Wednesday, 7 October 2020

Current Affairs- 07/10/2020

1. ലോക അധ്യാപക ദിനം- ഒക്ടോബർ 5 (സി. രാധാകൃഷ്ണന്റെ ജന്മദിനം)  


2. ISRO ലോക ബഹിരാകാശ വാരമായി ആചരിക്കാൻ തീരുമാനിച്ചത്- ഒക്ടോബർ 4-10  2020 ലോക ബഹിരാകാശവാരത്തിന്റെ സന്ദേശം- The moon : Gateway to the stars


3. ലോക പാർപ്പിട ദിനം- ഒക്ടോബറിലെ ആദ്യ തിങ്കളാഴ്ച (ഒക്ടോബർ 5, 2020)


4. കെ.എസ്.ആർ.ടി.സി. യുടെ പുതിയ ഓൺലൈൻ റിസർവേഷൻ ആപ്പ്- എന്റെ കെ.എസ്.ആർ.ടി.സി. 


5. വംശനാശം സംഭവിച്ചെന്നു കരുതപ്പെട്ട 185 വർഷത്തിനുശേഷം കൊല്ലം പരവൂരിൽ കണ്ടെത്തിയ വൃക്ഷം- കാവിലിപ്പ ('സപ്പോട്ട' മരത്തിന്റെ കുടുംബത്തിൽ വരുന്ന 'ഇലിപ്പ' സസ്യജനുസിൽപ്പെടുന്നു)  


6. ഗോത്ര ഉത്പന്നങ്ങൾ ഓൺലൈനിൽ വിൽക്കാൻ ട്രൈബ്സ് ഇന്ത്യ തുടങ്ങിയ വിപണന കേന്ദ്രം- ഇ- മാർക്കറ്റ് പ്ലേസ് 


7. ഇന്ത്യയിലെ ആദ്യ ഭൂഗർഭ മെട്രോ സ്റ്റേഷൻ- ഫ്ലൂൾബാഗൻ (കൊൽക്കത്ത, പശ്ചിമബംഗാൾ) 


8. ഫ്രഞ്ച് ഓപ്പൺ പ്രീക്വാർട്ടറിൽ കടക്കുന്ന ആദ്യ അറബ് വനിത- ഒൺസ് ജാബൈർ (ടുണീഷ്യൽ പ്ലെയർ)


9. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ ടണൽ- അടൽ തുരങ്കം 

  • ഉദ്ഘാടനം ചെയ്തത്- ഒക്ടോബർ 03, 2020 
  • ഉദ്ഘാടകൻ- നരേന്ദ്രമോദി  
  • നിർമ്മിച്ചത്- ബോർഡർ റോഡ്സ് ഓർഗനൈസേഷൻ 
  • നീളം- 9.02 കി.മീ
  • സ്ഥിതി ചെയ്യുന്നത്- റോഹ്തങ് (ഹിമാചൽ പ്രദേശ്)
  • ബന്ധിപ്പിക്കുന്നത്- മണാലി (ഹിമാചൽ പ്രദേശ്)- ലേ (ലഡാക്ക്)  

10. സംസ്ഥാനത്തിലെ റോഡുകൾ നവീകരിക്കാനായി 'പാതശ്രീ അഭിജ്ഞാൻ' ആരംഭിച്ച സംസ്ഥാനം- പശ്ചിമബംഗാൾ 


11. 2020 സ്വച്ഛ് ഭാരത് പുരസ്കാരം ‘സ്വച്ഛ് സുന്ദർ സാമുദായിക ശൗചാലയ' വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ജില്ല- തിരുനെൽവേലി 


12. 2020 സ്വച്ഛ് ഭാരത് പുരസ്കാരം ‘സ്വച്ഛ് സുന്ദർ സാമുദായിക ശൗചാലയ' വിഭാഗത്തിൽ ദേശീയ തലത്തിൽ രണ്ടാം സ്ഥാനം നേടിയ കേരളത്തിലെ പഞ്ചായത്ത്- കടയ്ക്കൽ (കൊല്ലം)


13. ഇന്ത്യയും ബംഗ്ലാദേശും സംയുക്തമായി നടത്തുന്ന നാവികാഭ്യാസം- ബോൻഗോസാഗർ 


14. ബഹിരാകാശ സഞ്ചാരിയായ കൽപന ചൗളയോടുള്ള ബഹുമാനാർത്ഥമായി നാസ വിക്ഷേപിച്ച എയർക്രാഫ്റ്റ്- എസ്. എസ്. കൽപ്പനചൗള എയർ ക്രാഫ്റ്റ്

 

15. കൊവിഡ് വ്യാപനത്തിനു പുറമെ 'കോംഗോ ഫീവർ' ഭീതി നില നിൽക്കുന്ന സംസ്ഥാനം- മഹാരാഷ്ട്ര   


16. അതിർത്തിയിൽ ചൈനയുടെ നുഴഞ്ഞുകയറ്റം കണ്ടെത്താനായി വികസിപ്പിച്ച അത്യാധുനിക ദീർഘദൂര നിരീക്ഷണ ഉപകരണം- ടി റെക്സ് (വികസിപ്പിച്ചത്- ടോൺബോ ഇമേജിങ്, ബാംഗ്ലൂർ) 

17. 2020 ഒക്ടോബർ 1- ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത തുറമുഖങ്ങൾ- മഞ്ചേശ്വരം, കൊയിലാണ്ടി 

18. വിദേശ ധനസഹായം എങ്ങനെ വിനിയോഗം ചെയ്യണം എന്നതിനെക്കുറിച്ച് വിശദീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കിയ ആക്ട്- Foreign Contribution Regulation Act (FCRA)

19. സൈനിക അട്ടിമറിയെ തുടർന്ന് മാലി പ്രസിഡന്റ് ഇബ്രാഹിം ബൗബക്കർ രാജിവച്ചു.

20. പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനും മുൻ വി.എസ്.എസ്.സി ഡയറക്ടറുമായ ഡോ. സുരേഷ് ചന്ദ്രഗുപ്ത അന്തരിച്ചു. 

21. പ്രശസ്ത ഹോളിവുഡ് നടൻ ചാഡ്വിക് ബോസ്മാൻ അർബുദബാധയെതുടർന്ന് അന്തരിച്ചു. ബ്ലോക്ക് പാന്തർ സിനിമയിലെ നായകനായിരുന്നു. 

22. ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയ കൃതികൾക്ക് നൽകുന്ന ഇന്റർനാഷണൽ ബുക്കർ പുരസ്കാരം മറിക ലൂകാസ് റൈന ഫെൽഡ് എഴുതിയ ഡച്ച് നോവൽ ‘ദ് ഡി സ്കംഫർട്ട് ഓഫ് ഈവനിങ്' അർഹമായി. ഈ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. 

23. ഏറ്റവുമധികം കാലം ജപ്പാന്റെ പ്രധാനമന്ത്രിയായിരുന്ന (എട്ട് വർഷം) ഷിൻസോ ആബെ രാജി വച്ചു. ഗുരതരമായ ആരോഗ്യപ്രശ്നമാണ് രാജിക്കു കാരണം

24. സ്വാതന്ത്ര്യസമര സേനാനിയും വ്യവസായ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പി.വി. സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആന്റ് സോഷ്യാ കൾച്ചറൽ അവാർഡിന് നടൻ മോഹൻലാൽ അർഹനായി

25. ഫോർമുല വൺ കാറോട്ടത്തിന്റെ ബൽജിയം ഗ്രാൻപ്രിയിൽ നിലവിലെ ചാമ്പ്യൻ ലുയിസ് ഹാമിൾട്ടനു ജയം

26. പബ്ജി ഗയിം ഉൾപ്പടെ 118 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു. ഗയിം ആപ്പുകളായ കാം കാർഡ്, ബെയ്ഡു, കട്കട് തുടങ്ങിയവയും പബ്ജിക്ക് പുറമെ നിരോധിച്ചിട്ടുണ്ട്. 

27. രാജ്യത്തെ ആദ്യ കാർഡിയാക് ക്ലിനിക് സ്ഥാപിക്കുകയും കാർഡിയോളജി പ്രത്യേക പഠന വിഭാഗമാക്കുകയും ചെയ്ത ഡോ. എസ്. പത്മാവതി അന്തരിച്ചു.  

28. കോവിഡ് പ്രതിരോധ പ്രവർത്തന മികവിന് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന് രാജ്യാന്തര പുരസ്കാരം. കോവിഡ് കാലത്ത് ലോകത്തെ മാറ്റിമറിച്ച 50 പേരെ കണ്ടെത്താനായി (Worlds Top 50 thinkers for the Covid- 19 Age) ലണ്ടനിലെ പ്രോസപെക്ട് മാഗസിൻ നടത്തിയ സർവ്വയിൽ ശൈലജ ടീച്ചർ ഒന്നാമതെത്തി. ന്യൂ സിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡനാണ് രണ്ടാംസ്ഥാനത്ത് 

29. ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ പുതിയ പ്രസിഡന്റായി ലുയിസ് റൊഡോൾഫോ അബിനാദർ നിയമിതനായി

30. കേരളത്തിൽ വിധവകളെ സംരക്ഷിക്കുന്നതിനായി ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ നൽകുന്നതിനായി അഭയകിരണം എന്ന പദ്ധതി സംസ്ഥാന സർക്കാർ ആരംഭിച്ചു 

31. മുൻ ധനകാര്യ സെക്രട്ടറിയായിരുന്ന രാജീവ് കുമാറിനെ പുതിയ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു

32. കോവിഡ് 19- നെ കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി കേന്ദ്രസർക്കാർ The Corona Fighter എന്ന പേരിൽ ഒരു വീഡിയോ ഗെയിം ആരംഭിച്ചു.  

33. ഭിന്നശേഷിക്കാർക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാകുന്നതിന് കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് പരിരക്ഷ

34. തിരുവനന്തപുരം കൂടാതെ ജയ്പൂർ, ഗുവഹത്തി അന്താരാഷ്ട്ര വിമാനത്താവളങ്ങളും 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു 

35. കേരളത്തിലെ ആദ്യ തരിശ് രഹിത ബ്ലോക്ക് പഞ്ചായത്തായി തൃശൂർ ജില്ലയിലെ അന്തിക്കാട് തിരഞ്ഞെടുക്കപ്പെട്ടു 

No comments:

Post a Comment