Tuesday, 24 March 2020

Current Affairs- 26/03/2020

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി നിയമിതനായത്- മധു അമ്പാട്ട്


വനിതാ ശിശു വികസന വകുപ്പ് സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി കോവിഡ്- 19 ബോധവൽക്കരണത്തിനും വിവരശേഖരണത്തിനുമായി സംഘടിപ്പിക്കുന്ന ക്യാമ്പയിൻ- കുടുംബങ്ങളിലേക്ക് അങ്കണവാടി


കൊറോണ ബാധയുമായി ബന്ധപ്പെട്ട് സാമൂഹിക വ്യാപന ഭീഷണിയുള്ള സാഹചര്യത്തിൽ പ്രത്യേക ബോധവൽക്കരണ കാൾ സെന്റർ ഏർപ്പെടുത്തിയത്- കുടുംബശ്രീ


സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് പുറത്തിറക്കിയ ഇലക്ട്രിക് ഓട്ടോറിക്ഷ- കേരള നീം-ജി


കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ ആദ്യമായി നിരോധനാജ്ഞ പ്രാബല്യത്തിൽ വന്ന ജില്ല- കാസർഗോഡ്


തുടർച്ചയായി മൂന്നാം വർഷവും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തിരഞ്ഞെടുക്കപ്പെട്ട രാജ്യം- ഫിൻലൻഡ് 
  • സ്വറ്റ്സർലൻഡ്, ന്യൂസിലൻഡ്, എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ
2020 മാർച്ച് 22- ന് അന്തരിച്ച വിഖ്യാത അമേരിക്കൻ സംഗീത സംവിധായകൻ ആരാണ്- കെന്നി റോജേഴ് 
  • മുന്ന് ഗ്രാമി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്
കൊറോണ ബാധയെത്തുടർന്ന് അന്തരിച്ച പ്രശസ്ത ഫുട്ബോൾ ക്ലബ് പ്രസിഡന്റായിരുന്ന വ്യക്തി ആരാണ്- ലൊറെൻസോ സാൻസ് 
  • റയൽ മാഡ്രിഡ് ക്ലബ്ബിന്റെ മുൻ പ്രസിഡൻറായിരുന്നു 1995 - 2000 വരെ സ്പാനിഷ് ക്ലബ്ബിന്റെ തലവനായിരുന്നു.
കേരള ചലച്ചിത്ര അക്കാദമിയുടെ നിയുക്ത സെക്രട്ടറി- അജോയ് ചന്ദ്രൻ

ക്ഷീരകർഷകർക്കായി കന്നുകാലി വില്പനയ്ക്കു വേണ്ടി മിൽമ  തയ്യാറാക്കിയ ആപ്പ്- മിൽമ കൗ ബസാർ


ഇറാഖിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ടത്- അദ്നാൻ സുർഫി


ഉഗാണ്ടയിലേക്കുള്ള ഇന്ത്യൻ ഹൈക്കമ്മീഷണർ- എ. അജയകുമാർ(മലയാളി)


കോവിഡ്- 19 നിരീക്ഷണത്തിലുള്ളവരെ തിരിച്ചറിയാൻ കൈകളിൽ മുദ്രണം ഏർപ്പെടുത്തിയ സംസ്ഥാനം- മഹാരാഷ്ട്ര


സംസ്ഥാന ലൈബ്രറി കൗൺസിൽ സാഹിത്യ പുരസ്കാരത്തിന് അർഹനായത്- പ്രഭാവർമ്മ 
  • (കൃതി- ശ്യാമമാധവം)
ജോൺസൺ മാസ്റ്റർ സംഗീതപുരസ്കാരത്തിന് അർഹരായവർ- സതീഷ് രാമചന്ദ്രൻ,വിജേഷ് ഗോപാൽ
 

സപ്ലെകോയുടെ പുതിയ ചെയർമാൻ ആയി ചുമതലയേറ്റത്- പി.എം അലി അസ്ഗാർ പാഷ


18-25 വയസ്സിനിടയിലുള്ള വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം അധ്യയന മണിക്കൂറുകൾക്ക് ശേഷം വർഷത്തിൽ 90 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുന്ന കേരള സർക്കാരിന്റെ പാർട് ടൈം തൊഴിൽ പദ്ധതി- (EWYL) Earn While You Learn


ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ഫുട്ബോൾ ടീം രൂപീകരിക്കപ്പെട്ടത് ഏത് സംസ്ഥാനത്താണ്- മണിപ്പൂർ


കൊറോണ വ്യാപനം തടയാനായി കേരള സംസ്ഥാന ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ക്യാമ്പയിൻ- 'ബ്രേക്ക് ദ ചെയിൻ' 


പുതുതായി രൂപം കൊണ്ട ആസാദ് സമാജ് പാർട്ടിയുടെ സ്ഥാപകൻ- ചന്ദ്രശേഖർ ആസാദ് 


കേരളാ ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിങ് ഡയറക്ടർ ആയി നിയമിതനായത്- കരോലിസ് സ്കിൻകിസ്


കോവിഡ്- 19 തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച സാർക് നിധിയിലേക്കുള്ള ഇന്ത്യയുടെ ആദ്യ സംഭാവന- 1 കോടി രൂപ

പുതിയ മധ്യപ്രദേശ് മുഖ്യമന്ത്രി- ശിവരാജ് സിങ് ചൗഹാൻ


പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് 19 ഇക്കണോമിക് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. നേതൃത്വം നൽകുന്നത് ധനമന്ത്രി നിർമല സീതാരാമൻ.


ഏഴ് ഭൂഖണ്ഡത്തിലെ 7 ഏറ്റവും വലിയ അഗ്നിപർവതങ്ങൾ കീഴടക്കിയ ലിംകാ ബുക് ഓഫ് റെക്കോർഡ് അർഹനായ വ്യക്തി- സത്യരൂപ് സിദ്ധാന്ത.


മധ്യപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റത് ആര്- ശിവരാജ് സിങ് ചൗഹാൻ 
  • 22 എംഎൽഎമാർ രാജിവച്ചതിനെ തുടർന്ന് 15 മാസം കാലാവധിയുള്ള കമൽനാഥ് രാജിവച്ചു
സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ ജൂറിയുടെ അദ്ധ്യക്ഷനായി നിയമിതനായതാര്- മധു അമ്പാട്ട്


2020 മാർച്ച് 24- ന് അന്തരിച്ച പ്രശസ്ത ചിത്രകാരൻ ആരാണ്- കെ.പ്രഭാകരൻ 
  • 1995- ൽ കേന്ദ്ര സർക്കാരിന്റെ സീനിയർ ഫെലോഷിപ്പ് 2000- ത്തിൽ ലളിതകലാ അക്കാഡമിയുടെ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്
ശതാബ്ദിയിലേയ്ക്ക് കടക്കുന്ന, 1921- ൽ നടന്ന ആദ്യ വനിതകളുടെ അന്താരാഷ്ട്ര കായിക മേളയുടെ വേദി എവിടെയായിരുന്നു- മൊണാക്കോ


കൊറോണ വ്യാപനത്തെ തുടർന്ന് മുഴുവനായും കർഫ്യൂ പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം- പഞ്ചാബ്


കോവിഡ് 19- നെ തുടർന്ന് രാജ്യത്തെ പൗരന്മാരുടെ ബോധവൽക്കരണത്തിനു വേണ്ടി ഇന്ത്യൻ ഗവണ്മെന്റ് തുടങ്ങിയ വാട്സാപ്പ് അക്കൗണ്ട്- മൈ ഗവണ്മെന്റ് കൊറോണ ഹെൽപ്പ് ഡെസ്ക്

No comments:

Post a Comment