Saturday, 18 April 2020

Current Affairs- 19/04/2020

ഇന്ത്യയിൽ വനിത സംരംഭകത്വം ഉയർത്തുന്നതിനായി അടുത്തിടെ ഫേസ്ബുക്ക് ആരംഭിച്ച സംവിധാനം- പ്രഗതി

അന്താരാഷ്ട്ര നാണയ നിധിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 2020- ൽ പോസിറ്റീവ് വളർച്ച നിരക്ക് കൈവരിക്കുന്ന രാജ്യങ്ങൾ- ഇന്ത്യ, ചൈന 


ദുബായ് ആസ്ഥാനമായുള്ള ക്രിക്കറ്റ് കോച്ചിംഗ് അക്കാദമിയായ 'CricKingdom'- ന്റെ ബ്രാൻഡ് അംബാസിഡറായി അടുത്തിടെ നിയമിതനായ ഇന്ത്യൻ ക്രിക്കറ്റ് താരം- രോഹിത് ശർമ 

കേന്ദ്ര ടൂറിസം മന്ത്രാലയം അടുത്തിടെ ആരംഭിച്ച Webinar Series- Dekho Apna Desh 

World Wide Fund- ന്റെ പരിസ്ഥിതി വിദ്യാഭ്യാസ പഠനത്തിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ ഇന്ത്യക്കാരൻ- വിശ്വനാഥൻ ആനന്ദ് 

ദക്ഷിണ കൊറിയയുടെ പ്രസിഡന്റായി വീണ്ടും നിയമിതനാകുന്നത്- Moon- Jae- in (Democratic party)

ഓസ്ട്രേലിയൻ തീരത്തെ ആഴക്കടലിൽ ഗവേഷകർ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും നീളമുള്ള ജീവി- സെഫോണൊഫോർ

കോവിഡ് വ്യാപനത്തെ തുടർന്ന് വീടുതോറുമുള്ള സർവേ നടത്താൻ ദില്ലി സർക്കാർ ആരംഭിച്ച ആപ്പ്- “Assess Koro Na”

ലോക്സഡൗണിന് ശേഷം പഠനവും പരീക്ഷയും നടത്തുന്നതിനെ കുറിച്ച് പഠനം നടത്താൻ നിയോഗിച്ച സമിതി അധ്യക്ഷൻ- ഡോ.ബി ഇക്ബാൽ

അമേരിക്കയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രൂപീകരിച്ച വൈറ്റ് ഹൗസ് ഉപദേശക സമിതിയിൽ അംഗമായ ഇന്ത്യൻ വംശജൻ- റോഖന്ന

ലോകാരോഗ്യ സംഘടനയുടെ (WHO) മുന്നറിയിപ്പ് പ്രകാരം കോവിഡ്- 19 വൈറസിന്റെ അടുത്ത പ്രഭവകേന്ദ്രം എവിടെയാണ്- ആഫ്രിക്ക 
  • UN നയരേഖയിൽ കൂടുതൽ ശിശു മരണങ്ങളുണ്ടാകാൻ സാധ്യതയുള്ളതായും പറയുന്നു.
ബഹിരാകാശ കേന്ദ്രത്തിൽ 200 ദിവസം പൂർത്തിയാക്കി തിരിച്ചെത്തിയ യാത്രികർ ആരൊക്കെയാണ്- 
  • ജസീക്ക മിർ, ആൻഡ്ര മോർഗൻ (NASA- യുടെ ബഹിരാകാശ സഞ്ചാരികൾ)
  • ഒലഗ് സ്ക്രിപോച്ക (റഷ്യൻ ബഹിരാകാശ സഞ്ചാരി). 
  • കസാഖ്സ്താനിലെ കസാഖിൽ റഷ്യൻ പേടകം സോയുസ് എം എസ്- 15 ആണ് ഇറങ്ങിയത്.
WWF (World Wide life Fund) ഇന്ത്യയുടെ പുതിയ അംബാസിഡറാരാണ്- വിശ്വനാഥൻ ആനന്ദ് 
  • ന്ത്യയുടെ പരിസ്ഥിതി പഠന പ്രോഗ്രാം.
ലോക ഹീമോഫീലിയ ദിനം എന്നാണ്- ഏപ്രിൽ 17 
  • 2020 തീം- Get + involved virtually and stay safe
ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിനായി കേന്ദ്ര കൃഷിമന്ത്രാലയം തുടങ്ങിയ ആപ്പ് ഏതാണ്- കിസാൻ രഥ്

  • ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്ന വാഹനങ്ങളും ലഭ്യമാക്കും. 
  • കേന്ദ്ര കൃഷിമന്ത്രി- നരേന്ദ്ര സിംഗ് തോമർ.
 പ്രശസ്ത ബോളിവുഡ് നടൻ മാക്സ് വോൺ അന്തരിച്ചു. ദ സെവൻത് ഡിൽ എന്ന ചിത്രമാണ് വിഖ്യാതമായ ആദ്യ സിനിമ. 


2019- ലെ മികച്ച ഇന്ത്യൻ കായിക താരത്തിനുള്ള ബി.ബി.സി പുരസ്കാരം ബാഡ്മിന്റൺ താരം- പി വി സിന്ധുവിന് ലഭിച്ചു. 


ഇന്ത്യൻ കായികരംഗത്തെ ആജീവനാന്ത നേട്ടങ്ങൾക്കുള്ള പുരസ്കാരം പി ടി ഉഷയ്ക്ക് ലഭിച്ചു. 


കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതി യായ 'സമഗ്രശിക്ഷ'- യുടെ നടപ്പിലാക്കലിൽ കേരളം തുടർച്ചയായ രണ്ടാം വർഷവും ഒന്നാമതെത്തി. 


പ്രശസ്ത കവിയും ഭാഷാ പണ്ഡിതനുമായ പുതുശ്ശേരി രാമചന്ദ്രൻ അന്തരിച്ചു. 'ഗ്രാമീണ ശാഖകൾ', 'ഉത്സവ ബലി', 'ആവുന്നത്ര ഉച്ചത്തിൽ', 'കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ' എന്നിവയാണ് പ്രശസ്ത രചനകൾ. 2008- ൽ വള്ളത്തോൾ അവാർഡും 2015- ൽ എഴുത്തച്ഛൻ പുരസ്കാരവും നേടിയിട്ടുണ്ട്. 


Quarantine- 'Forty days' എന്നർത്ഥം വരുന്ന 'quarantina' എന്ന ഇറ്റാലിയൻ വാക്കിൽ നിന്നും ഉത്ഭവിച്ചു. യൂറോപ്പിൽ പടർന്നു പിടിച്ച് പ്ലേഗിന് നാൽപത് ദിവസത്തെ സമ്പർക്ക നിയന്ത്രണം ഫലം കണ്ടിരുന്നു തുടർന്ന് സമ്പർക്ക വിലക്ക് എന്നർഥത്തിൽ Quarantine എന്ന വാക്ക് ഉപയോഗിച്ചുപോരുന്നു. 


സംസ്ഥാന ലൈബ്രറി കൗൺസിൽ പുരസ്കാരം പ്രഭാവർമ്മയുടെ പുസ്തകമായ 'ശ്യാമമാധവം' എന്ന കൃതിക്ക് ലഭിച്ചു. ടി കൃതിക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് പ്രഖ്യാപിച്ച ജ്ഞാനപ്പാന അവാർഡ് സമ്മാനിക്കുന്നതിന് കേരള ഹൈക്കോടതി സ്റ്റേ നൽകിയിരുന്നു. 


ഇറാഖിന്റെ പുതിയ പ്രധാനമന്ത്രി- അദ്നാൽ അൽബൂർഷി  


സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ രാജ്യസഭാംഗമായി രാഷ്ടപതി നാമനിർദ്ദേശം ചെയ്തു. 


ഓങ് സാൻ സൂചിക്ക് ബ്രിട്ടൺ നൽകിയ ഫീഡം ഓഫ് സിറ്റി പുരസ്കാരം തിരിച്ചെടുത്തു.  


2019 ഡിസംബർ 16- ന് നടന്ന ഡൽഹി കൂട്ട മാനഭംഗക്കേസ് (നിർഭയ കേസ്) പ്രതികളെ 2020 മാർച്ച് 20- ന് തൂക്കിലേറ്റി.


ഇന്ത്യൻ ഫുഡ്ബോൾ താരം പി കെ ബാനർജി അന്തരിച്ചു. 36 മത്സരങ്ങൾ മാത്രം കളിച്ച അദ്ദേഹം 6 മത്സരങ്ങളിൽ ക്യാപ്ടനായിരുന്നു. 1961- ൽ അർജുന അവാർഡ് നേടുന്ന ആദ്യ ഫുഡ്ബോളറായ അദ്ദേഹത്തിന് 1990- ൽ പത്മശ്രീ
നൽകി രാജ്യം ആദരിച്ചു.  


മധ്യപ്രദേശിലെ മുഖ്യമന്ത്രിയായി ശിവരാജ് സിങ് ചൗഹാൻ സത്യപ്രതിജ്ഞ ചെയ്തു. 


കോവിഡ് 19- ന്റെ പ്രതിരോധത്തിനായി 2020 മാർച്ച്- 24 അർദ്ധരാത്രിമുതൽ 2020 ഏപ്രിൽ 14- വരെ ഇന്ത്യയിൽ ലോക് ഡൗൺ പ്രഖ്യാപിച്ചു. 2020 മാർച്ച് 22- ന് ഇന്ത്യയിൽ ജനതാ കർഫ്യൂ ആയിരുന്നു.  


ഗണിതശാസ്ത്ര രംഗത്തെ സംഭാവനകൾക്ക് നൽകുന്ന ഈ വർഷത്തെ (2020) ആബേൽ പുരസ്കാരത്തിന് ഹിലെൽ 
ഫർസ്  റ്റെൽ ബർഗും ഗ്രിഗറി മാർഗുലിസും അർഹരായി.  


കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റ് യൂറോകപ്പ്, ടോക്കിയോ ഒളിമ്പിക്സ് എന്നിവ 2021- ലേക്ക് മാറ്റി. ടോക്കിയോ ഒളിമ്പിക്സസ് 2021 ജൂലൈ 23- ന് ആരംഭിക്കും. 


1931 മാർച്ച് 23- ന് തൂക്കിലേറ്റപ്പെട്ട സ്വാതന്ത്ര്യസമര പോരാളികളായിരുന്ന ഭഗത്സിംഗ്, സുഖദേവ് തപ്പർ, ശിവറാം രാജ് ഗുരു എന്നിവരുടെ ഓർമ്മയ്ക്കായി മാർച്ച് 23 "Shaheed Divas' ആയി ആചരിച്ചു. 


ഇന്ത്യയിൽ ഉടനീളം BS VI ഇന്ധനം ലഭ്യമാക്കിയ ആദ്യ ഇന്ത്യൻ കമ്പനി- ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് 


സംസ്ഥാന സർക്കാരിന്റെ പരമോന്നത സംഗീത പുരസ്കാരം (2017) സ്വാതി പുരസ്കാരം വയലിനിസ്ട്രേറ്റ് എൽ സുബ്രഹ്മണ്യത്തിന് ലഭിച്ചു.  


സ്ത്രീകൾ നേതൃത്വം നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സ്ഥാപനമായ ബ്രഹ്മകുമാരീസ് സർസദന്റെ അധ്യക്ഷ ശ്രീമതി രാജ്യോഗിനി ദാദി ജനകി അന്തരിച്ചു.

No comments:

Post a Comment