Sunday, 4 May 2025

Current Affairs- 04-05-2025

1. ദേശീയ സഹകരണ സർവകലാശാല നിലവിൽ വരുന്നത്- ഗുജറാത്ത്


2. നൂറു വർഷത്തിനുശേഷം ഇടുക്കിയിലെ മതികെട്ടാൻചോല ദേശീയോദ്യാനത്തിൽ നിന്നും കണ്ടെത്തിയ അപൂർവയിനം പക്ഷി- നെൽപ്പൊട്ടൻ (ഗോൾഡൻ ഹേഡ് സിസ്റ്റിക്കോള)


3. പി.എം. മിത്ര പദ്ധതി നടപ്പിലാക്കിയ മന്ത്രാലയം- കേന്ദ്ര ടെക്സ്റ്റയിൽ മന്ത്രാലയം


4. ഇന്ത്യയിൽ സ്ക്രാംജെറ്റ് എഞ്ചിന്റെ ഗ്രൗണ്ട് ടെസ്റ്റ് നടത്തിയ സ്ഥാപനം- DRDO


5. രവിവർമയുടെ 175-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ- പാഴ്സി ലേഡിയും തൃക്കേട്ട തിരുനാൾ ഉമയമ്മ തമ്പുരാട്ടിയുടെ ഛായാചിത്രവും.


6. 2025- ലെ 32-ാമത് കോപ്പ ഡെൽ റേ കിരീടം നേടിയത്- ബാർസലോണ


7. 2025- ലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കൾ- ലിവർപൂൾ


8. 2025 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത മദ്ദള ആചാര്യൻ- കലാമണ്ഡലം നാരായണൻ നായർ


9. ഋഷികേഷ് കർമപ്രയാഗ് റെയിൽവേ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച തുരങ്കം- ജനാസു തുരങ്കം


10. കാലിഫോർണിയ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയ പുതിയ നിറം- OLO


11. 2025 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ചലച്ചിത്രകാരൻ- ഷാജി എൻ. കരുൺ


12. ഫയർഫോഴ്സ് മേധാവിയായി നിയമനായ കേരളത്തിലെ പുതിയ ഡി.ജി.പി- മനോജ് എബ്രഹാം


13. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശിയ AI ഫൗണ്ടേഷൻ മോഡൽ നിർമ്മിക്കാൻ അനുമതി ലഭിച്ച കമ്പനി- സർവം AI


14. പ്രാദേശിക പ്രത്യേകതകൾ പരിഗണിച്ച് കേരളത്തിലെ നഗരങ്ങൾക്ക് ബ്രാൻഡിംഗ് നൽകണം എന്ന നിർദേശം സമർപ്പിച്ച കമ്മീഷൻ- കേരള നഗര നയ കമ്മീഷൻ


15. 2025- ൽ നൂറ്റൊന്നാം സമാധിദിനം ആചരിക്കുന്ന നവോത്ഥാന നായകൻ- ചട്ടമ്പിസ്വാമികൾ


16. ലോകത്തിലെ ആദ്യത്തെ കഥക് സാഹിത്യോത്സവം ഉൾപ്പെടുന്ന ആറ് ദിവസത്തെ മെഗാ പരിപാടിയായ 37-ാമത് കഥക് മഹോത്സവ് 2025 നടന്നത്- ന്യൂഡൽഹി


17. ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയുമായി സഹകരിച്ച് വനം വകുപ്പ് നടത്തിയ സർവേയിൽ 5 പുതിയ ഇനം തുമ്പികളെ കൂടി കണ്ടെത്തിയതോടെ നെയ്യാറിലെ ആകെ തുമ്പി ഇനങ്ങളുടെ എണ്ണം- 111


18. മീഡിയം റേഞ്ച് സർഫസ്-ടു-എയർ മിസൈൽ (MR-SAM) സംയുക്തമായി വികസിപ്പിച്ചെടുത്ത രണ്ട് സംഘടനകൾ- പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആർ.ഡി.ഒ.) ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസ് (ഐ.എ.ഐ.)


19. തിരുവനന്തപുരം ജില്ലയിലെ കളിമൺ പാത്രം നിർമ്മാണത്തിന് പ്രസിദ്ധിയാർജ്ജിച്ച ഗ്രാമം- വേളാർകുടി


20. കാൻ ഫിലിം ഫെസ്റ്റിവലിൽ ഔദ്യോഗിക വിഭാഗത്തിൽ തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട ഷാജി എൻ. കരുണിന്റെ ചിത്രങ്ങൾ- പിറവി, സ്വം, വാനപ്രസ്ഥം


21. ഐ.പി.എല്ലിൽ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം- വൈഭവ് സൂര്യവംശി


22. Bone Collector എന്നറിയപ്പെടുന്ന ഒരു പുതിയ മാംസഭോജി കാറ്റർപില്ലറിനെ കണ്ടെത്തിയത്- ഹവായിയൻ ദ്വീപ്


23. ഒരു മോഡേൺ ഇന്ത്യൻ ആർട്ടിന് കിട്ടുന്ന ഏറ്റവും വലിയ ലേലത്തുകയിൽ വിറ്റുപോയ എംഎഫ് ഹുസൈന്റെ ചിത്രം- ഗ്രാമയാത്ര (118 കോടി)


24. ബഹിരാകാശ നിലയത്തെത്തുന്ന ആദ്യ ഇന്ത്യക്കാരൻ- ശുഭാംശ ശുക്ല (മെയ് 29- ന് ദൗത്യം പുറപ്പെടും)


25. ആയുഷ്മാൻ ഭാരത് ദിവസ് എല്ലാ വർഷവും ഏത് ദിവസമാണ് ആചരിക്കുന്നത്- ഏപ്രിൽ 30


26. ഇന്ത്യയിലെ ആദ്യത്തെ സർട്ടിഫൈഡ് ഗ്രീൻ മുനിസിപ്പൽ ബോണ്ട് പുറത്തിറക്കിയ ഇന്ത്യൻ നഗരം- ഗാസിയാബാദ്


27. 8 അടി ഉയരത്തിൽ ഉണ്ണി കാനായി നിർമ്മിക്കുന്ന ശ്രീനാരായണ ഗുരുദേവന്റെ വെങ്കല ശില്പം സ്ഥാപിക്കുന്നത്- ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ, കൊല്ലം


28. ഡെന്മാർക്ക് എനർജി ഏജൻസിയുടെ പഠനത്തിൽ കാറ്റാടി പാടത്തിന് അനുയോജ്യമായി കേരളത്തിൽ കണ്ടെത്തിയ സ്ഥലം- വിഴിഞ്ഞം


29. ഗ്രീൻ ഹൈഡ്രജൻ സർട്ടിഫിക്കേഷൻ സ്കീം ഓഫ് ഇന്ത്യ (GHCI) ആരംഭിച്ച മന്ത്രാലയം- പുനരുപയോഗ ഊർജ്ജ മന്ത്രാലയം


30. ആമസോണിന്റെ ഉപഗ്രഹ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവന പദ്ധതി- പ്രോജക്റ്റ് കൈപ്പർ

No comments:

Post a Comment