Saturday, 3 October 2020

Current Affairs- 04/10/2020

1. 2020 ഒക്ടോബറിൽ ഇന്ത്യയിലെ ഏറ്റവും മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇന്ത്യ ടുഡേയുടെ ഹെൽത്ത് ഗിരി പുരസ്കാരം നേടിയ സംസ്ഥാനം- കേരളം

2. 2020- ൽ National Crime Records Bureau (NCRB) പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നടന്ന ഇന്ത്യൻ നഗരം- ന്യൂഡൽഹി


3. 2020 ഒക്ടോബറിൽ റോഡുകൾ നവീകരിക്കുന്നതിന് Pathashree Abhijan പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം- ബംഗാൾ

4. 2020 നവംബറിൽ കെ. ജി സുബ്രഹ്മണ്യൻ അവാർഡിന് അർഹനാകുന്നത്- പിണറായി വിജയൻ

5. 2020 ഒക്ടോബറിൽ കേരള വ്യാവസായിക വകുപ്പിന് കീഴിൽ കിൻഫ്ര മെഗാ ഫുഡ് പാർക്ക് നിലവിൽ വന്നത്- കഞ്ചിക്കോട് (പാലക്കാട്)

6. ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനായി കെ. എസ്. ആർ. ടി.സി ആരംഭിക്കുന്ന പുതിയ മൊബൈൽ ആപ്ലിക്കേഷൻ- എന്റെ KSRTC 

7. കേരളത്തിലെ ഏറ്റവും വലിയ കോളേജ് ലൈബ്രറി നിലവിൽ വന്നത്- ഗവ. ബ്രണ്ണൻ കോളേജ്, തലശ്ശേരി

8. 2020 ഒക്ടോബറിൽ പെൻഷൻ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്നതിന് അസമിൽ ആരംഭിച്ച സംവിധാനം- Kritagyata Portal

9. ലോക പോസ്റ്റൽ ദിനത്തോടനുബന്ധിച്ച് (ഒക്ടോബർ- 9) ഒഡീഷ Postal Circle പുറത്തിറക്കിയ Post Card- Jau Khandhei

10. കോവിഡ്- 19 RT-PCR പരിശോധന ഫലം രണ്ട് മണിക്കൂർ കൊണ്ട് ലഭ്യമാക്കുന്നതിന് Reliance Life Sciences- ലെ ഗവേഷകർ വികസിപ്പിച്ച് RT-PCR Kit- R- Green Kit

11. ചൈനീസ് വിദേശ നിക്ഷേപ നിർദ്ദേശങ്ങൾ പരിശോധിക്കുവാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച പാനലിന്റെ തലവൻ- അജയ് കുമാർ ഭല്ല 

12. ഇന്ത്യയിലാദ്യമായി Vulture Conservation & Breeding Centre നിലവിൽ വരുന്ന പ്രദേശം- ഗൊരഖ്പൂർ (ഉത്തർപ്രദേശ്)  

13. UNDP bpsS SDG Special Humanitarian Action Award a craszoolos അർഹനായ ബോളിവുഡ് താരം- Sonu Sood  

14. ഭൗമ സൂചിക പദവി ലഭിക്കുന്ന സിക്കിമിലെ റെഡ് ഹോട്ട് ചെറി (മുളക് ഇനം)- Dalle Khurusani  

15. വനിത യാത്രക്കാരുടെ സുരക്ഷയെ ലക്ഷ്യമാക്കി അടുത്തിടെ South Eastern railway ആരംഭിച്ച പദ്ധതി- Operation My Saheli 

16. യുറോപ്പിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള 2020- ലെ UEFA Men's Player of the year അവാർഡിന് അർഹനായ വ്യക്തി- Robert Lewandowski (Poland/Bayern Munich)  

17. South Indian Bank- ന്റെ പുതിയ MD & CEO- മുരളി രാമകൃഷ്ണൻ  

18. ഇന്ത്യൻ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും സഞ്ചരിക്കുന്നതിന് പ്രത്യേകമായി നിർമ്മിച്ച Boeing 777 വിമാനത്തിന്റെ പേര് - Air India One 

19. ലോകത്തിലാദ്യമായി ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് Hydrogen Electric Passenger Flight- ന്റെ പരീക്ഷണ പറക്കൽ വിജയകരമായി നടത്തിയ കമ്പനി- ZeroAvia  

20. 2020 സെപ്റ്റംബറിൽ ജലസംരക്ഷണം ലക്ഷ്യമിട്ട് Danish Water Forum- മായി ധാരണയിലേർപ്പെട്ട സംസ്ഥാനം- ഗുജറാത്ത് 

21. USD 800 Million Line of Credit- ന്റെ ഭാഗമായി ക്യാൻസർ ആശുപത്രിയും ക്രിക്കറ്റ് സ്റ്റേഡിയവും ഇന്ത്യ നിർമ്മിച്ച് നൽകുന്ന രാജ്യം- മാലിദ്വീപ്

22. 2020 ഒക്ടോബറിൽ മുംബൈ മെട്രോ, ഡൽഹി- ഗാസിയാബാദ് - മീററ്റ് Regional Rapid Transit System എന്നിവ നിർമ്മിക്കുന്നതിന് വായ്പ അനുവദിച്ച അന്തർദേശീയ ബാങ്ക്- New Development Bank

23. 2020 Indian ഒക്ടോബറിൽ കമ്മീഷൻ ചെയ്ത Coast Guard- ന്റെ Fast Patrol Vessel- Kanaklata Barua 

24. 2020 ഒക്ടോബറിൽ കേന്ദ്ര ട്രൈബൽ മന്ത്രാലയം ആരംഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ Handicraft and Organic Products Market Place- Tribes India E-Market Place 

25. SC (Scheduled Caste) വിഭാഗത്തിലെ വിദ്യാർത്ഥികളിൽ നൂതന ആശങ്ങളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം ആരംഭിച്ച പദ്ധതി- Ambedkar Social Innovation & Incubation Mission 

26. 2020 ഒക്ടോബറിൽ Wash (Water, Sanitation, Hygiene) മേഖലകളിൽ ജനങ്ങൾക്ക് ബോധവത്കരണം നൽകുന്നതിനായി Sanitation Literacy Campaign (SLC) ആരംഭിക്കുന്ന സ്ഥാപനം- NABARD

27. ഇന്ത്യൻ Aerospace Startup ആയ Agnikul Cosmos വികസിപ്പിച്ച Rocket- Agnibaan

28. പ്ലാസ്മാ തെറാപ്പിക്കായി കോവിഡ് മുക്തരായ 500 പേരുടെ രക്തപ്ലാസ്മ 100 ദിവസം കൊണ്ട് ശേഖരിക്കുന്നത് ലക്ഷ്യമിട്ട് കോട്ടയം ജില്ലയിൽ ആരംഭിക്കുന്ന പദ്ധതി- സുകൃതം 500

29. അന്താരാഷ്ട്രാ അഹിംസാ ദിനം- ഒക്ടോബർ- 2 

30. ഒക്ടോബർ- 2 ഗാന്ധി ജയന്തി ദിനത്തിൽ 6-ാം വാർഷികം ആഘോഷിക്കുന്ന ക്യാംപെയിൻ- സ്വച്ഛ് ഭാരത് മിഷൻ (Launched on- 2014 October- 2) 

31. ലോക കാപ്പി ദിനം, ദേശീയ രക്തദാന ദിനം- ഒക്ടോബർ 1  

32. മുസിരിസ് പൈതൃക പദ്ധതിയുടെ സഹകരണത്തോടെ ടൂറിസത്തിന്റെ വളർച്ചയ്ക്ക് കയാക്കിങ് സെന്റർ ആരംഭിക്കുന്നത് എവിടെ- കൊടുങ്ങല്ലൂർ 

33. വയനാട്ടിൽ കാപ്പി കർഷകരുടെ വരുമാനം ഇരട്ടിയായി വർദ്ധിപ്പിക്കുന്നതിന് ആരംഭിച്ച പദ്ധതി- ബ്രഹ്മഗിരി വയനാട് കോഫി 

34. അടുത്ത പത്ത് വർഷത്തേക്കുള്ള കേരളത്തിന്റെ വികസന രൂപരേഖ തയ്യാറാക്കുന്നതിനായി രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന കേരള വികസന സമ്മിറ്റ്- പ്രതീക്ഷ 2030

35. ഉപയോഗശൂന്യമായ ബസുകൾ പുനരുപയോഗിച്ച് കെ. എസ്. ആർ.ടി.സി. യും മിൽമയും ചേർന്ന് നിർമ്മിക്കുന്ന ആദ്യ ഫുഡ് ട്രക്ക് സ്ഥാപിച്ചത്- തിരുവനന്തപുരം 

No comments:

Post a Comment