Sunday, 8 September 2019

Current Affairs- 08/09/2019

മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ജന്മദിനമായ ഓഗസ്റ്റ് 20 സദ്ഭാവനാദിനമായി ആചരിച്ചു വരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 20-ന് രാജീവ്ഗാന്ധിയുടെ എത്രാമത്തെ ജന്മവാർഷികദിനമായിരുന്നു- 75


മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ അന്താരാഷ്ട്രവിമർശനം ഏറ്റുവാങ്ങിയ ശ്രലങ്കയുടെ കര സേനാമേധാവിയുടെ പേര്- Shavendra Silva

'കഭീ കഭീ' (1976) എന്ന ഹിന്ദി ചല ച്ചിത്രത്തിൽ മുകേഷ് ആലപിച്ച “കഭീ കഭീ മേരേ ദിൽമേ...' എന്ന അനശ്വരഗാനത്തിന് ഈണം പകർന്ന സംഗീതസംവിധായകൻ ഈയിടെ അന്തരിച്ചു. പേര്- മുഹമ്മദ് സഫൂർ ഖയ്യാം 

മുൻ പ്രധാനമന്ത്രി ഡോ. മൻ മോഹൻ സിങ് ഏത് സംസ്ഥാന ത്തുനിന്നാണ് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്- രാജസ്ഥാൻ 

സമ്പദ് വ്യവസ്ഥയിലെ വെല്ലു വിളികൾ നേരിടുന്നതിനെപ്പറ്റി പരാമർശിക്കവേ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് ഈയിടെ പാൻ ഗ്ലാസ് (Pangloss) എന്ന കഥാപാത്രത്തെപ്പറ്റി പരാമർശിക്കുകയുണ്ടായി. ഏത് കൃതിയിലെ കഥാപാത്രമാണ് പാൻഗ്ലോസ്- ഫ്രഞ്ച് ചിന്ത കൻ കൂടിയായ വാൾട്ടയർ 1759-ൽ രചിച്ച ആക്ഷപഹാസ്യ കൃതിയായ കാൻഡിഡിലെ (Candide) കഥാ പാത്രം. 

ചരിത്രപഠനത്തിനായി നെതർ ലൻഡ്സിലെ ലെയ്ഡൻ സർവ കലാശാലയിൽനിന്ന് രണ്ടുകോടി രൂപയ്ക്കുള്ള ഫെലോഷിപ്പ് നേടിയ മലയാളി ഗവേഷകൻ- ഡോ. മഹ്ദ് കൂരിയ 

കവളപ്പാറയിൽ മണ്ണിൽ ആണ്ടുകി ടക്കുന്നതായി കരുതപ്പെടുന്ന കൃതി ദേഹങ്ങൾ കണ്ടെടുക്കുന്നതിനായി വിദഗ്ധസംഘം ജി.പി.ആർ. ഉപയോഗിച്ച് തിരച്ചിൽ നടത്തി. ജി.പി.ആറിൻറെ പൂർണരൂപം- ഗ്രൗണ്ട് പെനിസ്ട്രേറ്റിങ് റഡാർ (Ground Penetrating Radar) 

സംസ്ഥാനത്തെ സർക്കാർ ജീവ നക്കാർക്ക് വർഷങ്ങളായി രണ്ട് ഇനങ്ങൾ വാങ്ങുന്നതിനു നൽകി. വന്നിരുന്ന മുൻകൂർ വായ്പകൾ അടുത്തിടെ കേരള സർക്കാർ നിർത്തലാക്കി. ഈ ഇനങ്ങൾ ഏവ- സൈക്കിൾ, കൊതുകുവല 

ന്യൂഡൽഹിയിലെ ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ പേര് മാറ്റി നരേന്ദ്രമോദിയുടെ പേരിൽ പുനർ നാമകരണം ചെയ്യണമെന്ന് ഒരു ബി.ജെ.പി. എം.പി. ആവശ്യപ്പെടുകയുണ്ടായി. എന്നാണ് ജെ.എൻ.യു. സ്ഥാപിതമായത്- ഏപ്രിൽ 22, 1969 

ഇന്ത്യയുടെ പുതിയ കാബിനറ്റ് സെക്രട്ടറി- രാജീവ് ഗൗബ (Rajiv Gauba) 

അജയകുമാർ ഭല്ല ഏതു പദവി യാണ് വഹിക്കുന്നത്- ആഭ്യന്തര സെക്രട്ടറി 

ബാൾട്ടിക് രാജ്യങ്ങളുമായുള്ള ബന്ധം സുദൃഢമാക്കുന്നതിനായി ഉപരാഷ്ട്രപതി എം. വെങ്കയ്യനാ യിഡു ഈ രാജ്യങ്ങൾ നന്ദർശി ക്കുകയുണ്ടായി. ഏത് ബാൾട്ടിക് രാജ്യങ്ങളാണ് അദ്ദേഹം സന്ദർ ശിച്ചത്- ലിത്വാനിയ, ലാത്വിയ, എസ്തോണിയ 

എലിപ്പനി പ്രതിരോധത്തിനായി സംസ്ഥാന ആരോഗ്യവകുപ്പ് വിതരണം ചെയ്യുന്ന ഗുളികകൾ- ഡോക്സ്സിസൈക്ലിൻ 

എപ്പോഴും വെള്ളം കയറുന്ന ജക്കാർത്തയിൽനിന്ന് തലസ്ഥാനം മാറ്റാനൊരുങ്ങുകയാണ് ഇൻഡൊനീഷ്യ. എവിടെക്കാണ് ഈ മാറ്റം- ബോർണിയ ദ്വീപിലെ കാളി മാൻറൻ (Kalimantan) നഗരത്തിലേക്ക്.

യൂണിസെഫിൻ ഗുഡ് വിൽ അംബാസഡർ സ്ഥാനത്തുനിന്ന് ആരെ മാറ്റണമെന്നാണ് പാകിസ്താൻ ആവശ്യപ്പെടുന്നത്- പ്രിയങ്ക ചോപ്ര 

ചട്ടമ്പി സ്വാമികളുടെ 166-ാം ജ യ ന്തിയയോടനുബന്ധിച്ച് അദ്ദേഹത്തിൻറ സമാധിസ്ഥലത്ത് ജയന്തി സമ്മേളനം നടന്നു. എവിടെയാണ് സമാധിസ്ഥാനം- പന്മന (കൊല്ലം ജില്ല) 

ജെയിംസ് ബോണ്ട് സീരീസിലെ 25-ാമത് ചിത്രത്തിന് ഈയിടെ പേരിട്ടു. ഡാനിയേൽ ക്രെയ്ഗ് അ ഞ്ചാമതും നായകനായെത്തുന്ന സിനിമയുടെ പേര്- നോ ടെം ടു ഡെ (No Time To Die) 

1975 ജനുവരി രണ്ടിന് ബിഹാറിലെ സമസ്തിപൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ ബോംബ് സ്ഫോടനത്തിൽ അന്നത്തെ കേന്ദ്ര റെയിൽവേ മന്ത്രിയായ എൻ.എൻ. മിശ്ര കൊല്ലപ്പെടുകയുണ്ടായി. അദ്ദേഹത്തിൻറ ഇളയ സഹോദരൻ കൂടിയായ ബിഹാർ മുഖ്യമന്ത്രി ഈയിടെ അന്തരിച്ചു. പേര്- ഡോ. ജഗന്നാഥ മിശ്ര 

2017-18 ലെ സംയോജിത ജല മാനേജ്മെൻറ് സൂചികയിൽ തുടർച്ചയായി മൂന്നാം തവണയും ഒന്നാം സ്ഥാനത്തെത്തിയ സം സ്ഥാനം- ഗുജറാത്ത് 

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മി ഷൻ ഇപ്പോഴത്തെ ചെയർമാൻ- പ്രൊഫ. ബിമൽകുമാർ റോയ് 

ഏത് മഴക്കാടുകളിലെ കാട്ടുതീ യാണ് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്- ആമസോൺ 

ഇന്ത്യയിലെ വനിതകൾക്ക് നൽകിവരുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ നാരീശക്തി പുര സ്കാരം 2018- ൽ നേടിയ വനിത ഈയിടെ അന്തരിച്ചു. പേര്- നീലം ശർമ

ലോക കൊതുകുദിനം എന്നായിരുന്നു- ഓഗസ്റ്റ് 20

യു.എസിലെ ഹൂസ്റ്റണിൽ സെപ്റ്റംബർ മാസത്തിൽ നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയിലേക്ക് പേര് രജിസ്റ്റർ ചെയ്തവരുടെ എണ്ണം അരലക്ഷം കവിഞ്ഞു. പരിപാടിയുടെ പേര്- ഹൗഡി മോദി (Howdy Modi) 

1983- ലെ ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് വിജയവും ക്യാപ്റ്റൻ കപിൽദേവിൻറെ ജീവിതവും ആധാരമാക്കിയുള്ള റിലീസ് ചെയ്യാനിരിക്കുന്ന ഹിന്ദി ചലച്ചിത്ര ത്തിൻറ പേര്- 83

തമിഴ്നാട് സർക്കാരിൻറ ഡോ. എ.പി.ജെ. അബ്ദുൽ കലാം അവാർഡ് നേടിയത്- കെ. ശിവൻ (ചെയർമാൻ ഐ.എ സ്.ആർ.ഒ.) 

നാഗാലാൻഡില പുതിയ ഗവർണർ- ആർ.എൻ. രവി 

കർഷകക്ഷേമപ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ അടുത്തിടെ ആവിഷ്കരിച്ച മൊബൈൽ ആപ്- മേഘദൂത് 

2019-ലെ 'ജി 20' ഉച്ചകോടി നടന്ന ത് എവിടെ- ഒസാക്ക (ജപ്പാൻ)

'നാസ'- യുടെ പഞ്ച് (PUNCH) മി ഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ശാസ്ത്രജ്ഞൻ- ദിപാങ്കർ ബാനർജി 

പെൺകുട്ടികളുടെ ജനസംഖ്യാനു പാതവും വിദ്യാഭ്യാസവും വർധി പ്പിക്കുന്നതിനായി ഗുജറാത്ത് സർ ക്കാർ ആരംഭിച്ച ക്ഷേമപദ്ധതി- വാഹ്ലി ഡിക്രി യോജന (Vahli Dikri Yojana) 

കൊൽക്കത്തയിലെ ഈസ്റ്റ്  ബംഗാൾ ക്ലബ്ബ് ഏർപ്പെടുത്തിയ ഭാരത് ഗൗരവ് (Bharat Gaurav) അവാർഡ് നേടിയത്- കപിൽദേവ്

ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ കലാമൂ ല്യമുള്ള മികച്ച സിനിമയ്ക്കുള്ള അവാർഡ് നേടിയ മലയാള ചലച്ചിത്രം- വെയിൽ മരങ്ങൾ (സംവിധാനം ഡോ. ബിജു) 

ചന്ദ്രൻ എന്ന സ്വാഭാവിക ഉപഗ്രഹത്തിൻറെ ഏത് ഭാഗമാണ് 'ചന്ദ്രയാൻ-2' ദൗത്യത്തിലൂടെ ഇന്ത്യ ലക്ഷ്യമാക്കിയിട്ടുള്ളത്- ദക്ഷിണ ധ്രുവം 

അടുത്തിടെ യാത്ര അവസാനിപ്പിച്ച ഇൻഡോ പാക് സൗഹൃദ തീവണ്ടിയായ സംജോദ എക്സ്പ്രസ് ഏത് കരാറുമായി ബന്ധപ്പെട്ടാണ് ഓടിത്തുടങ്ങിയത്- 1972-ലെ ഷിംല കരാർ 

റിസർവ് ബാങ്ക് അടുത്തിടെ നിരോധിച്ച ക്രിപ്റ്റോ കറൻസി (Cryptocurrency) എന്താണ്- റിസർവ് ബാങ്കുമായി ബന്ധമില്ലാതെ പ്രത്യേക എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഡിജിറ്റൽ കറൻസി 

കാശ്മീരിനെ ഇന്ത്യക്കൊപ്പം ചേർക്കാനുള്ള ഉടമ്പടിയിൽ 1947 ഒക്ടോബർ 26- ന് ഒപ്പു വെച്ച മഹാരാജാവ് സർ ഹരിസിങ്ങിൻറെ പുത്രൻ പിന്നീട് ദേശീയ രാഷ്ട്രീയ ത്തിൽ പ്രമുഖസ്ഥാനം നേടുകയുണ്ടായി. പേര്- ഡാ. കരൺസിങ് 

സാഹിത്യ നൊബേൽ പുരസ്കാരം നേടിയ ആദ്യ ആഫ്രോഅമേരിക്കൻ വംശജ- ടോണി മോറിസൺ 

അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൻറെ പശ്ചാത്തലത്തിൽ അടിമ യുവതിയുടെ ക്ലേശകരമായ ജീവിതം ആവിഷ്കരിച്ചു കൊണ്ട് ടോണി മോറിസൺ രചിച്ച വിഖ്യാത നോവൽ- ബിലവ്ഡ് (Beloved) 

മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള 2018- ലെ ദേശീയ പുരസ്കാരം നേടിയ കൃതി- മൗനപ്രാർഥനപോലെ (എസ്. ജയചന്ദ്രൻ നായർ) 

മികച്ച നടനുള്ള ദേശീയ പുരസ്കാരം പങ്കിട്ട് നൽകപ്പെട്ട നടന്മാർ- ആയുഷ്ണാൻഖുറാന, വിക്കി കൗശൽ 

മികച്ച സിനിമാ സൗഹൃദ സം സ്ഥാനത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്- ഉത്തരാഖണ്ഡ് 

പാകിസ്താൻ ഇപ്പോഴത്ത പ്രസിഡൻറ്- ആരിഫ് ആൽവി 

ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി ഉറപ്പാക്കിയിരുന്ന അടുത്തിടെ റദ്ദാക്കപ്പെട്ട ഭരണഘടനയിലെ 370-ാം അനുച്ഛേദം തയ്യാറാക്കിയത് ആരായിരുന്നു- എൻ. ഗോപാലസ്വാമി അയ്യങ്കാർ 

വിസ്തൃതിയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലം- ലഡാക്ക് 

കേന്ദ്ര ബജറ്റ് അവതരിപ്പിച്ച എത്രാമത്തെ വനിതയാണ് നിർ മലാ സീതാരാമൻ- രണ്ടാമത്ത 

ചൈനയിൽ അടുത്തിടെ വീശിയടിച്ച് നാശം സൃഷ്ടിച്ച കൊടു ങ്കാറ്റ്- Lekima

No comments:

Post a Comment