Thursday, 12 October 2023

Current Affairs- 12-10-2023

1. 2023 ICC ലോകകപ്പിന്റെ ഔദ്യോഗിക ഗാനം- ദിൽ ജഷ്ന ബോലെ


2. ASEAN Solidarity Exercise- ന്റെ വേദി- ഇന്തോനേഷ്യ


3. ഇന്ത്യയിൽ നടക്കുന്ന ആദ്യ മോട്ടോ ജി.പി ഭാരത് റെയ്സിന്റെ ടൈറ്റിൽ സ്പോൺസർ- Indian oil 


4. 2024 ICC പുരുഷ ട്വന്റി 20 ലോകകപ്പ് വേദി- യു.എസ്.എ, വെസ്റ്റ് ഇൻഡീസ്


5. കുസാറ്റ് ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം മറൈൻ ടാർഡിഗ്രേഡ്- ബാറ്റിലിഷെസ് കലാമി


6. പാരാ കമാൻഡോ ആകുന്ന ആദ്യ വനിതാ ആർമി സർജൻ- മേജർ ഡോ. പായൽ ബ്ര


7. കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനും ഗവേണിങ് കൗൺസിൽ ചെയർമാനുമായി നാമനിർദേശം ചെയ്യപ്പെട്ട മലയാളി സിനിമാതാരം- സുരേഷ് ഗോപി

  • കാലാവധി 3 വർഷം

8. കാർഷിക മേഖലയിലെ ഗവേഷണത്തിനുള്ള പ്രശസ്തമായ നോർമൻ ഇ.ബോർലോഗ് ഭക്ഷ്യസമ്മാനം നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞ- ഡോ.സ്വാതി നായക്ക്

  • സമ്മാനത്തുക രണ്ടരലക്ഷം ഡോളർ
  • പുരസ്കാരം നൽകുന്നത്- വേൾഡ് ഫുഡ് പ്രസ് ഫൗണ്ടേഷൻ 

9. ലോകസഭയിലും നിയമസഭകളിലും വനിതകൾക്ക് 33% സീറ്റ് സംവരണം ചെയ്യുന്ന ഭരണഘടനയുടെ 128 -ാം ഭേദഗതി ബിൽ (നാരീശക്തി വന്ദൻ അധിനിയം- 2023) രാജ്യസഭ പാസാക്കിയത്-  2023 സെപ്റ്റംബർ 21 


10. കേന്ദ്ര വിനോദ സഞ്ചാരവകുപ്പ് തിരഞ്ഞെടുത്ത രാജ്യത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാരഗ്രാമം- കിരീടേശ്വരി (പശ്ചിമബംഗാൾ)


11. ശാസ്ത്ര സാങ്കേതിക രംഗത്തെ പുരസ്കാരങ്ങൾ കേന്ദ്ര സർക്കാർ ഏത് പേരിലാണ് പുനഃസംഘടിപ്പിച്ചത്- രാഷ്ട്രീയ വിജ്ഞാൻ പുരസ്കാരങ്ങൾ

  • വിശിഷ്ട സേവനത്തിന് നൽകുന്ന പുരസ്കാരം- വിജ്ഞാൻ ശ്രി 
  • മുന്നോ അതിലധികമോ ശാസ്ത്രജ്ഞർ ഉൾപ്പെട്ട സംഘങ്ങളുടെ ശാസ്ത്ര സംഭാവനയ്ക്ക് നൽകുന്ന പുരസ്കാരം- വിജ്ഞാൻ ടീം 
  • സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം- വിജ്ഞാൻ രത്ന 
  • 45 വയസ്സിനു താഴെയുള്ള ശാസ്ത്ര ഗവേഷകർക്കുള്ള ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരത്തിന്റെ പുതുക്കിയ പേര്- വിജ്ഞാൻ യുവ ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം (VY-SSB)

12. 2023 സെപ്റ്റംബറിൽ മനുഷ്യ പരിണാമത്തിലെ പുതിയ കണ്ണിയാകാൻ സാധ്യതയുള്ള ഫോസിൽ കണ്ടെത്തിയ രാജ്യം- ചൈന 


13. 2023- ലെ ടൈം മാഗസിൻ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച കമ്പനി- മൈക്രോസോഫ്റ്റ് (രണ്ടാമത് ആപ്പിൾ, പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ കമ്പനി- ഇൻഫോസിസ്)


14. വാട്സ്ആപ്പ് ബിസിനസ് അക്കൗണ്ടുകൾക്ക് ചാറ്റിനുള്ളിൽ തന്നെ ബിസിനസ് ഇടപാടുകൾ പൂർത്തിയാക്കാൻ സാധ്യമാക്കുന്ന പുതിയ സംവിധാനം- WhatsAppFlows


15. 2023 സെപ്റ്റംബറിൽ G77+ China ഉച്ചകോടിക്ക് വേദിയായ രാജ്യം- ക്യൂബ


16. ലോകത്തിലെ ഏറ്റവും ചെറിയ ക്യാമറ നിർമ്മിച്ച അമേരിക്കൻ കമ്പനി- ഒമനി വിഷൻ ടെക്നോളജീസ്


17. 2023- ലെ ലോക അൽഷിമേഴ്സ് ദിനത്തിന്റെ ( സെപ്റ്റംബർ 21) പ്രമേയം- Never Too Early, Never Too Late 


18. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) ഇന്ത്യയുടെ പ്രതീക്ഷിത വളർച്ച നിരക്ക് 6.4 % നിന്ന് എത്രയായിട്ടാണ് കുറച്ചത്- 6.3%


19. കാർഷിക സ്ഥിതിവിവര കണക്കുകൾ രജിസ്റ്റർ ചെയ്യുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച ഏകീകൃത പോർട്ടൽ- United-Portal for Agricultural-Statistics


20. കേരളത്തിൽ നിപ്പ് വൈറസ് കണ്ടെത്തുന്നതിനായി ICMR- ന്റെ അംഗീകാരം ലഭിച്ച പരിശോധന- ട്രൂനാറ്റ്


21. വംശനാശ ഭീഷണി നേരിടുന്ന ഇന്ത്യയിലെ അലങ്കാര മത്സ്യമായ Indigo Barb- ന്റെ കൃത്രിമ പ്രജന സാങ്കേതികവിദ്യ വികസിപ്പിച്ച കേരളത്തിലെ സർവകലാശാല- KUFOS (Kerala University of Fisheries and Ocean Studies)


22. 185 വർഷം മുമ്പ് വംശനാശം സംഭവിച്ചെന്നു കരുതിയ ബ്രസീലിലെ കുഞ്ഞൻ മരം- പേർ നാംബുകോ ഹോളി

  • ശാസ്ത്രീയ നാമം- ഐലക്സ് സാപിഫോമിസ്

23. മനുഷ്യ പരിണാമത്തിലെ പുതിയ കണ്ണിയാകാനിടയുള്ള ഫോസിൽ കണ്ടെത്തിയ രാജ്യം- ചൈന


24. രാജ്യത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര ഗ്രാമമായി കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് തിരഞ്ഞെടുത്ത പശ്ചിമ ബംഗാളിലെ ഗ്രാമം- കിരീടേശ്വരി


25. കാനഡയിലെ ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 87

  • ഒന്നാം സ്ഥാനം- സിംഗപ്പൂർ
  • ഏറ്റവും അവസാനം- വെനസ്വേല

26. “The Contemporary Speeches” എന്ന ലേഖന സമാഹാരത്തിന്റെ രചയിതാവ്- പി.എസ്. ശ്രീധരൻപിള്ള


27. അടുത്തിടെ അന്തരിച്ച സരോജ വൈദ്യനാഥൻ പ്രശസ്തിയാർജിച്ച മേഖല- ഭരതനാട്യം നർത്തകി


28. മരിയാന ട്രഞ്ചിൽ ചൈനീസ് ഗവേഷകർ കണ്ടെത്തിയ പുതിയ വൈറസ്- വി.ബി-എച്ച് എംഇവൈ-എച്ച് 907


29. Nuakhai Juhar ഫെസ്റ്റിവൽ ആഘോഷിക്കുന്ന സംസ്ഥാനം- ഒഡീഷ


30. അപകടങ്ങളിൽ മരിക്കുന്നവരുടെ കുടുംബാംഗങ്ങൾക്കുള്ള റെയിൽവേ ബോർഡിന്റെ നഷ്ട പരിഹാരം എത്ര രൂപയാക്കിയാണ് വർധിപ്പിച്ചത്- 5 ലക്ഷം

  • മുമ്പ് 50,000 രൂപയായിരുന്നു.

No comments:

Post a Comment