1. അമോണിയയുടെ വ്യാവസായിക ഉത്പാദനം ഏത് പേരിൽ അറിയപ്പെടുന്നു- ഹേബർ പ്രക്രിയ
2. കൽക്കരി രൂപം കൊള്ളുന്ന പ്രക്രിയ ഏത് പേരിൽ അറിയപ്പെടുന്നു- കാർബോണസേഷൻ
3. ലബോറട്ടറി ഉപകരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ഏത് തരത്തിലുള്ളതാണ്- ബോറോ സിലിക്കേറ്റ് ഗ്ലാസ്
4. ആമാശയത്തിലെ ആസിഡ് കുറയ്ക്കാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ അറിയപ്പെടുന്നത്- അന്റാസിഡുകൾ
5. pH സ്കെയിൽ പ്രകാരം നിർവീര്യ ലായനിയുടെ pH മൂല്യം എത്ര- ഏഴ്
6. ഭക്ഷണസാധനങ്ങൾ ദീർഘകാലം കേടുവരാതെ സൂക്ഷിക്കാൻ ചേർക്കുന്ന വസ്തുക്കൾ അറിയപ്പെടുന്നത്- പ്രിസർവേറ്റീവുകൾ
7. സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രം- പ്രോക്സിമ സെഞ്ച്വറി
8. അന്താരാഷ്ട്ര ശാസ്ത്രദിനം- നവംബർ 10
9. ഡിസ് ചാർജ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം- നിയോൺ
10. ആറ്റത്തിന്റെ വലുപ്പം കൂടുമ്പോൾ അയോണീകരണ ഊർജം ______ ആവുന്നു- കുറയുന്നു
11. ആസിഡിന്റെയും ബേസിന്റെയും സ്വഭാവമുള്ള ഓക്സൈഡുകളെ വിളിക്കുന്നത്- ആംഫോറ്റെറിക്
12. pH മൂല്യം 7- ൽ കുറഞ്ഞ ലായനികൾ- ആസിഡ്
13. വാഹനങ്ങളുടെ ടയറുകളിൽ നിറയ്ക്കുന്ന വാതകം- നൈട്രജൻ
14. ബക്കിബോൾസ് എന്നറിയപ്പെടുന്ന കാർബണിന്റെ രൂപാന്തരണം ഏത്- ഫുള്ളറീൻ
15. ദ്രവ്യത്തിന് പിണ്ഡം എന്ന ഗുണം നൽകുന്ന കണം- ഹിഗ്സ് ബോസോൺ
16. സൂര്യനിലെ ഊർജ ഉത്പാദന രീതി ഏത്- ന്യൂക്ലിയർ ഫ്യൂഷൻ
17. ഭൂമിയിൽ 60 kg ഭാരമുള്ള ഒരു മനുഷ്യന് ചന്ദ്രനിൽ അനുഭവപ്പെടുന്ന ഭാരം എത്ര- 10 kg (60x 1/6= 10 kg)
18. അന്തരീക്ഷവായുവിൽ നൈട്രെ ജൻ കഴിഞ്ഞാൽ ഏറ്റവും കൂടുതലുള്ള വാതകം- ഓക്സിജൻ
19. വാഹനങ്ങളിൽ നിന്നുള്ള പുകയിലൂടെ പുറത്തു വരുന്ന വിഷവാതകം- കാർബൺ മോണോക്സൈഡ്
20. ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം ______ ന് തുല്യമായിരിക്കും- അറ്റോമിക നമ്പർ
21. ഓസോൺ പാളിയുടെ വിള്ളലിന് കാരണമാകുന്ന വാതകം- ക്ലോറോ ഫ്ലൂറോ കാർബൺ
22. മഴക്കോട്ടുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്- പോളി വിനൈൽ ക്ലോറൈഡ്
23. പ്രപഞ്ചത്തിലെ ഇഷ്ടികകൾ എന്നറിയപ്പെടുന്നത്- തന്മാത്രകൾ
24. ഹാലൊജനുകൾ എന്നറിയപ്പെടുന്ന പീരിയോഡിക് ടേബിളിലെ ഗ്രൂപ്പ്- 17
25. സൾഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിർമാണത്തിന് ഉപയോഗിക്കുന്ന ഉൽപ്രേരകം- വനേഡിയം പെൻറാക്സൈഡ്
26. 'ഊഷ്മാവ് കൂടുമ്പോൾ വാതക തന്മാത്രകളുടെ ക്രമരഹിതമായ ചലനം കൂടുന്നു'. ഇതുമായി ബന്ധപ്പെട്ട വാതകനിയമം- ചാൾസ് നിയമം
27. തുരിശിന്റെ രാസനാമം- കോപ്പർ സൾഫേറ്റ്
28. മർദം അളക്കാനുള്ള SI യൂണിറ്റ്- പാസ്ക്കൽ
29. കാർബണിന്റെ ഏറ്റവും കാഠിന്യമുള്ള രൂപാന്തരം- വജ്രം
30. ഘനജലം നിർമിക്കാൻ ഉപയോഗിക്കുന്ന ഹൈഡ്രജൻ ഐസോടോപ്പ് ഏത്- ഡ്യൂട്ടിരിയം
31. ഹിഗ്സ് ബോസോൺ എന്ന കണത്തിന്റെ പേരിൽ പരാമർശിക്കപ്പെടുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര്- സത്യേന്ദ്രനാഥ ബോസ്
32. ദിശ ചേർത്തു പറയാത്ത അളവുകൾ അറിയപ്പെടുന്നത്- അദിശ അളവുകൾ (Scalar Quantity)
33. പുനഃസ്ഥാപിക്കാവുന്ന ഊർജ സ്രോതസ്സുകൾക്ക് ഉദാഹരണങ്ങൾ- കാറ്റ്, ജലം, ജൈവപിണ്ഡം (Biomass), സൂര്യൻ, തിരമാലകൾ, ബയോഗ്യാസ്
34. പ്രകാശം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത് ശൂന്യതയിലാണന്ന് കണ്ടത്തിയ ശാസ്ത്ര ജ്ഞൻ- ലിയോൺ ഫുക്കാൾട്ട്
35. പച്ചപ്രകാശത്തിൽ മഞ്ഞ പൂവ് കാണപ്പെടുന്ന നിറം- പച്ച
36. സമുദ്രജലം നീലനിറമായി തോന്നുന്നതിന് കാരണമായ പ്രതിഭാസം- വിസരണം
37. വിവ്രജന ലെൻസ് (Diverging lens) എന്നറിയപ്പെടുന്ന ലെൻസ്- കോൺകേവ് ലെൻസ്
38. പ്രതിധ്വനി ഉണ്ടാകുവാനാവശ്യമായ ദൂരപരിധി- 17 m
39. വാഹനങ്ങൾ സഞ്ചരിച്ച ദൂരം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം- ഓഡോമീറ്റർ
40. ചൂടാക്കുമ്പോൾ ഏറ്റവും കുറഞ്ഞ തോതിൽ വികാസം സംഭവിക്കുന്നത്- ഖരപദാർഥങ്ങൾ (കൂടുതൽ വികാസം- വാതകങ്ങൾ)
41. മെർക്കുറിയുടെ ദ്രവണാങ്കം- -39°C
42. ദൂരേക്ക് എറിയുന്ന കല്ലിൻ പതനം ഏത് തരം ചലനമാണ്- വക്രരേഖാചലനം
43. രണ്ടാംവർഗ ഉത്തോലകങ്ങൾക്ക് ഉദാഹരണങ്ങൾ- നാരങ്ങാ ഞെക്കി, പാക്കുവെട്ടി, ബോട്ടിൽ ഓപ്പണർ, വീൽചെയർ
44. ഒരു പദാർഥത്തിൽക്കൂടിയുള്ള ഇലക്ട്രോണുകളുടെ പ്രവാഹത്തിനുണ്ടാകുന്ന തടസ്സത്ത നിയന്ത്രിക്കുന്ന ഘടകം- പ്രതിരോധം
45. ഒരു ഇലക്ട്രോലൈറ്റിലൂടെ വൈദ്യുതി കടത്തിവിടുമ്പോൾ അയോണുകൾ വേർതിരിയുന്ന പ്രതിഭാസം- വൈദ്യുതവിശ്ലേഷണം
46. യുണിവേഴ്സൽ ലോജിക് ഗേറ്റുകൾ എന്നറിയപ്പെടുന്നത്- NAND, NOR
47. ഒരു മൂലകം തന്നെ പ്രകൃതിയിൽ വിവിധ രൂപത്തിൽ കാണപ്പെടുന്ന പ്രതിഭാസം- രൂപാന്തരത്വം (Allotrophy)
48. ഹൈഡ്രജൻ കണ്ടുപിടിച്ചതാര്- ഹെൻറി കാവൻഡിഷ്
49. ആസിഡുകൾ ലോഹവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം- ഹൈഡ്രജൻ
50. ഓസോൺ കവചം ഉൾക്കൊള്ളുന്ന അന്തരീക്ഷപാളി- സ്ട്രാറ്റോസ്ഫിയർ
51. സൂപ്പർ കൂൾഡ് ലിക്വിഡ് എന്നറിയപ്പെടുന്നത്- ഗ്ലാസ്
52. കൊഴുപ്പിൽ അടങ്ങിയ ആസിഡേത്- സ്റ്റിയറിക് ആസിഡ്
53. വിശിഷ്ട താപധാരിത ഏറ്റവും കൂടുതലുള്ള മൂലകം- ഹൈഡ്രജൻ
54. ജിപ്സം, ഫ്ലൂർ സ്പാർ എന്നിവ എന്തിന്റെ അയിരാണ്- കാൽസ്യം
55. പ്രമേഹരോഗികൾക്ക് ഉപയോഗിക്കാവുന്ന കൃത്രിമ പഞ്ചസാര- അസ്പാർട്ടം
56. ഏറ്റവും ക്രിയാശീലം കൂടിയ മൂലകം- ഫ്ലൂറിൻ
57. ആദ്യത്തെ കൃത്രിമ റബ്ബർ- നിയോപ്രിൻ
58. നീല ലിറ്റ്മസിനെ ചുവപ്പ് നിറമാക്കുന്ന പദാർഥം- ആസിഡ്
59. ചുവപ്പ് ലിറ്റ്മസിനെ നീല നിറമാക്കുന്ന പദാർഥം- ബേസ്
No comments:
Post a Comment