2. ‘സാമൂഹികമായ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള മാർഗം വിദ്യാഭ്യാസമാണ്' എന്ന് പറഞ്ഞത്- വക്കം അബ്ദുൾഖാദർ മൗലവി
3. കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി- ആർ. ശങ്കർ
4. ‘മാതൃഭൂമി'- യുടെ ആദ്യ പത്രാധിപർ- കെ.പി.കേശവമേനോൻ
5. ദളിത് നവോത്ഥാനചരിത്രത്തിലെ സുപ്രധാന സംഭവമായ ഐക്കര നാടുവാഴിയുടെ സ്വീകരണം സംഘടിപ്പിച്ചത്- പാമ്പാടി ജോൺ ജോസഫ്
6. ശ്രീനാരായണഗുരുവിനെ കേന്ദ്ര കഥാപാത്രമാക്കി 'യുഗപുരുഷൻ' എന്ന സിനിമ സംവിധാനംചെയ്തത്- ആർ. സുകുമാരൻ
7. കയ്യൂർ സമരത്തെ അധികരിച്ച് ‘ചിരസ്മരണ' എന്ന നോവൽ രചിക്കപ്പെട്ട ഭാഷ- കന്നഡ
8. ‘അധ്യാത്മ യുദ്ധം' എന്ന കൃതി രചിച്ചത്- വാഭടാനന്ദൻ
9. മന്നത്ത് പത്മനാഭന്റെ നേതൃതത്തിൽ 1924- ൽ നടന്ന സവർണജാഥ ഏത് തിരുവിതാംകൂർ ഭരണാധികാരിക്കാണ് നിവേദനം സമർപ്പിച്ചത്- സേതുലക്ഷ്മിബായി
10. 1891 ജനുവരി 1- ന് സമർപ്പിക്കപ്പെട്ട മലയാളി മെമ്മോറിയലി'ൽ ആദ്യം ഒപ്പുവെച്ചത് ആരായിരുന്നു- കെ.പി. ശങ്കരമേനോൻ
11. പൊന്നറ ശ്രീധരൻ, എൻ.പി.കുരുക്കൾ എന്നിവരുടെ നേതൃത്വത്തിൽ 1931- ൽ തിരുവിതാംകൂറിൽ രൂപംകൊണ്ട സംഘടന- യൂത്ത് ലീഗ്
12. കേരളത്തിലെ ആദ്യ കർഷകത്തൊഴിലാളിസമരത്തിന് നേതൃ ത്വം നൽകിയത്- അയ്യങ്കാളി
13. ‘ഈശ്വരൻ തെറ്റ് ചെയ്താലും ഞാനത് റിപ്പോർട്ട് ചെയ്യു'മെന്ന് പറഞ്ഞ പത്രാധിപർ- സ്വാദശാഭിമാനി കെ. രാമകൃഷ പിള്ള
14. ‘രണ്ടാം ബുദ്ധൻ' എന്ന് ശ്രീനാരായണഗുരുവിനെ വിശേഷിപ്പിച്ച മഹാകവി- ജി. ശങ്കരക്കുറുപ്പ്
15. നമ്പൂതിരി സമുദായത്തിലെ ആദ്യ വിധവാവിവാഹം നടന്നത് എന്ന്- 1934 സെപ്റ്റംബർ 13
16. അയിത്തത്തിനെതിരേ തിരുവിതാംകൂറിൽ നടന്ന ആദ്യത്ത സംഘടിത പ്രക്ഷോഭം- വൈക്കം സത്യാഗ്രഹം
17. മാറുമറയ്ക്കുന്നതിനുള്ള അവകാശത്തിനായി തിരുവിതാംകൂറിൽ നടന്ന ദീർഘമായ സമരം- ചാന്നാർ ലഹള
18. കേരള നിയമസഭയിലേക്ക് രണ്ടാമത്തെ തിരഞ്ഞെടുപ്പ് നടന്ന വർഷം- 1960
19. ഡോ. കെ.ബി. മേനോൻ ഏത് ബോംബുകേസുമായി ബന്ധപ്പെട്ട വ്യക്തിയാണ്- കീഴരിയൂർ
20. തിരുവിതാംകൂറിലെ നിവർത്തന പ്രക്ഷോഭത്തിൽ അണിനിരന്ന സമുദായങ്ങൾ- ഈഴവർ, ക്രിസ്ത്യാനികൾ, മുസ്ലിങ്ങൾ
21. വിമോചനസമരകാലത്ത് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നത് ആര്- ആർ.ശങ്കർ
22. 'ഒന്നേകാൽ കോടി മലയാളികൾ' ആര് രചിച്ച പുസ്തകമാണ്- ഇം.എം.എസ്. നമ്പൂതിരിപ്പാട്
23. 'സംക്ഷേപ വേദാർഥം' പ്രസിദ്ധപ്പെടുത്തിയ വർഷം- 1772
24. ആരുടെ പ്രസംഗത്തിൽനിന്നാണ് വിമോചനസമരത്തിന് ആ പേര് കൈവന്നത്- പനമ്പിള്ളി ഗോവിന്ദമേനോൻ
25. കേരള നിയമസഭയുടെ ചരിത്രത്തിൽ സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക മണ്ഡലം- മഞ്ചേശ്വരം
26. അഞ്ചുവർഷം തികച്ച് ഭരിച്ച ആദ്യത്തെ കേരള മുഖ്യമന്ത്രി- സി.അച്യുതമേനോൻ
27. ‘അമേരിക്കൻ മോഡൽ അറബി ക്കടലിൽ' എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടതാണ്- പുന്നപ്ര-വയലാർ
28. കേരള നിയമസഭയുടെ ആദ്യത്തെ പ്രോടെം സ്പീക്കർ- റോസമ്മ പുന്നൂസ്
29. സി.എം.സ്റ്റീഫൻ കേന്ദ്രമന്ത്രിസഭയിൽ ഏത് വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്- വാർത്താവിനിമയം
30. 'ഭയ കൗടില്യ ലോഭങ്ങൾ വളർത്തുകില്ലൊരു നാടിനെ' എന്ന ആപ്തവാക്യം ഏത് പ്രസിദ്ധീകരണത്തിന്റെതായിരുന്നു- സ്വദേശാഭിമാനി
31. ശ്രീനാരായണഗുരു അവസാനമായി പ്രതിഷ്ഠ നടത്തിയ സ്ഥലം- കളവൻകോട് (ചേർത്തല)
32. ക്ഷേത്രപ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത് ആര്- ഉള്ളൂർ എസ്. പരമേശ്വരയ്യർ
33. ‘കാഷായവേഷം ധരിക്കാത്ത സന്ന്യാസി' എന്നറിയപ്പെട്ടത്- ചട്ടമ്പിസ്വാമികൾ
34. 1948-ൽ ഫിഷറീസ് മാഗസിൻ ആരംഭിച്ചത്- ഡോ. വേലുക്കുട്ടി അരയൻ
35. ശ്രീകുമാര ഗുരുദേവൻ സ്ഥാപിച്ച പ്രത്യക്ഷരക്ഷ ദൈവസഭയുടെ ആസ്ഥാനം- ഇരവിപേരൂർ
36. അരയൻ, അരയസ്ത്രീ മാസിക എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചത്- ഡോ. വേലുക്കുട്ടി അരയൻ
37. കേരളത്തിൽനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത- ആനിമസ്ക്രീൻ
38. തിരു-കൊച്ചി സംയോജനം നടക്കുമ്പോൾ തിരുവിതാംകൂറിലെ മുഖ്യമന്ത്രിയായിരുന്നത്- പറവൂർ ടി.കെ. നാരായണപ്പിള്ള
39. രാജൻ കേസുമായി ബന്ധപ്പെട്ട് രാജിവെക്കേണ്ടിവന്ന കേരള മുഖ്യമന്ത്രി- കെ. കരുണാകരൻ
40. മയ്യഴി ഏത് യൂറോപ്യൻ രാജ്യത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നു- ഫ്രാൻസ്
41. പഞ്ചാബ്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ ഗവർണറായി പ്രവർത്തിച്ച മലയാളി- പട്ടം എ. താണുപിള്ള
42. ഗാന്ധിജിയുടെ നിർദേശപ്രകാരം വൈക്കം സത്യാഗ്രഹം നിരീക്ഷിക്കാനെത്തിയ ദേശീയ നേതാവ്- ആചാര്യ വിനോബഭാവെ
43. 2016-ൽ കയ്യൂർ സമരത്തിന്റെ എത്രാമത് വാർഷികമാണ് ആചരിച്ചത്- 75
44. അമേരിക്കൻ മോഡൽ ഭരണ ഘടന തയ്യാറാക്കിയ തിരുവിതാംകൂർ ദിവാൻ- സി.പി. രാമസ്വാമി അയ്യർ
45. തൈക്കാട് അയ്യാഗുരുവിന്റെ യഥാർഥ പേരെന്തായിരുന്നു- സുബ്ബരായർ
46. ചട്ടമ്പിസ്വാമികളുടെ സ്വാധീനം ഏറ്റവും കൂടുതൽ പ്രകടമായത് ഏത് സമുദായത്തിലായിരുന്നു- നായർ
47. ദരിദ്ര വിദ്യാർഥികളുടെ പഠനസഹായത്തിനായി വി.ടി. ഭട്ടതിരിപ്പാട് 'യാചനായാത്ര' നടത്തിയ വർഷം- 1931
48. 'കേരള കിസിഞ്ജർ' എന്നറിയപ്പെട്ട രാഷ്ട്രീയനേതാവ്- ബേബി ജോൺ
49. 'കേരളം ഇന്നലെ ഇന്ന്' എന്ന കൃതി രചിച്ചത്- എ.കെ. ഗോപാലൻ
50. കേരളത്തിലെ വിവേകാനന്ദൻ എന്നറിയപ്പെടുന്നത്- ആഗമാനന്ദ സ്വാമികൾ
51. ഐക്യകേരളത്തിലെ ആദ്യത്ത വനിതാമന്ത്രി- കെ.ആർ. ഗൗരിയമ്മ
52. മൊറാർജി ദേശായിയുടെ കേന്ദ്ര മന്ത്രിസഭയിൽ തൊഴിൽ പാർലമെന്ററി വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മലയാളി- ജി. രവീന്ദ്രവർമ
53. കേരളത്തിൽ ഏറ്റവും കൂടുതൽ അവിശ്വാസ പ്രമേയങ്ങൾ നേരിട്ട മുഖ്യമന്ത്രി- കെ. കരുണാകരൻ
54. നാട്ടുരാജാക്കന്മാരുടെ സമിതിയായ 'നരേന്ദ്ര മണ്ഡലത്തി’ന്റെ ഉപാധ്യക്ഷൻ, സെക്രട്ടറി എന്നീ പദവികൾ വഹിച്ച മലയാളി- സർദാർ കെ.എം. പണിക്കർ
55. ‘മൂന്നായ് മുറിഞ്ഞുകിടക്കുമീ കേരളം ഒന്നാക്കുമെന്നായ് പ്രതിജ്ഞ ചെയ്യുന്നു നാം' എന്ന ഐക്യകേരള പ്രതിജ്ഞ രചിച്ചത്- എൻ.വി. കൃഷ്ണവാരിയർ
56. തിരു-കൊച്ചി സംസ്ഥാനത്തിന്റെ രാജപ്രമുഖൻ ആരായിരുന്നു- ശ്രീചിത്തിര തിരുനാൾ
57. ‘അഭിപ്രായം ഇരുമ്പുലക്കയല്ല' എന്ന പ്രയോഗം പ്രചാരത്തിലാക്കിയതാര്- സി.വി. കുഞ്ഞുരാമൻ
58. കുമാരനാശാൻ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ്- തോന്നയ്ക്കൽ
59. ‘തിരുവിതാംകൂർ സ്വാതന്ത്ര്യസമര ചരിത്രം' എന്ന കൃതി രചിച്ചത്- സി. നാരായണപിള്ള
60. കേരളത്തിൽ നിന്നും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് കേന്ദ്രമന്ത്രിയായ ആദ്യ മലയാളി- പനമ്പിള്ളി ഗോവിന്ദമേനോൻ
61. കഥയെഴുതിയതിന്റെ പേരിൽ തടവുശിക്ഷ അനുഭവിച്ച ആദ്യത്തെ മലയാള എഴുത്തുകാരൻ- പൊൻകുന്നം വർക്കി
62. സ്വാമി ദയാനന്ദ സരസ്വതിയുടെ ‘സത്യാർഥപ്രകാശം' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്- വേദബന്ധു
63. മീററ്റ് ഗൂഢാലോചന കേസിൽ പ്രതികൾക്കുവേണ്ടി വാദിച്ച മലയാളി അഭിഭാഷകൻ- ബാരിസ്റ്റർ എ.കെ. പിള്ള
64. ശിവഗിരി തീർഥാടനം തുടങ്ങുന്നത് ഏത് മാസത്തിലാണ്- ഡിസംബർ
No comments:
Post a Comment