1. ബി.സി.ഇ. ഏഴാംനൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഏത് ഗ്രീക്ക് തത്ത്വചിന്തകനാണ് ഭൂമിക്ക് ഗോളാകൃതിയാണെന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത്- തെയിൽസ്
2. ഭൂമിക്ക് ഗോളാകൃതിയാണന്നും സാങ്കല്പിക അച്ചുതണ്ടിൽ അത് സ്വയം കറങ്ങുന്നുവെന്നും പ്രസ്താവിച്ച ഭാരതീയ ജ്യോതിശാസ്ത്രജ്ഞൻ- ആര്യഭടൻ
3. ധ്രുവപ്രദേശങ്ങൾ അല്പം പരന്നതും മധ്യഭാഗം ചെറുതായി വീർത്തതുമായ ഗോളാകൃതിയാണ് ഭൂമിക്ക് എന്ന് അഭിപ്രായപ്പെട്ട ശാസ്ത്രജ്ഞൻ ആര്- സർ ഐസക് ന്യൂട്ടൻ
4. ‘ജിയോയിഡ്' എന്ന പദത്തിനർഥം- ഭൂമിയുടെ ആകൃതി
5. ഭൂമധ്യരേഖയ്ക്ക് സമാന്തരമായി വൃത്താകൃതിയിലുള്ള സാങ്കല്പിക രേഖകളാണ് ______ എന്നറിയ പ്പെടുന്നത്- അക്ഷാംശ രേഖകൾ
6. ഭൂമിയുടെ ഉത്തരധ്രുവത്തെയും ദക്ഷിണധ്രുവത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന അർധ വൃത്താകൃതിയിലുള്ള സാങ്കല്പികരേഖകളാണ്______. രേഖാംശരേഖകൾ
7. 0° അക്ഷാംശരേഖ ഏതുപേരിൽ അറിയപ്പെടുന്നു- ഭൂമധ്യരേഖ
8. 0° രേഖാംശരേഖ ഏത് പേരിൽ അറിയപ്പെടുന്നു- ഗ്രീനിച്ച് രേഖ/ പ്രൈം മെറീഡിയൻ
9. ഭൂമിയെ ഉത്തരാർധഗോളം എന്നും ദക്ഷിണാർധഗോളം എന്നും വിഭജിക്കുന്ന സാങ്കല്പിക രേഖ- ഭൂമധ്യരേഖ
10. ഇന്ത്യ സ്ഥിതിചെയ്യുന്നത് ഏത് അർധഗോളത്തിലാണ്- ഉത്തരാർധഗോളം
11. ഭൂപടങ്ങൾ തയ്യാറാക്കുന്ന ശാസ്ത്രശാഖ- ഭൂപടശാസ്ത്രം (കാർട്ടോഗ്രാഫി)
12. കാർട്ടോഗ്രാഫി എന്ന ഇംഗ്ലീഷ് പദത്തിന്റെ ഉദ്ഭവം ഏത് ഭാഷയിൽ നിന്നാണ്- ഫ്രഞ്ച്
13. കാർട്ടെ (Carte), ഗ്രാഫിക് (Graphic) എന്നീ ഫ്രഞ്ച് പദങ്ങളിൽനിന്നാണ് കാർട്ടോഗ്രാഫി എന്ന ഇംഗ്ലീഷ് പദം രൂപംകൊണ്ടിട്ടുള്ളത്
14. കാർട്ടേ എന്നതിന് ഭൂപടം എന്നും ഗ്രാഫിക് എന്നതിന് വരയ്ക്കുക എന്നുമാണ് അർഥം.
15. ഗ്രീക്ക് തത്ത്വചിന്തകനായിരുന്ന ഏത് വ്യക്തിയാണ് ആദ്യത്തെ ഭൂപടം വരച്ചതെന്ന് കരുതപ്പെടുന്നത്- അനക്സിമാൻഡെർ (Anaximander)
16. ആധുനിക ഭൂപടനിർമാണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്- മെർക്കാറ്റർ
17. ആദ്യമായി വിവിധ ഭൂപടങ്ങൾ ചേർത്ത് 'അറ്റ്ലസ്' തയ്യാറാക്കിയ വ്യക്തി- എബ്രഹാം ഓർട്ടേലിയസ്
18. കശ്മീരിന് വടക്കുപടിഞ്ഞാറു മുതൽ ഇന്ത്യയുടെ കിഴക്കൻ അതിർത്തിവരെയുള്ള പർവത നിരകൾ ഏതുപേരിൽ അറിയപ്പെടുന്നു- ഉത്തരപർവതമേഖല
19. ഉത്തരപർവതമേഖലയെ മൂന്നായി തരംതിരിച്ചിരിക്കുന്നു. അവ ഏതെല്ലാം- ട്രാൻസ്ഹിമാലയം, ഹിമാലയം, കിഴക്കൻ മലനിരകൾ
20. കാറക്കോറം, ലഡാക്ക്, സസ്കർ എന്നീ പർവതനിരകൾ ചേർന്നതാണ് ______ ട്രാൻസ് ഹിമാലയം
21. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് K2 അഥവാ ഗോഡ്വിൻ ഓസ്റ്റിൻ (8661 മീറ്റർ) സ്ഥിതിചെയ്യുന്നത് ഏത് മലനിരയിലാണ്- കാരക്കോറം
22. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് എവറസ്റ്റ് (8848 മീറ്റർ) സ്ഥിതിചെയ്യുന്ന പർവതനിര- ഹിമാലയപർവതം
23. മൗണ്ട് എവറസ്റ്റ് സ്ഥിതിചെയ്യുന്നത് ഏത് രാജ്യത്താണ്- നേപ്പാൾ
24. ഹിമാലയത്തിലെ പ്രധാന പർവതനിരകൾ ഏതെല്ലാം- ഹിമാദ്രി, ഹിമാചൽ, സിവാലിക്
25. ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവതനിര- ഹിമാദ്രി
26. കാഞ്ചൻജംഗ, നന്ദാദേവി തുടങ്ങിയ കൊടുമുടികൾ സ്ഥിതി ചെയ്യുന്ന പർവതനിര- ഹിമാദ്രി
27. ഹിമാദ്രിയുടെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പർവതനിര- ഹിമാചൽ
28. ഷിംല, ഡാർജിലിങ് തുടങ്ങിയ സുഖവാസകേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന പർവതനിര- ഹിമാചൽ
29. ഹിമാചലിന് തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പർവതനിര- സിവാലിക്
30. സിവാലിക് പർവതനിരയിൽ കാണപ്പെടുന്ന നീളമേറിയതും വിസ്തൃതവുമായ താഴ്വരകൾ ഏത് പേരിൽ അറിയപ്പെടുന്നു- ഡൂണുകൾ
31. സിവാലിക് പർവതനിരയിൽ കാണപ്പെടുന്ന ഡൂണുകൾക്ക് ഒരുദാഹരണമാണ്______ ദെഹ്റാദൂൺ
32. പർവതനിരകൾ മുറിച്ചുകടക്കാൻ സഹായകമായ സ്വാഭാവിക മലയിടുക്കുകളാണ്- ചുരങ്ങൾ (Pass)
33. ലിപുലേഖ് ചുരം ബന്ധിപ്പിക്കുന്ന പ്രദേശങ്ങൾ ഏതെല്ലാം- ഉത്തരാഖണ്ഡ്-ടിബറ്റ്
34. ഇന്ത്യൻ ഫലകവും യൂറേഷ്യൻ ഫലകവും കൂട്ടിമുട്ടിയപ്പോൾ ഇവയ്ക്കിടയിൽ സ്ഥിതിചെയ്തിരുന്ന തെഥീസ് സമുദ്രത്തിന്റെ അടിത്തട്ട് സമ്മർദത്താൽ മടങ്ങി ഉയർന്നാണ് _______ പർവത നിരകൾ രൂപപ്പെട്ടത് എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം- ഹിമാലയം
35. ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പർവതനിര- പൂർവാഞ്ചൽ (കിഴക്കൻ മലനിരകൾ)
36. പൂർവാഞ്ചലിൽ സ്ഥിതിചെയ്യുന്ന പ്രധാന കുന്നുകൾ ഏതെല്ലാം- ഗാരോ, ഖാസി, ജയന്തിയ, പട്കായി, നാഗാ, മിസോ
37. ഗാരോ, ഖാസി, ജയന്തിയ കുന്നുകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം- മേഘാലയ
38. ഹിമാലയൻ നദികളിൽ പ്രധാനപ്പെട്ടവ ഏതെല്ലാം- സിന്ധു, ഗംഗ, ബ്രഹ്മപുത്ര
39. സിന്ധുനദിയുടെ ഉദ്ഭവസ്ഥാനം- മാനസരോവർ തടാകം (ടിബറ്റ്)
40. സിന്ധുനദിയുടെ പ്രധാന പോഷക നദികൾ- ഝലം, ചിനാബ്, രവി, ബിയാസ്, സതജ്
41. ഗംഗാ നദിയുടെ ഉദ്ഭവസ്ഥാനം- ഗംഗോത്രി ഹിമാനിയിലെ ഗോമുഖ് ഗുഹ
42. ഗംഗാനദിയുടെ പ്രധാന പോഷക നദികൾ- യമുന, കോസി, സോൺ, ഘാഗ്ര. ഗോമതി
43. ബ്രഹ്മപുത്രാനദിയുടെ ഉദ്ഭവ സ്ഥാനം- ചെമ-യുങ്-തുങ് ഹിമാനി (ടിബറ്റ്)
44. ബംഗ്ലാദേശിൽ ബ്രഹ്മപുത്രാനദി ഏത് പേരിൽ അറിയപ്പെടുന്നു- ജമുന
45. ബ്രഹ്മപുത്രാനദിയുടെ പ്രധാന പോഷകനദികൾ- തീസ്ത, ലോഹിത്, മാനസ്, സുബൻസിരി
46. ടിബറ്റിൽ ബ്രഹ്മപുത്രാനദി ഏത് പേരിൽ അറിയപ്പെടുന്നു- സാങ്പോ
47. ലൂണി നദിയുടെയും സരസ്വതി നദിയുടെയും നിക്ഷേപണ പ്രവർത്തനഫലമായി രൂപംകൊണ്ട് സമതല പ്രദേശം- മരുസ്ഥലി-ബാഗൾ സമതലങ്ങൾ (രാജസ്ഥാൻ)
48. സിന്ധുവും അതിന്റെ പോഷക നദികളുടെയും നിക്ഷേപണ പ്രവർത്തന ഫലമായി രൂപം കൊണ്ട സമതല പ്രദേശം- പഞ്ചാബ്- ഹരിയാണ സമതലം
49. ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന ഭൂപ്രദേശം- ഉത്തരമഹാസമതലം
50. ഉപദ്വീപീയ പീഠഭൂമിയിൽ ഏറ്റവും ഉയരമേറിയ കൊടുമുടി- ആനമുടി (2695 m)
51. ആനമുടി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്- ഇടുക്കി
52. 'ധാതുക്കളുടെ കലവറ' എന്നറിയപ്പെടുന്ന ഇന്ത്യൻ ഭൂപ്രദേശം- ഉപദ്വീപിയ പീഠഭൂമി
53. ഏറ്റവും നീളംകൂടിയ ഉപദീപീയ നദി- ഗോദാവരി (1465 കി.മീ)
54. പടിഞ്ഞാറോട്ട് ഒഴുകുന്ന ഉപദ്വീപീയ നദികൾ- നർമദ, താപ്തി
55. 'വൃദ്ധഗംഗ' എന്നറിയപ്പെടുന്ന ഉപദ്വീപീയ നദി- ഗോദാവരി
56. ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് വരുന്ന ദിവസം ഏത് പേരിൽ അറിയപ്പെടുന്നു- സൂര്യസമിപദിനം (Perihelion)
57. ഭൂമി സൂര്യനോട് ഏറ്റവും അകലെ വരുന്ന ദിവസം ഏത് പേരിൽ അറിയപ്പെടുന്നു- സൂര്യവിദൂര ദിനം (Aphelion)
No comments:
Post a Comment