Tuesday, 9 June 2020

Current Affairs- 08/06/2020

'The Dry Fasting Miracle: From Deprive to Thrive' എന്ന പുസ്തകത്തിന്റെ രചയിതാവ്- Luke Coutinho 

Ernest & Young World Entrepreneur of the year 2020 ആയി തിരഞ്ഞെടുക്കപ്പെട്ടത്- Kiran Mazumdar Shaw 


IIFL ഫിനാൻസിന്റെ പ്രഥമ ബ്രാൻഡ് അംബാസിഡറായി നിയമിതനായത്- രോഹിത് ശർമ്മ

റൊമേനിയേയിലേക്കുള്ള ഇന്ത്യയുടെ പുതിയ സ്ഥാനപതി- രാഹുൽ ശ്രീവാസ്തവ

2020- ലെ ഫോബ്സിന്റെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നൂറ് സെലിബ്രിറ്റികളുടെ ലിസ്റ്റിൽ ഇടം നേടിയ ഏക ഇന്ത്യൻ- 
  • അക്ഷയ്കുമാർ (52-ാം സ്ഥാനം)  
  • ഒന്നാം സ്ഥാനം- കൈലി ജെന്നർ 
AFC Women's Asian Cup 2022- ന്റെ വേദി- ഇന്ത്യ 

നിലവിലെ തമിഴ്നാട് ചീഫ് സെക്രട്ടറി- കെ. ഷൺമുഖം 

Virtual Global Vaccine summit 2020- ന് വേദിയായത്- UK 

അടുത്തിടെ അന്തരിച്ച മണിപ്പുർ, ജാർഖണ്ഡ്, മിസോറാം സംസ്ഥാനങ്ങളുടെ മുൻ ഗവർണറും, ഡൽഹിയിലെ മുൻ പോലീസ് മേധാവിയുമായ വ്യക്തി- വേദ് മർവ്വ

ലോക ആമ ദിനം (World Turtle Day) എന്നായിരുന്നു- മേയ് 23


അടുത്തിടെ കേരള ഹൈക്കോടതി രജിസ്ട്രാർ ജനറലായി നിയമിതയായത്- സോഫി തോമസ്  
  • രജിസ്ട്രാർ ജനറലായിരുന്ന കെ. ഹരിപാൽ ഹൈക്കോടതി ജഡ്ഡിയായതിനെ തുടർന്നാണ് നിയമനം. 
  • രജിസ്ട്രാർ ജനറൽ പദവിയിലെത്തുന്ന ആദ്യ വനിതകൂടിയാണ് സോഫി തോമസ്. 
ഈശ്വർ പൊഖ്ൻ ഏത് രാജ്യത്തെ പ്രതിരോധമന്ത്രിയാണ്- നേപ്പാൾ 


അടുത്തിടെ അന്തരിച്ച ഇന്ത്യൻ ഹോക്കി ഇതിഹാസതാരം- ബൽബീർസിങ് സീനിയർ (96)  
  • ലണ്ടൻ (1948), ഹെൽസിങ്കി (1952), മെൽബൺ (1956) ഒളിംപിക്സുകളിൽ ഇന്ത്യക്ക് ഹോക്കിയിൽ സ്വർണം നേടുന്നതിൽ പ്രധാന പങ്കുവഹിച്ചു. 
  • 1956- ലെ മെൽബൺ ഒളിംപിക്സിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു.  
  • 1975- ൽ ഹോക്കി ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനും മാനേജരുമായിരുന്നു. 
  • 'പദ്മശ്രീ' ലഭിച്ച (1957) ആദ്യ കായികതാരം കൂടിയാണ്. 
  • 'The Golden Hat-Trick' ആത്മകഥയാണ്.
ചൈയുടെ സ്വയം ഭരണ പ്രദേശമായ മക്കാവുവിനെ 'ചൂതാട്ടത്തിന്റെ സാമ്രാജ്യമാക്കി മാറ്റിയ വ്യക്തി അന്തരിച്ചു. പേര്- സ്റ്റാൻലി ഹോ (Stanley Ho)
  • 'Godfather of Gambling' എന്നറിയപ്പെടുന്നു. 
കേന്ദ്ര ലളിതകലാ അക്കാദമി ജനറൽ കൗൺസിൽ അംഗമായി നാമനിർദേശം ചെയ്യപ്പെട്ട മലയാളികൂടിയായ ഭരതനാട്യ നർത്തകി- ഡാ. ഗൗരിപ്രിയ സോമനാഥ് 


ലോക പുകയില വിരുദ്ധ ദിനമായി (WorldNo Tobacco Day) ആചരിച്ചതെന്ന്- മേയ് 31 


സംസ്ഥാനത്തെ എത്രാമത്തെ ചീഫ് സെക്രട്ടറിയാണ് ഡോ. ബിശ്വാസ് മേത്ത- 46-ാമത്
  • രാജസ്ഥാൻ സ്വദേശിയാണ്. 
  • ടോം ജോസ് വിരമിച്ച ഒഴിവിലാണ് നിയമനം. 
യു.എസിലെ മിനസോട്ടയിൽ മിനിയപോളിസിലെ പോലീസ് മർദനത്തിൽ കൊല്ലപ്പെട്ട കറുത്ത വർഗക്കാരൻ ആരാണ്- ജോർജ് ഫ്ലോയ്ഡ് 


പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ എത്രാമത് ചരമവാർഷികദിനമാണ് മേയ് 27- ന് ആചരിച്ചത്- 56-ാമത് 


ഹോങ്കോങ്ങിന്റെ രാഷ്ട്രീയ-പൊതുസ്വാതന്ത്ര്യത്തിന് കടിഞ്ഞാണിട്ട് മേഖലയിൽ പിടിമുറുക്കാനായി ചൈനീസ് പാർലമെന്റ് ദേശീയ സുരക്ഷാനിയമം പാസ്സാക്കി. പാർലമെന്റിന്റെ പേര്- നാഷണൽ പീപ്പിൾസ് കോൺഗ്രസ് (NPC) 


ആദ്യമായി കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാള സഞ്ചാര സാഹിത്യകൃതി- ഹൈമവതഭൂവിൽ (എം.പി. വീരേന്ദ്രകുമാർ) 


സിവിൽ സർവീസസിൽ നിന്ന് രാജിവെച്ച് രാഷ്ട്രീയത്തിലെത്തി മുഖ്യമന്ത്രിപദം വഹിച്ചു. വ്യക്തി അന്തരിച്ചു. പേര്- അജിത് ജോഗി 
  • 2000 നവംബറിൽ ഛത്തീസ്ഗഢ് സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി ചുമതലയേറ്റു. 
  • 'ദ റോൾ ഓഫ് ഡിസ്ട്രിക്ട് കളക്ടർ', 'അഡ്മിനിസ്ട്രേഷൻ ഓഫ് പെരിഫെറൽ ഏരിയാസ് എന്നീ കൃതികളുടെ രചയിതാവാണ്. 
ഡി.ജി.പി. പദവിയിലെത്തിയ സംസ്ഥാനത്തെ ആദ്യ വനിത- ആർ. ശ്രീലേഖ 

  • സംസ്ഥാനത്തെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥകൂടിയാണ്. 
  • മലയാളിയായ ആദ്യ വനിതാ ഐ.പി.എസ്. ഓഫീസർ തിരുവനന്തപുരം സ്വദേശിയായ ജീജാ മാധവൻ ഹരിസിങ് ആണ്. കർണാടകയിൽ ഡി.ജി.പി. പദവി വഹിച്ച ജീജയാണ് ദക്ഷിണേന്ത്യയിൽ ഈ പദവിയിലെത്തിയ ആദ്യ വനിത. 
രാജ്യത്ത് ആദ്യമായി ഒരു മുഖ്യധാരാ ചലച്ചിത്രം തിയേറ്ററിലല്ലാതെ നേരിട്ട് ഓൺലൈനിൽ റിലീസ് ചെയ്തു. പേര്- പൊൻമകൾ വന്താൾ 

  • ഓവർ ദ ടോപ്പ് (O.T.T.) പ്ലാറ്റ് ഫോമായ ആമസോൺ പ്രേമിലാണ് ഈ തമിഴ് ചിത്രം റിലീസ് ചെയ്തത്.  
കേരള ലീഗൽ സർവീസസ് അതോറിറ്റി (KELSA)- യുടെ ചെയർമാനായി നിയമിതനായത്- ജസ്റ്റിസ് സി.ടി. രവികുമാർ

No comments:

Post a Comment