Saturday, 13 June 2020

General Knowledge in Malayalam Literature Part- 6

1. ഏണസ്റ്റ് ഹെമിംഗ്വേ എന്ന ചെറുകഥ എഴുതിയത് 
(എ) എം ടി
(ബി) വി കെ എൻ 
(സി) എം പി നാരായണപിള്ള
(ഡി) ടി പത്മനാഭൻ 
Ans: b


2. ശരാശരി എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളം സ്വീകരിച്ചത്. 
(എ) പോർട്ടുഗീസ് 
(ബി) ഹിന്ദി
(സി) അറബി 
(ഡി) പേർഷ്യൻ 
Ans: d


3. നിയോജകപകാരത്തിന് ഉദാഹരണമേത്? 
(എ) നീ പോ
(ബി) രാമൻ പോകണം 
(സി) രാമൻ പോകുന്നു
(ഡി) രാമന്പോകാം 
Ans: a


4. 'നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്'- എന്ന മുഖക്കുറിപ്പ് ഉപയോഗിച്ച നോവൽ. 
(എ) മഞ്ഞ് 
(ബി) ആടുജീവിതം
(സി) അരനാഴികനേരം 
(ഡി) ഖസാക്കിന്റെ ഇതിഹാസം 
Ans: b


5. ഭാഷയിലെ അർത്ഥപൂർണ്ണമായ ഏറ്റവും ചെറിയ യൂണിറ്റ് 
(എ) സ്വനം
(ബി) രൂപം 
(സി) രൂപിമം
(ഡി) സ്വനിമം 
Ans: c


6. നാടകാനുഭവങ്ങൾ മുൻനിർത്തി കൈനിക്കര കുമാരപിള്ള രചിച്ച കൃതിയേത്? 
(എ) നാടകക്കളരി 
(ബി) രംഗഭാഷ
(സി) നാടകീയം 
(ഡി) നാടകാനുഭവങ്ങൾ 
Ans: c


7. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഓർമ്മയ്ക്കായ് ബി കല്യാണിയമ്മ രചിച്ച ഗ്രന്ഥം ഏത്? 
(എ) ചരിത്രത്തിനൊപ്പം നടന്ന ഒരാൾ 
(ബി) ജീവിത സമരം 
(സി) ജീവിത സ്മരണകൾ
(ഡി) വ്യാഴവട്ട സ്മരണകൾ 
Ans: d


8. 'ഒറ്റയാന്റെ പാപ്പാൻ' എന്ന കഥാസമാഹാരം ആരുടെയാണ്?
(എ) യു കെ കുമാരൻ 
(ബി) പൊൻകുന്നം വർക്കി 
(സി) എൻ പ്രഭാകരൻ 
(ഡി) മൂർക്കോത്ത് കുമാരൻ
Ans: c


9. സാഹിത്യപ്രവർത്തക സഹകരണസംഘം ഏത് വർഷമാണ് സ്ഥാപിക്കപ്പെട്ടത്? 
(എ) 1962
(ബി) 1967 
(സി) 1945
(ഡി) 1944 
Ans: c


10. വാസനാവികൃതി എന്ന ചെറുകഥ പ്രസിദ്ധീകൃതമായത്?
(എ) പശ്ചിമ താരകയിലൂടെ 
(ബി) വിദ്യാവിനോദിനിയിലൂടെ 
(സി) കേരള പത്രികയിലൂടെ
(ഡി) ഭാഷാപോഷിണിയിലൂടെ 
Ans: b


11. തിരുവനന്തപുരം ദൂരദർശനിൽനിന്ന് മലയാളം പരിപാടികൾ സംപ്രേക്ഷണം ചെയ്യാൻ ആരംഭിച്ച വർഷം? 
(എ) 1982 ഏപ്രിൽ 10 
(ബി) 1986 ജനുവരി 1
(സി) 1982 ഏപ്രിൽ 25 
(ഡി) 1985 ജനുവരി 1 
Ans: d 


12. ബാലാമണിയമ്മയുടെ 'ലോകാന്തരങ്ങളിൽ' എന്ന കൃതി ആരുടെ നിര്യാണത്തെ ആസ്പദമാക്കി രചിച്ചതാണ്? 
(എ) കുമാരനാശാന്റെ 
(ബി) വള്ളത്തോളിന്റെ 
(സി) നാലപ്പാട്ട് നാരായണമേനോന്റെ
(ഡി) കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ 
Ans: c


13. അമ്മയാൽ എന്നതിലെ 'ആൽ' എന്ന പ്രത്യയം ഏത് വിഭക്തിയെ സൂചിപ്പിക്കുന്നു? 
(എ) നിർദ്ദേശിക 
(ബി) സംയോജിക
(സി) ആധാരിക 
(ഡി) പ്രയോജിക 
Ans: d


14. തന്നിരിക്കുന്ന വരികളിലെ അലങ്കാരം നിർണ്ണയിക്കുക? 'ദാനശീലത്തിന് സൗമത്വം തങ്കത്തിന് സുഗന്ധമാം! 
(എ) ദീപകം
(ബി) വ്യതിരേകം 
(സി) നിദർശന 
(ഡി) അനുമാനം 
Ans: c


15. ആനയുടെ ഒരു പര്യായപദമാണ്. 
(എ) ഭ്രമരം
(ബി) തുരഗം 
(സി) വാരണം 
(ഡി) ഗർഭൂദം 
Ans: c


16. ശരിയായ പദമേത്?
(എ) ഏകമത്യം 
(ബി) ഐകമത്യം
(സി) ഐക്യമത്യം 
(ഡി) ഐകമദ്യം 
Ans: b


17. ധനത്തിൽ എന്ന പദം പിരിച്ചെഴുതിയാൽ
(എ) ധനം + ഇൽ 
(ബി) ധനത്ത് + ഇൽ
(സി) ധനം + തിൽ 
(ഡി) ധന + ത്തിൽ 
Ans: a


18. 'പൂഞ്ചോലക്കരയച്ചൻ' എന്ന കഥാപാത്രം ഏത് കൃതിയിലേതാണ്? 
(എ) ഇന്ദുലേഖ 
(ബി) ശാരദ
(സി) ധർമ്മരാജ 
(ഡി) മാർത്താണ്ഡവർമ്മ 
Ans: b


19. ചോദ്യരൂപത്തിലുള്ള വാചകങ്ങളുടെ ഒടുവിൽ ചേർക്കുന്ന ചിഹ്നം 
(എ) വിക്ഷേപിണി 
(ബി) കാകു
(സി) അങ്കുശം 
(ഡി) വിശ്ലേഷം 
Ans: b


20. ക്രിയാവിശേഷണത്തിന് ഉദാഹരണം
(എ) ചെറിയ പാവ 
(ബി) ഉറക്കെ കരഞ്ഞു
(സി) പാടുന്ന കുട്ടി 
(ഡി) ചെമന്ന താമര 
Ans: b


21. സമാസം നിർണ്ണയിക്കുക: 'പീതാംബരം'?
(എ) അവ്യയീഭാവൻ 
(ബി) ബഹുവ്രിഹി
(സി) കർമ്മധാരയൻ 
(ഡി) ദ്വന്ദസമാസം 
Ans: c


22. 'പരിവാജകൻ' എന്ന വാക്കിനർഥം 
(എ) രാജാവ്
(ബി) പരിചാരകൻ 
(സി) സന്ന്യാസി 
(ഡി) മോഷ്ടാവ് 
Ans: c


23. വർണങ്ങൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന മാറ്റം 
(എ) സന്ധി
(ബി) സമാസം 
(സി) കൃത്ത്
(ഡി) തദ്ധിതം 
Ans: a


24. 'You had better consult a doctor' എന്നതിന്റെ ശരിയായ തർജ്ജമ? 
(എ) ഡോക്ടറെ കാണുന്നതാണ് കൂടുതൽ അഭികാമ്യം 
(ബി) ഡോക്ടറെ കാണുന്നത് ഗുണപ്രദമാണ് 
(സി) ഡോക്ടറെ കണ്ടാൽ സ്ഥിതി മാറും
(ഡി) ഡോക്ടറെ കണ്ടാൽ അസുഖം ഭേദമാകും 
Ans: a


25. ഇംഗ്ലീഷിൽ 'Coma' എന്ന് പേരുള്ള ചിഹ്നമാണ്? 
(എ) കാകു
(ബി) അങ്കുശം 
(സി) രോധിനി 
(ഡി) വിക്ഷേപിണി 
Ans: b


26. അടിയിൽ വരച്ചിരിക്കുന്ന പദത്തിന്റെ വിപരീതപദം തിരഞ്ഞെടുക്കുക. ഇന്ത്യയുടെ സ്വകീയ സ്വത്തുക്കളെല്ലാം തട്ടിയെടുത്തവർ യൂറോപ്യന്മാരായിരുന്നു 
(എ) ജനകീയം 
(ബി) പരകീയം 
(സി) പരകായം 
(ഡി) ദേഹീയം
Ans: b


27. കോഴിക്കോടൻ എന്ന തൂലികാനാമത്തിലറിയപ്പെടുന്നതരെ?
(എ) നാരായണൻനായർ 
(ബി) രാമകൃഷ്ണൻ
(സി) അപ്പുക്കുട്ടൻനായർ 
(ഡി) എ പി പത്രോസ് 
Ans: c


28. ശരിയായ പദമേത്:
(എ) പരിണിതഫലം 
(ബി) പരിണതഫലം
(സി) പരിണിതിഫലം 
(ഡി) പരിണതഭലം 
Ans: b


29. താഴെപറയുന്നവയിൽ കേവലകിയ ഏത്?
(എ) എരിക്കുക 
(ബി) പായിക്കുക
(സി) ഓടിക്കുക 
(ഡി) ഭരിക്കുക 
Ans: d


30. പ്രാചീന കവി പരമ്പരയിൽ പ്രഥമകവി അഥവാ ആദ്യത്തെ ജനകീയ കവി ആരാണ് 
(എ) മിത്രൻ
(ബി) ഉശനസ്സ് 
(സി) ബൃഹസപ്തി 
(ഡി) ഇവയൊന്നുമല്ല.
Ans: b


31. വ്യാകരണപരമായി വേറിട്ട് നിൽക്കുന്ന പദമേത്? 
(എ) വേപ്പ്
(ബി) ഉപ്പ് 
(സി) പെരിപ്പ് 
(ഡി) നടപ്പ് 
Ans: d


32. ആദേശസന്ധിക്ക് ഉദാഹരണം?
(എ) കണ്ടില്ല 
(ബി) നെന്മണി
(സി) ചാവുന്നു 
(ഡി) പറയാം 
Ans: b


33. ത്രിമധുരം എന്ന പദത്തിലെ സമാസമേത്?
(എ) ബഹുവ്രീഹി 
(ബി) കർമ്മധാരയൻ
(സി) ദ്വിഗുസമാസം 
(ഡി) തൽപുരുഷസമാസം 
Ans: c


34. ശരിയായ പദം എടുത്തെഴുതുക
(എ) യശഃശരീരൻ 
(ബി) യശശരീരൻ 
(സി) യശ്ശരീരൻ 
(ഡി) യശംശരീരൻ 
Ans: a


35. 'അപ്പുക്കിളി' എന്ന കഥാപാത്രം ഏത് കൃതിയിലേതണ്? 
(എ) നാലുകെട്ട് 
(ബി) ഖസാക്കിന്റെ ഇതിഹാസം 
(സി) തോട്ടിയുടെ മകൻ
(ഡി) ഒരു സങ്കീർത്തനം പോലെ 
Ans: b


36. ആദ്യത്തെ വയലാർ അവാർഡ് ലഭിച്ച കൃതി?
(എ) രണ്ടാമൂഴം
(ബി) ഓടയിൽനിന്ന്
(സി) അഗ്നിസാക്ഷി 
(ഡി) കയർ 
Ans: c


37. കോടിമുണ്ട് ഇതിൽ അടിവരയിട്ട പദത്തിന്റെ അർഥ കണ്ടെത്തുക. 
(എ) നിറമുള്ള 
(ബി) വിലപിടിച്ച 
(സി) പഴയ
(ഡി) പുതിയ 
Ans: d


38. ഉമ്മാച്ചുവിലെ കഥാപാത്രമായി വരുന്നത് ആര്? 
(എ) മായൻ
(ബി) കോരൻ 
(സി) വിശ്വം
(ഡി) ചുടലമുത്തു
Ans: a


39. 'Home truth'- ന് തുല്യമായ അർത്ഥം ഏത്?
(എ) ലോകസത്യം 
(ബി) അപ്രിയസത്യം
(സി) നഗ്നസത്യം 
(ഡി) ദുഃഖസത്യം 
Ans: b


40. വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണദിനം
(എ) ജൂൺ 5
(ബി) ജനുവരി 4 
(സി) ജൂലൈ 5 
(ഡി) ഡിസംബർ 6 
Ans: c


41. മേയനാമത്തിന് ഉദാഹരണം: 
(എ) മണ്ണെണ്ണ
(ബി) വെള്ളം 
(സി) നെയ്യ്
(ഡി) വെണ്ണ 
Ans: b


42. തന്നിരിക്കുന്ന വാക്യത്തിൽ തെറ്റായ ഭാഗം ഏത്?
(എ) സ്കൂളം പരിസരവും 
(ബി) വൃത്തിയായി സൂക്ഷിക്കാൻ 
(സി) ഓരോ കുട്ടികളും
(ഡി) ശ്രദ്ധിക്കണം 
Ans: c


43. താഴെ പറയുന്നവയിൽ ശരിയായ പദം ഏത്? 
(എ) ലാഞ്ചന
(ബി) വിമ്മിഷ്ടം 
(സി) നിഘണ്ടു 
(ഡി) യാദൃച്ഛികം 
Ans: d


44. ലജ്ജ എന്ന അർത്ഥം വരുന്ന പദമേത്? 
(എ) രൂപ
(ബി) ദ്രുമം 
(സി) രിഹു
(ഡി) തഥ്യ 
Ans: a


45. രാവിലെ എന്ന പദം പിരിച്ചെഴുതുക
(എ) രാവിൽ+എ 
(ബി) രാവ്+ലെ 
(സി) രാവ്+എ
(ഡി) രാവിൽ+ലെ 
Ans: a


46. അമ്മയുടെ പര്യായപദമല്ലാത്തത്:
(എ) ജനയിത്രി 
(ബി) ജനനി.
(സി) ജനയിതാവ് 
(ഡി) ജനിത്രി  
Ans: c


47. സൗമ്യം എന്ന പദത്തിന്റെ വിപരീതപദമേത് 
(എ) സ്ഥുലം
(ബി) തീക്ഷണം 
(സി) ആർദ്രം
(ഡി) കഠിനം 
Ans: b


48. What a dirty city എന്ന വാക്യത്തിന്റെ ഏറ്റവും ഉചിതമായ മലയാള വാക്യമേത്? 
(എ) എന്തൊരു വൃത്തികെട്ട നഗരം 
(ബി) എത്ര വൃത്തികെട്ട നഗരം 
(സി) എന്തു വൃത്തികെട്ട നഗരം
(ഡി) എങ്ങനെ വൃത്തികെട്ട നഗരം 
Ans: a


49. പെട്രോൾ വേഗത്തിൽ കത്തുന്നതാണ്. ഇതിന് സമാനമായ ഇംഗ്ലീഷ് വാക്യം. 
() Petrol is inflammatory 
(ബി) Petrol is highly inflammable 
(സി) Petrol is not inflammable
(ഡി) Petrol causes inflammation 
Ans: b


50. 'അളവ്' എന്നർഥം വരുന്ന പദമേത്?
(എ) പരിണാമം 
(ബി) പരിമാണം
(സി) പരിണയം 
(ഡി) പരിമളം 
Ans: b


51. 'കാലേൽ പിടിച്ചാൽ തോളേൽ കേറും? എന്ന കടങ്കഥകൊണ്ട് അർഥമാക്കുന്നത്
(എ) തേങ്ങ
(ബി) ചിരവ 
(സി) ചട്ടുകം
(ഡി) കുട
Ans: d


52. നിണം എന്ന് അർത്ഥം വരുന്ന പദം  
(എ) സലിയം
(ബി) ഏണം 
(സി) ധര
(ഡി) രുധിരം 
Ans: d


53. വാഗർത്ഥങ്ങൾ എന്ന പദത്തിനെ വിഗ്രഹിക്കുന്നത് എങ്ങനെ? 
(എ) വാക്കിന്റെ അർത്ഥങ്ങൾ 
(ബി) വാക്കും അർത്ഥവും 
(സി) വാക്കിന്റെ അർത്ഥം
(ഡി) വാക്കും അർത്ഥങ്ങളും 
Ans: b


54. അടിവരയിട്ട പദത്തിന്റെ വിപരീതമെഴുതുക 'ജ്ഞാതി - വധ വിഷണ്ണനായിരുന്നു അർജ്ജുനൻ' 
(എ) സന്തുഷ്ടൻ 
(ബി) പ്രസന്നൻ
(സി) ആകൃഷ്ടൻ 
(ഡി) ഇവയൊന്നുമല്ല. 
Ans: b


55. ബാലി സുഗ്രീവനാട് ഏറ്റുമുട്ടി 'ഓട്' എന്ന പ്രത്യയം ഏത് വിഭക്തിയുടേതാണ്? 
(എ) നിർദ്ദേശിക 
(ബി) പ്രതിഗ്രാഹിക 
(സി) സംബന്ധിക 
(ഡി) സംയോജിക
Ans: d

No comments:

Post a Comment