Monday, 26 May 2025

Current Affairs- 26-05-2025

1. ഇന്ത്യയുടെ 52-ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്- Bhushan Ramkrishna Gavai (51-ാമത് ചീഫ് ജസ്റ്റിസ്- സജീവ് ഖന്ന)


2. 2025 മെയ്യിൽ കേരള ഹൈക്കോടതി ഡെപ്യൂട്ടി സോളിസിറ്റർ ജനറലായി തിരഞ്ഞെടുക്കപ്പെട്ടത്- ഒ.എം.ശാലീന


3. 2025 മെയ്യിൽ സിംഗപ്പൂർ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- Lawrence Wong


4. ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്ന ആദ്യ US സർവകലാശാല- The Illinois Institute of Technology (Illinois Tech)


5. 2025 മെയ്യിൽ ബംഗ്ലാദേശിൽ നിരോധനമേർപ്പെടുത്തിയ രാഷ്ട്രീയ പാർട്ടി- അവാമി ലീഗ്


6. കവയിത്രി സുമംഗലയുടെ മൂന്ന് പുസ്തകങ്ങൾ- വിരുതൻ ശങ്കു. പോക്കണംകെട്ട പോക്കുകൾ, കുറിഞ്ഞിയും കൂട്ടുകാരും


7. ഇറ്റാലിയൻ ഫുട്ബോൾ കപ്പ് (Coppa Italia) 2024-2025 ജേതാക്കൾ- Bologna


8. 2025 മെയ്യിൽ കാനഡയുടെ വിദേശകാര്യ വകുപ് മന്ത്രിയായി ചുമതലയേറ്റ ഇന്ത്യൻ വംശജ- അനിത ആനന്ദ്


9. ജമ്മുകാശ്മീരിലെ ഷോപ്പിയാനിൽ മൂന്നു ലഷ്കർ-ഇ-തൊയ്ബ ഭീകരരെ സുരക്ഷാസേന വധിച്ച ഓപ്പറേഷൻ- ഓപ്പറേഷൻ കെല്ലെർ


10. ഗൂഗിളിന്റെ AI കേന്ദ്രീകൃത ബ്രാൻഡിങ്ങിന് പ്രതിഫലിപ്പിക്കുന്ന പുതിയ G ലോഗോ പരിഷ്കരിച്ചത്- 2025 മെയിൽ


11. ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റം (HIMARS) വികസിപ്പിച്ച രാജ്യം- യുണൈറ്റഡ് സ്റ്റേറ്റ്സ്


12. സമുദ്രത്തെയും കാലാവസ്ഥാരീതികളെയും കുറിച്ച് പഠിക്കുന്നതിനായി 'LICOMK++' എന്ന ഉയർന്ന റെസല്യൂഷനുള്ള സമുദ്ര സിമുലേഷൻ സംവിധാനം വികസിപ്പിച്ചെടുത്ത രാജ്യം- ചൈന


13. കാശ്മീർ നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന ഇന്ത്യയുടെ ഉപഗ്രഹം- റിസാറ്റ് 1B


14. 2024 YR4 എന്ന ഛിന്നഗ്രഹം കണ്ടെത്താൻ ഉപയോഗിച്ച ദൂരദർശിനി- അറ്റ്ലാസ് ടെലിസ്കോപ്പ്


15. ജീവിതത്തിൽ വെല്ലുവിളികൾ നേരിടുന്നവർക്ക് (വിധവകൾ, ഭിന്നശേഷിക്കാർ, ഗുരുതര രോഗബാധിതർ, ദുരന്തബാധിതർ) ഉപജീവനമാർഗങ്ങൾ കണ്ടെത്താൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ആരംഭിച്ച പദ്ധതി- പ്രത്യാശ


16. പുന്നയൂർക്കുളം സാഹിത്യസമിതിയുടെ 2025 ലെ മാധവിക്കുട്ടി പുരസ്കാര ജേതാവ്- സുഭാഷ് ചന്ദ്രൻ


17. മരണവംശം എന്ന നോവലിന്റെ രചയിതാവ്- പി.വി ഷാജികുമാർ


18. ഷിയി ലില്ലി ഫെസ്റ്റിവൽ 2025 നടക്കുന്നത്- മണിപൂർ


19. ഏത് രാജ്യത്തിന്റെ സൈനിക നീക്കമാണ് 'Operation Gideon'- ഇസ്രയേൽ


20. ലോകാരോഗ്യ സംഘടനയുടെ പട്ടികയിൽ ഇടം നേടിയ കേരളത്തിലെ പദ്ധതി- ബന്ധു ക്ലിനിക് പദ്ധതി


21. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ട്രൈബ്യൂണൽ ആയി ചുമതലയേറ്റത്- കെ. സോമൻ


22. എവറസ്റ്റ് കൊടുമുടിയുടെ ഏറ്റവും ഉയരത്തിൽ എത്തിയ മലയാളി വനിത- സഫീന ലത്തീഫ്


23. ഇന്ത്യയ്ക്കായി സ്ട്രാറ്റോസ്ഫിയറിക് എയർഷിപ്പ് സാങ്കേതികവിദ്യ വികസിപ്പിച്ച സ്ഥാപനം- ഏരിയൽ ഡെലിവറി റിസർച്ച് & ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്, ആഗ്ര


24. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ആളില്ലാ വിമാനമായ ഇന്ത്യയുടെ ഹൈ-ആൾട്ടിറ്റ്യൂഡ് പ്ലാറ്റ്ഫോം (HAP) പ്രോട്ടോടൈപ്പ് വികസിപ്പിച്ച സംഘടന- നാഷണൽ എയ്റോസ്പേസ് ലബോറട്ടറീസ് (NAL)


25. 2025 മെയ് മാസത്തിൽ കേന്ദ്ര കൃഷി മന്ത്രാലയം ആരംഭിച്ച രാജ്യവ്യാപക കാർഷിക പ്രചാരണം- വിക്ഷിത് കൃഷി സങ്കൽപ് അഭിയാൻ


26. ഇന്ത്യൻ സൈന്യം ടീസ്റ്റ പ്രഹാർ അഭ്യാസം നടത്തിയ സംസ്ഥാനം- പശ്ചിമബംഗാൾ


27. 'ഇന്ദിര സൗരഗിരി ജല വികാസം' പദ്ധതി ആരംഭിച്ച സംസ്ഥാനം- തെലങ്കാന


28. 2025- ലെ ലോക ഹൈഡ്രജൻ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന നഗരം- റോട്ടർഡാം, നെതർലാൻഡ്സ്


29. ഭാരത് ബയോടെക് വികസിപ്പിച്ച കോളറയ്ക്കുള്ള ഓറൽ വാക്സിൻ- ഹിൽകോൾ


30. ത്രിമാന വീഡിയോ കോളുകൾ സാധ്യമാക്കുന്നതിനായി ‘HP'യുമായി ചേർന്ന് ഗൂഗിൾ അവതരിപ്പിക്കുന്ന പുതിയ പ്ലാറ്റ്ഫോം- ഗൂഗിൾ ബീം

No comments:

Post a Comment