Friday, 30 October 2020

General Knowledge in Biology Part- 19

1. ശരീരഭാഗങ്ങളെ സംരക്ഷിക്കുന്നതിനും ആകൃതി നൽകുന്നതിനും ശത്രുക്കളിൽനിന്നും രക്ഷനേടാനും ജീവികളെ സഹായിക്കുന്ന പുറന്തോടുകൾ ഏതാണ്- ബാഹ്യാസ്ഥികൂടം (എക്സോ സ്കെൽട്ടൺ) 


2. മത്സ്യത്തിന്റെ ചെതമ്പലുകൾ, പക്ഷികളുടെ തൂവലുകൾ, ജന്തുക്കളുടെ രോമങ്ങൾ, കൊമ്പുകൾ, കുളമ്പുകൾ, നഖങ്ങൾ എന്നിവ എന്തിന്റെ അവശേഷിപ്പുകളാണ്- ബാഹ്യാസ്ഥികൂടത്തിന്റെ  


3. അസ്ഥികൂടങ്ങൾ ശരീരത്തിനുള്ളിലുള്ളത് എങ്ങനെ അറിയപ്പെടുന്നു- ആന്തരികാസ്ഥികൂടം (എൻഡോ സ്കെൽട്ടൺ) 


4. ആന്തരികാസ്ഥികൂടം, ബാഹ്യാസ്ഥികൂടം എന്നിവ രണ്ടുമുള്ള ജീവികൾക്ക് ഉദാഹരണങ്ങളേവ- ആമ, ചീങ്കണ്ണി, മുതല 


5. ജീവികളുടെ ശരീരത്തിന് ആകൃതിയും ഉറപ്പും നൽകുകയും ചലനത്തിന് സഹായിക്കുകയും ചെയ്യുന്നതെന്ത്- അസ്ഥികൾ  


6. ധാന്യകം നിർമിക്കപ്പെട്ടിരിക്കുന്ന ഘടകമൂലകങ്ങളേവ- കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ  


7. അന്നജം, പഞ്ചസാര, ഗ്ലൂക്കോസ്,

സെല്ലുലോസ് എന്നിവ എന്തിന്റെ  വിവിധ രൂപങ്ങളാണ്- ധാന്യകം 


8. ശരീരപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജം നൽകുന്ന പോഷകമേത്- ധാന്യകം 


9. അന്നജം അയഡിൻ ലായനിയുമായി പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന നിറമെന്ത്- കടുംനീല 


10. ശരീരനിർമിതി, വളർച്ച എന്നിവയ്ക്ക് സഹായകമായ പ്രധാന ആഹാര ഘടകമേത്- പ്രോട്ടീൻ


11. പ്രോട്ടീനിൽ അടങ്ങിയിട്ടുള്ളത് എന്തെല്ലാം- ഹൈഡ്രജൻ, കാർബൺ, ഓക്സിജൻ, നൈട്രജൻ, സൾഫർ 


12. പ്രോട്ടീൻറ അഭാവം മൂലമുള്ള രോഗാവസ്ഥ ഏത്- ക്വാഷിയോർക്കർ 


13. ശോഷിച്ച ശരീരം, വീർത്ത വയർ എന്നിവ ഏത് രോഗാവസ്ഥയുടെ ലക്ഷണങ്ങളാണ്- ക്വാഷിയോർക്കർ 


14. എന്തിന്റെ ഒരു രൂപമാണ് കൊളസ്ട്രോൾ- കൊഴുപ്പിന്റെ 


15. കണ്ണ്, ത്വക്ക്, മുടി എന്നിവയുടെ ആരോഗ്യത്തിൽ പ്രാധാന്യമുള്ള വൈറ്റമിനേത്- വൈറ്റമിൻ- എ 


16. ധാന്യകങ്ങൾ, പ്രോട്ടീൻ എന്നിവ ശരീരത്തിൽ പ്രയോജനപ്പെടുത്തൽ, ചുവന്ന രക്താണുക്കളുടെ നിർമാണം എന്നിവയിൽ പ്രാധാന്യമുള്ള വൈറ്റമിനുകളേവ- വൈറ്റമിൻ-ബി 


17. ത്വക്ക്, മോണ, പല്ല്, രക്തകോശങ്ങൾ എന്നിവയുടെ ആരോഗ്യത്തിൽ വലിയ പങ്കുള്ള വൈറ്റമിനേത്- വൈറ്റമിൻ-സി 


18. നെല്ലിക്കയിൽ സമൃദ്ധമായുള്ള വൈറ്റമിൻ ഏത്- വൈറ്റമിൻ-സി 


19. എല്ലുകളുടെയും, പല്ലുകളുടെയും ആരോഗ്യത്തിനും കാൽസ്യം,  ഫോസ്ഫറസ് എന്നിവയുടെ ആഗിരണത്തിനും സഹായിക്കുന്ന വൈറ്റമിനേത്- വൈറ്റമിൻ-ഡി. 


20. സൂര്യപ്രകാശം ഏൽക്കുമ്പോൾ ശരീരത്തിൽ നിർമിക്കപ്പെടുന്ന വൈറ്റമിനേത്- വൈറ്റമിൻ-ഡി 


21. നാഡികൾ, ചുവന്ന രക്താണു ക്കൾ എന്നിവയുടെ ആരോഗ്യത്തിന് ആവശ്യമായ വൈറ്റമിനേത്- വൈറ്റമിൻ-ഇ 


22. സസ്യഎണ്ണകളിൽ നിന്നും ലഭിക്കുന്ന വൈറ്റമിനേത്- വൈറ്റമിൻ-ഇ


23. കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിയുന്ന ഉഭയജീവികൾക്ക് ഉദാഹരണമേത്- തവള, സാലമാന്റർ, സീസിലിയൻ


24. പ്രാവ്, കുരുവി എന്നിവയുടെ അടയിരുപ്പ് കാലമെത്ര- 14 ദിവസം 


25. മുട്ടയിടുന്ന സസ്തനികൾക്ക് ഉദാഹരണങ്ങളേവ- പ്ലാറ്റിപ്പസ്, എക്കിഡ്ന


26. പഴങ്ങളും, പച്ചക്കറികളും വേവിക്കുമ്പോൾ ആവിയായി നഷ്ടപ്പെടുന്ന വൈറ്റമിനേത്- വൈറ്റമിൻ-സി


27. തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ പ്രവർത്തനത്തിനും, മാനസിക വളർച്ചയ്ക്കും ആവശ്യമായ പോഷകമേത്- അയഡിൻ 


28. കടൽമത്സ്യങ്ങളുടെ തലയിൽ നിന്ന് ലഭിക്കുന്ന പോഷകമേത്- അയഡിൻ 


29. മങ്ങിയ പ്രകാശത്തിൽ കാണാൻ കഴിയാത്ത നിശാന്ധതയ്ക്ക് കാരണമാവുന്നത് ഏത് വൈറ്റമിന്റെ  അപര്യാപ്തതയാണ്- വൈറ്റമിൻ-എ 


30. വായ്പ്പുണ്ണിന് കാരണമാവുന്നത് ഏത് വൈറ്റമിൻ കുറവാണ്- വൈറ്റമിൻ-ബി 


31. മോണയിൽ പഴുപ്പും, രക്തസ്രാവവും ഉണ്ടാക്കുന്ന സ്കർവി രോഗത്തിന് കാരണം ഏത് വൈറ്റമിന്റെ കുറവാണ്- വൈറ്റമിൻ-സി 


32. അസ്ഥികൾ കനംകുറഞ്ഞ് വളയുന്ന കണരോഗത്തിന് കാരണം ഏത് വൈറ്റമിന്റെ കുറവാണ്- വൈറ്റമിൻ-ഡി


33. രക്തക്കുറവ്, വിളർച്ച എന്നിവയിലേക്ക് നയിക്കുന്ന അനീമിയയ്ക്ക് കാരണം ഏത് പോഷകത്തിന്റെ കുറവാണ്- ഇരുമ്പ് 


34. തൊണ്ടമുഴ (ഗോയിറ്റർ) രോഗത്തിന് കാരണം ഏത് പോഷകത്തിന്റെ കുറവാണ്- അയഡിൻ 


35. സസ്യാഹാരത്തിലൂടെ ലഭിക്കുന്നതും എന്നാൽ ശരീരത്തിന് ദഹിപ്പിക്കാൻ കഴിയുന്നതുമായ ധാന്യകമേത്- നാരുകൾ 


36. ശരീരത്തിനുവേണ്ട എല്ലാ പോഷക ഘടകങ്ങളും ആവശ്യമായ അളവിൽ അടങ്ങിയിരിക്കുന്ന ഭക്ഷണം ഏത് പേരിൽ അറിയപ്പെടുന്നു- സമീകൃതാഹാരം (ബാലൻസ്ഡ് ഡയറ്റ്) 


37. തലയോട്ടിയിലെ ചലനസ്വാതന്ത്ര്യമുള്ള ഏക അസ്ഥിയേത്- കീഴ്ത്താടിയെല്ല്  


38. ശരീരത്തിലെ ഏറ്റവും ബലമുള്ള എല്ലുകളേവ- കീഴ്ത്താടിയെല്ല് 


39. ശരീരത്തെ നേരെ നിൽക്കാൻ സഹായിക്കുന്നതെന്ത്- നട്ടെല്ല് 


40. ശ്വാസകോശങ്ങൾ, ഹൃദയം എന്നിവയെ പൊതിഞ്ഞു സൂക്ഷിക്കുന്നതെന്ത്- വാരിയെല്ലുകൾ 


41. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥിയേത്- തുടയെല്ല്  


42. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥിയായ സ്റ്റേപ്പിസ് സ്ഥിതിചെയ്യുന്നതെവിടെ- ചെവിക്കുള്ളിൽ 


43. ജനിക്കുന്ന സമയത്ത് ശരീരത്തിൽ ഏകദേശം എത്ര എല്ലുകൾ ഉണ്ടാവും- 300 


44. പ്രായപൂർത്തിയാവുമ്പോൾ ശരീരത്തിലെ എല്ലുകൾ എത്ര- 206 


45. മൂക്ക്, ചെവി എന്നിവിടങ്ങളിലെ മൃദുവായ അസ്ഥികൾ ഏത് പേരിൽ അറിയപ്പെടുന്നു- തരുണാസ്ഥികൾ (കാർട്ടിലേജ്) 


46. മനുഷ്യശരീരത്തിൽ തരുണാസ്ഥികളുടെ എണ്ണം കൂടിയിരിക്കുന്ന പ്രായമേത്- കുട്ടികളിൽ 


47. പലതരം ചലനങ്ങൾക്കും പ്രവർത്തനങ്ങൾക്കും സഹായിക്കുന്ന അസ്ഥികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗമേത്- അസ്ഥിസന്ധികൾ (ജോയിന്റ്സ്) 


48. ശരീരത്തിലെ ഏറ്റവുമധികം ചലനസ്വാതന്ത്ര്യമുള്ള സന്ധികളേവ- ഗോളരസന്ധികൾ (ബോൾ ആൻഡ് സോക്കറ്റ് ജോയിന്റ്) 


49. ഗോളരസന്ധികൾ കാണപ്പെടുന്ന ശരീരഭാഗങ്ങളേവ- തോളെല്ല്, ഇടുപ്പെല് 


50. ഒരു അസ്ഥിയുടെ അറ്റത്തുള്ള ഉരുണ്ടഭാഗം മറ്റൊരു അസ്ഥിയുടെ കുഴിയിൽ തിരിയുന്ന വിധമുള്ള സന്ധിയേത്- ഗോളരസന്ധി 


51. വിജാഗിരി പോലെ ഒരു ഭാഗത്തെക്ക് മാത്രം ചലിപ്പിക്കാൻ കഴിയുന്ന സന്ധികളേവ- വിജാഗിരി സന്ധികൾ (ഹിൻജ് ജോയിന്റ്)  


52. വിജാഗിരി സന്ധികൾ കാണപ്പെടുന്ന ശരീരഭാഗങ്ങളേവ- കൈമുട്ട്, കാൽമുട്ട് 


53. ഒരു അസ്ഥി മറ്റൊന്നിൽ ഇരു ദിശകളിലേക്കും തിരിയുന്ന വിധമുള്ള സന്ധിയേത്- കീലസന്ധി (പ്രിവറ്റ് ജോയിന്റ്) 


54. കഴുത്തിൽ തലയോടും നട്ടെല്ലിന്റെ മുകൾഭാഗവും ചേരുന്ന സ്ഥലത്തുള്ള സന്ധിയേത്- കീലസന്ധി 


55. ശക്തമായ ആഘാതത്താൽ അസ്ഥി ഒടിയുന്നത് എങ്ങനെ അറിയപ്പെടുന്നു- അസ്ഥിഭംഗം 


56. അസ്ഥികളുടെ കാഠിന്യത്തിന് കാരണമായ രാസവസ്തു ഏത്- കാൽസ്യം ഫോസ്ഫേറ്റ്


57. കൈകാലുകളിലെ ഒടിവുള്ള എല്ല് നിശ്ചലമാക്കിവയ്ക്കാൻ സഹായിക്കുന്ന താങ്ങേത്- സ്പ്ലിന്റ് 


58. ജലത്തിൽ ലയിക്കുന്ന വൈറ്റമിനുകളേവ- വൈറ്റമിൻ-ബി, സി 


59. കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിനുകളേവ- വൈറ്റമിൻ-എ, ഡി, ഇ, കെ 


60. മുറിവുണ്ടാകുമ്പോൾ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വൈറ്റമിനേത്- വൈറ്റമിൻ-കെ 


61. ശരീരത്തിൽ ആവശ്യമായ ജലം നിലനിർത്താൻ സഹായിക്കുന്ന പോഷകമേത്- സോഡിയം 


62. രക്തത്തിലെ ഹീമോഗ്ലോബിന്റെ നിർമാണത്തിനാവശ്യമായ ധാതുവേത്- ഇരുമ്പ്

No comments:

Post a Comment