Friday, 20 September 2019

Current Affairs- 21/09/2019

ഇന്ത്യയുടെ തദ്ദേശീയ ലഘു യുദ്ധവിമാനമായ തേജസിൽ പറന്ന് ചരിത്രം കുറിച്ച ആദ്യ പ്രതിരോധമന്ത്രി- രാജ്നാഥ് സിങ്  

ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി (L.I.F.A)അവാർഡിൽ മികച്ച നടനുള്ള അവാർഡ് നേടിയത്- രൺവീർ സിങ് 
  • (സിനിമ- പദ്മാവത്)  
ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി (L.I.FA)അവാർഡിൽ മികച്ച നടിക്കുള്ള അവാർഡ് നേടിയത്- ആലിയ ഭട്ട് 
  • (സിനിമ- റാസി)
ഇരുപതാമത് ഏഷ്യാറ്റിക് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മത്സരഭാഗത്തേക്ക് തെരഞ്ഞെടുത്ത മലയാള സിനിമ- ബിരിയാണി 
  • (സംവിധാനം- സജിൻ ബാബു)
ഇന്ത്യൻ വ്യോമസേനയുടെ അടുത്ത മേധാവിയായി തെരഞ്ഞെടുക്കാൻ  പോകുന്നത്- ആർ.കെ.എസ്. ബദൗരിയ 
  • (നിലവിലെ മേധാവി- ബി.എസ്. ധനോവ) 
കാൻസർ രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് ഏത് രാജ്യവുമായിട്ടാണ് കേരളം കരാറിലേർപ്പെട്ടത്- മാലിദ്വീപ്

International Indian Film Academy Awards- 2019
  • മികച്ച ചിത്രം- Raazi (സംവിധാനം- മേഖ് ഗുൽസാർ) 
  • മികച്ച സംവിധായകൻ- ശ്രീറാം രാഘവൻ (ചിത്രം- അന്താധുൻ)
  • മികച്ച നടൻ- രൺവീർ സിംഗ് (ചിത്രം- പദ്മാവത്) 
  • മികച്ച നടി- ആലിയ ഭട്ട് (ചിത്രം- Raazi) 
 2019 സെപ്റ്റംബറിൽ, ഇ-സിഗരറ്റിന്റെ ഇറക്കുമതി, വിൽപ്പന, ഉത്പാദനം എന്നിവ നിർത്തലാക്കാൻ തീരുമാനിച്ച രാജ്യം- ഇന്ത്യ 


അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിതനായത്- റോബർട്ട് ഒബ്രിയൻ 

2019 സെപ്റ്റംബറിൽ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ച വ്യവസായ ഇടനാഴി ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ- കോയമ്പത്തൂർ- കൊച്ചി 

2019- ലെ ഉത്തരകൊറിയൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞടുക്കപ്പെട്ട മലയാള ചിത്രം- നവൽ എന്ന ജുവൽ 
  • (സംവിധാനം- രഞ്ജിലാൽ ദാമോദരൻ) 
ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ ടവർ നിലവിൽ വന്ന നഗരം- കൊളംബോ (ലോട്ടസ് ടവർ) (ചൈനയുടെ സഹായത്തോടെ) 

FIFA- യുടെ ഏറ്റവും പുതിയ റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം- 104 

ഐക്യരാഷ്ട്ര സംഘടന പ്രഥമ World Patient Safety Day ആയി ആചരിച്ചത്- 2019 സെപ്റ്റംബർ 17 
  • (മുദ്രവാക്യം- Speak up for patient safety) 
2020- നെ 'Year of Artificial Intelligence' ആയി പ്രഖ്യാപിച്ച സംസ്ഥാനം- തെലങ്കാന 

2019 സെപ്റ്റംബറിൽ സുപ്രീം കോടതി ജഡ്ജിമാരായി നിയമിതരായവർ- കൃഷ്ണ മുരാരി, എസ്. ആർ. ഭട്ട്, വി. രാമസുബ്രഹ്മണ്യൻ, ഋഷികേഷ് റോയ് 
  • (ഇവരുടെ നിയമനത്തോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം ചീഫ് ജസ്മിസ് ഉൾപ്പെടെ 34 ആയി) (2019-ലെ ഭേദഗതി പ്രകാരം)
ഇന്ത്യയുടെ ആദ്യ വനിതാ മിലിട്ടറി Diplomat- അഞ്ജലി സിംഗ് 
  • (റഷ്യയിലെ ഇന്ത്യൻ എംബസിയിൽ Deputy Air Attache ആയാണ് നിയമനം)
 ഇംഗ്ലീഷ് ചാനൽ വിരാമമില്ലാതെ (non stop) നാല് തവണ നീന്തികടന്ന ആദ്യ വ്യക്തി- സാറാ തോമസ് (അമേരിക്ക) 

ഇന്ത്യൻ വ്യോമസേനയിൽ ട്രൈബൽ വിഭാഗത്തിൽ നിന്ന് പൈലറ്റാകുന്ന ആദ്യ വനിത- അനുപിയ ലക (ഒഡീഷ) 

2019 സെപ്റ്റംബറിൽ പ്ലാസ്റ്റിക് വേസ്റ്റ് ശേഖരണത്തിനായി ഇന്ത്യൻ റെയിൽവേ ആരംഭിച്ച സംരംഭം- Massive Shramdan 

International Conference on Sustainability Education 2019- ന്റെ വേദി- ന്യൂഡൽഹി   

2019 സെപ്റ്റംബറിൽ എയർടെൽ പേയ്മെന്റ്സ് ബാങ്ക് ആരംഭിച്ച സേവിങ്സ് അക്കൗണ്ട്- Bharosa

10-ാമത് Asia-Pacific Youth Sports Games- 2019- ന് വേദിയായത്- Vladi Vostok (റഷ്യ) 

Asian Development Bank (ADB)- യുടെ പ്രസിഡന്റ് Takehiko Nakao രാജിവച്ചു. 

2019 സെപ്റ്റംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം- ദിനേഷ് മോംഗിയ  

2019 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത മലയാള നടൻ- സത്താർ

2019- ലെ Dr. Kalam Smriti International Excellence Award- ന് അർഹയായത്- ഷെയ്ക്ക് ഹസീന (ബംഗ്ലാദേശ് പ്രധാനമന്ത്രി) 

'The Guardian' ദിനപത്രത്തിന്റെ 'List of 100 Best Films
of the 21st Century'- ൽ ഉൾപ്പെട്ട ഏക ഇന്ത്യൻ സിനിമ- Gangs of Wasseypur 
  • (സംവിധാനം- അനുരാഗ് കശ്യപ്) (59-ാം സ്ഥാനം)
2019- ലെ ഓണാഘോഷസമയത്ത് എക്സൈസ് വകുപ്പ് നടത്തിയ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ്- ഓപ്പറേഷൻ വിശുദ്ധി  

2017-18 ലെ ദീൻദയാൽ ഉപാദ്ധ്യായ സശാക്തീകരൺ പുരസ്കാരം ലഭിച്ച കേരളത്തിലെ ജില്ലാ പഞ്ചായത്ത്- തിരുവനന്തപുരം 
  • (ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്കാരം നെടുമങ്ങാടിനും ലഭിച്ചു)  
കേരളത്തിൽ ഡ്രീം വാലി ഹൈഡൽ ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചത്- ഇടുക്കിയിലെ പൊൻമുടിയിൽ 

ദേശീയ നദിയായ ഗംഗയുടെ പ്രാധാന്യവും സംരക്ഷണവും മുൻനിർത്തി National Mission for Clean Ganga, Ministry of Jal Shakthi സംയുക്തമായി ഡൽഹിയിൽ ആരംഭിച്ച പരിപാടി- Great Ganga Run 2019
  • (ഫ്ളാഗ് ഓഫ് നിർവ്വഹിച്ചത്- Gajendra Singh Shekhawat, Kiren Rijiju) 
5-ാമത് International Ramayana Festival 2019- ന്റെ വേദി- ന്യൂഡൽഹി 

National Antimicrobial Resistance Hub നിലവിൽ വന്ന നഗരം- കൊൽക്കത്തെ 

2019 സെപ്റ്റംബറിൽ മൂന്ന് ദിവസം നീണ്ടുനിന്ന Neermahal Jal Utsav- ന് വേദിയായ സംസ്ഥാനം- ത്രിപുര  

പൊതുജനങ്ങളുടെ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി Mukhyamantri Seva Sankalp Helpline- 1100 ആരംഭിച്ച സംസ്ഥാനം- ഹിമാചൽ പ്രദേശ്  

2019 സെപ്റ്റംബറിൽ അന്തരിച്ച Tonga- യുടെ പ്രധാനമന്ത്രി- Akilisi pohiva

2019- ലെ Asia Society Game Changers Award നേടിയ ഇന്ത്യൻ
വനിത ഐ.പി.എസ് ഓഫീസർ- Chhaya Sharma 

Enduroman triathlon പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ- Mayank Vaid 
  • (ഈ നേട്ടം ഏറ്റവും വേഗത്തിൽ പൂർത്തിയാക്കിയെന്ന റെക്കോർഡും ഇതോടൊപ്പം നേടി)  
മഹാരാഷ്ട്ര സർക്കാരിന്റെ 2019-20- ലെ ലതാ മങ്കേഷ്കർ അവാർഡിന് അർഹയായത്- ഉഷാ ഖന്ന 

ആന്ധ്രാപ്രദേശിന്റെ പ്രഥമ ലോകായുക്ത- പി. ലക്ഷ്മണ റെഡ്ഡി 

2019- ലെ International Day of Democracy (സെപ്റ്റംബർ 15)- യുടെ പ്രമേയം- Participation  

2019- ലെ Aga Khan Architecture Award നേടിയ ബംഗ്ലാദേശിലെ വിദ്യാഭ്യാസ പ്രോജക്ട്- Arcadia Education Project 

2019- ലെ ലോക ഓസോൺ ദിനത്തിന്റെ (സെപ്റ്റംബർ 16) പ്രമേയം- 32 Years and Healing  

2019 സെപ്റ്റംബറിൽ 24 MW Dikshi Hydroelectric Project നിലവിൽ വന്ന സംസ്ഥാനം- അരുണാചൽ പ്രദേശ് 

2019- ലെ FIBA Basketball World Cup ജേതാക്കൾ- സ്പെയിൻ 
  • (റണ്ണറപ്പ്- അർജന്റീന, വേദി- ചൈന) 
2019 സെപ്റ്റംബറിൽ ജയ്സാൽമീർ മിലിറ്ററി സ്റ്റേഷനിൽ Kalidhar Battalion- ന്റെ 75 ാം Raising Day- യുടെ അനുസ്മരണാർത്ഥം ആരംഭിച്ച White Water Rafting Expedition- Rudrashila

2019- ലെ San Diego International Kids Film Festival- ൽ പ്രത്യേക ജൂറി പരാമർശം നേടിയ മലയാള സിനിമ- അപ്പുവിന്റെ സത്യാന്വേഷണം
  • (സംവിധാനം- സോഹൻ ലാൽ)  
2019- ലെ ലോക ബില്ല്യാർഡ്സ് ചാമ്പ്യൻഷിപ്പ് ജേതാവ്- പങ്കജ് അദ്വാനി 

2019- ലെ വിയറ്റ്നാം ഓപ്പൺ ബാഡ്മിന്റൺ ജേതാവ്- സൗരഭ് വർമ്മ 

2019- ലെ മ്യാൻമാർ ഇന്റർനാഷണൽ ബാഡ്മിന്റൺ ജേതാവ്- കൗശൻ ധർമാമർ  

2019 സെപ്റ്റംബറിൽ ദൂരദർശന്റെ എത്രാമത് വാർഷികമാണ് ആഘോഷിക്കുന്നത്- 60-ാമത്
  • (1959 സെപ്റ്റംബർ 15-നാണ് ദൂരദർശൻ സംപ്രേഷണം ആരംഭിച്ചത്) 
2019- ലെ ദക്ഷിണമേഖലാ ജൂനിയർ അത്‌ലറ്റിക്സിൽ ജേതാക്കളായത്- തമിഴ്നാട് 
  • (രണ്ടാമത്- കേരളം, വേദി- കർണാടക)
2019 സെപ്റ്റംബറിൽ ദേശീയ ടൂറിസം സമ്മേളനത്തിന് വേദിയായത്- കോവളം (തിരുവനന്തപുരം)  

ആരോഗ്യമേഖലയിലെ സഹകരണത്തിന് കേരളവുമായി ധാരണാപത്രത്തിലേർപ്പെട്ട രാജ്യം- മാലിദ്വീപ് 

2019 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത മലയാള സാഹിത്യകാരൻ- ശിവരാമൻ ചെറിയനാട്

ഹരിയാന കായിക സർവ്വകലാശാലയുടെ പ്രഥമ ചാൻസിലറായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- കപിൽദേവ് 

2019- സെപ്റ്റംബറിൽ നടന്ന സിംഗപ്പൂർ സൗത്ത് ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനായത്- ഇന്ദ്രൻസ് 
  • (ചിത്രം- വെയിൽ മരങ്ങൾ)
2019- ലെ Belgian International Challenge Badminton ജേതാവ്- ലക്ഷ്യ സെൻ 

'The Hindu-way, An Introduction to Hinduism' എന്ന പുസ്തകത്തിന്റെ രചയിതാവ്- ശശി തരൂർ  

"Rethinking Good Governance : Holding to Account India's Public Institutions'' എന്ന പുസ്തകത്തിന്റെ രചയിതാവ്- വിനോദ് റായ് (മുൻ ഇന്ത്യൻ സി.എ.ജി)

2019- ലെ U- 19 ഏഷ്യകപ്പ് ക്രിക്കറ്റ് ജേതാക്കൾ- ഇന്ത്യ
  • (ബംഗ്ലാദേശിനെ പരാജയപ്പെടുത്തി) (വേദി- കൊളംബോ, ശ്രീലങ്ക) 
Huddle Kerala 2019- ന് വേദിയാവുന്നത്- കോവളം (തിരുവനന്തപുരം) 

2019- ലെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിന് വേദിയായത്- കസാഖ്സ്ഥാൻ 

2020- ലെ FIFA U- 17 വനിത ലോകകപ്പ് ഫുട്ബോളിന് വേദിയാകുന്ന രാജ്യം- ഇന്ത്യ 

2019 സെപ്റ്റംബറിൽ അന്തരിച്ച, മുൻ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ സെക്രട്ടറിയായിരുന്ന വ്യക്തി- ബി. എൻ. യുഗാന്ദർ
  • (മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ലയുടെ പിതാവ്) 
2019 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത മലയാള കവി - കിളിമാനൂർ മധു

No comments:

Post a Comment