Wednesday, 28 May 2025

Current Affairs- 28-05-2025

1. എവറസ്റ്റ് കീഴടക്കുന്ന ഇന്ത്യയിലെ കാഴ്ച പരിമിതിയുള്ള ആദ്യത്തെ സ്ത്രീയും ലോകത്തിലെ അഞ്ചാമത്തെ വ്യക്തിയുമായി മാറി ചരിത്രം സൃഷ്ടിച്ചത്- ചോൻസിങ് ആങ് മോ


2. 34-ാമത് പത്മരാജൻ പുരസ്കാരത്തിൽ മികച്ച നോവലിസ്റ്റിനുള്ള പുരസ്കാരം നേടിയ എസ് ഹരീഷിന്റെ നോവൽ- പട്ടുനൂൽപ്പുഴു


3. മലയാള സിനിമാ നടൻ ബഹദൂറിന്റെ പേരിൽ പുറത്തിറക്കിയ പുതിയ ലിപി- ബഹദൂർ അക്ഷരങ്ങൾ (Bahadur Font)


4. 2025 മെയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത അമൃത് സ്റ്റേഷനുകളിൽ കേരളത്തിൽനിന്ന് ഉൾപ്പെട്ട റെയിൽവേ സ്റ്റേഷനുകൾ- ചിറയിൻകീഴ്, വടകര


5. ഭാരത് ബയോടെക് വികസിപ്പിച്ച ഓറൽ വാക്സിൻ- ഹിൽകോൾ


6. 2025 യൂറോപ്പാ ലീഗ് ഫുട്ബോൾ കിരീടം നേടിയത്- ടോട്ടൻഹാം (മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചു)


7. 'താല്പര്യങ്ങളുടെ വകഭേദം' എന്നറിയപ്പെടുന്ന കോവിഡ് വകഭേദം- ജെഎൻ 1


8. ഓട്ടിസം ഡൗൺ സിൻഡ്രോം ബാധിതർ വീട്ടിൽ നിന്ന് ഇറങ്ങി വഴി തെറ്റിയാൽ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ഇലക്ട്രിക് ഉപകരണം- കവച്  


9. സമ്പൂർണ്ണ ഡിജിറ്റൽവൽക്കരണത്തിലേക്ക് ഒരുങ്ങുന്ന കേരളത്തിലെ വിമാനത്താവളം- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം


10. ശാസ്ത്ര സാങ്കേതിക ആരോഗ്യ മേഖലകളിൽ നിന്നും വിരമിച്ചവരുടെ ജ്ഞാനവും അനുഭവസമ്പത്തും വിദഗ്ധോപദേശത്തിനായി ഉപയോഗപ്പെടുത്തുവാൻ ഉപയോഗിക്കുന്ന കേരള സ്റ്റാർട്ടപ്പ് മിഷന്റെ പദ്ധതി- വിസ്ഡം ബാങ്ക്


11. കൃഷിഭൂമിയിൽ സോളാർപാനലുകൾ സ്ഥാപിച്ച വൈദ്യുതി ഉല്പാദിപ്പിക്കുന്ന അഗ്രി വോൾട്ടേജ് പ്രോജക്ട് അഥവാ സോളാർ ഫാർമിംഗ് അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം- ഉത്തർപ്രദേശ്


12. ഹൈബ്രിഡ് നെൽവിത്തുകൾക്ക് നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം- പഞ്ചാബ്


13. നീതി ആയോഗ് പ്രസിദ്ധീകരിച്ച 2025ലെ fiscal health index- ൽ ഒന്നാമത് എത്തിയ സംസ്ഥാനം-ഒഡീഷ


14. 2025 മെയിലെ കണക്ക് പ്രകാരം ജപ്പാനെ പിന്തള്ളി ലോകത്തെ നാലാമത്തെ വലിയ സമ്പത്ത് വ്യവസ്ഥയായി മാറിയ രാജ്യം- ഇന്ത്യ


15. എവറസ്റ്റ് കീഴടക്കിയ കാഴ്ചപരിമിതിയുള്ള ആദ്യ ഇന്ത്യൻ വനിത- ചോൻസിൻ ആങ് മോ


16. അടുത്തിടെ ഭാരത് ബയോടെക് നിർമ്മിച്ച ഓറൽ കോളറ വാക്സിൻ- Hillchol


17. അജന്ത ഗുഹകളിൽ ചിത്രീകരിച്ചിരിക്കുന്ന അഞ്ചാം നൂറ്റാണ്ടിലെ കപ്പലിനെ അടിസ്ഥാനമാക്കി നിർമ്മിച്ച കപ്പൽ- INSV Kaundinya


18. 2025- ൽ ലോകാരോഗ്യ സംഘടനയുടെ പട്ടികയിൽ ഇടം നേടിയ കേരളത്തിൽ നിന്നുള്ള പദ്ധതി- ബന്ധു ക്ലിനിക്


19. 'ബഹദൂർ ഫോണ്ട്' രൂപകൽപ്പന ചെയ്തത്- കെ.എച്ച്. ഹുസൈൻ


20. അടുത്തിടെ അങ്കിത എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ആങ്കറിനെ അവതരിപ്പിച്ച സംസ്ഥാനം- അസം


21. സൂപ്പർബെറ്റ് ചെസ് ക്ലാസിക് 2025-ൽ ജേതാവായത്- ആർ. പ്രഗ്നാനന്ദ


22. ഇന്ത്യയിലെ ആദ്യ വിാഡോം ജംഗിൾ സഫാരി ട്രെയിൻ പുറത്തിറക്കിയ സംസ്ഥാനം- ഉത്തർപ്രദേശ്


23. പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് റോബോട്ടിക് വിദ്യാഭ്യാസം നിർബന്ധമാക്കുന്ന ആദ്യ സംസ്ഥാനം- കേരളം


24. 2025-ലെ ചാത്തന്നൂർ മോഹൻ സ്മാരക നോവൽ പുരസ്കാരത്തിന് അർഹനായത്- പി.വി. ഷാജികുമാർ


25. LIMA 2025- ന്റെ വേദി-മലേഷ്യ


26. 2025-മെയിൽ സുഡാനിന്റെ പ്രധാനമന്ത്രിയായി നിയമിതനായത്- Kamil Idris


27. അമൃത് ഭാരത് പദ്ധതി പ്രകാരം നവീകരിച്ച 103 റെയിൽവേ സ്റ്റേഷനുകളിൽ ഉൾപ്പെട്ട കേരളത്തിലെ സ്റ്റേഷനുകൾ- വടകര, ചിറയിൻകീഴ്


28. ആദിവാസി കർഷകർക്ക് സോളാർ പമ്പ്സെറ്റുകൾ നൽകുന്നതിനായി തെലങ്കാന സർക്കാർ ആരംഭിച്ച പദ്ധതി- ഇന്ദിര സൗര ഗിരി ജല വികാസം


29. ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ചാഗോസ് ദ്വീപുകളുടെ പരമാധികാരം ലഭിച്ച രാജ്യം- മൗറീഷ്യസ്


30. 2025-26 കാലയളവിലേക്കുള്ള ഏഷ്യൻ പ്രൊഡക്ടിവിറ്റി ഓർഗനൈസേഷന്റെ അധ്യക്ഷ സ്ഥാനം വഹിക്കുന്നത്- ഇന്ത്യ

No comments:

Post a Comment