Saturday, 6 June 2020

Previous Questions Part- 8

1. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ പാർലമെന്റിന്റെ അംഗീകാരമില്ലാതെ അത് എത്ര കാലം നിലനിൽക്കും- രണ്ടുമാസം  
  • ഭരണഘടനയുടെ 360-ാം അനുച്ഛേദം പ്രകാരമാണ് രാഷ്ട്രപതി സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്
  • 352-ാം അനുച്ഛേദം പ്രകാരമുള്ള ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ പാർലമെന്റിന്റെ അംഗീകാരമില്ലാതെ ഒരു മാസമാണ് നിലനിൽക്കുന്നത്. 
  • 356-ാം അനുച്ഛേദം പ്രകാരം രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചാൽ പാർലമെൻന്റിന്റെ  അംഗീകാരമില്ലാതെ രണ്ടുമാസമാണ് നിലനിൽക്കുന്നത്. 
2. ദേശീയ പട്ടികജാതി കമ്മിഷനെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം- 338 
  • ദേശീയ പട്ടികവർഗ കമ്മിഷനെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം- 338എ
  • ദേശീയ പിന്നാക്കവിഭാഗ കമ്മിഷനെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം- 338 ബി 
3. ഇന്ത്യയിൽ പദവിയിലിരിക്കെ അന്തരിച്ച ആദ്യ പ്രധാനമന്ത്രി- ജവാഹർലാൽ നെഹ്റു (1964) 

  • പദവിയിലിരിക്കെ അന്തരിച്ച ആദ്യ പ്രസിഡന്റ്- ഡോ. സാക്കിർ ഹുസൈനാണ് (1969) 
4. വിദേശത്തുവെച്ച് അന്തരിച്ച ഏക ഇന്ത്യൻ പ്രധാനമന്ത്രി- ലാൽ ബഹാദൂർ ശാസ്ത്രി (1966) 

  • പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രധാനമന്ത്രിയും ലാൽ ബഹാദൂർ ശാസ്ത്രിയാണ്. 
5. തെർമോമീറ്റർ കണ്ടുപിടിച്ചത്- ഗലീലിയോ 

  • മെർക്കുറി തെർമോമീറ്റർ കണ്ടുപിടിച്ചത് ഫാരൻഹീറ്റ്  
6. ഫോസിൽ സസ്യം എന്നറിയപ്പെടുന്നത്- ജിങ്കാ 
  • ഫോസിൽ മത്സ്യം- സീലാകാന്ത്
  • ഫോസിൽ മരുഭൂമി- ആഫ്രിക്കയിലെ കലഹാരി
7. ലോകത്ത് ഏറ്റവും കൂടുതൽ ബുദ്ധമതവിശ്വാസികളുള്ള രാജ്യം- ചൈന 

  • ഇന്ത്യയിൽ ഏറ്റവും കുടുതൽ ബുദ്ധമതവിശ്വാസികളുള്ള സംസ്ഥാനം- മഹാരാഷ്ട്ര
8. കേരളത്തിൽ ഉപ്പുസത്യാഗ്രഹക്കാലത്തെ മാർച്ചിങ് സോങ്ങായ 'വരിക വരിക സഹജരേ' രചിച്ചത്- അംശി നാരായണപിള്ള

  • നായർ സർവീസ് സൊസൈറ്റിയുടെ ഉത്പന്നപിരിവുമായി ബന്ധപ്പെട്ട് പന്തളം കെ.പി.രാമൻ പിള്ള രചിച്ചതാണ് 'അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി' എന്ന ഗാനം.
9. ഷേർഷായുടെ സ്വർണനാണയം- മൊഹർ

  • ഷേർഷായുടെ ചെമ്പുനാണയം- ദാം
10. ശ്യാമപ്രസാദ് മുഖർജി തുറമുഖം എവിടെയാണ്- കൊൽക്കത്തെ

  • നേതാജി സുഭാഷ് ചന്ദ്ര ബോസ് ഇൻറർനാഷണൽ എയർപോർട്ട് കൊൽക്കത്തയിലാണ്.  
  • ദീൻദയാൽ ഉപാധ്യായയുടെ സ്മരണാർഥം നാമകരണം ചെയ്യപ്പെട്ട തുറമുഖമാണ് കാണ്ട്ല (ഗുജറാത്ത്)
11. പദവിയിലിരിക്കെ വധിക്കപ്പെട്ട ഏക ഇന്ത്യൻ പ്രധാനമന്ത്രി- ഇന്ദിരാഗാന്ധി (1984)
  • 1984-89 കാലയളവിൽ പ്രധാന മന്ത്രിയായിരുന്ന രാജീവ്ഗാന്ധി 1991- ൽ വധിക്കപ്പെടുമ്പോൾ രാജ്യത്തിന്റെ പ്രധാന പദവികളൊന്നും വഹിക്കുന്നുണ്ടായിരുന്നില്ല.
12. ചോളന്മാരുടെ രാജകീയമുദ്ര- കടുവ 
  • ചേരന്മാരുടെ രാജകീയമുദ്ര- അമ്പും വില്ലും
13. ദേവഭൂമി എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം- ഉത്തരാഞ്ചൽ
  • ദൈവത്തിന്റെ വാസസ്ഥലം എന്ന് പേരിനർഥമുള്ള സംസ്ഥാനം- ഹരിയാന  
14. ഇന്ത്യയിൽ വധിക്കപ്പെട്ട ആദ്യത്തെ മുഖ്യമന്ത്രി- ബിയാന്ത് സിങ്  
  • പഞ്ചാബ് മുഖ്യമന്ത്രിയായ അദ്ദേഹം 1995- ലാണ് വധിക്കപ്പെട്ടത്. 
  • 1965- ലെ ഇന്തോ-പാക് യുദ്ധ കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ബൽവന്ത് റായ് മേത്ത സഞ്ചരിച്ചിരുന്ന വിമാനത്തെ സൈനിക ദൗത്യത്തിനുള്ള വിമാനമാണെന്ന് തെറ്റിദ്ധരിച്ച് ഒരു പാകിസ്താൻ പൈലറ്റ് വെടിവെച്ചിടുകയും മേത്ത മരണപ്പെടുകയും ചെയ്തു (1965 സെപ്റ്റംബർ 19). വിദേശരാജ്യത്തിന്റെ ആക്രമണത്തിൽ മരണപ്പെട്ട ഇന്ത്യയിലെ ഏക മുഖ്യമന്ത്രിയാണ് ബൽവന്ത് റായ് മേത്ത്. രാജ്യത്തെ പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ പിതാവായാണ് അദ്ദേഹത്ത വിശേഷിപ്പിക്കുന്നത്. 
15. ദേവഭൂമിയുടെ സംരക്ഷകൻ എന്ന അപരനാമവുമായി ബെന്ധപ്പെട്ട ഡൽഹി സുൽത്താൻ- ഇൽത്തുമിഷ് 

  • ദൈവത്തിന്റെ പ്രതിപുരുഷൻ എന്ന് സ്വയം വിശേഷിപ്പിച്ച ഡൽഹി സുൽത്താൻ- ബാൽബൻ
16. കേരളത്തിലെ ആദ്യത്തെ തുണിമിൽ ആരംഭിച്ച നഗരം- കൊല്ലം 

  • കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി ആലപ്പുഴയിൽ
17. ഏത് മുഗൾചക്രവർത്തിയുടെ കാലത്താണ് സിഖ് ഗുരുവായ അർജൻ ദേവ് വധിക്കപ്പെട്ടത് (1606)- ജഹാംഗീർ  

  • അഞ്ചാമത്തെ സിഖ് ഗുരുവായിരുന്നു അർജൻ ദേവ്. 
  • ഒൻപതാമത്തെ സിഖ് ഗുരു തേജ് ബഹാദുർ വധിക്കപ്പെട്ടത് ഔറംഗസീബിന്റെ കാലത്താണ് (1675)
18. ലോക്സഭാ പ്രോടെം സ്പീക്കറെ നിയമിക്കുന്നത്- രാഷ്ട്രപതി
  • പ്രോടെം സ്പീക്കർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് രാഷ്ട്രപതി. 
  • പുതിയ അംഗങ്ങളെ സത്യപ്രതിജ്ഞചെയ്യിക്കുന്നത് പ്രോടെം സ്പീക്കർ 
19. ലോക്സഭയിലെ ആദ്യത്തെ സെക്രട്ടറി ജനറൽ- എം.എൻ. കൗൾ 

  • എസ്.എൻ.മുഖർജിയാണ് രാജ്യസഭയുടെ ആദ്യ സെക്രട്ടറി ജനറൽ.
20. കേരള സംസ്ഥാന ഗ്രാമവികസന ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്- കൊട്ടാരക്കര 

  • കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ തൃശ്ശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവിലാണ്. 
21. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ടിൽ ഒപ്പുവെച്ച ബ്രിട്ടീഷ് രാജാവ് ജോർജ് ആറാമൻ 

  • ഇന്ത്യൻ ഇൻഡിപെൻഡൻസ് ബിൽ ബ്രിട്ടീഷ് പാർലമെൻറിൽ അവതരിപ്പിച്ചത് പ്രധാനമന്ത്രി ക്ലമൻറ് ആറ്റ്ലിയാണ്. 1947 ജൂലായ് 18- നാണ് രാജാവ് ഒപ്പുവെച്ചത്. 
  • പദവിയിലിരിക്കെ ഇന്ത്യ സന്ദർശിച്ച ഏക ബ്രിട്ടീഷ് രാജാവ് ജോർജ് അഞ്ചാമനാണ് (1911)
22. ഇന്ത്യയിൽ റെയിൽവേയുടെ ദേശസാത്കരണം നടന്ന വർഷം- 1951 
  • ഇന്ത്യയിൽ വ്യോമഗതാഗതം ദേശസാത്കരിച്ചത് 1953- ലാണ്. 
23. കേരളചരിത്രത്തിലെ ആദ്യത്ത വനിതാ ഭരണാധികാരി- റാണി ഗംഗാധരലക്ഷ്മി 
  • കൊച്ചിരാജ്യത്തിന്റെ ചരിത്രത്തിലെ ഏക വനിതാ ഭരണാധികാരിയാണിവർ 
  • വേണാട് ചരിത്രത്തിലെ ആദ്യത്തെ വനിതാ ഭരണാധികാരി- ഉമയമ്മ റാണി (1677)
  • ആധുനിക തിരുവിതാംകൂറിലെ ആദ്യ വനിതാ ഭരണാധികാരി- റാണി ലക്ഷ്മീബായി (1810).
24. തകഴി ശിവശങ്കരപ്പിള്ളയുടെ ആത്മകഥ- ഓർമയുടെ തിരങ്ങളിൽ
  • വൈക്കം മുഹമ്മദ് ബഷീറിന്റെ  ആത്മകഥയാണ് ഓർമയുടെ അറകൾ.
  • ജി. ശങ്കരക്കുറുപ്പിന്റെ ആത്മ കഥ- ഓർമകളുടെ ഓളങ്ങൾ
25. ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്നത്- അഗുംബെ (കർണാടക സംസ്ഥാനം)

  • കേരളത്തിലെ ചിറാപുഞ്ചി- ലക്കിടി (വയനാട് ജില്ല) 
26. ആദ്യ വരവിൽ വാസ്കോഡി ഗാമയ്ക്ക് ആവശ്യമായ ചരക്ക് നൽകിയ രാജാവാര്- കോലത്തിരി രാജാവ് (കണ്ണൂർ)

  • ഗാമ ആദ്യം സന്ദർശിച്ച രാജാവ് കോഴിക്കോട് സാമൂതിരിയായിരുന്നുവെങ്കിലും അവർ തമ്മിൽ തെറ്റിപ്പിരിഞ്ഞതിനാൽ ഗാമയ്ക്ക് ആവശ്യമായ ചരക്കുകൾ ലഭിച്ചത് കണ്ണൂരിലെ കോലത്തിരി രാജാവിൽ നിന്നായിരുന്നു 
27. അമൃതസർ നഗരത്തിന് അടിത്തറയിട്ട സിഖ് ഗുരു- രാം ദാസ് 

  • അമൃത്സറിൽ സുവർണക്ഷേത്രം നിർമിച്ചത് അർജൻ ദേവ്. 
  • അമൃത്സറിന്റെ പഴയ പേര് രാംദാസ്പുർ. 
28. സർദാർ വല്ലഭ് ഭായ് പട്ടേൽ ഇന്റർനാഷണൽ എയർപോർട്ട് എവിടെയാണ്- അഹമ്മദാബാദ്
  • ഡോ. ബാബാ സാഹേബ് അംബദ്കർ ഇന്റർ നാഷണൽ എയർപോർട്ട് നാഗ്പുരിലാണ് (മഹാരാഷ്ട്ര) 
29. വംശനാശഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ പ്രധാനമായും കാണപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം- സൈലൻറ് വാലി 
  • വരയാടുകൾക്ക് പ്രസിദ്ധമായ ദേശീയോദ്യാനം- ഇരവികുളം 
30. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല- പാലക്കാട്
  • തിരുവിതാംകൂറിന്റെ നെല്ലറ എന്ന് ഒരുകാലത്ത് അറിയപ്പെട്ടിരുന്ന നാഞ്ചിനാട് ഇപ്പോൾ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലാണ്.
31. ഐ.എസ്.ആർ.ഒ. ചെയർമാനായ ആദ്യമലയാളി- എം.ജി.കെ. മേനോൻ 
  • ഐ.എസ്.ആർ.ഒ. ചെയർമാനായ രണ്ടാമത്തെ മലയാളി- കെ. കസ്തൂരിരംഗൻ
32. മന്ത്രിസ്ഥാനത്തെത്തിയ ആദ്യ  മലയാളി വനിത- ആനി മസ്ക്രീൻ
  • തിരു-കൊച്ചിയിലാണ് ആനി മസ്ക്രീൻ മന്ത്രിയായത്. 
  • കേരള സംസ്ഥാനത്ത് മന്ത്രിയായ ആദ്യ വനിത കെ.ആർ.ഗൗരി.
  • കേന്ദ്രമന്ത്രിയായ ആദ്യ മലയാളി വനിത- ലക്ഷ്മി എൻ.മേനോൻ. 
33. മഹാരാജ രഞ്ജിത് സിങ്ങിന്റെ  ആത്മീയ തലസ്ഥാനം- അമൃത്സർ 
  • മഹാരാജ രഞ്ജിത് സിങ്ങിന്റെ  രാഷ്ട്രീയതലസ്ഥാനം ലാഹോറാ യിരുന്നു. 
34. ഹിസ് സൂപ്പർഫ്ളുവസ് ഹൈനസ് എന്നറിയപ്പെടുന്നത്- അമേരിക്കൻ വൈസ് പ്രസിഡന്റ് 
  • എന്തെങ്കിലും കാരണത്താൽ അമേരിക്കൻ പ്രസിഡന്റിന് കാലാവധി പൂർത്തിയാക്കാൻ കഴിയാതെ വന്നാൽ വൈസ് പ്രസിഡന്റ് ശേഷിക്കുന്ന കാലത്തേക്ക് പ്രസിഡന്റാകുന്നതിന് വ്യവസ്ഥയുണ്ട്.
  • ബ്രിട്ടനിൽ ഷാഡോ പ്രൈം മിനിസ്റ്റർ എന്നറിയപ്പെടുന്നത് പ്രതിപക്ഷനേതാവാണ്
35. ഇരുപത്തിരണ്ട് അംഗങ്ങളുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിൽ ലോക്സഭയിൽ നിന്ന് എത്ര അംഗങ്ങളാണുള്ളത്- 15 

  • പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിൽ 7 രാജ്യസഭാംഗങ്ങളാണുള്ളത്.
  • പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അംഗങ്ങളുടെ കാലാവധി ഒരു വർഷമാണ്.
36. സോഷ്യലിസ്റ്റ് സാമൂഹികക്രമമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച ആവഡി സമ്മേളനം ഏത് വർഷമാണ് നടന്നത്- 1955
  • തമിഴ്നാട്ടിലാണ് ആവഡി. ആർമേഡ് വെഹിക്കിൾസ് ആൻഡ് അമുണിഷൻ ഡിപ്പോ ഓഫ് ഇന്ത്യ എന്നതിന്റെ ചുരുക്കരൂപമാണ് ആവഡി എന്ന് പറയപ്പെടുന്നു. 
  • ചുരുക്ക രൂപത്തിൽ അറിയപ്പെടുന്ന മറ്റൊരു നഗരമാണ് മധ്യപ്രദേശിലെ മോ (മിലിറ്ററി ഹെഡ്ക്വാർട്ടേഴ്സ് ഓഫ് വാർ)
  • ഇന്ത്യൻ പാർലമെന്റ് സോഷ്യലിസ്റ്റ് സാമൂഹികക്രമമെന്ന ആശയം ഒരു പ്രത്യേക പ്രമേയം വഴി അംഗീകരിച്ചത് 1954 ഡിസംബറിലാണ്. 
  • 42-ാം ഭേദഗതിയോടുകൂടി സോഷ്യലിസമെന്ന അടിസ്ഥാന തത്ത്വം ഇന്ത്യൻ ഭരണഘടനയിൽ (ആമുഖഭാഗത്ത്) സ്ഥാനംപിടിച്ച വർഷമാണ് 1976
37. ഏറ്റവും വീതിയിൽ (12 അടി) ചിറകുവിരിക്കാൻ കഴിവുള്ള പക്ഷി വാണ്ടറിങ് ആൽബട്രോസ്

  • ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്താൻ കഴിവുള്ള പക്ഷിയാണ് ആർട്ടിക് ടേൺ 
38. പക്ഷികൾ വഴിയുള്ള പരാഗണമാണ് ______: 
ഓർണിത്താഫിലി 
  • ജന്തുക്കൾവഴിയുള്ളത് സുഫിലി.
39. ഏറ്റവും കൂടുതൽ അംഗങ്ങളുള്ള നിയമസഭയുള്ള ഇന്ത്യൻ സംസ്ഥാനം- ഉത്തർ പ്രദേശ് 
  • ഉത്തർ പ്രദേശ് ലെജിസ്ലേറ്റീവ് അസംബ്ലിയുടെ അംഗബലം 403 ആണ്. 
  • ലെജിസ്ലേറ്റീവ് കൗൺസിലിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ളതും ഉത്തർ പ്രദേശിലാണ്.
40. തീർഥാടകരിൽ രാജകുമാരൻ എന്നറിയപ്പെട്ടത്- ഹുയാൻ സാങ്

  • സഞ്ചാരികളിൽ രാജകുമാരൻ മാർക്കോ പോളോ.  
  • ആത്മകഥാകാരന്മാരിൽ രാജകുമാരൻ ബാബർ 
41. ഏറ്റവും അംഗബലം കുറഞ്ഞ നിയമസഭയുള്ള സംസ്ഥാനമേത്- സിക്കിം (32) 
  • കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിൽ 30- അംഗ നിയമസഭയാണുള്ളത്. ഇതാണ് ഇന്ത്യൻ ഭരണഘടകങ്ങളിലെ ഏറ്റവും ചെറിയ നിയമസഭ.
42. ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം ടിപ്പുസുൽത്താനിൽ നിന്ന് മലബാർ ബ്രിട്ടീഷുകാർക്ക് ലഭിച്ച വർഷം: 1792 
  • ബ്രിട്ടീഷ് മലബാർ നിലവിൽ വന്നത് 1793- ലാണ്. ആ സമയത്ത് ബോംബെ പ്രവിശ്യയുടെ കീഴിലായിരുന്നു മലബാർ. ബോംബെ പ്രവിശ്യയിൽ നിന്ന് മാറ്റി മദ്രാസ് പ്രവിശ്യയോട് മലബാറിനെ ചേർത്ത് വർഷമാണ് 1800.
43. പഴശ്ശിരാജ അന്ത്യവിശ്രമംകൊള്ളുന്ന പഴശ്ശി കുടീരം എവിടെയാണ്- മാനന്തവാടി (വയനാട് ജില്ല) 

  • പഴശ്ശിരാജാ മ്യൂസിയം കോഴിക്കോട്ടാണ്. 
  • പഴശ്ശി ജലസംഭരണി കണ്ണൂരിൽ 
  • പഴശ്ശിരാജാ കോളേജ് വയനാട്ടിലെ പുൽപ്പള്ളിയിലും പഴശ്ശിരാജാ എൻ.എസ്.എസ്. കോളേജ് കണ്ണൂർ ജില്ലയിലെ മട്ടന്നൂരിലുമാണ്.
44. ഇന്ത്യൻ യൂണിയന്റെ ഭാഗമായ ഏറ്റവും വലിയ ദ്വീപ്- മിഡിൽ ആൻഡമാൻ 

  • 1523 ച.കി.മീറ്ററാണ് വിസ്തീർണം.
  • നോർത്ത് ആൻഡമാന്റെ വിസ്തീർണം 1317 ച.കി.മീ. 
  • ഇന്ത്യയിലെ ഏറ്റവും ജനസം ഖ്യ കൂടിയ ദ്വീപ് മുംബൈയിലെ സാൽസെറ്റ് ആണ്.

No comments:

Post a Comment