാഷ്ട്ര മികവിന്റെ കേന്ദ്രം സ്ഥാപിക്കാൻ കേന്ദ്ര ജല കമ്മീഷനുമായി കരാർ ഒപ്പ് വെച്ചത്- ഐ.ഐ.ടി റൂർക്കി


14. 76-ാമത് BAFTA (British Academy Film Award) പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

  • മികച്ച ചിത്രം- ഓൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട് (സംവിധാനം- എഡ്വാർഡ് ബർജർ)  
  • മികച്ച നടൻ- ഓസ്റ്റിൻ ബട്ലർ (ചിത്രം- എൽവിസ്)
  • മികച്ച നടി- കേറ്റ് ബ്ലാഞ്ചെറ്റ് (ചിത്രം൦- താർ)
  • മികച്ച ഡോക്യുമെന്ററി- നവൽനി 


15. അന്താരാഷ്ട്ര ട്വന്റി-20 വനിതാ ക്രിക്കറ്റിൽ 3000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം- ഹൻമൻപ്രീത് കൗർ


16. ഇന്ത്യയിലെ ആദ്യ ഫ്രോസൻ ലേക്ക് മാരത്തോൺ നടന്നത്- പാംഗോങ് തടാകം (ലഡാക്ക്)

  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഫ്രോസൺ ലേക്ക് ഹാഫ് മാരത്തണായി ഗിന്നസ് ബുക്കിൽ ഇടം നേടി.


17. മുൻകൂട്ടി ബുക്ക് ചെയ്ത് വിനോദ യാത്ര പോകാൻ സ്ത്രീകൾക്ക് KSRTC ഒരുക്കുന്ന പദ്ധതിയുടെ പേര്- പെൺകൂട്ട്


18. കേന്ദ്രസർക്കാർ നിർദ്ദേശിച്ച ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി എത്രയാണ്- 6 വയസ്സ്


19. 2023 ഫെബ്രുവരിയിൽ അന്തരിച്ച ഭലിപ്പി നാരായണ ഭാഗവതർ ഏത്  മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു- യക്ഷഗാനം


20. ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസമാണ് ഡസ്റ്റിലിക്- ഉസ്ബെക്കിസ്ഥാൻ


21. പശുവിൻ ചാണകം, മൂത്രം എന്നിവയിൽ നിന്നും ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ കേരള ഫീഡ് സംരംഭക സെൽ നൽകുന്ന പരിശീലനം- സ്വയംപ്രഭ


22. 2023 ഫെബ്രുവരിയിൽ മഹാകവി വള്ളത്തോൾ നാരായണമേനോന്റെ പേരിൽ ചെയർ സ്ഥാപിക്കുന്ന സർവകലാശാല- മലയാളം സർവകലാശാല


23. 2023- ലെ അക്ബർ കക്കട്ടിൽ അവാർഡ് നേടിയത്- സുഭാഷ് ചന്ദ്രൻ, കൃതി- സമുദ്ര ശില


24. 'ശ്രീദേവി - ദ് ലൈഫ് ഓഫ് എ ലെജൻഡ്' എന്ന നടി ശ്രീദേവിയുടെ ജീവചരിത്ര പുസ്തകം രചിച്ചത്- ധീരജ് കുമാർ


25. ലിത്വാനിയ ആസ്ഥാനമായ സർഫ് ഷാർക്കിന്റെ റിപ്പോർട്ട് പ്രകാരം 2022- ൽ ലോകത്ത് ഏറ്റവും കൂടുതൽ ഇന്റർനെറ്റ് സെൻസർഷിപ്പിനു വിധേയമായ പ്രദേശം- കശ്മീർ


26. ബംഗ്ലാദേശിന്റെ 22-ാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- മുഹമ്മദ് ഷഹാബുദ്ദീൻ ചുപ്പു


27. 2023 ഫെബ്രുവരിയിൽ മെഡിറ്റേറിയൻ ദ്വീപ് രാജ്യമായ സൈപ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്- നിക്കോസ് ക്രിസ്റ്റൊഡൗലി ഡെസ്


28. പ്രഥമ വനിതാ ഐ.പി.എൽ ക്രിക്കറ്റിന്റെ താരലേലത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിച്ചത്- സ്മൃതി മന്ഥാന (ഇന്ത്യ)

  • റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 3.4 കോടി രൂപയ്ക്കാണ് സ്മൃതി മന്ഥാനയെ ടീമിൽ എത്തിച്ചത്
  • വനിതാ ഐ.പി.എൽ ക്രിക്കറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി താരം- മിന്നു മണി (ടീം- ഡൽഹി ക്യാപിറ്റൽസ്)
  • 2023 ഫെബ്രുവരിയിൽ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച ഇംഗ്ലണ്ട് താരം- ഒയിൻ മോർഗൻ

29. സ്കൂൾ ബസുകളിലും വിദ്യാർത്ഥികളുമായി സർവ്വീസ് നടത്തുന്ന വാഹനങ്ങളിലും മോട്ടോർ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധന- സുരക്ഷിത സ്കൂൾ ബസ്


30. ഇന്ത്യൻ തീരമേഖലയിൽ നിരീക്ഷണം ശക്തമാക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപ്പാക്കുന്ന സമഗ്ര കമ്മ്യൂണിക്കേഷൻ പദ്ധതി- കോപ്ലാൻ

No comments:

Post a Comment