Friday, 21 March 2025

Current Affairs- 21-03-2025

1. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിത- സുനിത വില്ല്യംസ്


2. പ്രഥമ ബാലഭാസ്കർ പുരസ്കാരം ലഭിച്ചത്- ശ്രീനിവാസ്


3. സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യുന്നതിനായി സെബി ആരംഭിച്ച പോർട്ടൽ- iSPOT


4. 2025- നെ ' Year of Community ' ആയി പ്രഖ്യാപിച്ച രാജ്യം- യു.എ.ഇ


5. Onchocerciasis രോഗ വിമുക്തമായ ആദ്യ ആഫ്രിക്കൻ രാജ്യം- നൈജർ


6. ബ്രിക്സ് യൂത്ത് കൗൺസിൽ സംരംഭകത്വ വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ് 2025- ന്റെ വേദി- ഇന്ത്യ


7. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യാക്കാരൻ- ശുഭാംശു ശുക്ല


8. 2025 ലോക പുസ്തക മേളയുടെ വേദി- ന്യൂഡൽഹി


9. 38-ാം ദേശീയ ഗെയിംസിൽ കേരളത്തിനായി ആദ്യ സ്വർണം നേടിയത്- പി.എസ്. സു ജാസ്മിൻ


10. അടുത്തിടെ ICC സി.ഇ.ഒ. സ്ഥാനം രാജിവച്ചത്- Geoff Allardice


11. 2025 നാഷണൽ പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ വേദി- തമിഴ്നാട്


12. 100 മില്ല്യൺ ഡിഗ്രി സെൽഷ്യസ് താപനിലയിൽ, 17 മിനിറ്റോളം കത്തിജ്ജ്വലിച്ച ചൈനയുടെ കൃത്രിമ സൂര്യൻ- East


13. 2025- ലെ മിസിസ് വേൾഡ് കിരീടം നേടിയത്- Tshego Gaelae (ദക്ഷിണാഫ്രിക്ക)


14. 2025 Global justice, Love & Peace ഉച്ചകോടിയുടെ വേദി- ദുബായ്


15. ഇന്ത്യയിലെ ആദ്യ ഫെററ്റ് റിസർച്ച് ഫെസിലിറ്റി നിലവിൽ വരുന്നത്- ഫരീദാബാദ് (ഹരിയാന)


16. റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒറ്റ പ്ലാറ്റ്ഫോമിൽ ലഭിക്കുന്ന സൂപ്പർ ആപ്പ്- SwaRail


17. 2025 ഫെബ്രുവരിയിൽ വിരമിച്ച റൊമാനിയൻ ടെന്നീസ് താരം- സിമോണ ഹലെപ്പ്


18. ദക്ഷിണാർദ്ധഗോളത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നിലവിൽ വന്നത്- ജോഹന്നാസ്ബർഗ് (ദക്ഷിണാഫ്രിക്ക)


19. 87-ാമത് ടാറ്റാ സ്റ്റീൽ ചെസ്സിൽ ജേതാവായത്- പ്രഗ്നാനന്ദ


20. ഇന്ത്യയിലെ ആദ്യത്തെ വെള്ളക്കടുവ പ്രജനന കേന്ദ്രം നിലവിൽ വരുന്നത്- മധ്വപ്രദേശ്


21. അടുത്തിടെ ഉദ്ഘാടനം ചെയ്ത ‘ആരോഗ്യം ആനന്ദം, അകറ്റാം അർബുദം ' എന്ന ജനകീയ ക്വാമ്പയിനിന്റെ ഗുഡ്വിൽ അംബാസഡർ- മഞ്ജു വാര്യർ


22. അടുത്തിടെ ജൈവവൈവിധ്വ പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട ഗുനേരി ഗ്രാമം സ്ഥിതി ചെയ്യുന്നത്- കച്ച് (ഗുജറാത്ത്)


23. ബെൽജിയത്തിന്റെ പുതിയ പ്രധാനമന്ത്രി- ബാർട്ട് ഡി വേവർ


24. 38-ാമത് ദേശീയ ഗെയിംസ് നീന്തലിൽ 3 സ്വർണം നേടിയ മലയാളി വനിത- ഹർഷിത ജയറാം


25. 2025 - പുരുഷ ചാമ്പ്യൻസ് ട്രോഫിയുടെ ഔദ്യോഗിക ഗാനം- Jeeto Baazi Khel ke


26. ഇന്ത്യ ചന്ദ്രയാൻ- 4 വിക്ഷേപിക്കാൻ പദ്ധതിയിടുന്നത്- 2027


27. സൊമാറ്റോയുടെ പുതിയ പേര്- എറ്റേണൽ


28. 2025 ഫെബ്രുവരിയിൽ ഭക്ഷ്യ സുരക്ഷ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം- ഫിലിപ്പീൻസ്


29. ഇന്ത്യൻ ആർമിയുടെ ഈസ്റ്റേൺ കമാന്റിന്റെ ആസ്ഥാനമായ ഫോർട്ട് വില്യമിന്റെ പുതിയ പേര്- വിജയ് ദുർഗ്


30. മലയാള സിനിമയിൽ ആദ്യമായി ഓഡിയോ ട്രെയിലർ പുറത്തിറക്കിയ സിനിമ- വടക്കൻ

No comments:

Post a Comment