Saturday, 18 March 2023

Current Affairs- 18-03-2023

1. 2023- ൽ ISRO പ്രവർത്തനരഹിതമായതിനെ തുടർന്ന് നശിപ്പിച്ചുകളഞ്ഞ ഉപഗ്രഹം- മേഘ ട്രോപിക്സ്- 1


2. ഇന്ത്യൻ എയർഫോഴ്സ് (IAF) മിസൈൽ സ്ക്വാഡ്രണിന്റെ ആദ്യത്തെ വനിതാ കമാൻഡിംഗ് ഓഫീസറായി നിയമിതയായത്- ഷാലിസ ധാമി


3. ലോക വനിതാ ദിനം (March- 8) 2023- ലെ വനിതാ ദിന സന്ദേശം- “DigitAll: Innovation and Technology for Gender Equality


4. രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുളള പോരാട്ട യൂണിറ്റിന്റെ കമാൻഡിങ് ഓഫീസറായി നിയമിതയായ ആദ്യ വനിത- ഷാലിസ ധാമി


5. സംസ്ഥാന വിവരാവകാശ കമ്മീഷണറായി നിയമിതനായത്- ഡോ.കെ.എം.ദിലീപ്


6. പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി.) പ്രിൻസിപ്പൽ ഡയറക്ടർ ജനറലായി നിയമിതനായത്- രാജേഷ് മൽഹോത്ര


7. സ്വർണാഭരണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാനും വിൽപ്പന സുതാര്യമാക്കാനുമായി കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച സംവിധാനം- ഹാൾമാർക്ക് യുണിക് ഐഡന്റിഫിക്കേഷൻ (H.U.I.D.)

  • 6 അക്കമുള്ള ആൽഫാന്യൂമെറിക് കോഡാണ് എച്ച്.യു.ഐ.ഡി. 


8. ത്രിപുര വിഭജിച്ച് ആദിവാസികൾക്കായി തിപ്രലാൻഡ് സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ച രാഷ്ട്രീയ പാർട്ടി- തിപ്രമോത്ത

  • 2019 ൽ രൂപീകൃതമായ പാർട്ടി
  • പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബർമനാണ് പ്രധാന നേതാവ് 


9. അർധ സൈനിക വിഭാഗമായ ശാസ്ത്ര സീമാബെലിന്റെ (എസ്.എസ്.ബി.) ഡയറക്ടർ ജനറലായി നിയമിതയായത്- രശ്മി ശുക്ല


10. ലോകത്താദ്യമായി ഡ്രൈവറില്ലാ ബസ് സർവീസ് ആരംഭിക്കാൻ തയ്യാറെടുക്കുന്ന രാജ്യം- സ്ലോട്ട്ലൻഡ്


11. 2023- ൽ 200-ാം വാർഷികം ആചരിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ പൗരാവകാശ സമരം- മാറുമറയ്ക്കൽ സമരം (ചാന്നാർ ലഹള)


12. വനത്തിനുള്ളിൽ താമസിക്കുന്ന ആദിവാസി ഇതര കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള, സർക്കാരിന്റെ റീബിൽഡ് കേരള ഡെവലപ്മെന്റ് പദ്ധതിയുടെ പുതിയ പേര്- നവകിരണം


13. അടുത്ത അധ്യയന വർഷം മുതൽ ഇന്ത്യയിൽ പഠിക്കുന്ന വിദേശ വിദ്യാർഥികൾക്ക് പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം രൂപവത്കരിച്ച പോർട്ടൽ- എഡ്യുക്കേഷൻ ഇന്ത്യ


14. വംശവർധന നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലേക്ക് ഹിപ്പോകളെ കയറ്റിയയക്കാൻ ഒരുങ്ങുന്ന രാജ്യം- കൊളംബിയ


15. ലോകബാങ്കിന്റെ വിമൺ ബിസിനസ് ആൻഡ് ലോ 2023 റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്കോർ- 74.4

  • ഇൻഡെക്സിൽ 100 സ്കോർ- സ്ത്രീ-പുരുഷ തുല്യനില സൂചിപ്പിക്കുന്നു


16. ആഗോള കമ്പനിയായ ആപ്പിൾ, മൊബൈൽ ഫോൺ നിർമ്മാണ ഫാക്ടറി ആരംഭിക്കുന്ന സംസ്ഥാനം- കർണാടക


17. ഇന്ത്യൻ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായത്- ക്രെയ്ഗ് ഫുൾട്ടൻ


18. പ്രധാനമന്ത്രിയുടെ ഉപദേശക പദവിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംവിധാനം ഉപയോഗി ക്കുന്ന ലോകത്തിലെ ആദ്യ രാജ്യം- റൊമാനിയ

  • അയോൺ (ION) എന്നാണ് AI ബോട്ടിന്റെ പേര്
  • റൊമാനിയ പ്രധാനമന്ത്രി- നിക്കോള ചുക്ക


19. 2023 മാർച്ചിൽ ഫോക്ക്ലാൻഡ് ഉടമ്പടിയിൽ നിന്ന് പിന്മാറിയ രാജ്യം- അർജന്റീന

  • ഫോക്ക്ലാൻഡ് ദ്വീപുകളുടെ മേലുള്ള അവകാശ തർക്കങ്ങളെ തുടർന്ന് ബ്രിട്ടനും അർജന്റീനയും തമ്മിൽ 2016- ലാണ് ഫോക്ക്ലാൻഡ് ഉടമ്പടി നിലവിൽ വന്നത്
  • ഊർജ്ജം, കപ്പൽ വ്യാപാരം, മീൻ പിടുത്തം എന്നിവയിൽ സഹകരിക്കാനാണ് ഇരു രാജ്യങ്ങളും ഉടമ്പടിയായത്


20. 2011 ഒക്ടോബർ 12- ന് ഐ.എസ്.ആർ.ഒ യും ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ സി.എൻ.ഇ.എസും (C.N.E.S) സംയുക്തമായി വിക്ഷേപിച്ച ഉപഗ്രഹം- മേഘാ ട്രോപിക്സ്- 1

  • 10 വർഷത്തെ പ്രവർത്തനത്തിനു ശേഷം 2023 മാർച്ചിൽ മേഘാ ട്രോപിക്സിനെ തിരിച്ചിറക്കുന്നു. 

21. അമേരിക്കയിലെ മസാച്യുസെറ്റ്സ് സംസ്ഥാനത്തെ ജില്ലാ കോടതിയിൽ ജഡ്ജിയായി നിയമിതയായ ഇന്ത്യൻ വംശജ- തേജൽ മേത്ത


22. വൈഡിനും നോബോളിനും ഡി.ആർ.എസ് (ഡിസിഷൻ റിവ്യൂ സിസ്റ്റം) അനുവദിച്ച ആദ്യ ട്വന്റി-20 ക്രിക്കറ്റ് ലീഗ്- വനിതാ പ്രീമിയർ ലീഗ്


23. 2023- ലെ ബഹ്റൈൻ ഗ്രാൻഡ് പ്രിക്സിൽ കിരീടം നേടിയത്- മാക്സ് വെസ്റ്റപ്പൻ


24. പൊതു സ്ഥലത്ത് പുകവലിക്കുന്നതും, നിയമവിരുദ്ധമായി പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതും അധികൃതരെ അറിയിക്കുന്നതിനായി "STOP TOBACCO' എന്ന പേരിൽ ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം- കർണാടക


25. സിക്കിമിലെ ആദ്യത്തെ സൗരോർജത്തിൽ പ്രവർത്തിക്കുന്ന മൊബൈൽ എ.ടി.എം സ്ഥാപിച്ചത്- ഗാംഗ്ടോക്ക് (പഞ്ചാബ് നാഷണൽ ബാങ്ക്)


26. 2023 മാർച്ചിൽ നൈജീരിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- ബോല ടിനുബു


27. 2023 സന്തോഷ് ട്രോഫി സെമി ഫൈനൽ മത്സര വേദി- കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയം (സൗദി അറേബ്യ)

  • ആദ്യമായിട്ടാണ് ഇന്ത്യക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് വേദിയാവുന്നത് 


28. 2023 മാർച്ച് 1- ന് അന്തരിച്ച, ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം എന്ന റെക്കോർഡിന് ഉടമയായ മുൻ ഫ്രാൻസ് ഫുട്ബോളർ- ജസ്റ്റ് ഫൊണ്ടെയ്ൻ (89)

  • 1958 ലെ ലോകകപ്പിലാണ് 6 കളികളിലായി 13 ഗോൾ നേടി ഫോണ്ട് റെക്കോർഡിട്ടത്


29. ജനുവരി 12- ന് ഏത് രാജ്യത്തുനിന്നു കാണാതെപോയ അണു പ്രസരണശേഷിയുള്ള സീഷിയം 137 ക്യാപ്‌സൂളാണ് ഫെബ്രുവരി എട്ടിന് കണ്ടെത്തിയത്- ഓസ്ട്രേലിയ


30. ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ ഫാക്ടറി അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. എവിടെയാണിത്- കർണാടകത്തിലെ തുമകൂരുവിൽ

No comments:

Post a Comment