Saturday, 10 October 2020

Current Affairs- 11/10/2020

1. ലോക തപാൽ ദിനമെന്ന്- ഒക്ടോബർ 9 
  • (1874- ൽ സ്വിറ്റ്സർലൻഡിൽ ആരംഭിച്ച യൂണിവേഴ്സൽ പോസ്റ്റൽ യൂണിയന്റെ വാർഷികം ആണ്)


2. പ്രകൃതിസംരക്ഷണത്തിനായി പുരസ്കാരം ഏർപ്പെടുത്തിയതാര്- ബ്രിട്ടീഷ് രാജകുമാരൻ വില്യം

  


3. ലോക കാഴ്ച ദിനമായാചരിക്കുന്നതെന്ന്- എല്ലാ വർഷവും ഒക്ടോബർ രണ്ടാമത്തെ വ്യാഴാഴ്ച.


4. കേരളത്തിൽ നിർമ്മാണം പൂർത്തീകരിച്ച 125 വർഷമായ ഡാം ഏത്- മുല്ലപ്പെരിയാർ

  • (ഈ ഡാം ഡി കമ്മിഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തുന്ന സംഘടന സേവ് കേരള ബ്രിഗേഡ്)  

5. ബ്രിട്ടീഷ് രാജ്ഞിയുടെ മെമ്പർ ഓഫ് ദി ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ അവാർഡ് നേടിയ മലയാളി ആര്- ജേക്കബ് തണ്ടിൽ (ജൈവ ഭക്ഷ്യ ബ്രാൻഡ് ആയ കൊക്കാഫീനയുടെ സ്ഥാപകനാണ്) 


6. ലോക മാനസികാരോഗ്യ ദിനം എന്ന്- ഒക്ടോബർ 10


7. 2020- ലെ സമാധാന നോബേൽ പുരസ്കാരത്തിന് അർഹരായത്- വേൾഡ് ഫുഡ് പ്രോഗ്രാം (ആസ്ഥാനം- റോം, ഇറ്റലി) 


8. അടുത്തിടെ ഇന്ത്യൻ വ്യോമസേന വിജയകരമായി പരീക്ഷിച്ച തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ന്യൂ ജനറേഷൻ ആന്റി റേഡിയേഷൻ മിസൈൽ- രുദ്രം - 1

  • (ശത്രുരാജ്യങ്ങളുടെ റഡാറുകളും നിരീക്ഷണ സംവിധാനങ്ങളും തിരിച്ചറിഞ്ഞ് അതിവേഗം തകർക്കാൻ കഴിയും എന്നതാണ് സവിശേഷതയ) 

9. ഷിപ്പിംഗ് മേഖലയിലെ പ്രഥമ പരിസ്ഥിതി സൗഹൃദ കമ്പനിയെന്ന ബഹുമതി അടുത്തിടെ നേടിയ കേന്ദ്ര പൊതുമേഖല സ്ഥാപനം- കൊച്ചിൻ ഷിപ്പ്യാർഡ് 


10. 2020- ലെ ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് കേരള സർക്കാർ ആരംഭിച്ച ആത്മഹത്യ പ്രതിരോധ ക്യാമ്പയിൻ- ജീവരക്ഷ  


11. കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്റർ നിലവിൽ വന്നത്- പാങ്ങപ്പാറ (തിരുവനന്തപുരം)  


12. അടുത്തിടെ നടന്ന Moscow International Film Festival- ൽ ബ്രിക്സ് മത്സരയിനത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട മലയാളി- കനി കുസൃതി 


13. 2020- ലെ ലോക ജൂനിയർ സ്പീഡ് ചെസ് ചാമ്പ്യൻഷിപ്പ് ജേതാവ്- നിഹാൽ സരിൻ 


14. ഇന്ത്യയിലെ ആദ്യത്തെ ഗതാഗത തുരങ്കം (അർ വാട്ടർ) ഏത് നദിക്ക് താഴെയാണ് നിർമ്മിക്കുന്നത്- ഹൂഗ്ലി

 

15. ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് തികച്ച ഏഴാമത്തെ താരം- സ്റ്റുവർട്ട് ബ്രോഡ് (ഇംഗ്ലണ്ട്)


16. കോവിഡ്- 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ‘കൊറോണ കവച് പോളിസി' അവതരിപ്പിച്ച ബാങ്ക്- കാനറാ ബാങ്ക് 


17. 2020- ലെ Wisden Trophy ടെസ്റ്റ് ക്രിക്കറ്റ് സീരീസ് ജേതാക്കൾ- ഇംഗ്ലണ്ട്


18. കോവിഡ് കാലത്തെ ആത്മഹത്യാ പ്രവണത തടയുന്നതിനായി കേരള സർക്കാർ ആരംഭിക്കുന്ന ക്യാമ്പെയ്ൻ- ജീവരക്ഷ  


19. പൊതുഗതാഗത രംഗത്തെ ഏറ്റവും മികച്ച ഇലക്ട്രിക് ബോട്ട് സർവ്വീസിനുള്ള ഗുസ്താവ് ട്രാവ് രാജ്യാന്തര വിജയത്തിന്റെ പുരസ്കാരം നേടിയ കേരളത്തിലെ ബോട്ട്- ആദിത്യ സോളാർ ഫെറി 


20. ഇന്ത്യയിലെ ഏത് ഐ. ടി. പാർക്ക് രൂപം കൊണ്ട് തിന്റെ 30-ാം വാർഷികമാണ് ആഘോഷിക്കുന്നത്- ടെക്നോപാർക്ക് (തിരുവനന്തപുരം)


21. 2020 മാൻ ബുക്കർ പുരസ്കാര പട്ടികയിൽ ഇടംപി ടിച്ച ഇന്ത്യൻ വംശജ- അവനി ദോഷി


22. തീരപ്രദേശങ്ങളിൽ താമസിക്കുന്ന ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും പോഷകാരഹാര കിറ്റുകൾ ലഭ്യമാക്കുന്നതിനായി ‘പോഷക തീരം' എന്ന പദ്ധതി ആരംഭിച്ച ജില്ല- തിരുവനന്തപുരം


23. ഇന്ത്യൻ ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ 2020- ലെ ശാസ്ത്രഗവേഷണ പുരസ്കാരം ലഭിച്ച വ്യക്തി- ഡോ. എസ്. സുരേഷ് ബാബു 


24. Asian Infrastructure Investment Bank (AIIB)- ന്റെ പ്രസിഡന്റായി വീണ്ടും നിയമിതനായത്- Jin Liqun 


25. വഴിയോരങ്ങളിൽ വിൽപ്പനയ്ക്ക് വയ്ക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി കേരള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേത്യത്വത്തിൽ ആരംഭിച്ച പരിശോധന- ഓപ്പറേഷൻ ദം

 

26. The Spirit of Cricket- India എന്ന പുസ്തകത്തിന്റെ രചയിതാവ്- സ്റ്റീവ് വോ (മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ക്യാപ്റ്റൻ) 


27. ‘The Endgame' എന്ന പുസ്തകത്തിന്റെ രചയിതാവ്- S. Hussain Zaidi


28. ഇന്ത്യയിലെ ആദ്യ അംഗീകൃത തേൻ പരിശോധനാ ലബോറട്ടറി നിലവിൽ വന്ന സ്ഥലം- ആനന്ദ് (ഗുജറാത്ത്)  


29. ലോക്ഡൗൺ സമയത്ത് ഭിന്നശേഷിക്കാരായ കുട്ടികളുടെ തുടർപരിശീലനം ഉറപ്പുവരുത്താൻ കേരള സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതി- വീട്ടിൽ ഒരു വിദ്യാലയം 


30. എമർജൻസി മെഡിക്കൽ സർവ്വീസ് ആരംഭിക്കുന്നതിന് ഇന്ത്യയുമായി കരാർ ഒപ്പുവച്ച രാജ്യം- മാലിദ്വീപ് 


31. ലോകത്തിലെ ഏറ്റവും വിപണി മൂല്യമുള്ള 50 കമ്പനികളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ കമ്പനി- റിലയൻസ് ഇൻഡസ്ട്രീസ് 


32. പാരീസ് ആസ്ഥാനമായ Internatinal Union of Railways Security Platform- ന്റെ വൈസ് ചെയർമാനായി നിയമിതനാകുന്ന ഇന്ത്യാക്കാരൻ- അരുൺ കുമാർ

No comments:

Post a Comment