Monday, 3 February 2020

Current Affairs- 04/02/2020

2020-21- ലെ പൊതു ബജറ്റിന് മുന്നോടിയായി ധനമന്ത്രാലയത്തിൽ ഒരു പതിവ് ചടങ്ങ് ഇക്കുറിയും നടന്നു. എന്തായിരുന്നു അത്- ഹൽവ ചടങ്ങ് (Halwa Ceremony) 
  • വലിയ പാത്രത്തിൽ ഹൽവ പാചകംചെയ്യുന്ന ചടങ്ങാണിത്.
  • ഹൽവ ചടങ്ങിനുശേഷം ബജറ്റുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും ധനമന്ത്രാലയത്തിൽ തങ്ങും. ബജറ്റവതരണത്തിനുശേഷം മാത്രമേ അവർക്ക് പുറത്തു പോകാൻ അനുമതി ലഭിക്കു.  
  • ഇന്ത്യയുടെ ആദ്യ ധനമന്ത്രിയായ ആർ.കെ. ഷൺമുഖം ചെട്ടിയാണ് (1947-49) 'ഹൽവ ചടങ്ങിനു' തുടക്കം കുറിച്ചത് 
  • 1935-1941 കാലത്ത് കൊച്ചിയിലെ ദിവാനായിരുന്നു ഷൺമുഖം ചെട്ടി  
  • കൊച്ചിയെ 'അറബിക്കടലിൻറ റാണി' എന്ന് വിശേഷിപ്പിച്ചത് ഷൺമുഖം ചെട്ടിയാണ്. 
  • 1947 നവംബർ 26- ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച അദ്ദേഹം പിന്നീട് രാജി വെച്ചു.
  • ഷൺമുഖം ചെട്ടി രാജിവെച്ചതിനെ തുടർന്ന് അന്നത്ത റെയിൽവേ മന്ത്രിയും മലയാളിയുമായ ഡോ. ജോൺ മത്തായി ധനമന്ത്രിയായി ചുമതലയേറ്റു. 
  • “ഇന്ത്യൻ ധവളവിപ്ലവത്തിൻറ പിതാവ്" (Father of White Revolution in India) എന്ന് വിശേഷിപ്പിക്കപ്പെടുന്ന വർഗീസ് കുര്യൻ ഡോ. ജോൺ മത്തായിയുടെ അനന്തരവനാണ്.
വിസ്തൃതിയിൽ എട്ടാം സ്ഥാനവും ജനസംഖ്യയിൽ പത്താം സ്ഥാനവുമുള്ള ഇന്ത്യൻ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. ആന്ധ്രയ്ക്ക് ഇനി എത്ര തലസ്ഥാനങ്ങളാണ് ഉണ്ടാവുക- മൂന്ന് 
  •  വിശാഖപട്ടണം, അമരാവതി, കുർണൂൽ എന്നിവയാണ് തലസ്ഥാനങ്ങൾ  
  • വിശാഖപട്ടണമായിരിക്കും ഭരണസിരാകേന്ദ്രം. സെക്രട്ടേറിയറ്റ്, രാജ്ഭവൻ, മന്ത്രിമന്ദിരങ്ങൾ തുടങ്ങിയവ അവിടെയായിരിക്കും . 
  • നിയമനിർമാണ തലസ്ഥാനമായ അമരാവതിയിലാണ് നിയമസഭ സമ്മേളിക്കുക.
  • ഹൈക്കോടതിയും മറ്റും പ്രവർത്തിക്കുന്ന കുർണൂൽ ജുഡീഷ്യൽ തലസ്ഥാനമാകും.  
  • 2014- ൽ ആന്ധ്ര വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപവത്കരിച്ചപ്പോൾ ആന്ധ്രയുടെ തലസ്ഥാനമായി നിശ്ചയിച്ചിരുന്നത് അമരാവതിയായിരുന്നു. 
  • മൂന്ന് തലസ്ഥാനങ്ങളുള്ള രാജ്യമാണ് ദക്ഷിണാഫ്രിക്ക.
  • പ്രിട്ടോറിയ (അഡ്മിനിസ്ട്രേറ്റീവ്), കേപ് ടൗൺ (ലെജിസ്ലേറ്റീവ്), ബ്ലൂംഫൊൻറ്റെയ്ൻ (ജുഡീഷ്യൽ) എന്നിവയാണവ. 
ലോക സാമ്പത്തിക ഫോറത്തിൻ 2020- ലെ സാമൂഹിക ചലനാത്മകതാ സൂചിക (Global Social Mobility Index)- യിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്- 82 രാജ്യങ്ങളുടെ പട്ടികയിൽ 76-ാമത് 
  • ഒരു വ്യക്തിയുടെയോ കുടുംബത്തിൻറയോ സാമൂഹിക പദവിയിലോ ജീവിതനിലവാരത്തിലോ ഉണ്ടാകുന്ന മാറ്റത്തെയാണ് സാമൂഹിക ചലനാത്മകത എന്ന് അർഥമാക്കുന്നത്. 
  • World Economic Forum cool- ൻറ അൻപതാമത് ഉച്ചകോടി ഇയ്യിടെ സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്നു. 
ചൈനയിൽ തടവുശിക്ഷ ലഭിച്ച ഇൻറർപോളിന്റെ മുൻപ്രസിഡൻറ്- മെങ് ഹോങ് വ (MengHongwei)  
  • കൈക്കൂലി കേസിൽ ടിയാൻ ജിൻ പീപ്പിൾസ് കോടതിയാണ് പതിമ്മൂന്നര വർഷത്തെ തടവുശിക്ഷ വിധിച്ചത്.  
  • ചൈനാക്കാരനായ മങ് 2016-18 കാലത്താണ് Interpol- ന്റെ (International Criminal Police Organization) പ്രസിഡൻറായി പ്രവർത്തിച്ചത്. 
  • ചൈനയുടെ പൊതുസുരക്ഷാ ഉപമന്ത്രികൂടിയായിരുന്നു അദ്ദേഹം 
  • ഫ്രാൻസിലെ ലിയോൺ (Lyon) അണ് ഇൻറർ പോളിന്റെ ആസ്ഥാനം. 
  • ദക്ഷിണ കൊറിയക്കാരനായ കിം ജോങ് യാങ് (Kim Jong Yang) ആണ് ഇൻറർപോളിൻറ ഇപ്പോഴത്തെ പ്രസിഡൻറ്.
ഗംഗാ ശുചീകരണ പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കപ്പെട്ട മലയാളി- ജെ. വിനയൻ

ചൈനയിൽ പടർന്നുപിടിച്ച മാരകമായ വൈറസ് ബാധയുടെ പേര്- കൊറോണ (Corona)
  • ചൈനയിലെ ഹുബെ പ്രവിശ്യയിലുള്ള വുഹാനിൽനിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ് തായ്ലാൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ, ഫിലിപ്പീൻസ് തുടങ്ങിയവയ്ക്ക് പുറമേ യൂറോപ്പ്, ഓസ്ട്രേലിയ എന്നിവയിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 
  • മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനത്തെയാണ് ഇത് ബാധിക്കുക.
എത്രാമത് മാരാമൺ കൺവെൻ ഷനാണ് 2020- ൽ നടക്കുന്നത്- 125-ാമത് 
  • പത്തനംതിട്ട ജില്ലയിലെ മാരാമണിൽ പമ്പാനദിയുടെ തീരത്താണ് ഇത് നടക്കുന്നത്. 
  • ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മയായി ഇത് പരിഗണിക്കപ്പെടുന്നു.
ഇന്ത്യയുടെ ബഹിരാകാശ യാത്രാ പദ്ധതിയായ 'ഗഗൻയാനി'- ന് മുന്നോടിയായി അയയ്ക്കുന്ന വനിതാ റോബോട്ടിന്റെ പേര്- വ്യോമമിത്ര (Vyomamitra) 
  • ഹാഫ് ഹ്യൂമനോയിഡ് ഗണത്തിൽപെടുന്ന റോബോട്ടാണ് വ്യോമമിത്ര. 
2020 ജനുവരി 23- ന് നേതാജി സുഭാഷ്ചന്ദ്ര ബോസിൻറെ എത്രാമത്തെ ജയന്തിയാണ് ആഘോഷി ച്ചത്- 123

71-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൻറെ മുഖ്യാതിഥി ആരായിരുന്നു- ജയിർ മെസിയാസ് ബോൾസോനാരാ 
  • ബ്രസീലിന്റെ പ്രസിഡൻറാണ് ബോൾസോനാരോ 
  • 2019- ലെ ആഘോഷങ്ങളിലെ മുഖ്യാതിഥി ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് സിറിൾ റാമഫോസ ആയിരുന്നു.
  • 1950- ലെ ആദ്യ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളിലെ മുഖ്യാതിഥി ഇൻഡൊനീഷ്യൻ പ്രസിഡൻറ് സുക്കാർണോ ആയിരുന്നു.
അരുണാചൽപ്രദേശിൽ ചെലവു കുറഞ്ഞ വിദ്യാഭ്യാസവും വായനയുടെ രസവും പകർന്നുനല്ലിയി മലയാളി സാമൂഹികപ്രവർത്തകനും ഇക്കുറി 'പദ്മശ്രീ' ലഭിച്ചു. പേര്- സത്യനാരായണൻ മുണ്ടയൂർ  
  • 'അങ്കിൾ മൂസ' എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
മറ്റൊരു മലയാളി പദ്മശ്രീ സമ്മാനിതയാണ് മൂഴിക്കൽ പങ്കജാക്ഷി. ഏതു മേഖലയിലെ കലാകാരിയാണ് ഇവർ- നോക്കുവിദ്യ പാവകളി കലാകാരി 
 
മരണാന്തരം പദ്മഭൂഷൺ നൽകപ്പെട്ടവരുടെ പട്ടികയിൽ മലയാളിയായ എൻ.ആർ. മാധവമേനോനും ഉൾപ്പെടുന്നു. അദ്ദേഹത്തിൻറ സംഭാവന എന്താണ്- 'ഇന്ത്യയിലെ ആധുനിക നിയമ വിദ്യാഭ്യാസത്തിൻറെ പിതാവായി' പരിഗണിക്കപ്പെടുന്ന നിയമവിദഗ്ദ്ധനാണ് മാധവമേനോൻ.
  • ഇന്ത്യയിലെ ആദ്യ നിയമ സർവകലാശാലയായ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയുടെ (ബെംഗളൂരു) സ്ഥാപക ഡയറക്ടർ ആയിരുന്നു അദ്ദേഹം. 
  • ഭോപാലിലെ നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ സ്ഥാപക ഡയറക്ടറായും എൻ.ആർ. മാധവമേനോൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
  • അദ്ദേഹത്തിൻറെ ആത്മകഥയാ 'The story of a Law Teacher: Turning Point' 
പദ്മശ്രീ സമ്മാനിതനും മലയാളിയുമായ ഡോ. കെ.എസ്. മണിലാൽ ഏത് മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ്- സസ്യശാസ്ത്രജ്ഞൻ
  • ഡച്ചുകാർ ലത്തീൻ ഭാഷയിൽ രചിച്ച സസ്യശാസ്ത്രഗ്രന്ഥമായ 'ഹോർത്തുസ് മലബാറിക്കസ്' ഇംഗ്ലീഷിലേക്കും തുടർന്ന് മലയാളത്തിലേക്കും പരിഭാഷപ്പെടുത്തിയത് കെ.എസ്. മണിലാലാണ്.
  • കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെൻറി വാൻറീഡിൻറ രക്ഷാകർതൃത്വത്തിൽ 1678 മുതൽ 1693 വരെ നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ നിന്നാണ് 12 വാല്യങ്ങളിലായി ഈ ശാസ്ത്ര ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. 
മലയാളി വൈദ്യനായ ഇട്ടി അച്യുതനും ഹോർത്തുസ് മല ബാറിക്കസിൻ രചനയിൽ മുഖ്യ പങ്കുവഹിച്ചിരുന്നു.

No comments:

Post a Comment