Wednesday, 22 March 2023

Current Affairs- 22-03-2023

1. 2023- ൽ എം.കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്ത കീഴാടി മുസിയം സ്ഥിതി ചെയ്യുന്ന ജില്ല- ശിവഗംഗ


2. 2023- ൽ 23-മത് കോമൺവെൽത്ത് നിയമസമ്മേളനത്തിന് വേദിയായത്- ഗോവ


3. കേന്ദ്ര ലളിതകലാ അക്കാഡമി ചെയർമാനായി ചുമതലയേൽക്കുന്നത്- വി നാഗ്ദാസ്


4. 2023- ൽ H3N2 വൈറസ് മൂലമുളള ആദ്യ മരണം റിപ്പോർട്ട് ചെയ്ത സംസ്ഥാനം- കർണാടക


5. ദേശീയ ഫോട്ടോഗ്രഫി അവാർഡിൽ ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരം നേടിയത്- സിപ്ര ദാസ്


6. 2023- ൽ നേപ്പാൾ പ്രസിഡന്റായി ചുമതലയേൽക്കുന്നത്- രാം ചന്ദ്ര പൗഡൽ


7. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് 'ആരോഗ്യ മഹിള പദ്ധതി ആരംഭിച്ച സംസ്ഥാനം- തെലങ്കാന


8. ചൂടിന്റെ തീവ്രത വിലയിരുത്തി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആദ്യമായി പ്രസിദ്ധീകരിച്ച ഭൂപടം- താപസൂചിക (ഹീറ്റ് ഇൻഡക്സ്) ഭൂപടം


9. പ്രഥമ വനിത പ്രീമിയർ ലീഗിൽ കളിക്കുന്ന ആദ്യ കേരള താരം- മിന്നുമണി (ഡൽഹി ക്യാപിറ്റൽസ് താരം)


10. 25 വർഷത്തിനിടെ ആദ്യമായി വനിത സൈനിക റിക്രൂട്ട്മെന്റ് നടത്തിയ രാജ്യം- കൊളംബിയ


11. 2023- ലെ ലോക വൃക്കദിനത്തിന്റെ പ്രമേയം- Kidney Health For All - Preparing for the unexpected, supporting the vulnerable


12. യുവജനക്ഷേമ ബോർഡ് ട്രാൻസ്ജെൻഡേഴ്സിനായി സംഘടിപ്പിക്കുന്ന തൊഴിൽ പരിശീലന പരിപാടി- മാരിവില്ല് 


13. 2023 മാർച്ചിൽ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട കണ്ടിരിക്കേണ്ട സിനിമകളുടെ പട്ടികയിൽ ഉൾപ്പെട്ട മലയാള സിനിമ- നൻപകൽ നേരത്ത് മയക്കം


14. കായികമത്സര വിജയികൾക്ക് ഇ-സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന സംസ്ഥാനം- കേരളം


15. 2023 ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിന്റെ ഇന്ത്യൻ ബ്രാൻഡ് അംബാസിഡർമാരായി ചുമതലയേറ്റത്- മേരികോം, ഫർഹാൻ അക്തർ


16. 2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഏറ്റുമുട്ടുന്ന രാജ്യങ്ങൾ- ഇന്ത്യ- ഓസ്ട്രേലിയ


17. 2023 മാർച്ചിൽ അന്തരിച്ച ഹൈജമ്പ് ഇതിഹാസം- ഡിക് ഫോസ്ബറി 

  • ഹൈജമ്പിൽ 'ഫോസ്ബറി ഫ്ളോപ്പ്' എന്ന ശൈലി കൊണ്ടുവന്നത് ഇദ്ദേഹമാണ്. 


18. ബ്രിക്സ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡി നർഹയായത്- അരുണാ സുന്ദരരാജൻ

  • ഡിജിറ്റൽ ഇന്ത്യ പദ്ധതിക്കും 5 ജി സാങ്കേതിക വിദ്യ നടപ്പാക്കുന്നതിനും നേതൃത്വം നൽകിയ മുൻ ടെലികോം സെക്രട്ടറിയാണ് അരുണാ സുന്ദരരാജൻ


19. അതിക്രമങ്ങൾ നേരിടാൻ സ്ത്രീകളെയും കുട്ടികളെയും വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രതിരോധ മുറകൾ പരീശീലിപ്പിക്കുന്നതിനുള്ള പദ്ധതി- ജ്വാല


20. 2023 മാർച്ചിൽ ചൂടിന്റെ തീവ്രത വിലയിരുത്തി താപ സൂചിക ഭൂപടം തയ്യാറാക്കിയ സംസ്ഥാനം- കേരളം

  • സൂര്യതാപമേൽക്കാൻ സാധ്യതയുള്ള ജില്ലകൾ- പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, തിരുവനന്തപുരം


21. താപ തീവ്രതയുടെ അടിസ്ഥാനത്തിൽ 5 വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്

  • അതീവ ജാഗ്രത- 54- ന് മുകളിൽ
  • സൂര്യതാപ സാധ്യത- 45-54
  • കടുത്ത ചൂട്- 40-45
  • അസ്വസ്ഥകരം- 30-40
  • ആശ്വാസകരം- 29- ന് താഴെ


22. സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്ജിയായ ഫാത്തിമ ബീവിയെക്കുറിച്ച് സാംസ്കാരിക വകുപ്പ് തയ്യാറാക്കി പ്രിയ രവീന്ദ്രൻ സംവിധാനം ചെയ്ത ഡോക്യുമെന്ററി- നീതിപാതയിലെ ധീരവനിത


23. മാലിന്യ സംസ്കരണ രംഗത്തും ശുചീകരണ രംഗത്തും പ്രവർത്തിക്കുന്ന വനിതകൾക്കും വനിതാ നേതൃ ത്വത്തിലുള്ള സംരംഭങ്ങൾക്കുമായി കേന്ദ്രസർക്കാർ ഏർപ്പെടുത്തുന്ന പുരസ്കാരം-- വിൻസ് പുരസ്കാരം (WINS)

  • WINS- Women Icons Leading Swachhata


24. ഉസ്ബെക്കിസ്ഥാനിൽ 18 പേരുടെ മരണത്തിനിടയാക്കിയ മാരിയോൺ ബയോടെക്കിന്റെ ഡോക്-1-മാക്സ് കിഫ്സറപ്പിലെ രാസവസ്തു- എഥിലിൻ ഗ്ലൈക്കോൾ


25. ഓസ്ട്രേലിയൻ ശാസ്ത്രജ്ഞർ കണ്ടെത്തിയ അന്തരീക്ഷത്തിൽ നിന്ന് വൈദ്യുതോർജം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ബാക്ടീരിയയിലെ രാസാഗ്നി (എൻസൈം)- ഹുക്


26. വനിതാ പ്രിമീയർ ലീഗ് ക്രിക്കറ്റിൽ കളിക്കുന്ന ആദ്യ മലയാളി താരം- മിന്നു മണി


27. 2023- ൽ യു.എൻ. വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതയായത്- സിൻഡി മക്കെയ്ൻ


28. 2023- ൽ 200-ാം വാർഷികം ആചരിച്ച കേരളത്തിലെ ആദ്യ സാമൂഹിക പ്രക്ഷോഭം- ചാന്നാർ ലഹള (തോൾശിലെ പോരാട്ടം) 


29. വനിതകളുടെ സുരക്ഷയ്ക്കായി കേരള പോലീസ് പുറത്തിറക്കിയ ആപ്പ്- നിർഭയം


30. 2023- ലെ ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗത്തിൽ കിരീടം നേടിയത്- ഡാനിൽ മെദ് വദേവ്


95th ഓസ്കാർ അവാർഡ്

  • മികച്ച ചിത്രം- Everything Everywhere All at once
  • മികച്ച സംവിധാനം- Daniel Kwan, Daniel Scheinert
  • മികച്ച നടൻ- Brendan Fraser 
  • മികച്ച നടി- Michelle Yeoh
  • മികച്ച സഹനടൻ- Ke Huy Quan 
  • മികച്ച സഹനടി- Jamie Lee Curtis
  • മികച്ച വിദേശ ഭാഷാ ചിത്രം- All Quiet on the Western Front
  • മികച്ച ആനിമേറ്റഡ് ഫീച്ചർ ഫിലിം- Guillermo del Toro's Pinocchio
  • മികച്ച സഹനടി- Jamie Lee Curtis
  • Best Documentary Feature- Navalny
  • Best Documentary (Short Subject)- The Elephant Whisperers
  • Best Orginal Song- Naatu Naatu (ചിത്രം- RRR)

No comments:

Post a Comment