Sunday, 27 April 2025

Current Affairs- 27-04-2025

1. കേരളത്തിന്റെ 50-ാമത് ചീഫ് സെക്രട്ടറിയായി ചുമതലയേൽക്കുന്നത്- എ. ജയതിലക്


2. പ്രഥമ നീരജ് ചോപ്ര ക്ലാസിക് ജാവലിൻ ത്രോ മത്സരം 2025- ന്റെ വേദി- ബംഗളുരു


3. ദക്ഷിണേന്ത്യയിലെ ആദ്യ AC-EMU (ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) സർവ്വീസ് നടത്തുന്നത്- ചെന്നൈ


4. പൂനെ ഫിഡെ വനിതാ ഗ്രാന്റ് പി ചെസ് 2025- ൽ ജേതാവായത്- കൊനേരു ഹംപി


5. സി. കേശവനോടുള്ള സ്മരണയ്ക്കായി വെങ്കല പ്രതിമ സ്ഥാപിതമാകുന്നത്- കോഴഞ്ചേരി


6. അടുത്തിടെ ഇന്ത്യൻ നാവികസേന നവീകരണം പൂർത്തിയാക്കിയ മാലിദ്വീപ്  കപ്പൽ- Huravee


7. 2025 Potch Invitational Meet ജാവലിൻ ത്രോയിൽ സ്വർണം നേടിയത്- നീരജ്  ചോപ്ര


8. നീരജ് ചോപ്ര ക്ലാസിക് ജാവലിൻ ത്രോ മത്സരത്തിനുള്ള ക്ഷണം നിരസിച്ച പാകിസ്ഥാൻ താരം- അർഷാദ് നദീം


9. 2025- ൽ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ചെയർമാൻ സ്ഥാനം ഒഴിഞ്ഞത്- Klaus Schwab (വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ സ്ഥാപകൻ ഇദ്ദേഹമാണ്)


10. അടുത്തിടെ പശ്ചിമഘട്ടത്തിൽ കണ്ടെത്തപ്പെട്ട പുതിയ മത്സ്യ ഇനങ്ങൾ- Labeo Uru, Labeo Chekida


11. അടുത്തിടെ ഷെൻഷോ 20 എന്ന ബഹിരാകാശ ദൗത്യം വിക്ഷേപിച്ചത്- ചൈന


12. 2025 ഏപ്രിലിൽ യുനസ്കോ CIFEJ- യുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- ജിതേന്ദ്ര മിശ്ര


13. ബഹിരാകാശ യാത്രികരുടെ ആരോഗ്യ പരിഭാധനയ്ക്കും ചികിത്സയ്ക്കും ആവശ്യമായ ഉപകരണങ്ങളും മറ്റും വികസിപ്പിക്കുന്നതിന് ഐ.എസ്.ആർ.ഒ. യുമായി ധാരണപത്രം ഒപ്പുവച്ചത്- ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജി


14. ഇന്ത്യയിലെ ആദ്യ ക്വാണ്ടം കംപ്യൂട്ടിംഗ് വില്ലേജ് നിലവിൽ വരുന്നത്- അമരാവതി


15. 2-ാമത് ഏഷ്യൻ യോഗാസന ചാമ്പ്യൻഷിപ്പ് 2025- ന്റെ വേദി- ന്യൂഡൽഹി


16. അടുത്തിടെ 200m പുരുഷ ഓട്ട മത്സരത്തിൽ ദേശീയ റെക്കോർഡ് നേടിയ താരം- അനിമേഷ് കുർ


17. 2025 ഏപ്രിലിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ ചെയർമാനായി നിയമിതനായത്- നിപുൺ അഗർവാൾ


18. അരുൺ-III ജലവൈദ്യുത പദ്ധതി ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്- നേപ്പാൾ


19. നാഷണൽ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഏത് മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്- ശാസ്ത്ര സാങ്കേതിക മന്ത്രാലയം


20. Al കരിയർ ഫോർ വുമൺ സംരംഭം ആരംഭിച്ച മന്ത്രാലയം- നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയം


21. 2025- ലെ വേൾഡ് ബുക്ക് ക്യാപിറ്റൽ- റിയോ ഡി ജനിറോ


22. യുനെസ്കോയുടെ മെമ്മറി ഓഫ് ദ വേൾഡ് രജിസ്റ്ററിൽ ഉൾപ്പെട്ട ഇന്ത്യൻ പുസ്തകങ്ങൾ- ഭഗവത്ഗീത, നാട്യ ശാസ്ത്രം


23. കേരള സർവകലാശാലയുടെ ഒ.എൻ.വി. പുരസ്കാരത്തിന് അർഹനായത്- എം. കെ. സാനു


24. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതലയുള്ള കസ്റ്റംസ് പ്രിവന്റ്റ്റീവ് കമ്മീഷണറായി നിയമിതനായത്- ഡോ ടിജു തോമസ്


25. 2025 ഏപ്രിലിൽ ഏത് സംഘടനയാണ് 'World Economic Outlook (WEO)- A Critical Juncture Among Policy Shift' എന്ന റിപ്പോർട്ട് പുറത്തിറക്കിയത്- അന്താരാഷ്ട്ര നാണയ നിധി (IMF)


26.  ദക്ഷിണേന്ത്യയിൽ ബോക്സ്ഗർഡർ മാതൃകയിൽ നിർമ്മിക്കുന്ന ആദ്യത്തെ ഒറ്റത്തൂൺ മേൽപ്പാലം സ്ഥിതി ചെയ്യുന്ന ജില്ല- കാസർഗോഡ്


27. ബാഹിരകാശത്തേക്കുള്ള ആക്സിയം 4 ദൗത്യത്തിൽ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരി- ശുഭാശു ശുക്ല


28. 2025 ഏപ്രിലിൽ സ്ത്രീ ശാക്തീകരണത്തിനായി പിങ്ക് ഇ റിക്ഷ പദ്ധതി ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട്ര 


29. സൗദി അറേബ്യൻ ഗ്രാൻപ്രീയിൽ ജേതാവായത്- ഓസ്കർ പിയാസി


30. ബുൾസി ഗാലക്സി (LEDA 1313424) കണ്ടെത്തിയ ദൂരദർശിനി- ഹബിൾ ബഹിരാകാശ ദൂരദർശിനി

No comments:

Post a Comment