Monday, 20 March 2023

Current Affairs- 20-03-2023

1. 2022 ഫെബ്രുവരിയിൽ അഞ്ച് ജഡ്ജിമാർ കൂടി സുപ്രീം കോടതിയിൽ ചുമതലയേറ്റു. ഇതോടെ പരമോന്നതകോടതിയിലെ ന്യായാധിപന്മാരുടെ എണ്ണം എത്രയായി- 32

  • ചീഫ് ജസ്റ്റിസ് ഉൾപ്പെടെ പരമാവധി 34 ആണ് സുപ്രീംകോടതിയിലെ ജജിമാരുടെ അനുവദനീയമായ എണ്ണം.

2. ഗുണ്ടകളെ പിടികൂടുന്നതിനായി സംസ്ഥാന പോലീസ് ആരംഭിച്ച ഓപ്പറേഷന്റെ പേര്- ഓപ്പറേഷൻ ആഗ് (Aag)

  • ആക്സിലറേറ്റഡ് ആക്ഷൻ എഗെയ്ൻസ്റ്റ് ഗൂൺസ് എന്നതിന്റെ ചുരുക്കപ്പേരാണ് ആഗ്

3. അണ്ടർ- 19 വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ആരെ തോൽപ്പിച്ചുകൊണ്ടാണ് ഇന്ത്യ വിജയം നേടിയത്- ഇംഗ്ലണ്ടിനെ

  • ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ വനിതകളുടെ ആദ്യവിജയമാണിത്. 
  • ഹരിയാണയിലെ റോത്തക്ക് സ്വദേശിനിയായ ഷഫാലി വർമയായിരുന്നു ടീം ക്യാപ്റ്റൻ.
  • അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ആദ്യമായി സംഘടിപ്പിച്ച മത്സരം ദക്ഷിണാഫ്രിക്കയിലെ പോച്ചെഫ്സ് ട്രൂമിലാണ് നടന്നത്.

4. 2023 ജനുവരി 31- ന് അന്തരിച്ച ശാന്തി ഭൂഷൺ (97) ഏത് മന്ത്രിസഭയിലാണ് കേന്ദ്ര നിയമമന്ത്രിയായി പ്രവർത്തിച്ചത്- മൊറാർജി ദേശായിയുടെ (1977-1979) 

  • പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് 1975- ൽ തിരഞ്ഞെടുപ്പ് അയോഗ്യത കല്പിച്ച കേസിൽ അവരുടെ എതിരാളി രാജനാരായണനുവേണ്ടി അലഹാബാദ് ഹൈക്കോടതിയിൽ കേസ് വാദിച്ചത് ശാന്തിഭൂഷനായിരുന്നു. ഈ വിധിയെത്തുടർന്നുള്ള സംഭവവികാസങ്ങളാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് കാരണമായത്. 
  • അഴിമിതിക്കെതിരേയും പൗരാവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടങ്ങൾക്കായും അദ്ദേഹം രൂപവത്കരിച്ച സംഘടനകളാണ് 'കാമ്പയിൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി', 'കോമൺ കേസ്’ എന്നിവ.

5. 'ദി ഇന്ത്യാ വേ' (The India Way) ഏത് കേന്ദ്ര മന്ത്രി രചിച്ച കൃതിയാണ്- എസ്. ജയശങ്കർ, വിദേശകാര്യമന്ത്രി 

  • 2020- ൽ പ്രസിദ്ധീകരിച്ച കൃതിയുടെ മറാഠി പരിഭാഷയായ 'ഭാരത് മാർഗ്’ അടുത്തിടെ പുറത്തിറങ്ങി.

6. 'ബോംബെ സിസ്റ്റേഴ്സ്' എന്നു പ്രസിദ്ധിനേടിയ മലയാളി കർണാടക സംഗീതജ്ഞരിൽ ഒരാളായ സി. ലളിത (85) അടുത്തിടെ അന്തരിച്ചു. ഇവരുടെ സഹോദരിയുടെ പേര്- സി. സരോജ  

  • തൃശ്ശൂരിലാണ് ഇവരുടെ ജനനം.

7. ലോക സംഗീതരംഗത്തെ പ്രമുഖ പുരസ്കാരങ്ങളിലൊന്നായ ഗ്രാമി പുരസ്സാരങ്ങളിൽ (2023) നാലെണ്ണം സ്വന്തമാക്കി ചരിത്രം കുറിച്ച് അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ നർത്തകി- ബിയോൺസെ 

  • ആകെ 32 ഗ്രാമി പുരസ്കാരങ്ങളാണ് അവർ സ്വന്തമാക്കിയത്.
  • 'ഗ്രാമി'യുടെ 65 വർഷത്തെ ചരിത്രത്തിൽ ഇത്രയധികം പുരസ്ക്കാരങ്ങൾ നേടിയ ആദ്യവ്യക്തികൂടിയാണ് 41- കാരിയായ ബിയോൺസെ  
  • മഹ്സ അമിനിയുടെ മരണശേഷം ഇറാനിൽ ഉടലെടുത്ത അവകാശ പ്രക്ഷോഭത്തിന്റെ ഗീതമായിമാറിയ 'ബരായ' (അതിനാൽ) രചിച്ച് പാടിയ ഷെർവിൻ ഹാജി പാറിനും ഗ്രാമി ലഭിച്ചു. ഈ ഗാനത്തിന്റെ പേരിൽ തടവുശിക്ഷ അഭിമുഖീകരിക്കുകയാണ് ഹാജിപോർ

8. 2023-24- ലെ സംസ്ഥാന ബജറ്റ് പ്രസംഗത്തിന്റെ മുഖചിത്രമായ ശില്പം- ബേഡ് ഇൻ സ്പേസ്

  • റുമാനിയൻ ശില്പി കോൺസ്റ്റാന്റിൻ ബ്രൻകുഷ് 1923- ലാണ് ഈ മാർബിൾ ശില്പം നിർമിച്ചത്. അതിരുകളില്ലാത്ത ആകാശത്തെ വിഭാവനം ചെയ്യുന്ന ശില്പമാണിത്.

9. 2023 ഫെബ്രുവരി രണ്ടിന് ഹൈദരാബാദിൽ അന്തരിച്ച കെ. വിശ്വനാഥ് (92) ഏതു മേഖലയിൽ പ്രസിദ്ധിനേടിയ വ്യക്തിയാണ്- ചലച്ചിത്രസംവിധായകൻ

  • 'ശങ്കരാഭരണം' (1980) ഉൾപ്പെടെ 53 ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 
  • ദാദാസാഹേബ് ഫാൽക്കെ അവാർഡ് (2017) ഉൾപ്പെടെയുള്ള ബഹുമതികൾ നേടിയിട്ടുണ്ട്.

10. 'മാതൃഭൂമി ബുക്ക് ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ച ഇന്ത്യൻ-ഇംഗ്ലീഷ് എഴുത്തുകാരി- പെഗ്ഗി മോഹൻ

  • വാണ്ടറേഴ്സ്, കിങ്സ് ആൻഡ് മർച്ചന്റ്സ്' എന്ന കൃതിക്കാണ് പുരസ്ക്കാരം. 

11. സ്വകാര്യപങ്കാളിത്തത്തോടെ പ്രതിരോധ മന്ത്രാലയം നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ സൈനിക സ്കൂൾ ആരംഭിച്ചത് എവിടെയാണ്- മലാപ്പറമ്പ് വേദവ്യാസ വിദ്യാലയം (കോഴിക്കോട്)

  • ദേശീയതലത്തിൽ സ്വകാര്യപങ്കാളിത്തത്തോടെ 24 സൈനിക സ്കൂളുകൾക്കാണ് അംഗീകാരം നൽകിയിട്ടുള്ളത്.
  • നിലവിൽ തിരുവനന്തപുരം കഴക്കൂട്ടത്താണ് സംസ്ഥാനത്തെ സൈനിക സ്കൂൾ പ്രവർത്തിക്കുന്നത്.

12. 2023 ഫെബ്രുവരി നാലിന് അന്തരിച്ച പ്രശസ്ത ഗായിക- വാണി ജയറാം

  • 19 ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 
  • 'സ്വപ്ന (1971)- ത്തിലൂടെയാണ് മലയാളത്തിൽ പാടിത്തുടങ്ങിയത്.

20. 2023 ഫെബ്രുവരിയിൽ പ്രകാശനം ചെയ്യപ്പെട്ട 'വിജയനഗരം' (Victory city) ആരുടെ നോവലാണ്- സൽമാൻ റുഷ്ദി

  • വധശ്രമത്തിനുശേഷമുള്ള റുഷ്ദിയുടെ ആദ്യ കൃതിയാണ്.

21. മുൻ പാകിസ്താൻ പ്രസിഡന്റ് ജനറൽ പർവെസ് മുഷറഫ് (79) എവിടെവെച്ചാണ് അന്തരിച്ചത്- ദുബായ്

  • 1998- ൽ പാക് പട്ടാളമേധാവിയായ മുഷറഫാണ് 1999- ലെ കാർഗിൽ യുദ്ധത്തിന്റെ ശില്പി. പ്രധാനമന്ത്രി നവാസ് ഷെരീഫ് നയിച്ച സർക്കാരിനെ ആ വർഷം രക്ത രഹിത പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിക്കൊണ്ട് മുഷറഫ് ഭരണം പിടിച്ചടക്കി. 
  • ആദ്യം ചീഫ് എക്സിക്യുട്ടീവായും 2001- ൽ പ്രസിഡന്റായും ഒൻപതുവർഷം ഭരണം നടത്തി.
  • മുഷറഫിന്റെ ഭരണകാലത്താണ് മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ തിരഞ്ഞെടുപ്പുറാലിക്കിടെ(2007 ഡിസംബറിൽ) കൊല്ലപ്പെട്ടത്.
  • 2008- ൽ മുഷ്റഫ് രാജിവെച്ചു. പിന്നീട് വിദേശത്തുപോയെങ്കിലും 2013- ൽ തിരിച്ചെത്തിയ അദ്ദേഹത്തിന് രാജ്യദ്രോഹമുപ്പെടെയുള്ള കേസുകൾ നേരിടേണ്ടിവന്നു. വീട്ടുതടങ്കലിൽ കഴിഞ്ഞ മുഷറഫ് 2016 മാർച്ചിൽ ചികിത്സയ്ക്കായി ദുബായിലേക്കു പോയി.
  • 2019- ൽ രാജ്യദ്രോഹകുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. 2020- ൽ വധശിക്ഷ റദ്ദാക്കപ്പെട്ടു.

22. കേരളാ സ്പോർട്സ് കൗൺസിലിന്റെ പുതിയ പ്രസിഡന്റ്- യു. ഷറഫലി

  • ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുൻ ക്യാപ്റ്റനാണ്. മേഴ്സിക്കുട്ടൻ രാജിവെച്ച ഒഴിവിലാണ് നിയമനം.

23. രാജ്യത്തെ 603 നദികളിൽ നിന്നുള്ള വിവരങ്ങൾ ആധാരമാക്കി കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡ് (CPCB) പ്രസിദ്ധീകരിച്ച റിപ്പോർട്ടുപ്രകാരം ഏറ്റവും മലിനമായ നദി- കൂവം

  • ചെന്നൈ നഗരത്തിലൂടെ ഒഴുകുന്ന നദിയാണ്. 72 കിലോമീറ്ററാണു നീളം.
  • സാബർമതി (ഗുജറാത്ത്) രണ്ടാംസ്ഥാനത്തും ബഹേല (യു.പി.) മൂന്നാം സ്ഥാനത്തുമാണ്.

24. പോപ്പ് സംഗീത ഇതിഹാസം മൈക്കൽ ജാക്സന്റെ ജീവിതം ആധാരമാക്കി ഒരുങ്ങുന്ന ഹോളിവുഡ് ചലച്ചിത്രം- Michael

  • അന്റോയിൻ ഫുഖ്വയാണു സംവിധായകൻ 

25. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള, സൗരയൂഥത്തിലെ ഗ്രഹം- വ്യാഴം (Jupiter)

  • 80 ഉപഗ്രഹങ്ങളാണ് വ്യാഴത്തിനുണ്ടായിരുന്നത്. പുതുതായി 12 ഉപഗ്രഹങ്ങളെക്കൂടി അടുത്തിടെ കണ്ടെത്തി.
  • ശനി (Saturn)- യുടെ 83 ഉപഗ്രഹങ്ങളെയാണ് വ്യാഴം മറികടന്നത്.

26. കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബിന്റെ ബ്രാൻഡ് അംബാസഡറായ ക്രിക്കറ്റ് താരം- സഞ്ജു സാംസൺ


27. ഭൂകമ്പം തകർത്ത തുർക്കിയിലും സിറിയയിലും രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള ഇന്ത്യയുടെ ദൗത്യത്തിന്റെ പേര്- ഓപ്പറേഷൻ ദോസ്ത്


28. കാലാവധി അവസാനിക്കാൻ ഇനിയും ഒരു വർഷം ബാക്കിയുള്ളപ്പോൾ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ച വ്യക്തി- ഡേവിഡ് മൽപാസ്


29. ഏത് വിദേശ മാധ്യമസ്ഥാപനത്തിന്റെ ഇന്ത്യയിലെ ഓഫീസിലാണ് അടുത്തിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്- BBC


30. രാജ്യത്തെ വടക്കൻ അതിർത്തിയിലെ 19 ജില്ലകളിലും 46 ബോർഡർ ബ്ലോക്കുകളിലും നാലുസംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തും നടപ്പാക്കുന്ന ഏത് പദ്ധതിയിലൂടെയാണ് ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തി അവരെ ജന്മപ്രദേശങ്ങളിൽത്തന്നെ തുടരാൻ പ്രോത്സാഹിപ്പിക്കുന്നത്- വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം

No comments:

Post a Comment