Sunday, 17 March 2019

Current Affairs- 17/03/2019

2019- ലെ വയലാർ നവതി പുരസ്കാര ജേതാക്കൾ- കലാമണ്ഡലം ഗോപി, പ്രഭാവർമ്മ

2019- ലെ ശാന്തിഗിരി പണവ പദ്മം പുരസ്കാര ജേതാവ്- മോഹൻലാൽ

അടുത്തിടെ കേന്ദ്രസർക്കാർ പുറത്തിറക്കിയ നാണയം- 20 രൂപ 

  • (ഭാരം 8.54 ഗ്രാം)
9-ാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഐ. എസ്. ആർ. ഒ ആരംഭിച്ച പരിപാടി- Yuva Vigyani Karyakram

രാജ്യത്തെ വോട്ടർമാർക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടു ത്തിയ ടോൾ ഫ്രീ നമ്പർ- 1950

അടുത്തിടെ രാജിവച്ച മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി- നളിനി നെറ്റോ

ഔട്ട്സ്റ്റാൻഡിംഗ് വുമൺ ജേണലിസ്റ്റിനുള്ള 2018- ലെ ചമേലി ദേവി ജയിൻ അവാർഡിനർഹനായത്- പ്രിയങ്ക ഡുബേ

അർമേനിയയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- ബി. എസ്. മുബാരക്

ലോകത്തിലെ ഏറ്റവും ചെറിയ റോക്കറ്റ് വിക്ഷേപിച്ച രാജ്യം- ജപ്പാൻ


കേരള സംസ്ഥാനത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് 2019 നടക്കുന്നതെന്ന്- ഏപ്രിൽ 23

തിരഞ്ഞെടുപ്പ് ചെലവ് നിയന്ത്രണ ലംഘനങ്ങൾ, പെരു മാറ്റചട്ടലംഘനങ്ങൾ എന്നിവ സംബന്ധിച്ച് പൊതു ജനങ്ങൾക്ക് തെളിവു സഹിതം പരാതി നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- സി - വിജിൽ

ഐ സ് ആർ ഒ വികസിപ്പിച്ച ഇലക്ട്രോണിക്സ് ഇന്റലിജൻസ് ഉപഗ്രഹമായ എമിസാറ്റ് ഏത് പ്രതിരോധ സ്ഥാപനത്തിന് വേണ്ടി നിർമ്മിച്ചതാണ്- ഡി.ആർ.ഡി.ഒ

അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ അംഗമായ 124 -ാമത് രാജ്യം- മലേഷ്യ

വേൾഡ് വൈഡ് വെബ്ബിന്റെ എത്രാമത് വാർഷികമാണ് 2019- ൽ നടക്കുന്നത്- 30

ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരം എന്ന ബഹുമതി അടുത്തിടെ നടന്ന സർവ്വേ പ്രകാരം ലഭിച്ചത്- ലണ്ടൻ 

  • (മുംബൈ - 12-ാമത്)
പൂർണമായും സ്ത്രീകൾ ഉൾപ്പെട്ട ബഹിരാകാശ നടത്തം സംഘടിപ്പിക്കുന്ന ബഹിരാകാശ ഏജൻസി- നാസ

അടുത്തിടെ Jean Monnet Centre of Excellence for European Union Studies നിലവിൽ വന്ന സർവകലാശാല- ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി (ന്യൂഡൽഹി)

അടുത്തിടെ ശിക്ഷ ഭവൻ, വിദ്യാർത്ഥി ഭവൻ എന്നിവയുടെ ശിലാസ്ഥാപനം നിർവഹിച്ചത്- നരേന്ദ്രമോദി (ഗുജറാത്ത്)

അടുത്തിടെ കോസ്റ്റാറിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐക്യരാഷ് സഭയുടെ യൂണിവേഴ്സിറ്റി പീസിന്റെ ഓണററി ഡോക്ടറേറ്റിന് അർഹനായത്- വെങ്കയ്യ നായിഡു (ഉപരാഷ്ട്രപതി) 

അടുത്തിടെ Sovereign (soV) എന്ന ഡിജിറ്റൽ കറൻസി പുറത്തിറക്കാൻ തീരുമാനിച്ച രാജ്യം- മാർഷൽ ഐലന്റ്

പാലസ്തീന്റെ പുതിയ പ്രധാനമന്ത്രി- Mohammed Shtayyeh

അടുത്തിടെ 157 പേരുടെ മരണത്തിനിടയാക്കി തകർന്നു വീണ് എയർലൈൻസ്- ഇത്യോപ്യൻ എയർലൈൻസ് (ഇത്യോപ്യ)

ഹെൽസിങ്കിയിൽ നടന്ന 38-ാമത് Gee Bee ബോക്സിംഗ് ടൂർണമെന്റിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം- കവീന്ദർ സിംഗ് ബിഷത്

  • (56 കി.ഗ്രാം വിഭാഗത്തിൽ)
 ഇന്ത്യയുടെ പുതിയ ധനകാര്യ സെക്രട്ടറി- ബി സുഭാഷ് ചന്ദ്ര ഗാർഗ്

നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്ക് Atal Aahar Yojana ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട്ര

Yashwantrao Chavan National Award 2018- ന് അർഹനായത്- രഘുറാം രാജൻ

അംഗൻവാടികളിലെ കുട്ടികൾക്ക് ആഴ്ചയിൽ 2 ദിവസം പാൽ ലഭിക്കുന്നതിനായി മുഖ്യമന്ത്രി അഞ്ചൽ അമൃത് യോജന ആരംഭിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ്

അടുത്തിടെ കേന്ദ്ര സർക്കാർ പുറത്തിറക്കിയ നരേന്ദ്രമോദിയുടെ തെരഞ്ഞടുക്കപ്പെട്ട പ്രസംഗങ്ങളടങ്ങിയ പുസ്തകം- Sabka Saath Sabka Vikas

പ്രഥമ ഇന്ത്യ - ജപ്പാൻ സ്പെയ്സ് ഡയലോഗിന്റെ വേദി- ന്യൂഡൽഹി

അടുത്തിടെ നാസ പുറത്തിറക്കിയ ഭൂമിയുടെ വിവിധ ചിത്രങ്ങളടങ്ങിയ പുസ്തകം- എർത്ത്

മെക്സിക്കോയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- മൻ പ്രീത് വോഹ്റ


മാനസിക വൈകല്യം ബാധിച്ച കുട്ടികൾക്കായി തിരുവനന്തപുരം പഞ്ചായത്ത് നടപ്പാക്കുന്ന പുതിയ പദ്ധതി- സ്നേഹധാര

അടുത്തിടെ അന്തരിച്ച സംസ്ഥാന മുൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി- വി. ജെ. തങ്കപ്പൻ

ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിന്റെ പുതിയ ഡയറക്ടർ- അജിത് കുമാർ മൊഹന്തി

ഇന്ത്യയിലെ ആദ്യ ട്രാൻസ് ജൻഡർ ജഡ്ജ്- Jogita Mondal (ബംഗാൾ) 

അടുത്തിടെ WHO- യിലെ ചീഫ് സയന്റിസ്റ്റായി നിയമിതയായ ഇന്ത്യൻ വനിത- സൗമ്യ സ്വാമിനാഥൻ

അടുത്തിടെ ഇന്ത്യയ്ക്ക് നൽകിയിരുന്ന പ്രിഫറെൻഷ്യൽ ട്രേഡ് സ്റ്റാറ്റസ് പിൻവലിച്ച രാജ്യം- അമേരിക്ക

ജീവിച്ചിരിക്കുന്നവരിൽ വച്ച് ലോകത്തെ ഏറ്റവും പ്രായം കൂടിയ വനിത എന്ന ഗിന്നസ് റിക്കോർഡ് നേടിയത്- കെയിൻ ടനാക്ക (ജപ്പാൻ) (116 വയസ്)

ഐ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് 2018 - 19 വിജയി- ചെന്നൈ സിറ്റി എഫ്. സി

  • റണ്ണറപ്പ് - ഈസ്റ്റ് ബംഗാൾ
ഇന്ത്യ ഇൻ ഡിസ്ട്രെസ്സ് എന്ന പുസ്തകത്തിന്റെ രചയിതാവ്- മമത ബാനർജി

No comments:

Post a Comment