Monday, 12 October 2020

Current Affairs- 12/10/2020

1. കർഷകരുടെ ക്ഷേമത്തിനായി കേരള സർക്കാർ ആരംഭിച്ച കേരള കാർഷിക ക്ഷേമനിധി ബോർഡിന്റെ പ്രഥമ ചെയർമാൻ- ഡോ. പി. രാജേന്ദ്രൻ

2. ഇന്ത്യയിലെ ആദ്യ പോപ്പ് അപ്പ് സൈക്കിൾ പാത നിലവിൽ വന്നത്- ബാംഗളൂരു
 

3. 2020 ഒക്ടോബറിൽ റിസർവ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവർണർ ആയി നിയമിതനായത്- M. Rajeshwar Rao


4. കേരളത്തിലെ ആദ്യ ജീവാണു ജൈവവള ഗുണനിയന്ത്രണശാല നിലവിൽ വന്നത്- പട്ടാമ്പി (പാലക്കാട്)

 

5. 2020 ഒക്ടോബറിൽ Association of Mutual Funds in India (AMFI)- യുടെ ചെയർമാനായി നിയമിതനായത്- Nilesh Shah


6. 2020 ഒക്ടോബറിൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിനായി IRCTC യുമായി ധാരണയിലേർപ്പെട്ട e-commerce സ്ഥാപനം - Amazon


7. 2020 ഒക്ടോബറിൽ ലോകത്തിലെ most valued ഐടി കമ്പനിയായി തെരഞ്ഞെടുത്തത്- TCS


8. ഗുഗിളിന്റെ Business Software Package ആയ G Suit- ന്റെ പുതിയ പേര്- Google Workspace


9. 2020 ഒക്ടോബറിൽ, നിലവിലെ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായ രവി ശാസ്ത്രി ആരംഭിച്ച Personal Care brand- 23 Yards


10. 2020 ഒക്ടോബറിൽ അന്തരിച്ച സിബിഐ- യുടെ മുൻ ഡയറക്ടറും നാഗാലാന്റ്  ഗവർണറുമായിരുന്ന വ്യക്തി- അശ്വനി കുമാർ


11. 2020 ഒക്ടോബറിൽ അന്തരിച്ച കേന്ദ്ര ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രിയും ലോക് ജനശക്തി പാർട്ടി (LPJ) സ്ഥാപകനുമായ വ്യക്തി- രാം വിലാസ് പാസ്വാൻ


12. 2020- ലെ വയലാർ സാഹിത്യ പുരസ്കാരം കരസ്ഥമാക്കിയ വ്യക്തി- ഏഴാച്ചേരി രാമചന്ദ്രൻ

  • 'ഒരു വെർജീനിയൻ വെയിൽ കാലം' എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം 

13. 2020- ലെ ഫ്രഞ്ച് ഓപ്പൺ വനിതാവിഭാഗം കിരീടം നേടിയത്- ഇഗ സ്വിടെക് (പോളണ്ട്) 


14. 2020- ലെ ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം കിരീടം നേടിയത്- റാഫേൽ നദാൽ (സ്പെയിൻ)  


15. ഫോബ്സ് 2020 കണക്ക് പ്രകാരം ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ മുന്നിലെത്തിയ വ്യക്തി- മുകേഷ് അംബാനി  


16. ഫോബ്സ് 2020 കണക്ക് പ്രകാരം ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ മുന്നിലെത്തിയ മലയാളി- എം.ജി.ജോർജ് മുത്തൂറ്റ് 


17. രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ പൊതുവിദ്യാഭ്യാസ സംസ്ഥാനം എന്ന ബഹുമതി അടുത്തിടെ കരസ്ഥമാക്കിയ സംസ്ഥാനം- കേരളം 


18. 'Preparing for Death' എന്ന പുസ്തകത്തിന്റെ രചയിതാവ്- അരുൺ ഷൂരി 


19. ഫോർമുല വൺ ഗ്രാൻഡ് പിയിൽ (കാർ ഓട്ട മത്സരം) ഷൂമാക്കറിന്റെ 7 ചാമ്പ്യൻഷിപ്പ് വിജയം എന്ന റെക്കോർഡിനരികെ എത്തിയ വ്യക്തി- ലൂയിസ് ഹാമിൽട്ടൺ  


20. ബ്രിട്ടനിലെ പ്രശസ്തമായ ‘Member of the order of the British Empire' ബഹുമതിക്ക് അടുത്തിടെ അർഹനായ മലയാളി- ജേക്കബ് തുണ്ടിൽ  


21. തുടർച്ചയായി 8 മണിക്കുർ പറന്ന ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആളില്ലാ വിമാനം- റുസ്തം - 2


22. 2020 ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയത്- റാഫേൽ നദാൽ

  • ഈ വിജയത്തോടെ 20 ഗ്രാൻഡ്സ്ലാം വിജയങ്ങളും ആയി റോജർ ഫെഡററുടെ റെക്കോർഡിനൊപ്പം എത്തി

23. 2020 വയലാർ അവാർഡ് നേടിയ കൃതി- ഒരു വേർജീനിയൻ വെയിൽക്കാലം


24. മോസ്കോയിൽ നടന്ന ബ്രിക്സ് ചലച്ചിത്രോത്സവത്തിൽ മികച്ച നടിയായി തിരെഞ്ഞെടുക്കപ്പെട്ടത്- കനി കുസൃതി


25. ഗ്രാമങ്ങളിൽ ഭൂമിയുടെ ഉടമസ്താവകാശത്തിനുള്ള വസ്തു  കാർഡുകൾ നൽകുന്ന കേന്ദ്ര ഗവണ്മെന്റ് പദ്ധതി- സ്വാമിത്വ പദ്ധതി


26. ഫോർമുല വൺ കാറോട്ട മത്സരത്തിൽ തൊണ്ണൂറ്റി ഒന്നാമത്  ഗ്രാൻഡ്പ്രീ വിജയം നേടിയതാര്- ബ്രിട്ടീഷ് ഡ്രൈവർ ലൂയി ഹാമിൽടൺ (മൈക്കൽ ഷൂമാക്കറുടെ റെക്കോർഡിനൊപ്പം എത്തി)


27. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയോടുള്ള ആദര സൂചകമായി ചർക്കയുടെ രൂപത്തിൽ പാലം പണിയുന്നത് എവിടെ- മുംബൈ - നാഗ്പൂർ സമൃദ്ധി ഇടനാഴിയിൽ (മഹാരാഷ്ട്ര സർക്കാർ ആണ് പാലം പണിയുന്നത്) 


28. മുഴുവൻ പൊതു വിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് റൂം ഉള്ള  രാജ്യത്തെ ആദ്യ സംസ്ഥാനം ഏത്- കേരളം


29. ജനിതകമാറ്റം വരുത്തിയ ഗോതമ്പ് കൃഷി ചെയ്യാൻ അനുമതി നൽകിയ ആദ്യ രാജ്യം- അർജന്റീന


30. 2020- ലെ വനിതാ വിഭാഗം ഫ്രഞ്ച് ഓപ്പൺ കിരീട ജേതാവ്- ഇഗ സ്യാതക് (പോളണ്ട്)

No comments:

Post a Comment