Saturday, 3 October 2020

General Knowledge About India Part- 7


1. ലഭ്യമായ വിഭവങ്ങൾ ഉപയോഗപ്പെടുത്തി സമൂഹത്തിന്റെ  പ്രധാന സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ നടത്തുന്ന മുന്നൊരുക്കം എങ്ങനെ അറിയപ്പെടുന്നു- സാമ്പത്തികാസൂത്രണം 

2. ബ്രിട്ടീഷ് ചൂഷണവും ഇന്ത്യയുടെ വികസന മുരടിപ്പും എങ്ങനെ തരണം ചെയ്യാം എന്നത് പ്രധാന ചർച്ചാവിഷയമായ കോൺഗ്രസ് സമ്മേളനമേത്- 1931-കറാച്ചി സമ്മേളനം 

3. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ  ആഭിമുഖ്യത്തിൽ ദേശീയ ആസൂത്രണ സമിതിക്ക് രൂപം നൽകിയ വർഷമേത്- 1938 

4. 1938- ൽ രൂപവത്കരിച്ച ദേശീയ ആസൂത്രണ സമിതിയുടെ തലവൻ ആരായിരുന്നു- ജവാഹർലാൽ നെഹ്റു  

5. ഒരു സംഘം വ്യവസായികൾ മുംബൈയിൽ സമ്മേളിച്ച് ഇന്ത്യയുടെ സാമ്പത്തിക വികസനത്തിനായി രൂപംകൊടുത്ത പദ്ധതിയേത്- ബോംബെ പദ്ധതി 

6. ബോംബെ പദ്ധതിക്ക് രൂപം നൽകിയ വർഷമേത്- 1944

7. ഇന്ത്യയുടെ ആസൂത്രണാശയങ്ങൾക്ക് കരുത്തേകിയ 'ജനകീയ പദ്ധതി അഥവാ പീപ്പിൾസ് പ്ലാനി'ന് രൂപംനൽകിയ സാമൂഹ്യ പ്രവർത്തകനാര്- എം.എൻ. റോയ് 

8. സ്വതന്ത്ര ഭാരതത്തിൽ ആദ്യമായി വ്യാവസായികനയം രൂപവത്കരിച്ച വർഷമേത്- 1948 

9. ഇന്ത്യയുടെ സാമ്പത്തികാസൂത്ര ണത്തിന് വ്യക്തമായ മാർഗ നിർദേശങ്ങൾ നൽകിയ വ്യക്തിയാര്- എം.വിശ്വേശരയ്യ 

10. ‘ഇന്ത്യൻ ആസൂത്രണത്തിന്റെ  പിതാവ്' എന്നറിയപ്പെടുന്നതാര്- എം.വിശ്വശരയ്യ 

11. ഇന്ത്യൻ സാമ്പത്തികാസൂത്രണ്ത്തിന്റെ  പ്രധാന ലക്ഷ്യങ്ങൾ എന്തെല്ലാമാണ്- വളർച്ച, ആധുനികവത്കരണം, സ്വാശ്രയത്വം, തുല്യത 

12. പ്രകൃതി വിഭവങ്ങൾ നേരിട്ട് ഉപയോഗപ്പെടുത്തി നടത്തുന്ന സാമ്പത്തിക പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന മേഖലയേത്- പ്രാഥമികമേഖല

13. പ്രാഥമികമേഖല അറിയപ്പെടുന്ന മറ്റൊരു പേരെന്ത്- കാർഷികമേഖല 

14. പ്രാഥമികമേഖലയിലെ ഉത്പന്നങ്ങൾ അസംസ്കൃതവസ്തുവായി ഉപയോഗിച്ച് പുതിയ ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനം നടക്കുന്ന മേഖലയേത്- ദ്വിതീയമേഖല 

15. ദ്വിതീയമേഖല അറിയപ്പെടുന്ന മറ്റൊരു പേരെന്ത്- വ്യാവസായികമേഖല 

16. പ്രാഥമിക, ദ്വിതീയമേഖലകളിലെ ഉത്പന്നങ്ങൾ സംഭരിക്കുന്നതും വിതരണം ചെയ്യുന്നതുമായ മേഖല ഏത്- സേവനമേഖല 

17. സേവനമേഖല അറിയപ്പെടുന്ന മറ്റൊരു പേരെന്ത്- തൃതീയമേഖല 

18. പ്രാഥമിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഉദാഹരണങ്ങളേവ- കൃഷിയും അനുബന്ധപ്രവർത്തനങ്ങളും, വനപരിപാലനം, മത്സ്യ ബന്ധനം, ഖനനം 

19. ദ്വിതീയ മേഖലയിൽ ഉൾപ്പെടുന്ന പ്രധാന സംഗതികളേവ- വ്യവസായം, വൈദ്യുതി ഉത്പാദനം, കെട്ടിനിർമാണം  

20. തൃതീയമേഖലയിലെ പ്രധാന
പ്രവർത്തനങ്ങളേവ- വ്യാപാരം, ഗതാഗതം, ഹോട്ടൽ, വാർത്താവിനിമയം, സംഭരണം, ബാങ്കിങ്, ഇൻഷ്വറൻസ്, ബിസിനസ്, റിയൽ എസ്റ്റേറ്റ്, സാമൂഹ്യ സേവന പ്രവർത്തനങ്ങൾ 

21. സ്ഥിതിവിവരക്കണക്കുകൾ ഉപയോഗപ്പെടുത്തി ദേശീയ വരുമാനം കണ്ടെത്തുന്ന സ്ഥാപനമേത്- സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (സി.എസ്.ഒ.) 

22. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ഏതു മന്ത്രാലയത്തിനു കീഴിലാണ് പ്രവർത്തിക്കുന്നത്- കേന്ദ്ര സ്ഥിതിവിവര-പദ്ധതി നിർവഹണ മന്ത്രാലയം 

23. ഇന്ത്യയിൽ ഏറ്റവുമധികം തൊഴിൽ ലഭ്യതയുള്ള മേഖലയേത്- പ്രാഥമിക മേഖല 

24. ഏതു രാജ്യത്തു നടപ്പാക്കിയ ദേശീയ ആസൂത്രണത്തിന്റെ മാതൃകയാണ് ഇന്ത്യ സ്വീകരിച്ചത്- സോവിയറ്റ് യൂണിയൻ 

25. കേന്ദ്രമന്ത്രിസഭയുടെ ഒരു പ്രമേയത്തിലൂടെ ആസൂത്രണ കമ്മിഷന് രൂപംനൽകിയതെന്ന്- 1950 മാർച്ച് 15

26. ഇന്ത്യയുടെ ആസൂത്രണ കമ്മിഷന്റെ  ആദ്യത്തെ അധ്യക്ഷൻ ആരായിരുന്നു- ജവാഹർലാൽ നെഹ്റു (പ്രധാനമന്ത്രി) 

27. ഒന്നാം പഞ്ചവത്സരപദ്ധതിയുടെ കാലയളവ് ഏതായിരുന്നു- 1951-56 

28. ഒന്നാം പഞ്ചവത്സരപദ്ധതി ഊന്നൽ നൽകിയ മേഖല ഏതായിരുന്നു- കാർഷികമേഖലയുടെ സമഗ്രവികസനം 

29. 'ഹരോഡ്-ഡോമർ മോഡൽ' എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി ഏത്- ഒന്നാം പദ്ധതി 

30. രണ്ടാം പഞ്ചവത്സരപദ്ധതിയുടെ കാലയളവ് ഏതായിരുന്നു- 1956-61 

31. ‘മഹലനോബിസ് മാതൃക' എന്നു വിളിക്കപ്പെട്ട പഞ്ചവത്സരപദ്ധതി ഏത്- രണ്ടാം പദ്ധതി 

32. ഇന്ത്യയുടെ രണ്ടാം പഞ്ച വത്സരപദ്ധതി പ്രധാന ഊന്നൽ നൽകിയ മേഖലയേത്- വ്യാവസായിക വികസനം 

33. മൂന്നാം പഞ്ചവത്സരപദ്ധതിയുടെ കാലയളവ് ഏതായിരുന്നു- 1961-66

34. സ്വയംപര്യാപ്തത-പ്രത്യേകിച്ചും ഭക്ഷ്യമേഖല, സമ്പദ്ഘടന എന്നിവയുടെ പ്രധാന ലക്ഷ്യമായിരുന്ന പഞ്ചവത്സരപദ്ധതി ഏത്- മൂന്നാം പദ്ധതി 

35. നാലാം പഞ്ചവത്സരപദ്ധതിയുടെ കാലയളവ് ഏതായിരുന്നു- 1969-74 

36. സ്ഥിരതയോടുകൂടിയ വളർച്ച, സ്വാശ്രയത്വം എന്നിവ മുഖ്യലക്ഷ്യങ്ങളായി പ്രഖ്യാപിച്ച പദ്ധതിയേത്- നാലാം പദ്ധതി 

37. അഞ്ചാം പഞ്ചവത്സരപദ്ധതിയുടെ കാലയളവ് ഏതായിരുന്നു- 1974-79  

38. 'ഗരീബി ഹഠാവോ' (ദാരിദ്ര്യനിർ മാർജനം) മുഖ്യലക്ഷ്യമായിരുന്ന പഞ്ചവത്സരപദ്ധതി ഏത്- അഞ്ചാം പദ്ധതി

39. ആറാം പഞ്ചവത്സരപദ്ധതിയുടെ കാലയളവ് ഏതായിരുന്നു- 1980-85

40. കാർഷിക-വ്യാവസായിക മേഖലകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ പ്രധാന ലക്ഷ്യമായിരുന്ന പഞ്ചവത്സര പദ്ധതി ഏത്- ആറാം പദ്ധതി 

41. ഏഴാം പഞ്ചവത്സരപദ്ധതിയുടെ കാലയളവേത്- 1985-1990

42. ആധുനികവത്കരണം തൊഴിലവസരങ്ങളുടെ വർധന എന്നിവ പ്രധാന ലക്ഷ്യങ്ങളായിരുന്ന പദ്ധതിയേത്- ഏഴാം പദ്ധതി 

43. എട്ടാം പഞ്ചവത്സരപദ്ധതിയുടെ കാലയളവ് ഏതായിരുന്നു- 1992-1997 

44. മാനവശേഷി വികസനം പ്രധാന ലക്ഷ്യമായി പ്രഖ്യാപിച്ച പഞ്ചവത്സരപദ്ധതി ഏത്- എട്ടാം പദ്ധതി 

45. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിയുടെ അൻപതാം വാർഷികത്തിൽ തുടക്കമിട്ട പഞ്ചവത്സരപദ്ധതി ഏത്- ഒൻപതാം പദ്ധതി 

46. ഒൻപതാം പഞ്ചവത്സരപദ്ധതിയുടെ കാലയളവ് ഏതായിരുന്നു- 1997-2002 

47. ഗ്രാമീണവികസനവും വികേന്ദ്രീകൃതാസൂത്രണവും മുഖ്യലക്ഷ്യങ്ങളായിരുന്ന പഞ്ചവത്സരപദ്ധതി ഏത്- ഒൻപതാം പദ്ധതി 

48. ഇന്ത്യയുടെ പത്താം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് ഏതായിരുന്നു-  2002-2007  

49. മൂലധനനിക്ഷേപം വർധിപ്പിക്കുക എന്നത് മുഖ്യലക്ഷ്യമായെടുത്ത പദ്ധതിയേത്- പത്താം പദ്ധതി  

50. സ്ത്രീശാക്തീകരണത്തിന് പ്രത്യേക ഊന്നൽ നൽകിയ പഞ്ചവത്സര പദ്ധതി ഏത്- പത്താം പദ്ധതി 

51. ഇന്ത്യയുടെ പതിനൊന്നാം പഞ്ചവത്സരപദ്ധതിയുടെ കാലയളവ് ഏതായിരുന്നു- 2007-2012 

52. പതിനൊന്നാം പദ്ധതിയുടെ പ്രധാനലക്ഷ്യം എന്തായിരുന്നു- മുഴുവൻ ജനവിഭാഗങ്ങളുടെയും സമഗ്രവികസനം 

53. വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ  പ്രത്യേക ഊന്നലിനെ തുടർന്ന് പ്രധാനമന്ത്രി മൻമോഹൻ സിങ് 'ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി'എന്നു വിശേഷിപ്പിച്ച പഞ്ചവത്സരപദ്ധതി ഏത്- പതിനൊന്നാം പദ്ധതി 

54. ഇന്ത്യയിൽ നടപ്പാക്കിയ ഒടുവിലത്തെ പഞ്ചവത്സരപദ്ധതി ഏത്- പന്ത്രണ്ടാം പദ്ധതി

55. പന്ത്രണ്ടാം പദ്ധതിയുടെ കാലയളവായി നിശ്ചയിച്ചിരുന്നതേത്- 2012-2017

56. പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ പ്രധാന ലക്ഷ്യം എന്തായിരുന്നു- സുസ്ഥിരവികസനം 

57. ആസൂത്രണ കമ്മിഷനെ പിരിച്ചു വിട്ട വർഷമേത്- 2014 (ഓഗസ്റ്റ് 17)

58. ഇന്ത്യൻ ആസൂത്രണ കമ്മിഷൻ ആദ്യത്തെ ഉപാധ്യക്ഷൻ ആരായിരുന്നു- ഗുൽസാരിലാൽ നന്ദ 

59. ആസൂത്രണ കമ്മിഷന്റെ ഒടുവിലത്തെ ഉപാധ്യക്ഷൻ ആരായിരുന്നു- മൊണ്ടക് സിങ് അലുവാലിയ

60. കേവലം 26 വയസ്സുമാത്രം പ്രായമുള്ളപ്പോൾ ഇന്ത്യയുടെ പ്രഥമ പഞ്ചവത്സരപദ്ധതിയുടെ കരടിന്റെ  ആദ്യത്തെ അധ്യായങ്ങൾ തയ്യാറാക്കിയ കേരളീയനായ സാമ്പത്തിക ശാസ്ത്രവിദഗ്ധനാര്- ഡോ.കെ.എൻ. രാജ് 

61. ഇന്ത്യയിലെ ഏത് അണക്കെട്ടിന്റെ  ഉദ്ഘാടനവേളയിലാണ് ‘അണക്കെട്ടുകൾ ഇന്ത്യയുടെ വികസനത്തിന്റെ മഹാക്ഷേത്രങ്ങളാണ്’ എന്ന് പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു  പ്രസ്താവിച്ചത്- ഭക്രാനംഗൽ 

62. ‘ഇന്ത്യയുടെ ആസൂത്രിത സമ്പദ് വ്യവസ്ഥ അഥവാ പ്ലാൻഡ് ഇക്കോണമി ഓഫ് ഇന്ത്യ' എന്ന കൃതി രചിച്ചതാര്- എം. വിശ്വേശരയ്യ

No comments:

Post a Comment