Friday, 13 September 2019

Current Affairs- 14/09/2019

കാർഗിൽ വിജയ് ദിവസിന്റെ 20-ാമത് വാർഷികത്തിന്റെ പ്രമേയം- Remember, Rejoice and Renew 

2019- ൽ പുറത്തിറങ്ങിയ Kargil Tribute Song- ന്റെ രചയിതാവ്- Sammer Anjaan
  • (പാടിയത്- Shatadu Kabir) 


2020 സെപ്റ്റംബറോടുകൂടി സ്വന്തമായി Disaster Response force രൂപീകരിക്കാൻ തീരുമാനിച്ച ഇന്ത്യയിലെ ക്ഷേത്രം- വൈഷ്ണോ ദേവി ക്ഷേത്രം (ജമ്മു & കാശ്മീർ)  

2019- ൽ ഏത് സ്മാരകത്തിനാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ദേശീയ പ്രാധാന്യം നൽകാൻ തീരുമാനിച്ചത്- Chaukhandi Stupa (ഉത്തർപ്രദേശ്) 

പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികളെ ഐ.ടി മേഖലയിൽ പരിശീലനം നൽകി തൊഴിൽ നേടാൻ സഹായിക്കുന്നതിനായി ‘Tech Bee' പ്രോഗ്രാം ആരംഭിച്ച കമ്പനി- HCL  

ഇന്ത്യയിൽ എവിടെ നിന്നും റേഷൻ വാങ്ങുന്നതിനായി കേന്ദ്രസർക്കാർ 2020- ഓടുകൂടി ആരംഭി ക്കുന്ന പദ്ധതി- One Nation, One Ration Card

ലോകത്തിലാദ്യമായി ആദിവാസി ഗോത്ര ഭാഷയിൽ നിർമ്മിക്കപ്പെട്ട സിനിമ- നേതാജി 
  • (സംവിധാനം- വിജീഷ് മണി)  
  • (ഇരുള എന്ന ഭാഷയിലാണ് ചിത്രം നിർമ്മിച്ചത്) 
  • (നേതാജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗോകുലം ഗോപാലൻ ഗിന്നസ് റെക്കോർഡ് നേടി)

2019 ഏപ്രിൽ 1- ന് ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ച് ബാങ്കുകൾ- വിജയ ബാങ്ക്, ദേന ബാങ്ക് 

  • (പ്രസ്തുത ലയനത്തോടെ ബാങ്ക് ഓഫ് ബറോഡ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വാണിജ്യ ബാങ്കും രണ്ടാമത്തെ വലിയ  പൊതുമേഖലാ ബാങ്കുമായി)

 2-ാമത് US Green Building Council (USGBC)- ന്റെ List of India's Top 10 States for LEED (Leadership in Energy and Environmental Design)- ൽ ഒന്നാമതെത്തിയത്- മഹാരാഷ്ട്ര  

നിലവിലുള്ള ഹൈവേകളുടെ വികസനം ലക്ഷ്യമാക്കികൊണ്ട് Char Dham Highway പ്രോജക്ട് ആരംഭിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ്

ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും നീളം കൂടിയ electrified tunnel നിലവിൽ വന്ന റെയിൽവേ ഡിവിഷൻ- വിജയവാഡ (6.6 km) 

National Museum of Indian Cinema ആരംഭിച്ച പുതിയ വാർത്താ ബുള്ളറ്റിൻ- NMIC Bulletin  

അടുത്തിടെ കേന്ദ്ര സർക്കാർ നിരോധിച്ച  സംഘടന- Sikhs for Justice 

പ്രഥമ Himalayan States Conclave- ന് വേദിയായ സംസ്ഥാനം- ഉത്തരാഖണ്ഡ് 

അടുത്തിടെ ഏത് ബാങ്കിതര ധനകാര്യ സ്ഥാപനമാണ് ലക്ഷ്മി വിലാസ് ബാങ്കിനെ ഏറ്റെടുക്കാൻ തീരുമാനിച്ചത്- Indiabulls Housing Finance

ഏത് പൊതുമേഖലാ ബാങ്കാണ് 2019- ഏപ്രിലിൽ സ്ഥാപകദിനത്തിന്റെ 125-ാമത് വാർഷികം ആഘോഷിച്ചത്- പഞ്ചാബ് നാഷണൽ ബാങ്ക് 

2019- മേയിൽ Bank on Wheel's സംവിധാനം ആരംഭിച്ച ബാങ്ക്- Indian Overseas Bank (IOB)

Real Estate കമ്പനികൾക്ക് മാർഗനിർദ്ദേശം നൽകുന്നതിനായി HDFC Capital ആരംഭിച്ച സംരംഭം- HeART
  • (HDFC Affordable Real Estate and Technology)  

2019-ജൂണൽ RBI ഒരു കോടി രൂപ പിഴ ചുമത്തിയ ബാങ്ക്- HDFC 

ഏഷ്യ - പസഫിക് മേഖലയിലാദ്യമായി Explicit Interest Rate Easing Cycle ആരംഭിച്ച സെൻട്രൽ ബാങ്ക്- RBI  

Forbes on The World's Best Bank 2019- ൽ ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയത്- HDFC (പൊതുമേഖലാ ബാങ്കുകളിൽ ഒന്നാ മതെത്തിയത്- Syndicate Bank (6-ാം റാങ്ക്)) 

ഇന്ത്യൻ ബാങ്കിംഗ് - സാമ്പത്തിക മേഖലയ്ക്ക വേണ്ടി 5G Use Cases Lab ആരംഭിച്ച സ്ഥാപനം- Institute for Development and Research in Banking Technology (IDRBT) 

ആർക്കിയോളജിക്കൽ മ്യൂസിയങ്ങളിലെ രേഖകൾ
ഡിജിറ്റലാക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച വിർചൽ മ്യൂസിയം സോഫ്റ്റ്വെയർ- JATAN   

മലേറിയ, ഡെങ്കിപ്പനി, ചിക്കൻഗുനിയ മുതലായ  രോഗങ്ങളെ തടയുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡൽഹിയിൽ ആരംഭിച്ച സംരംഭം- Jan Jagrukta Abhiyaan

ഇന്ത്യയിൽ NAAC- ന്റെ അംഗീകാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി UGC ആരംഭിച്ച പദ്ധതി- Paramarsh

Happiness Curriculum നടപ്പിലാക്കിയതിന്റെ  ഒന്നാം വാർഷികത്തോടനുബന്ധിച്ച് സർ സ്കൂളുകളിൽ 15 ദിവസം നീണ്ടു നിൽക 'Happiness Utsav' ആരംഭിച്ച സംസ്ഥാനം- ന്യൂഡൽഹി  

2019- മേയിൽ “ദന്തേശ്വരി ലഡ്കി” എന്ന പേരിൽ സമ്പൂർണ്ണ വനിതാ ആന്റി നക്സൽ കമാൻഡോ യൂണിറ്റ് ആരംഭിച്ച സംസ്ഥാനം- ഛത്തീസ്ഗഢ് 

ഔഷധ-സുഗന്ധ സസ്യങ്ങളുടെ വികസനത്തിനായി ആരോമ മിഷൻ (Aroma Mission) ആരംഭിച്ച സംസ്ഥാനം- മേഘാലയ 

കടകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവയ്ക്ക് 24 x 7 സമയം പ്രവർത്തിക്കുന്നതിനായുള്ള നിയമം പാസാക്കിയ സംസ്ഥാനം- ഗുജറാത്ത് 

സ്കൂൾ ബാഗുകൾക്ക് വിദ്യാർത്ഥിയുടെ ഭാരത്തിന്റെ 10% ൽ അധികം പാടില്ല എന്ന നിയന്ത്രണം ഏർപ്പെടുത്തിയ സംസ്ഥാനം- കർണാടക

പ്രകൃതി ദുരന്തങ്ങളിൽ നശിക്കുന്ന വൃക്ഷങ്ങളെ സംരക്ഷിക്കുന്നതിനായി Tree Ambulance ആരംഭിച്ച നഗരം- ചെന്നെ

200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന വരെ വൈദ്യുത ചാർജിൽ നിന്നും ഒഴിവാക്കിയ സംസ്ഥാനം- ന്യൂഡൽഹി  

2019- നവംബറോടുകൂടി എല്ലാ ഗവൺമെന്റ് സ്കൂളുകളിലും CCTV ക്യാമറ ഇൻസ്റ്റാൾ ചെയ്യാൻ തീരുമാനിച്ച സംസ്ഥാനം- ന്യൂഡൽഹി 

2019- ൽ മെട്രോകളിലും ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച സംസ്ഥാനം-  ന്യൂഡൽഹി

No comments:

Post a Comment