1. അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം- ഷാക്കീബ് അൽ ഹസൻ (ബംഗ്ലാദേശ്)
2. 2023- ൽ സി.വി. കുഞ്ഞുരാമൻ സാഹിത്യപുരസ്കാരം നേടിയത്- പെരുമ്പടവം ശ്രീധരൻ
3. 2023- ൽ സ്കോട്ലന്റിന്റെ First Minister ആയി നിയമിതനാകുന്നത്- ഹംസ യൂസഫ്
4. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നത്- ജയ്പൂർ
5. 2023- മാർച്ചിൽ WHO മലേറിയ വിമുക്തമായി അംഗീകരിച്ച രാജ്യങ്ങൾ- അസർബൈജാൻ, താജികിസ്ഥാൻ
6. ആദ്യ കേരള സ്കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ്സ് വേദി- തിരുവനന്തപുരം
7. യു.എസ്. ബഹിരാകാശ ഏജൻസി നാസയുടെ ‘മുൺസ് ടു മാർസ് ദൗത്യത്തിന്റെ ആദ്യ തലവനായി നിയമിതനായ ഇന്ത്യൻ വംശജൻ- അമിത് ക്ഷത്രിയ
8. ഐ.പി.എൽ. ചരിത്രത്തിലെ ആദ്യ ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ട് പ്ലെയർ- തുഷാർ ദേശ് പാണ്ഡെ (ചെന്നൈ സൂപ്പർ കിങ്സ് താരം)
9. യു.എസ്.വിദേശകാര്യ സെക്രട്ടറിയായി നിയമിതനായ ഇന്ത്യൻ- റിച്ചാർഡ് വർമ
10. ലോക അക്വാറ്റിക്സ് റഫറി പാനലിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട മലയാളി- എസ്.രാജീവ്
11. അർബുദത്തെ നേരത്തെ കണ്ടെത്താനായി ആർദ്രം മിഷന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതി- ക്യാൻസർ കെയർ സ്യൂട്ട്
12. ചട്ടമ്പിസ്വാമിയുടെ പേരിൽ രാജ്യാന്തര പഠനകേന്ദ്രം ആരംഭിക്കുന്നത്- കേരള സർവകലാശാല
13. 2023- ൽ കടുവ സംരക്ഷണത്തിനുളള അന്താരാഷ്ട്ര അംഗീകാരമായ ക്യാറ്റ് അക്രഡിറ്റേഷൻ ലഭിച്ച കേരളത്തിലെ കടുവ സങ്കേതം- പെരിയാർ
14. 2023 ഗോൾഡൻ ഗ്ലോബ് റേസ് പായ് വഞ്ചിയോട്ട മത്സരത്തിൽ അഭിലാഷ് ടോമി ഉപയോഗിക്കുന്ന വഞ്ചിയുടെ പേര്- ബയാനത്
15. അന്തരീക്ഷത്തിൽ അളവിൽ കൂടിയ മാരക വാതകങ്ങളെ ചെറുക്കാനായുള്ള കേരള സർക്കാർ പദ്ധതി- നെറ്റ് സീറോ എമിഷൻ
16. നാസയുടെ മുൺ ടു മാർസ് പ്രോഗ്രാമിന്റെ തലവനായി നിയമിതനായത്- Amit Kshatriya
17. 2023- ൽ 100 ശതമാനം റെയിൽ ശൃംഖല വൈദ്യുതീകരിച്ച സംസ്ഥാനം- ഹരിയാന
18. യൂറോപ്യൻ കമ്മീഷൻ GI ടാഗ് നൽകിയ Kangra തേയില കൃഷി ചെയ്യുന്ന സംസ്ഥാനം- ഹിമാചൽ പ്രദേശ്
19. NATO യുടെ 31-ാമത് അംഗമായി അംഗീകാരം ലഭിച്ച രാജ്യം- ഫിൻലാൻഡ്
20. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത തമിഴ്നാട് മുഖ്യമന്ത്രി- എം.കെ.സ്റ്റാലിൻ
21. നാവികസേനാ ആസ്ഥാനത്ത് നേവൽ ഓപറേഷൻസ് ഡയറക്ടർ ജനറലായി ചുമതലയേറ്റത്- വൈസ് അഡ്മിറൽ അതുൽ ആനന്ദ്
22. റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്- എം.വസന്തഗേശൻ
23. കേരള സാങ്കേതിക സർവകലാശാല (കെ.ടി.യു.) വൈസ് ചാൻസലറായി ചുമതലയേറ്റത്- ഡോ.സജി ഗോപിനാഥ്
24. ചാറ്റ് ജി.പി.ടി. നിരോധിച്ച ആദ്യ യൂറോപ്യൻ രാജ്യം- ഇറ്റലി
25. ലോകത്ത് തന്നെ ആദ്യമായി മനുഷ്യനിൽ സസ്യ ഫംഗസ് ബാധ സ്ഥിരീകരിച്ചത്- കൊൽക്കത്തയിൽ
26. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ഇന്ത്യയിലെത്തുന്ന നിലവിലെ ഭുട്ടാൻ രാജാവ്- ജിഗ് മെ ഖേസർ വാങ്ചുക്
27. അടുത്തിടെ അന്തരിച്ച ഇലക്ട്രോണിക് സംഗീതത്തിന്റെ മാർഗദർശിയും ഓസ്കാർ ജേതാവുമായ ജാപ്പനീസ് സംഗീത സംവിധായകൻ- രുയിച്ചി സാകാമോത്തോ
28. അടുത്തിടെ അന്തരിച്ച ‘പ്രിൻസ് സലിം' എന്നറിയപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- സലിം ദുറാനി
29. അടുത്തിടെ ഭൗമസൂചികാ പദവി ലഭിച്ച ഊട്ടിയിലെ പലഹാരം- ഊട്ടി വർക്കി
30. ഐ.എസ്.ആർ.ഒ. വിജയകരമായി പരീക്ഷിച്ച പുനഃരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം- ആർ.എൽ.വി.
No comments:
Post a Comment