2020-21- ലെ പൊതു ബജറ്റിന് മുന്നോടിയായി ധനമന്ത്രാലയത്തിൽ ഒരു പതിവ് ചടങ്ങ് ഇക്കുറിയും നടന്നു. എന്തായിരുന്നു അത്- ഹൽവ ചടങ്ങ് (Halwa Ceremony)
- ഹൽവ ചടങ്ങിനുശേഷം ബജറ്റുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും ധനമന്ത്രാലയത്തിൽ തങ്ങും. ബജറ്റവതരണത്തിനുശേഷം മാത്രമേ അവർക്ക് പുറത്തു പോകാൻ അനുമതി ലഭിക്കു.
- ഇന്ത്യയുടെ ആദ്യ ധനമന്ത്രിയായ ആർ.കെ. ഷൺമുഖം ചെട്ടിയാണ് (1947-49) 'ഹൽവ ചടങ്ങിനു' തുടക്കം കുറിച്ചത്
- 1935-1941 കാലത്ത് കൊച്ചിയിലെ ദിവാനായിരുന്നു ഷൺമുഖം ചെട്ടി
- കൊച്ചിയെ 'അറബിക്കടലിൻറ റാണി' എന്ന് വിശേഷിപ്പിച്ചത് ഷൺമുഖം ചെട്ടിയാണ്.
- 1947 നവംബർ 26- ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച അദ്ദേഹം പിന്നീട് രാജി വെച്ചു.
- ഷൺമുഖം ചെട്ടി രാജിവെച്ചതിനെ തുടർന്ന് അന്നത്ത റെയിൽവേ മന്ത്രിയും മലയാളിയുമായ ഡോ. ജോൺ മത്തായി ധനമന്ത്രിയായി ചുമതലയേറ്റു.
- “ഇന്ത്യൻ ധവളവിപ്ലവത്തിൻറ പിതാവ്" (Father of White Revolution in India) എന്ന് വിശേഷിപ്പിക്കപ്പെടുന്ന വർഗീസ് കുര്യൻ ഡോ. ജോൺ മത്തായിയുടെ അനന്തരവനാണ്.
- വിശാഖപട്ടണം, അമരാവതി, കുർണൂൽ എന്നിവയാണ് തലസ്ഥാനങ്ങൾ
- വിശാഖപട്ടണമായിരിക്കും ഭരണസിരാകേന്ദ്രം. സെക്രട്ടേറിയറ്റ്, രാജ്ഭവൻ, മന്ത്രിമന്ദിരങ്ങൾ തുടങ്ങിയവ അവിടെയായിരിക്കും .
- നിയമനിർമാണ തലസ്ഥാനമായ അമരാവതിയിലാണ് നിയമസഭ സമ്മേളിക്കുക.
- ഹൈക്കോടതിയും മറ്റും പ്രവർത്തിക്കുന്ന കുർണൂൽ ജുഡീഷ്യൽ തലസ്ഥാനമാകും.
- 2014- ൽ ആന്ധ്ര വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപവത്കരിച്ചപ്പോൾ ആന്ധ്രയുടെ തലസ്ഥാനമായി നിശ്ചയിച്ചിരുന്നത് അമരാവതിയായിരുന്നു.
- മൂന്ന് തലസ്ഥാനങ്ങളുള്ള രാജ്യമാണ് ദക്ഷിണാഫ്രിക്ക.
- പ്രിട്ടോറിയ (അഡ്മിനിസ്ട്രേറ്റീവ്), കേപ് ടൗൺ (ലെജിസ്ലേറ്റീവ്), ബ്ലൂംഫൊൻറ്റെയ്ൻ (ജുഡീഷ്യൽ) എന്നിവയാണവ.
- ഒരു വ്യക്തിയുടെയോ കുടുംബത്തിൻറയോ സാമൂഹിക പദവിയിലോ ജീവിതനിലവാരത്തിലോ ഉണ്ടാകുന്ന മാറ്റത്തെയാണ് സാമൂഹിക ചലനാത്മകത എന്ന് അർഥമാക്കുന്നത്.
- World Economic Forum cool- ൻറ അൻപതാമത് ഉച്ചകോടി ഇയ്യിടെ സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്നു.
ചൈനയിൽ തടവുശിക്ഷ ലഭിച്ച ഇൻറർപോളിന്റെ മുൻപ്രസിഡൻറ്- മെങ് ഹോങ് വ (MengHongwei)
- കൈക്കൂലി കേസിൽ ടിയാൻ ജിൻ പീപ്പിൾസ് കോടതിയാണ് പതിമ്മൂന്നര വർഷത്തെ തടവുശിക്ഷ വിധിച്ചത്.
- ചൈനാക്കാരനായ മങ് 2016-18 കാലത്താണ് Interpol- ന്റെ (International Criminal Police Organization) പ്രസിഡൻറായി പ്രവർത്തിച്ചത്.
- ചൈനയുടെ പൊതുസുരക്ഷാ ഉപമന്ത്രികൂടിയായിരുന്നു അദ്ദേഹം
- ഫ്രാൻസിലെ ലിയോൺ (Lyon) അണ് ഇൻറർ പോളിന്റെ ആസ്ഥാനം.
- ദക്ഷിണ കൊറിയക്കാരനായ കിം ജോങ് യാങ് (Kim Jong Yang) ആണ് ഇൻറർപോളിൻറ ഇപ്പോഴത്തെ പ്രസിഡൻറ്.
ഗംഗാ ശുചീകരണ പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കപ്പെട്ട മലയാളി- ജെ. വിനയൻ
ചൈനയിൽ പടർന്നുപിടിച്ച മാരകമായ വൈറസ് ബാധയുടെ പേര്- കൊറോണ (Corona)
- ചൈനയിലെ ഹുബെ പ്രവിശ്യയിലുള്ള വുഹാനിൽനിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ് തായ്ലാൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ, ഫിലിപ്പീൻസ് തുടങ്ങിയവയ്ക്ക് പുറമേ യൂറോപ്പ്, ഓസ്ട്രേലിയ എന്നിവയിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
- മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനത്തെയാണ് ഇത് ബാധിക്കുക.
- പത്തനംതിട്ട ജില്ലയിലെ മാരാമണിൽ പമ്പാനദിയുടെ തീരത്താണ് ഇത് നടക്കുന്നത്.
- ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മയായി ഇത് പരിഗണിക്കപ്പെടുന്നു.
ഇന്ത്യയുടെ ബഹിരാകാശ യാത്രാ പദ്ധതിയായ 'ഗഗൻയാനി'- ന് മുന്നോടിയായി അയയ്ക്കുന്ന വനിതാ റോബോട്ടിന്റെ പേര്- വ്യോമമിത്ര (Vyomamitra)
- ഹാഫ് ഹ്യൂമനോയിഡ് ഗണത്തിൽപെടുന്ന റോബോട്ടാണ് വ്യോമമിത്ര.
2020 ജനുവരി 23- ന് നേതാജി സുഭാഷ്ചന്ദ്ര ബോസിൻറെ എത്രാമത്തെ ജയന്തിയാണ് ആഘോഷി ച്ചത്- 123
71-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൻറെ മുഖ്യാതിഥി ആരായിരുന്നു- ജയിർ മെസിയാസ് ബോൾസോനാരാ
- ബ്രസീലിന്റെ പ്രസിഡൻറാണ് ബോൾസോനാരോ
- 2019- ലെ ആഘോഷങ്ങളിലെ മുഖ്യാതിഥി ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് സിറിൾ റാമഫോസ ആയിരുന്നു.
- 1950- ലെ ആദ്യ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളിലെ മുഖ്യാതിഥി ഇൻഡൊനീഷ്യൻ പ്രസിഡൻറ് സുക്കാർണോ ആയിരുന്നു.
അരുണാചൽപ്രദേശിൽ ചെലവു കുറഞ്ഞ വിദ്യാഭ്യാസവും വായനയുടെ രസവും പകർന്നുനല്ലിയി മലയാളി സാമൂഹികപ്രവർത്തകനും ഇക്കുറി 'പദ്മശ്രീ' ലഭിച്ചു. പേര്- സത്യനാരായണൻ മുണ്ടയൂർ
- 'അങ്കിൾ മൂസ' എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
മറ്റൊരു മലയാളി പദ്മശ്രീ സമ്മാനിതയാണ് മൂഴിക്കൽ പങ്കജാക്ഷി. ഏതു മേഖലയിലെ കലാകാരിയാണ് ഇവർ- നോക്കുവിദ്യ പാവകളി കലാകാരി
മരണാന്തരം പദ്മഭൂഷൺ നൽകപ്പെട്ടവരുടെ പട്ടികയിൽ മലയാളിയായ എൻ.ആർ. മാധവമേനോനും ഉൾപ്പെടുന്നു. അദ്ദേഹത്തിൻറ സംഭാവന എന്താണ്- 'ഇന്ത്യയിലെ ആധുനിക നിയമ വിദ്യാഭ്യാസത്തിൻറെ പിതാവായി' പരിഗണിക്കപ്പെടുന്ന നിയമവിദഗ്ദ്ധനാണ് മാധവമേനോൻ.
- ഇന്ത്യയിലെ ആദ്യ നിയമ സർവകലാശാലയായ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയുടെ (ബെംഗളൂരു) സ്ഥാപക ഡയറക്ടർ ആയിരുന്നു അദ്ദേഹം.
- ഭോപാലിലെ നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ സ്ഥാപക ഡയറക്ടറായും എൻ.ആർ. മാധവമേനോൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
- അദ്ദേഹത്തിൻറെ ആത്മകഥയാ 'The story of a Law Teacher: Turning Point'
- ഡച്ചുകാർ ലത്തീൻ ഭാഷയിൽ രചിച്ച സസ്യശാസ്ത്രഗ്രന്ഥമായ 'ഹോർത്തുസ് മലബാറിക്കസ്' ഇംഗ്ലീഷിലേക്കും തുടർന്ന് മലയാളത്തിലേക്കും പരിഭാഷപ്പെടുത്തിയത് കെ.എസ്. മണിലാലാണ്.
- കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെൻറി വാൻറീഡിൻറ രക്ഷാകർതൃത്വത്തിൽ 1678 മുതൽ 1693 വരെ നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ നിന്നാണ് 12 വാല്യങ്ങളിലായി ഈ ശാസ്ത്ര ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.
മലയാളി വൈദ്യനായ ഇട്ടി അച്യുതനും ഹോർത്തുസ് മല ബാറിക്കസിൻ രചനയിൽ മുഖ്യ പങ്കുവഹിച്ചിരുന്നു.
No comments:
Post a Comment