1. അന്താരാഷ്ട്ര ഫുട്ബോളിൽ 100 ഗോളുകൾ പൂർത്തിയാക്കുന്ന മൂന്നാമത്തെ താരം- ലയണൽ മെസ്സി
2. Global Terrorism Index 2023 പ്രകാരം തീവ്രവാദം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുളള രാജ്യം- അഫ്ഗാനിസ്ഥാൻ
3. 2023- മാർച്ചിൽ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ ഓഫീസുകളിലെ ക്രമക്കേടുകൾ കണ്ടെത്താൻ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന- ഓപ്പറേഷൻ ഹെൽത്ത് വെൽത്ത്
4. International Atomic Energy Agency- യുടെ (IAEA) ഡയറക്ടർ ജനറലായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- റാഫേൽ മരിയാനോ ഗ്രോസി
5. 2023- ലെ ദേശീയ ഫെൻസിംഗ് ചാംപ്യൻഷിപ്പിൽ വനിത വിഭാഗം ഓവറോൾ കിരീടം നേടിയത്- കേരളം
6. 2023- ൽ Children's Champion അവാർഡ് നേടിയ അസമിലെ സംഘടന- Tapoban
7. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമായ ചാറ്റ് ജി.പി.ടി. യുടെ ഉപദേശം തേടിയ ഹൈക്കോടതി- പഞ്ചാബ്-ഹരിയാന ഹൈക്കോടതി
- ജസ്റ്റിസ് അനൂപ് ചിത്കാര അധ്യക്ഷനായ ബെഞ്ചാണ് നീതിന്യായ ചരിത്രത്തിലെ പുതുമയാർന്ന നടപടിക്രമത്തിന് തുടക്കം കുറിച്ചത്.
8. നിർമിത ബുദ്ധി ഉപയോഗിച്ചുള്ള 'എ.ഐ.ആർട്ടുകളിൽ യഥാർത്ഥ കലാ സൃഷ്ടികൾ ഉപയോഗിക്കുന്നത് തടയുന്നതിനായി രൂപവത്കരിച്ച സോഫ്റ്റ്വെയർ- ഗ്ലേസ്
9. 2023 ആബേൽ പുരസ്കാരം ജേതാവ്- ലൂയിസ് കഫറലി
- ഗണിത ശാസ്ത്രത്തിലെ സമഗ്ര സംഭാവനയ്ക്ക് നോർവെയിലെ നോർവിജിയൻ അക്കാദമി ഓഫ് സയൻസ് ആൻഡ് ലെറ്റേഴ്സ് നൽകുന്ന പുരസ്കാരമാണിത്.
10. ഔദ്യോഗിക പേരുമാറ്റത്തിന് കേന്ദ്രസർക്കാർ അംഗീകാരം ലഭിച്ച അയിരൂർ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്- പത്തനംതിട്ട
11. പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്- കെ വിനോദ് ചന്ദ്രൻ
12. 2023- ലെ ഷൂട്ടിംഗ് വേൾഡ് കപ്പിന് വേദിയാകുന്നത്- ഭോപ്പാൽ
13. സ്ത്രീകൾക്ക് സ്വാതന്ത്ര്യവും സുരക്ഷിതവുമായ വിനോദയാത്രയൊരുക്കുവാൻ കുടുംബശ്രീ ആരംഭിക്കുന്ന സംരംഭം- ദി ട്രാവലർ
14. വംശനാശ ഭീക്ഷണി നേരിടുന്നതിനെ തുടർന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സംരക്ഷിക്കാൻ തീരുമാനിച്ച പക്ഷി- ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്
15. 2023- ലെ ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായത്- കേരളം
- തുടർച്ചയായ 12-ാം തവണയാണ് കേരളം ജേതാക്കളാകുന്നത്
16. കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ പണ്ഡിറ്റ് ദീൻദയാൽ ടെലികോം സ്കിൽ എക്സലൻസ് അവാർഡ് 2022- ന് അർഹമായ കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പ്- ഇൻടോട്ട് ടെക്നോളജീസ്
17. റേഡിയോ റിസീവർ രംഗത്ത് ഡിജിറ്റൽവത്കരണത്തിന് സഹായിക്കുന്ന സാങ്കേതിക വിദ്യ ഒരുക്കുന്ന സ്റ്റാർട്ടപ്പാണ് ഇൻടോട്ട് രാജ്യത്തെ ആദ്യ സോളാർ ക്രൂസ് ബോട്ട്- ഇന്ദ്ര
18. സെക്കൻഡിൽ പാലിലെ മായം കണ്ടെത്തുന്നതിനുള്ള ചെലവ് കുറഞ്ഞ സാങ്കേതിക വിദ്യ വികസിപ്പിച്ച സ്ഥാപനം- ഐ.ഐ.ടി. മദ്രാസ്
19. യു.എസ്. ലെ കനക്ടികട്ട് സംസ്ഥാനത്തെ പോലീസ് ഉപമേധാവിയായി നിയമിതയായ ഇന്ത്യൻ വംശജ- ലഫ്റ്റനന്റ് മൻമീത് കെളോൺ
20. 2023 മാർച്ചിൽ, സൈനികർ ടിക് ടോക്ക് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയ യൂറോപ്യൻ രാജ്യം- സ്വീഡൻ
21. ലോക ബാഡ്മിന്റൺ ഫെഡറേഷന്റ് (BWF) ടൂർണമെന്റ് റഫറി പദവിയിലെത്തുന്ന ആദ്യ ഇന്ത്യാക്കാരി- ജയശ്രീ നായർ
22. ട്വന്റി - 20 ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന സ്കോർ പിന്തുടർന്ന് ജയിച്ച ടീം- ദക്ഷിണാഫ്രിക്ക
- വെസ്റ്റിൻഡീസ് ഉയർത്തിയ 258 റൺസ് വിജയ ലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക 7 പന്ത് ബാക്കി നിൽക്കെ മറികടന്നത്
23. 2023- ലെ 13-ാമത് സാഫ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന നഗരം- ബെംഗളുരു
- നിലവിലെ സാഫ് കപ്പ് ജേതാക്കൾ- ഇന്ത്യ (2021)
- അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ്- കല്യാൺ ചൗബേ
24. ലോക ജല ദിനം (മാർച്ച് 22) പ്രമേയം- മാറ്റം വേഗത്തിലാക്കാം... ജലദൗർലഭ്യവും ശുചീകരണ പ്രതിസന്ധിയും പരിഹരിക്കാൻ
- 1993- ലാണ് ആദ്യമായി ലോക ജലദിനം ആചരിച്ചത്
25. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളെക്കുറിച്ച് അറിവ് പകരുന്നതിനും അവ നേരിടുന്നതിനുള്ള അവബോധം നൽകുന്നതിനുമായി ജനമൈത്രി പോലീസ് സംഘടിപ്പിക്കുന്ന എക്സ്പോ- വിങ്സ്
26. സംസ്ഥാനത്തെ ആദ്യ വർക്ക് നിയർ ഹോം സ്ഥാപിതമാകുന്നത്- കൊച്ചി
- ഇൻഫോപാർക്കിന്റെ നേതൃത്വത്തിലാണ് വർക്ക് നിയർ ഹോം സംവിധാനം ആരംഭിക്കുന്നത്.
27. രാജ്യത്തെ ആദ്യ രാത്രി വാനനിരീക്ഷണ കേന്ദ്രം (ഡാർക്ക് സ്കൈ റിസർവ്) പദ്ധതി നിലവിൽ വരുന്നത്- ഹാൻലെ (ലഡാക്ക്)
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്
- ചാങ്ങ്തങ് വന്യജീവി സങ്കേതത്തിലാണ് ഹാൻ ഡാർക്ക് സ്കൈ റിസർവ്
28. ഇന്ത്യ-ആഫ്രിക്ക സംയുക്ത സൈനികാഭ്യാസമായ AFINDEX 2023- ന് വേദിയാകുന്നത്-പൂനെ
29. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ ശ്രീലങ്കയ്ക്ക് 300 കോടി ഡോളർ ധനസഹായം നൽകിയ സ്ഥാപനം- അന്താരാഷ്ട്ര നാണയ നിധി (IMF)
30. സാമ്പത്തിക സഹായത്തിന് IMF- ന്റെ ഭരണനിരീക്ഷണ നടപടികൾക്ക് വിധേയമാകുന്ന ആദ്യ ഏഷ്യൻ രാജ്യം- ശ്രീലങ്ക
No comments:
Post a Comment