Tuesday, 10 September 2019

Current Affairs- 09/09/2019

'ജി 7' രാജ്യങ്ങളുടെ, ഫ്രാൻസിലെ ബിയാറിസ്റ്റിൽ നടന്ന 45-ാമത് ഉച്ചകോടിയിൽ പ്രത്യേക ക്ഷണിതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ജി 7 രാജ്യ ങ്ങൾ ഏതെല്ലാമാണ്? യു.എസ്.എ. ബ്രിട്ടൺ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ


ഇന്ത്യൻ പ്രധാനമന്ത്രിക്ക് യു.എ. ഇ. സമ്മാനിച്ച പരമോന്നത ബഹുമതിയാണല്ലോ ഓർഡർ ഓഫ് സായിദ് (Order ofZayed). ആരുടെ ഓർമയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരമാണിത്? സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ 
  • ചിതറിക്കിടന്ന ഏഴ് എമിറേറ്റുകളെ ഒരുമിച്ചുചേർത്ത് 1971- ൽ യു.എ.ഇ. രൂപവത്കരിച്ച നഹ്യാൻ യു.എ.ഇ. യുടെ രാഷ്ട്ര പിതാവുകൂടിയാണ്.
ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ആദ്യത്തെ ഇന്ത്യൻ താരമാണ് 24 കാരിയായ പുസർല വെങ്കട സിന്ധു. സിന്ധു ജനിച്ചത് എവിടെ? ഹൈദരാബാദ്

1930- ൽ കേരളത്തിലെ തിരൂരിൽ ജനിച്ച് 1949- ൽ പാകിസ്താനിലേക്ക് കുടിയേറിയ ബി.എം. കുട്ടി പില്ലാലത്ത് അവിടത്തെ പ്രമുഖ രാഷ്ട്രീയനേതാവും സാമൂഹിക പ്രവർത്തകനുമായി. 89-ാം വയ സ്സിൽ അന്തരിച്ച അദ്ദേഹത്തിൻറ ആത്മകഥയുടെ പേര്? 'സിക്സ്റ്റി  ഇയഴ്സസ് ഇൻ സെൽഫ് എക്സൈൽ: നോ റിഗ്രറ്റ്സ് '

ഒന്നിലേറെ റോക്കറ്റുകൾ ഒരേ സമയം വിക്ഷേപിക്കാനുള്ള സംവിധാനമായ മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചർ ഈയിടെ വിക്ഷേപിച്ച രാജ്യം? ഉത്തര കൊറിയ

അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ ഭൗതികശരീരം സംസ്കരിച്ചത് ഡൽഹിയിൽ എവിടെയാണ്? യമുനാതീരത്തെ നിഗംബാധ്ഘട്ടിൽ.

ഏത് രാജ്യം സന്ദർശിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 'ദ കിങ് ഹമദ് ഓർഡർ ഓഫ് ദ റിനെസൻസ്' (The King Hamad order of the Renaissance)- എന്ന ബഹുമതി സമ്മാനിക്കപ്പെട്ടത്? ബഹ്റൈൻ

ലോക ബാഡ്മിൻറൻ ചാമ്പ്യൻഷിപ്പിൽ വനിതാവിഭാഗത്തിൽ പി.വി. സിന്ധു പരാജയപ്പെടുത്തിയത് ജപ്പാൻകാരിയായ നൊസോമി ഒകുഹാരയെയാണ്. എന്നാൽ പുരുഷവിഭാഗത്തിൽ ചാമ്പ്യനായത് ഒരു ജപ്പാൻകാരനാണ്. പേര്? കെൻറാ മൊമാട്ട

ഏത് കേസുമായി ബന്ധപ്പെട്ടാണ് മുൻ കേന്ദ്രമന്ത്രി പി. ചിദംബരം അറസ്റ്റ് ചെയ്യപ്പെട്ടത്? ഐ.എൻ.എക്സ്. മീഡിയാ അഴിമതി കേസിൽ

ഭൂമിയുടെ ശ്വാസകോശം എന്നു വിശേഷിപ്പിക്കപ്പെടുന്ന ആമസോൺ മഴക്കാടുകൾ ദക്ഷിണ അമേരിക്കയിലെ ഒൻപത് രാജ്യ ങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. ബ്രസീൽ, പെറു, കൊളംബിയ, വെനസ്വല, ഇക്വഡോർ, ബൊ ളീവിയ, ഗയാന, സുരിനാം, ഫ്രഞ്ച് ഗയാന എന്നിവയാണ് അവ. ഈ മഴക്കാടിൻറെ 60 ശതമാനവും ഒരു രാജ്യത്താണ്. ആ രാജ്യം ? ബ്രസീൽ

മുൻ പ്രധാനമന്ത്രി മൻ  മോഹൻസിങ്ങിനുള്ള എസ്.പി.ജി. (Special Protection Group) സംരക്ഷണം ഈയിടെ പിൻവലിച്ചു. എസ്.പി.ജി. നിലവിൽ വന്നതെന്ന്? ഏപ്രിൽ 8, 1985

ഹസൻ റൂഹാനി (Hassan Rouhani) ഏതു രാജ്യത്തെ പ്രസിഡൻറാണ്? ഇറാൻ

ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി? സയ്യദ് അക്ബറുദ്ദീൻ (Sayed Akbaruddin)

1883- ൽ സ്ഥാപിതമായ ഡൽ ഹിയിലെ ഫിറോസ്ഷാ കോട സ്റ്റേഡിയത്തിൻറെ പുതിയ പേര്? അരുൺ ജയ്റ്റി സ്റ്റേഡിയം

ആണവശേഷിയുള്ള ഉപരിതല ബാലിസ്റ്റിക് മിസൈൽ വിജയക രമായി പരീക്ഷിച്ചതായി പാകി സ്മാൻ അവകാശപ്പെടുന്നു. 290 കി.മീ. ആണ് ഇതിൻറ ദൂരപരിധി. മിസൈലിന് ഗസ്നവി എന്ന പേര് നൽകിയത് ആരുടെ സ്മരണയ്ക്കായാണ്? എ.ഡി. 1000- നും 1026- നുമിടയ്ക്ക് 17 പ്രാവശ്യം ഇന്ത്യ ആക്രമിച്ച മഹ്മൂദ് ഗസ്നിയുടെ ഓർമയ്ക്ക്

തിരുവനന്തപുരത്തെ വിക്ടോറിയ ജൂബിലി ടൗൺഹാളിന് നവോത്ഥാന നായകനായ അയ്യങ്കാളിയുടെ പേരുനൽകാൻ (മഹാത്മാ അയ്യങ്കാളിഹാൾ) കേരള സർക്കാർ തീരുമാനിച്ചു. ഏതു വർഷമാണ് വി.ജെ.ടി. ഹാൾ നിർമിക്കപ്പെട്ടത്? ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണത്തിൻറ സുവർണ ജൂബിലി ആഘോഷങ്ങളുടെ സ്മരണക്കായി. 1896-ൽ ശ്രീമൂലം തിരുനാൾ മഹാരാജാവിൻറ കാലത്താണ് ഇത് നിർമിക്കപ്പെട്ടത്.

ഫോബ്സ് മാസിക പ്രസിദ്ധീകരിച്ച ഉയർന്ന വരുമാനക്കാരായ 10 വനിതാ സംഗീതജ്ഞരിൽ ഒന്നാമതെത്തിയത് ഒരു അമേരിക്കക്കാരിയാണ്. 1320 കോടി രൂപയാണ് ഇവരുടെ വാർഷിക വരുമാനം. പേര്? ടെയ്ലർ സ്വിഫ്റ്റ്

ഇന്ത്യയുടെ വിദേശകാര്യ വക്താവ് ആര്? രവീഷ് കുമാർ

കശ്മീരിലെ ഒടുവിലത്തെ ഹിന്ദു രാജ്ഞിയുടെ ജീവിതം ചലച്ചിത്ര മാകുന്നു. യുദ്ധതന്ത്രജ്ഞതയും ഭരണമികവും പുലർത്തിയ ഈ റാണിയാണ് ശ്രീനഗറിനെ തു ടർച്ചയായ പ്രളയത്തിൽനിന്നും രക്ഷിക്കാനായി 'കുറ്റെ കോൾ' (Kutte Kol) എന്ന കനാൽ നിർമിച്ചത്. രാജേഷ് കൗൾ രചിച്ച 'The Last Queen of Kashmir' എന്ന ചരിത്രനോവലിൻറ പ്രതിപാദ്യവും ഈ രാജ്ഞിയുടെ ജീവിതമാണ്. പേര്? കോട്ടറാണി (Kota Rani)

ഹോക്കിമാന്ത്രികൻ ധ്യാൻചന്ദിൻറ ജന്മദിനമായ ഓഗസ്റ്റ് 29 ദേശീയ കായികദിനമായി ആഘോഷിക്കുന്നു. കായിക പ്രവർത്തനങ്ങൾ ഊർജിതപ്പെ ടുത്തുക എന്ന ലക്ഷ്യത്തോടെ ഓഗസ്റ്റ് 29- ന് കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി? ഫിറ്റ് ഇന്ത്യ മൂവ്മെൻറ് (Fit India Movement)

കേന്ദ്രസർക്കാർ നടപ്പാക്കുന്ന സാമ്പത്തികരംഗത്തെ പുതിയ ഉത്തേജന പദ്ധതി പ്രകാരം രാജ്യത്തെ പൊതുമേഖലാ ബാങ്കു കളുടെ എണ്ണം 27- ൽ നിന്ന് ഇനി എത്രയാകും? 12

2019- ലെ വള്ളത്തോൾ പുരസ് കാരം ലഭിച്ചത് സക്കറിയയ്ക്ക്. എത്ര യാണ് സമ്മാനത്തുക? 1, 11, 111 രൂപ

വാഹനാപകടത്തിൽ പെടുന്ന വരെ ആശുപത്രിയിൽ എത്തി ക്കുന്നവർക്ക് 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ച കേന്ദ്രഭര ണപ്രദേശം? പുതുച്ചേരി

സെക്രട്ടറിയേറ്റ് ജീവനക്കാർ ജീൻസും ടീഷർട്ടും പോലുള്ള കാഷ്വൽ വസ്ത്രങ്ങൾ ധരിക്കുന്നത് ഈയിടെ ഏത് സംസ്ഥാന സർക്കാരാണ് വിലക്കിയത്? ബിഹാർ

ചൈനയിൽ ഇതാദ്യമായി ഒരു കത്തോലിക്കാ ബിഷപ്പ് നിയുക്ത നായി. പേര്? അൻറാണിയോ യാവോഷ്കൻ

ബ്രസീലിൻറ പ്രസിഡൻറ്?  ജെർ ബോൽസൊനാരോ

മനുഷ്യന് പകരമായി അടുത്തിടെ റഷ്യ ബഹിരാകാശത്തേക്ക് ഒരു യന്ത്രമനുഷ്യനെ അയയ്ക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ പേര്? ഫെഡോർ (FEDOR)

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കരുതൽ ശേഖരത്തിൽനിന്ന് 1,76,051 കോടി രൂപ കേന്ദ്രസർക്കാരിനു നൽകാൻ തീരുമാനിച്ചു. ഏതു സമിതിയുടെ ശുപാർ ശപ്രകാരമാണിത്? മുൻ ആർ.ബി.ഐ. ഗവർണർ ബിമൽ ജലാൻ അധ്യക്ഷനായ ആറംഗ സമിതി.

ഇന്ത്യയിൽ സംസ്ഥാന പോലീസ് മേധാവിയായ ആദ്യ വനിത ഈയിടെ അന്തരിച്ചു. കിരൺ ബേദിക്കുശേഷം ഐ.പി.എസ്. നേടിയ രണ്ടാമത്ത് വനിത കൂടിയായ ഇവർ ഉത്തരാഖണ്ഡിലാണ് ഡി.ജി.പി.യായത് പേര്? കാഞ്ചൻ ചൗധരി ഭട്ടാചാര്യ

No comments:

Post a Comment