Wednesday, 28 October 2020

Current Affairs- 29/10/2020

1. കോവിഡ് നിർണയിക്കുന്നതിനുള്ള ഏറ്റവും കൃത്യതയാർന്ന പരിശോധനയായ RT-PCR- ന്റെ പൂർണരൂപം- Reverse transcription Polymerase chain reaction


2. ആവശ്യപ്പെടുന്നതിനനുരിച്ച് എവിടെയും നിർത്തുന്ന കെ.എ സ്.ആർ.ടി.സി. അൺലിമിറ്റഡ് - ഓർഡിനറി ബസ് സർവീസിന്റെ പേര്- ജനത (യാത്രക്കാരാണ് ഈ പേര് നിർദേശിച്ചത്)

 

3. എത്രാമത് വയലാർ അവാർഡാണ് 2020 ഒക്ടോബർ 10- ന് കവി ഏഴാച്ചേരി രാമചന്ദ്രന് പ്രഖ്യാപിച്ചത്- 44-ാമത് 

  • 'ഒരു വെർജീനിയൻ വെയിൽ കാലം' എന്ന കവിതാസമാഹാരത്തിനാണ് അവാർഡ് 
  • ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശില്പവും അടങ്ങുന്നതാണ് പുരസ്കാരം 
  • വയലാർ അവാർഡ് നേടിയ ആദ്യ കൃതി ലളിതാംബിക അന്തർജനത്തിന്റെ ‘അഗ്നിസാക്ഷി' എന്ന നോവലാണ് (1977). 

4. ഒക്ടോബർ ആറിന് അന്തരിച്ച ജസ്റ്റിസ് കെ.കെ. ഉഷയുടെ ചരിത്ര പ്രാധാന്യം എന്താണ്- കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ് (2000-2001) 

  • അഭിഭാഷകരിൽനിന്ന് നേരിട്ട് കേരള ഹൈക്കോടതി ജഡ്ഡിയായ ആദ്യ വനിതകൂടിയാണിവർ. 
  • ഒരേസമയം ഹൈക്കോടതി ജഡ്മിമാരായി ചുമതല വഹിച്ച രാജ്യത്തെ ഏക ദമ്പതികൾ എന്ന പ്രത്യേകതയും കെ.കെ. ഉഷ, ഭർത്താവ് കെ. സുകുമാരൻ എന്നിവർക്കുണ്ട്. 
  • സുജാത വി. മനോഹറാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ വനിത (1994)

5. ഒക്ടോബർ എട്ടിന് അന്തരിച്ച രാം വിലാസ് പാസ്വാൻ കേന്ദ്രമന്ത്രി സഭയിൽ ഏത് വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്- ഭക്ഷ്യ-പൊതു വിതരണ ഉപഭോക്ത്യ വകുപ്പുകൾ 

  • വി.പി. സിങ്, ദേവഗൗഡ, ഐ.കെ. ഗുജ്റാൾ, വാജ്പേയി, മൻമോഹൻ സിങ് എന്നിവരുടെ മന്ത്രിസഭകളിലും അംഗമായിരു ന്നു. 
  • ലോക്ജനശക്തി പാർട്ടിയുടെ സ്ഥാപകനാണ്.

6. ശ്രീനാരായണഗുരു ഓപ്പൺ സർ വകലാശാലയുടെ വൈസ്ചാൻ സലറായി നിയമിതനായത്- ഡോ. പി.എം. മുബാറക് പാഷ 

  • കൊല്ലം കുരീപ്പുഴയിലാണ് സർവകലാശാലയുടെ ആസ്ഥാനം

7. ചിത്ര, ശില്പ കലാരംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയവർക്കുള്ള സംസ്ഥാന സർക്കാരിന്റെ 2018, 2019 വർഷങ്ങളിലെ രാജാരവിവർമ പുരസ്കാരം ലഭിച്ചത്- യഥാക്രമം പാരീസ് വിശ്വനാഥൻ, ബി.ഡി. ദത്തൻ (മൂന്നുലക്ഷം രൂപയാണ് പുരസ്കാരത്തുക) 


8. ഇന്ത്യൻ വ്യോമസേനയ്ക്കുവേണ്ടി  തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആന്റി റേഡിയേഷൻ മിസൈൽ ഒക്ടോബർ ഒമ്പതിന് ഒഡിഷ തീരത്തെ ബാലസോറിൽ വിജയകരമായി പരീക്ഷിച്ചു. പേര്- രുദ്രം -1 (Rudram-1)  

  • പുതുതലമുറ ആന്റി റേഡിയേഷൻ മിസൈലായ (New Generation Anti-Radiation Missile) രുദ്രത്തിന് ശബ്ദത്തിന്റെ രണ്ടിരട്ടിയാണ് വേഗം. 250 കി.മീറ്റർ പരിധിക്കുള്ളിലെ ലക്ഷ്യങ്ങളെ തകർക്കാനുള്ള ശേഷിയുണ്ട്. 
  • പ്രതിരോധ ഗവേഷണ സ്ഥാപനമായ DRDO- യാണ് മിസൈൽ വികസിപ്പിച്ചത്. 

9. ബദൽ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന 2020- ലെ റൈറ്റ് ലെവിഹുഡ് അവാർഡ് ജേതാക്കൾ- Ales Bialiatski (ബലാറസ്), Nasrin sotoudeh (ഇറാൻ), Bryan Stevenson (യു.എസ്. എ), Lottie Cunnigham Wren (നിക്കരാഗ്വ) 


10. സംസ്ഥാനത്തെ എല്ലാ കർഷകർക്കും പെൻഷനും അവകാശ ലാഭവും ഉറപ്പാക്കുന്ന കർഷക ക്ഷേമ നിധി ബോർഡിന്റെ  അധ്യക്ഷൻ- ഡോ. പി. രാജേന്ദ്രൻ (ആസ്ഥാനം തൃശ്ശൂർ)


11. കേരള ലളിതകലാ അക്കാദമി ചിത്രശില്പ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് നൽകുന്ന ഫെലോഷിപ്പുകൾക്ക് അർഹരായത്- എൻ.കെ.പി. മുത്തുകോയ, കെ. രഘുനാഥൻ


12. സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ആദ്യത്തെ ഓംബുഡ്സ്മാൻ ചെയർമാൻ കൂടിയായിരുന്ന അന്തരിച്ച മുൻ ഹൈക്കോടതി ജഡ്മി- ജസ്റ്റിസ് പി.എ. മുഹമ്മദ് 


13. ഇന്ത്യയും ബംഗ്ലാദേശും ചേർന്ന് ഒക്ടോബറിൽ ബംഗാൾ ഉൾക്കടലിൽ നടത്തിയ നാവികാഭ്യാസം- ബോംഗോ സാഗർ


14. ലോകാരോഗ്യ സംഘടന 2020-2030 ദശകത്തെ എന്തായിട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്- Decade of Healthy Ageing  


15. 'നിറക്കൂട്ടുകളില്ലാതെ' എന്ന കൃതിയുടെ രചയിതാവ്- ഡെന്നീസ് ജോസഫ് 


16. വയനാട് യാത്രയിലെ പ്രധാന കുരുക്കായ താമരശ്ശേരി ചുരം ഒഴിവാക്കിക്കൊണ്ട് നിർമിക്കാനുദ്ദേശിക്കുന്ന തുരങ്കപാതയുടെ പേര്- ആനക്കാംപൊയിൽ കള്ളാടിമേപ്പാടി തുരങ്കപാത (നീളം 7.82 കി. മീറ്റർ) 


17. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ  എത്രാമത് വാർഷികമാണ് ഒക്ടോബർ 10- ന് ആഘോഷിച്ചത്- 125 

  • 1895 ഒക്ടോ: 10- നാണ് പെരിയാർ നദിയിൽ നിർമിച്ച മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്യപ്പെട്ടത് 
  • ബ്രിട്ടീഷ് ആർമി എൻജിനീയറായിരുന്ന ജോൺ പെന്നിക്വിക്ക് (John Pennycuick) ആയിരുന്നു ഡാമിന്റെ മുഖ്യശില്പി 
  • മദ്രാസ് ഗവർണറായിരുന്ന വെൻലോക് പ്രഭുവാണ് ഡാം ഉദ്ഘാടനം ചെയ്തത്. 

18. സ്പെയിൻ കാരനായ റാഫേൽ നദാൽ ഏത് ടെന്നീസ് കിരീടമാണ് സ്വന്തമാക്കിയത്- ഫ്രഞ്ച് ഓപ്പൺ  

  • 13-ാം തവണയാണ് നദാൽ ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത്. തുടർച്ചയാ യി നാലാം തവണയും
  • ഇതോടെ 20 ഗ്രാൻസ്ലാം കിരീടങ്ങളെന്ന സ്വിസ്താരം റോജർ ഫെഡററുടെ റെക്കോഡിനൊപ്പമെത്തി. 
  • ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെയാണ് നഡാൽ തോല്പിച്ചത്
  • ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ഇത്തവണ നേടിയത് ഇഗാ സിയേറ്റക് (പോളണ്ട്)

19. ലോക അധ്യാപകദിനം- ഒക്ടോബർ 5 

  • ലോക പാർപ്പിട ദിനം (World Habitat Day)- ഒക്ടോബർ 5  
  • ലോക കാഴ്ച ദിനം (World sight Day)- ഒക്ടോബർ 8 (ഒക്ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ച)

20. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണ സമിതിയിൽ കേന്ദ്ര സർക്കാർ പ്രതിനിധിയായി നിയമിതനായത്- കുമ്മനം രാജശേഖരൻ 


21. ‘The Fixer Winning Has a Price. How Much Will You Pay ?’ എന്ന പുസ്തകത്തിന്റെ രചയിതാവ്- Suman Dubay 


22. Parle Agro- യുടെ ഉൽപന്നമായ B-FIZZ- ന്റെ ബ്രാന്റ് അമ്പാസിഡറായി നിയമിതയായ ബോളിവുഡ് താരം- Priyanka Chopra


23. ഇന്ത്യയിലെ ആദ്യത്ത ജലവിമാന സർവ്വീസ് ആരംഭിക്കുന്ന സംസ്ഥാനം- ഗുജറാത്ത്


24. ലോകത്തിലെ ഏറ്റവും വലിയ കാർഡിയാക് ഹോസ്പിറ്റൽ നിലവിൽ വന്നത്- അഹമ്മദാബാദ്

 

25. ‘A Road Well Travelled’ എന്ന ആത്മകഥയുടെ രചയിതാവ്- ആർ. കെ. രാഘവൻ (മുൻ CBI director) 


26. സഹകരണ സംഘങ്ങളുടെ ഉൽപന്നങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതിന് 2020 നവംബർ 1 മുതൽ കേരളത്തിൽ പ്രവർത്തനമാരംഭിക്കുന്ന വിൽപനശാല- കോ- ഓപ് മാർട്ട്


27. അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എ.എഫ്.ഐ) സീനിയർ വൈസ് പ്രസിഡന്റ് ആയി നിയമിതയാകുന്നത്- അഞ്ജു ബോബി ജോർജ് 


28. 2020 ഒക്ടോബറിൽ Netherlands Cancer Institute- ലെ ഗവേഷകർ മനു ഷ്യശരീരത്തിൽ പുതുതായി കണ്ടെത്തിയ ഗ്രന്ഥി- Tubarial Glands 


29. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ 200 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരം എന്ന നേട്ടം കൈവരിച്ചത്- എം. എസ്. ധോണി 


30. 35 വർഷങ്ങൾക്ക് ശേഷം International Labour Organisation (ILO)- ന്റെ Chairmanship പദവി ലഭിച്ച രാജ്യം- ഇന്ത്യ 


31. പൂനെയിലെ Agharkar Research Institute- ലെ ശാസ്ത്രജ്ഞർ വികസി പ്പിച്ച ഗോതമ്പ് ഇനം- MACS 6478 


32. കേരള സംസ്ഥാന ബാംബൂ കോർപറേഷന്റെ നേതൃത്വത്തിൽ ബാംബൂ ബസാർ നിലവിൽ വന്ന സ്ഥലം- കുമരകം (കോട്ടയം)


33. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ BRTS കോറിഡോർ നിലവിൽ വന്ന നഗരം- സൂററ്റ്


34. ഇന്ത്യയിലെ ആദ്യ കൃത്രിമ മത്സ്യ പ്രത്യുല്പാദന പ്രജനന വിത്തുല്പാദന കേന്ദ്രം പ്രവർത്തനമാരംഭിച്ചത്- വിഴിഞ്ഞം


35. IMF- ലെ 190-മത് അംഗരാജ്യം- അൻഡോറ

No comments:

Post a Comment