Tuesday, 6 May 2025

Current Affairs- 06-05-2025

1. പട്ടിക വിഭാഗങ്ങൾ താമസിക്കുന്ന പ്രദേശങ്ങളെ 'കോളനി' എന്ന് വിശേഷിപ്പിക്കരുത് എന്ന് അടുത്തിടെ പ്രഖ്യാപിച്ച സംസ്ഥാനം- തമിഴ്നാട്


2. പ്രവാസികൾക്കായി സർക്കാർ തലത്തിൽ തുടങ്ങുന്ന ലോകത്തിലെ ആദ്യ ഡിജിറ്റൽ പ്ലാറ്റ്ഫോം- ലോക കേരളം


3. ഇന്ത്യയിലെ ഏറ്റവും വലിയ ക്രൂയിസ് ടെർമിനൽ- മുംബൈ ഇന്റർനാഷണൽ ക്രൂയിസ് ടെർമിനൽ


4. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം- ദേവപ്രയാഗ് -  തുരങ്കം (ഉത്തരാഖണ്ഡ്) 


5. 2025 ഏപ്രിലിൽ ഇന്ത്യയിലെ ആദ്യ ക്വാണ്ടം കംപ്യൂട്ടിംഗ് വില്ലേജ് പദ്ധതി പ്രഖ്യാപിച്ചത് എവിടെയാണ്- അമരാവതി (ആന്ധ്രാപ്രദേശ്


6. വിഴിഞ്ഞം തുറമുഖം കമ്മീഷൻ ചെയ്ത് രാജ്യത്തിന് സമർപ്പിച്ചതെന്നാണ്- 2025 മെയ് 2


7. ഒന്നാം സമ്മാനം ഒരുകോടി രൂപയും ടിക്കറ്റ് വില 50 രൂപയുമാക്കി പരിഷ്കരിച്ച കേരള ഭാഗ്യക്കുറിയുടെ ആദ്യ ടിക്കറ്റ്- സുവർണ്ണ കേരളം


8. തുർക്കി പ്രദക്ഷിണം, മൈസൂരു മല്ലിഗെ എന്നീ പുസ്തകങ്ങളുടെ രചയിതാവ്- സക്കറിയ


9. പ്രഥമ കുഞ്ചൻ നമ്പ്യാർ സാഹിത്യ പുരസ്കാരം 2025 ജേതാവ്- എം.മുകുന്ദൻ


10. 2025 മെയ്യിൽ അന്തരിച്ച മുൻ കേന്ദ്രമന്ത്രി- ഗിരിജ വ്യാസ് (ദേശീയ വനിത കമ്മീഷൻ അധ്യക്ഷ സ്ഥാനം രണ്ട് തവണ വഹിച്ച ആദ്യ വ്യക്തി)


11. All India Football Federation (AIFF) പുരസ്കാരം 2024-2025 ജേതാക്കൾ- മികച്ച പുരുഷതാരം: Subhasish Bose, മികച്ച വനിതാതാരം: Soumya Guguloth


12. 'കടൽപോലൊരാൾ' എന്ന പുസ്തകം രചിച്ചത്- മുഷ്താഖ്


13. സ്തനാർബുദ ചികിത്സയ്ക്കായി ഹൈഡ്രോജൽ വികസിപ്പിച്ചെടുക്കുന്നതിൽ കൊൽക്കത്ത ബോസ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചത്- ഐ.ഐ.ടി. ഗുവാഹത്തി


14. 1901- ന് ശേഷം ഇന്ത്യയിലെ ഏറ്റവും ചൂടേറിയ വർഷം- 2024


15. ഇന്ത്യയിലെ 58-ാമത് ടൈഗർ റിസർവ്- മാധവ് നാഷണൽ പാർക്ക്


16. കാനഡയുടെ പുതിയ പ്രധാനമന്ത്രി- മാർക്ക് കാർണി


17. 2025 വനിത ദിനത്തിൽ മഹിള സമൃദ്ധി യോജന ആരംഭിച്ച ഗവൺമെന്റ്- ഡൽഹി


18. 2025 മാർച്ചിൽ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്- Joymalya Bagchi


19. 2025-26 ലെ മണിപ്പൂർ ബജറ്റ് ലോക്സഭയിൽ അവതരിപ്പിച്ചത്- നിർമ്മല സീതാരാമൻ


20. അടുത്തിടെ എ.ഐ. അധിഷ്ഠിത ഗോൾഡ് ലോൺ എ.ടി.എം. ആരംഭിച്ച ബാങ്ക്- സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ


21. ജലാശയങ്ങളുടെ 500 മീറ്റർ പരിസരത്ത് സോപ്പുകളുടെയും ഷാംപുകളുടെയും വിൽപ്പന നിരോധിക്കാൻ തീരുമാനിച്ച സംസ്ഥാനം- കർണാടക


22. സംസ്ഥാനത്തെ ആദ്യ ബുക്ക് വെൻഡിങ് മെഷീൻ നിലവിൽ വന്നത്- തിരുവനന്തപുരം


23. വിവാഹശേഷം ഭാര്യയ്ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് മാനസിക പീഡനത്തിന് തുല്യമാണെന്ന് പ്രഖ്യാപിച്ച കോടതി- മധ്യപ്രദേശ് ഹൈക്കോടതി


24. ഇന്ത്യയിലാദ്യമായി ലഹരിവേട്ടയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഉപയോഗിക്കാനൊരുങ്ങുന്ന സംസ്ഥാനം- കേരളം


25. 144th ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (IOC) സെഷന്റെ വേദി ഗ്രീസ്


26. 2025 ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗിൽ ജേതാക്കളായത്- ഇന്ത്യ


27. സെൻട്രൽ ബാങ്കിംഗ് ലണ്ടൻ ഏർപ്പെടുത്തിയ 2025 ലെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ പുരസ്കാരത്തിന് അർഹത നേടിയത്- റിസർവ് ബാങ്ക് ഓഫ് ഇന്ത്യ


28. അടുത്തിടെ ആലപ്പുഴ മങ്കൊമ്പിലെ നെൽവിത്തു ഗവേഷണ കേന്ദ്രം വികസിപ്പിച്ച പുതിയ നെൽവിത്തുകൾ- പുണ്യ, ആദ്യ


29. 23 -ാമത് ലോ കമ്മീഷൻ ചെയർപേഴ്സൺ- ദിനേശ് മഹേശ്വരി


30. ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് 2025 പ്രകാരം വലുതും ഇടത്തരവുമായ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്തുള്ളളത്- കർണാടക

No comments:

Post a Comment