Tuesday, 1 February 2022

Current Affairs- 01-02-2022

1. ആറുലക്ഷം വർഷത്തിലൊരിക്കൽ ഭൂമിയോടടുത്തുവരുന്ന ഏത് ഛിന്നഗ്രഹമാണ് അപകടം സൃഷ്ടിച്ചേക്കുമെന്ന് അടുത്തിടെ നാസ സംശയം പ്രകടിപ്പിച്ചത്- 7482 (1994 PC1) 


2. തമിഴ്നാട് സർക്കാരിന്റെ ഡോ. അംബേദ്കർ പുരസ്കാരം 2022- ൽ സമ്മാനിച്ചത് ആർക്ക്- റിട്ട. ജസ്റ്റിസ് കെ ചന്ദ്രു  


3. സ്റ്റാർട്ടപ്പ് സംരഭകത്വത്തെക്കുറിച്ച് ബോധവത്കരണം നടത്താൻ ഏത് ദിവസമാണ് ദേശീയ സ്റ്റാർട്ടപ്പ് ദിനമായി ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്- ജനുവരി 16 

Monday, 31 January 2022

Current Affairs- 31-01-2022

1. 2022- ലെ 25-ാമത് ദേശീയ യുവജനോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്- പുതുച്ചേരി


2. 2022 ജനുവരിയിൽ ആർക്കാണ് ഗോവ സർക്കാർ ആജീവനാന്ത കാബിനറ്റ് പദവി നൽകിയത്- പ്രതാപ് സിംഗ് റാണ


3. ഗർഭസ്ഥശിശുവിന് കുഴപ്പങ്ങളുണ്ടെന്ന് മെഡിക്കൽ ബോർഡ് കണ്ടെത്തിയാൽ ഭ്രൂണഹത്യ അമ്മയ്ക്ക് തീരുമാനിക്കാം എന്ന വിധി പ്രഖ്യാപിച്ച കോടതി- ഡൽഹി ഹൈക്കോടതി

Sunday, 30 January 2022

Current Affairs- 30-01-2022

1. ഇസ്രായിലുമായി നയത്രന്തബന്ധം സ്ഥാപിച്ച ആദ്യത്ത ഗൾഫ് രാജ്യം- യു.എ.ഇ.


2. മികച്ച നടനുള്ള 2022- ലെ ധാക്ക അന്തർദേശീയ ചലച്ചിത്രമേള പുരസ്ക്കാരം ഏഷ്യൻ മത്സര വിഭാഗത്തിൽ നേടിയത്- ജയസൂര്യ (ചിത്രം- സണ്ണി)


3. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മാൻ പൈലറ്റ്- ആദം ഹാരി   

Saturday, 29 January 2022

Current Affairs- 29-01-2022

1. 2022 ജനുവരിയിൽ കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി (Chief Economic Advisor) നിയമിതനായ വ്യക്തി- ഡോ.വി. അനന്ത നാഗേശ്വരൻ


2. World Wildlife Fund (WWF)- ന്റെ നേത്യത്വത്തിൽ നൽകുന്ന International TX2 Award നേടിയ ഇന്ത്യയിലെ കടുവാ സങ്കേതം- സത്യമംഗലം കടുവാ സങ്കേതം


3. 2022 ജനുവരിയിൽ ഏഷ്യൻ ഗെയിംസിൽ എട്ടുവർഷങ്ങൾക്കുശേഷം ഉൾപ്പെടുത്തിയ കായിക ഇനം- ക്രിക്കറ്റ്

Friday, 28 January 2022

Current Affairs- 28-01-2022

1. 2022 ജനുവരിയിൽ 20th Dhaka International Film Festival- ൽ Asian Film Competition വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ ഇന്ത്യൻ ചിത്രം- കൂഴാങ്കൽ


2. Transparency International പ്രസിദ്ധീകരിച്ച 2021- ലെ Corruption Perceptions Index (CPI) പ്രകാരം ഇന്ത്യയുടെ റാങ്ക്- 85th (CPI Score- 40)


3. രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡലിന് അർഹനായ ഹൈദരാബാദിലെ എയർഫോഴ്സ് അക്കാദമി കമാൻഡന്റ്- എയർ മാർഷൽ ശ്രീകുമാർ പ്രഭാകരൻ (സമാധാന കാലഘട്ടത്തിൽ നൽകപ്പെടുന്ന രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സൈനിക മെഡലാണിത്) 

Thursday, 27 January 2022

Current Affairs- 27-01-2022

1. സംസ്ഥാന സർക്കാരിന്റെ 2017-18- ലെ ആരോഗ്യകേരളം പുരസ്കാരം ലഭിച്ച ബ്ലോക്ക് പഞ്ചായത്ത്- ചിറയിൻകീഴ് (10 ലക്ഷം രൂപയാണ് അവാർഡ് തുക)  


2. സി.കെ.ജയകൃഷ്ണൻ സ്മാരക ന്യൂസ് ഫോട്ടോഗ്രാഫി അവാർഡ് ലഭിച്ച വ്യക്തി- ജിതിൻ ജോയൽ ഹാരിം (മലയാള മനോരമ) 


3. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ വനിതാ ട്വന്റി-20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം ലഭിച്ച ഇന്ത്യൻ താരം - ഷഫാലി വർമ  

Wednesday, 26 January 2022

Current Affairs- 26-01-2022

1. 2022 ജനുവരിയിൽ ഇന്ത്യയുടെ 73-ാം ചെസ്സ് ഗ്രാൻഡ്മാസ്റ്ററായ പതിനാലു വയസ്സുകാരൻ- ഭരത് സുബ്രഹ്മണ്യം 


2. 2022- ലെ ഏഷ്യകപ്പ് വനിത ഹോക്കി ടൂർണമെന്റിനുളള ഇന്ത്യൻ ടീമിനെ നയിക്കുന്നത്- സവിത പൂനിയ 


3. 2022 ജനുവരിയിൽ ടെസ്റ്റ് ക്രിക്കറ്റിൽ 100 ക്യാച്ച് തികച്ച ആറാമത്തെ ഇന്ത്യൻ ഫീൽഡർ- വിരാട് കോഹ്ലി