2. ലോകത്തിലെ ആദ്യത്തെ പൂർണമായും പുനരുപയോഗ ഊർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന നഗരമാകാൻ ഒരുങ്ങുന്നത്- അമരാവതി
4. 2025- ലെ ആറാമത് ഏഷ്യൻ അണ്ടർ-18 (U18) അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് എവിടെയാണ് നടന്നത്- സൗദി അറേബ്യ
5. ഭൂമിയുടെ ഫലഭൂയിഷ്ഠത നഷ്ടപ്പെടുന്നതും ഭൂമിയുടെ നാശവും തടയുന്നതിനായി ബ്രിക്സ് രാജ്യങ്ങൾ അടുത്തിടെ ആരംഭിച്ച സംരംഭം- BRICS
6. എക്സർസൈസ് ഡെസേർട്ട് ഫ്ലാഗ് -10ന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- UAE
7. ഇന്ത്യയിലെ ആദ്യത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (PFBR) സ്ഥിതി ചെയ്യുന്ന സംസ്ഥാനം- തമിഴ്നാട്
8. ലോക വനിതാ ചെസ്സ് ചാമ്പ്യനായത്- ജൂ വെൻജൂൻ
9. വൈദ്യുതി ഉൽപ്പാദനം ആസൂത്രണം ചെയ്യുന്നതിനുള്ള പുതിയ സോഫ്റ്റ്വെയർ ഉപകരണമായ STELLAR മോഡൽ ആരംഭിച്ച സ്ഥാപനം- സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി
10. 2025 ഏപ്രിലിൽ ഭൂരേഖാ മാനേജ്മെന്റിനായി 'ഭൂ ഭാരതി പോർട്ടൽ ആരംഭിച്ച സംസ്ഥാനം- തെലങ്കാന
11. ഗ്ലോബൽ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി റിപ്പോർട്ട് പുറത്തിറക്കുന്ന സംഘടന- IMF
12. ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 വർഷ കിരീടം നേടിയത്- മോഹൻ ബഗാൻ
13. 2025 ഏപ്രിലിൽ അന്തരിച്ച ഈ വർഷത്തെ പത്മവിഭൂഷൻ ജേതാവും, കഥക്ക് നൃത്ത ലോകത്ത് മായാജാലം സൃഷ്ടിച്ച നർത്തകയുമായ വ്യക്തി- കുമുദിനി ലാഖിയ
14. അന്റാർട്ടിക്കയിൽ ചൈന നിർമ്മിച്ച റേഡിയോ ദൂരദർശനി- ത്രീ ഗോർജസ് അന്റാർട്ടിക് ഐ
15. സുപ്രീംകോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസ് നിയമിതനായത്- ബി.ആർ. ഗവായ്
16. രാജ്യത്ത് ആദ്യമായി വളർത്തുമൃഗങ്ങളെയും പക്ഷികളെയും ഓൺലൈനിലൂടെ വിൽക്കാനും വാങ്ങാനും കഴിയുന്ന സർക്കാർ ഓൺലൈൻ സ്റ്റോർ നിലവിൽ വരുന്ന സംസ്ഥാനം- കേരളം
17. മേഘയാൻ- 25 എന്ന പേരിൽ കാലാവസ്ഥാ, സമുദ്രശാസ്ത്ര സിമ്പോസിയത്തിന് ആതിഥേയത്വം വഹിച്ച ഇന്ത്യൻ സായുധ സേന- ഇന്ത്യൻ നേവി
18. 2025 ഏപ്രിലിൽ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനായി ഏത് സംസ്ഥാനം/ കേന്ദ്രഭരണ പ്രദേശമാണ് 'ഇ-സെഹാറ്റ് ആപ്പ് വികസിപ്പിച്ചത്- ജമ്മു കശ്മീർ
19. തിരുവനന്തപുരത്ത് രാജ്യത്തെ ആദ്യമായി പരീക്ഷണം ആരംഭിച്ച ഇലക്ട്രിക് വാഹന സാങ്കേതികവിദ്യ- ഡൈനാമിക് വയർലെസ് ചാർജിങ്
20. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ മുംബൈ മസകോൺ ഡോക്ക് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി നിയമിതനായ മലയാളി- ക്യാപ്റ്റൻ ജാഹൻ
21. 2025 ഏപ്രിലിൽ യുനെസ്കോയുടെ മെമ്മറി ഓഫ് ദി വേൾഡ് രജിസ്റ്ററിൽ ആലേഖനം ചെയ്ത രണ്ട് ക്ലാസിക്കൽ ഇന്ത്യൻ ഗ്രന്ഥങ്ങൾ- ശ്രീമദ് ഭഗവദ്ഗീതയും, നാട്യശാസ്ത്രവും
22. ലോക കരൾ ദിനം- ഏപ്രിൽ 19 (2025 പ്രമേയം- Food is Medicine)
23. 23-ാ മത് കേന്ദ്ര നിയമ കമ്മീഷൻ അധ്യക്ഷൻ- ജസ്റ്റിസ് ദിനേശ് മഹേശ്വരി
24. 2025 ഏപ്രിൽ പുറത്തുവിട്ട 'ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് 2025' പ്രകാരം സംസ്ഥാനങ്ങളുടെ പ്രവർത്തനമികവിൽ ഒന്നാം സ്ഥാനം നേടിയത്- കർണാടക
25. ലോകത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് സാങ്കേതികവിദ്യയുള്ള റെയിൽവേ സ്റ്റേഷൻ സ്ഥാപിച്ചത്- ജപ്പാൻ (ഹസുഷിമ റെയിൽവേ സ്റ്റേഷൻ)
26. കൂടുതൽ കാലം അധികാരത്തിലിരിക്കുന്ന രണ്ടാമത്തെ കേരളം മുഖ്യമന്ത്രി- പിണറായി വിജയൻ
27. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർമാർ രാഷ്ട്രപതിക്ക് അയച്ചു കൊടുത്താൽ എത്ര മാസത്തിനകം തീരുമാനമെടുക്കണം എന്നാണ് സുപ്രീംകോടതിയുടെ പുതിയ നിർദേശം- മൂന്നുമാസത്തിനകം
28. 2025 ഏപ്രിലിൽ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ വനിത ഹോക്കി താരം- വന്ദന കദാരിയ
29. 2025- ൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി- ബീഹാർ
30. സുപ്രീംകോടതി വിധിയിലൂടെ ഗവർണർക്ക് പകരം സർവകലാശാലയുടെ ചാൻസിലർ പദവി നേടിയെടുത്തത് ഏത് സംസ്ഥാനം മുഖ്യമന്ത്രിയാണ്- തമിഴ്നാട് (എം. കെ. സ്റ്റാലിൻ)
No comments:
Post a Comment