Tuesday, 24 March 2020

Current Affairs- 27/03/2020

യു.എസിലെ ടൈം മാഗസിൻ പ്രസിദ്ധപ്പെടുത്തിയ, ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ 100 വനിതകളുടെ പട്ടികയിൽ ഇടംനേടിയ ഇന്ത്യക്കാർ- ഇന്ദിരാഗാന്ധി, രാജ്കുമാരി അമൃത്കൗർ 
  • അമൃത് കൗറിനെ 1947- ലെ വനിതയായും ഇന്ദിരാഗാന്ധിയെ 1976- ലെ വനിതയായുമാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 
  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിതാ ക്യാബിനറ്റ് മന്ത്രി, ആദ്യ ആരോഗ്യമന്ത്രി (1947-1957), ഭരണഘടനാ നിർമാണസഭാംഗം തുടങ്ങിയ ഒട്ടേറെ പ്രത്യേകതകൾ രാജ്കുമാരി അമൃത്കൗറിനുണ്ട് (1889-1964). 
  • ഇന്ത്യയുടെ ഏക വനിതാ പ്രധാനമന്ത്രിയാണ് ഇന്ദിരാഗാന്ധി. പ്രധാനമന്ത്രിയായിരിക്കെ സ്വന്തം അംഗരക്ഷകരാൽ 1984 ഒക്ടോബർ 31- ന് അവർ വധിക്കപ്പെടുകയായിരുന്നു.
  • ബാങ്ക് ദേശസാൽക്കരണം (1969), പ്രിവി പഴ്സ് നിർത്തലാക്കൽ (1971), ബംഗ്ലാദേശ് രൂപവത്കരണം (1971), പൊഖ്റാൻ അണുപരീക്ഷണം (1974), ഓപ്പറേഷൻ ബ്ലൂസ്റ്റാർ (1984) തുടങ്ങിയവ ഇന്ദിരാഗന്ധിയുടെ ഭരണകാലത്തുണ്ടായ സംഭവങ്ങളാണ്. 
  • 1975-77 കാലത്ത് 18 മാസം ദീർഘിച്ച ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും ഇക്കാലത്താണ്.  
  • രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് ആണ് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചത്.
കേരള ഗവർണറുടെ അധികച്ചുമതല വഹിച്ച മുൻ കേന്ദ്ര നിയമ മന്ത്രികൂടിയായ വ്യക്തി ഈയിടെ അന്തരിച്ചു. ഇദ്ദേഹത്തിൻറെ പേര്- എച്ച്.ആർ. ഭരദ്വാജ് 

  • കർണാടക ഗവർണറായിരിക്കെ 2012-13 കാലത്താണ് കേരള ഗവർണറുടെ അധികച്ചുമതല വഹിച്ചത്. 
  • കേരള ഗവർണറായ എം. ഒ.എ ച്ച്. ഫറൂഖ് ആരോഗ്യകാരണങ്ങളാൽ അവധിയിൽ പ്രവേശിച്ചതിനെ തുടർന്നായിരുന്നു ഇത്. 
  • 2012 ജനുവരി 26- ന് ഫറൂഖ് അന്തരിച്ചു. സിക്കന്ദർ ഭക്തിനു ശേഷം കേരള ഗവർണർ പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ വ്യക്തികൂടിയാണ് അദ്ദേഹം. 
കേരള നിയമസഭാംഗമായ എൻ. വിജയൻപിള്ള അന്തരിച്ചു. എത് മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധാനം ചെയ്തിരുന്നത്- ചവറ (കൊല്ലം) 


ഇംഗ് മർ ബർഗ് മാന്റെ  സിനിമകളിലൂടെ പ്രശസ്തനായ ചലച്ചിത്ര നടൻ ഈയിടെ വിടവാങ്ങി. പേര്- മാക്സ് വോൻ സിഡോ (Max Von Sydow- 1929-2020) 
  • 65 വർഷം നീണ്ട ചലച്ചിത്ര ജീവിതത്തിൽ സെവൻത് സിൽ, ഫ്ലാഷ് ഗോർഡൻ, വൈൽഡ് സ്ട്രോബറീസ് എന്നിവയുൾപ്പെടെ 11 ബർഗ് മാൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 
  • വിഖ്യാതമായ സെവൻത് സീലിൽ സിഡോ അവതരിപ്പിച്ച മരണവുമായി ചെസ് കളിക്കുന്ന പോരാളിയുടെ വേഷം ലോക സിനിമാ ചരിത്രത്തിലെ നാഴികക്കല്ലുകളിൽ ഒന്നാണ്. 
  • ട ഗ്രേറ്റസ്റ്റ് സ്റ്റോറി എവർ ടോൾഡിലെ യേശു, ദ എക്സാർ സിസ്റ്റിലെ ഫാദർ ലാൻകെസ്റ്റർ മെരിൻ എന്നിവയും അദ്ദേഹത്തിന്റെ അനശ്വര കഥാപാത്രങ്ങളാണ്.
ഹിന്ദി-ഉർദു കവിതകളും ബോളി വുഡ് സിനിമകൾക്ക് ഗാനങ്ങളും രചിച്ച പ്രസിദ്ധ കവിയുടെ ജന്മ ശതാബ്ദി ആഘോഷിക്കുന്നു. ഇദ്ദേഹത്തിൻറെ പേര്- സാഹിർ ലുധിയാൻവി 
  • അബ്ദുൾ ഹയീ എന്നാണ് ശരിയായ പേര്. 
  • യാഷ് ചോപ്ര സംവിധാനം ചെയ്ത 'കഭീ കഭീ' എന്ന ചിത്രത്തിലെ 'കഭീ കഭീ മേരെ ദിൽ മേം...' എന്ന പ്രശസ്തഗാനമുൾപ്പെടെ ഒട്ടേറെ ഗാനങ്ങൾ രചിച്ചിട്ടുണ്ട്
ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ് ഇയ്യിടെ വധശ്രമത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്- അബ്ദുള്ള ഹംദോക്ക്, സുഡാൻ (ആഫ്രിക്ക) 


മഹാത്മാഗാന്ധി നയിച്ച ചരിത്ര പ്രസിദ്ധമായ ദണ്ഡിയാത്രയുടെ എത്രാമത് വാർഷികമാണ് 2020 മാർച്ചിൽ ആഘോഷിച്ചത്- 90
  • 1930 മാർച്ച് 12- നാണ് സബർ മതി ആശ്രമത്തിൽനിന്ന് അനുചരർക്കൊപ്പം ഗാന്ധിജി ദണ്ഡി യാത്ര ആരംഭിച്ചത്. 
  • 24 ദിവസംകൊണ്ട് 384 കിലോമീറ്റർ ദൂരം കാൽനടയായി താണ്ടി ഏപ്രിൽ അഞ്ചിന് ദണ്ഡി കടപ്പുറത്തെത്തി.  
  • 1930 ഏപ്രിൽ ആറിനാണ് ദണ്ഡി കടപ്പുറത്ത് ഉപ്പുവെള്ളം കുറുക്കിക്കൊണ്ട് ഗാന്ധിജി വിഖ്യാതമായ ഉപ്പുനിയമലംഘനം നടത്തിയത്. 
  • സൂറത്തിലെ ദർസനയിലുള്ള ഉപ്പുപാണ്ടികശാല സമാധാനപൂർവം കൈവശപ്പെടുത്താനുള്ള യാത്രയ്ക്കിടെ മേയ് 4- ന് അർധരാത്രി ഗാന്ധിജി അറസ്റ്റു ചെയ്യപ്പെട്ടു. 
  • ഗാന്ധിജിയുടെ അറസ്റ്റിനെ തുടർന്ന് അബ്ബാസ് തയ്യാബ്ജി നേതൃത്വം ഏറ്റെടുത്തു. എന്നാൽ തയ്യാബ്ജിയും അറസ്റ്റുചെയ്യപ്പെട്ടതോടെ നേതൃത്വം സരോജിനി നായിഡുവിൻറ ചുമതലയിലായി. 
  • 1919- ലെ റൗലറ്റ് നിയമത്തിനെതിരായി ഗാന്ധിജി ദേശവ്യാപകമായ ഹർത്താൽ ആഹ്വാനം ചെയ്തത് ഏപ്രിൽ ആറിനായിരുന്നു. അതിൻറെ സ്മരണാർഥമാണ് ദണ്ഡിയിലെ ഉപ്പുനിയമലംഘനത്തിന് മഹാത്മജി ഏപ്രിൽ ആറ് തിരഞ്ഞെടുത്തത്.  
  • ദണ്ഡിയാത്രയിൽ അഞ്ച് മലയാളികളും പങ്കെടുത്തിരുന്നു. സി. കൃഷ്ണൻ നായർ (നെയ്യാറ്റിൻകര), തേവർതുണ്ടിയിൽ ടൈറ്റസ് (തിരുവല്ല), എൻ.പി. രാഘവപ്പൊതുവാൾ (ഷൊർണൂർ), ശങ്കർജി (മായന്നൂർ) എന്നിവർക്കുപുറമേ തമിഴ്നാട്ടിൽനിന്ന് തപൻ നായരും യാത്രയിൽ പങ്കെടുത്തു. 
  • ഡൽഹി പ്രവർത്തന കേന്ദ്രമാക്കിയ സി. കൃഷ്ണൻ നായർ പിൽക്കാലത്ത് 'ഡൽഹി ഗാന്ധി' എന്നറിയപ്പെട്ടു. 
  • ദണ്ഡിയാത്രയും ദർസനയിലെ സമരവും ലോകശ്രദ്ധയിലെത്തിച്ച അമേരിക്കൻ പത്രപ്രവർത്തകനാണ് വെബ് മില്ലർ (Webb Miller)
ലോക വൃക്കദിനം (World Kidney Day) എന്നായിരുന്നു- മാർച്ച് 12
  • എല്ലാവർഷവും മാർച്ചിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക വൃക്കദിനം ആചരിക്കുന്നത്.
ലൈംഗികചൂഷണവുമായി ബന്ധപ്പെട്ട് 2017- ൽ 'മീ ടു (Me Too) പ്രസ്ഥാനം' ഉടലെടുക്കുന്നതിന് കാരണക്കാരനായ ഹോളിവുഡ് നിർമാതാവ് അടുത്തിടെ അന്തരിച്ചു.  ഇദ്ദേഹത്തിൻറെ പേര്- ഹാർവി വെയ്ൻസ്റ്റെൻ

ജമ്മു കശ്മീരിൻറ പ്രത്യേക പദവി നീക്കിയതിനു പിന്നാലെ വീട്ടുതടങ്കലിലാക്കിയ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ ഏഴുമാസത്തിനുശേഷം മോചിപ്പിച്ചു. ഏത് നിയമപ്രകാരമാണ് ഫാറൂഖിനെ തടവിലാക്കിയത്- പൊതുസുരക്ഷാ നിയമം (Public Safety Act) 

അടുത്തിടെ അന്തരിച്ച എഴുത്തച്ഛൻ പുരസ്കാര ജേതാവ്- പുതുശ്ശേരി രാമചന്ദ്രൻ 
  • കവി, ഭാഷാ ഗവേഷകൻ, ചരിത്രകാരൻ എന്നീ നിലകളിൽ പ്രസിദ്ധി നേടിയ അദ്ദേഹത്തിന് 2015- ൽ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചു. 
ബ്ലഡ് ബാങ്കുകൾ ഇനി ഏതു പേരിലാണ് അറിയപ്പെടുക- ബ്ലഡ് സെൻറർ 

ദേശീയ വനിതാദിനാചരണത്തിൻറ ഭാഗമായി രാഷ്ട്രപതി സമ്മാനിക്കുന്ന (Nari Sakti) പുരസ്കാരത്തിന് അർഹരായ രണ്ട് മലയാളി മുത്തശ്ശിമാർ- ഭഗീരഥിയമ്മ (കൊല്ലം), കാർത്ത്യായനിയമ്മ (ആലപ്പുഴ)
  • രാജ്യത്ത് വനിതകൾക്ക് നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയാണ് നാരീശക്തി പുരസ്കാരം. 
  • 1999 മുതൽ പുരസ്കാരം നൽകിവരുന്നു 
  • 'സ്ത്രീശക്തി പുരസ്കാരം' എന്നാണ് ഇത് നേരത്തെ അറിയപ്പെട്ടിരുന്നത്. 
ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൻറെ (ഐ.എസ്.) ഔദ്യോഗിക വാർത്താകുറിപ്പിൻറ പേര്- അൽനബ (Al-Naba)

No comments:

Post a Comment