Sunday, 4 October 2020

Kerala Renaissance Part- 5


1. വൈക്കം സത്യാഗ്രഹം ആരംഭിച്ച വർഷമേത്- 1924

2. വൈക്കം സത്യാഗ്രഹത്തിന്റെ  ഭാഗമായി നടന്ന 'സവർണജാഥ' നയിച്ചതാര്- മന്നത്ത് പത്മനാഭൻ  

3. വൈക്കം ക്ഷേത്രനടയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സവർണജാഥ ആരംഭിച്ചത് എന്ന്- 1924 നവംബർ 1 

4. സവർണജാഥക്കാർ ഏത് തിരുവിതാംകൂർ ഭരണാധികാരിക്കാണ് നിവേദനം സമർപ്പിച്ചത്- റാണി സേതുലക്ഷ്മിബായിക്ക്  

5. പയ്യന്നൂരിൽ ഉപ്പുനിയമലംഘനം നടന്നത് ആരുടെ നേതൃത്വത്തിൽ- കെ.കേളപ്പൻ 

6. കോഴിക്കോട് കടപ്പുറത്ത് ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആരെല്ലാം- മുഹമ്മദ് അബ്ദുറഹിമാൻ, പി.കൃഷ്ണപിള്ള 

7. ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ച വർഷമേത്- 1931 

8. ഗുരുവായൂർ ക്ഷേത്രത്തിന്റെ ട്രസ്റ്റി ആരായിരുന്നു- സാമുതിരി 

9. ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിൽ നിരാഹാര സത്യാഗ്രഹം തുടങ്ങിയതാര്- കെ.കേളപ്പൻ 

10. 1921- ലെ മലബാർ കലാപത്തിന്റെ  പശ്ചാത്തലത്തിലുള്ള കുമാരനാശാന്റെ രചനയേത്- ദുരവസ്ഥ 

11. ചട്ടമ്പിസ്വാമികൾ ജനിച്ചതെവിടെ- തിരുവനന്തപുരത്തെ കണ്ണമ്മൂല 

12. ‘വിദ്യയും വിത്തവും' ഉണ്ടെങ്കിലേ മനുഷ്യപുരോഗതി സാധ്യമാവൂ എന്ന് വിശ്വസിച്ചതാര്- ചട്ടമ്പിസ്വാമികൾ 

13. ആരുടെ കൃതികളാണ് ‘വേദാധികാരനിരൂപണം', ‘പ്രാചീനമലയാളം' എന്നിവ- ചട്ടമ്പിസ്വാമികളുടെ 

14. ചട്ടമ്പിസ്വാമികൾ സമാധിയായത് എവിടെ- പന്മന (കൊല്ലം) 

15. ചട്ടമ്പിസ്വാമികളുടെ യഥാർഥ പേര് എന്തായിരുന്നു- അയ്യപ്പൻ 

16. എവിടെ വിളിച്ചുചേർത്ത സർവമതസമ്മേളനത്തിന്റെ  കവാടത്തിൽ ശ്രീനാരായണഗുരു കുറിച്ച വാക്കുകളാണ് ‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കുവാനുമാണ് ഈ സമ്മേളനം'- ആലുവ 

17. ‘മനുഷ്യത്വമാണ് മനുഷ്യൻ ജാതി' എന്ന് പ്രഖ്യാപിച്ചതാര്- ശ്രീനാരായണഗുരു 

18. ശ്രീനാരായണ ധർമപരിപാലന യോഗം സ്ഥാപിക്കപ്പെട്ട വർഷമേത്- 1903 

19. ശ്രീനാരായണഗുരു ജനിച്ചത് എവിടെ- ചെമ്പഴന്തി 

20. ആരുടെ പ്രധാന കൃതികളാണ് ‘ആത് മോപദേശ ശതകം', 'ദർശനമാല', 'ദൈവദശകം' എന്നിവ- ശ്രീനാരായണഗുരു 

21. ശ്രീനാരായണഗുരു ദീപപ്രതിഷ്ഠ നടത്തിയത് ഏത് ക്ഷേത്രത്തിലാണ്? കാരമുക്ക് ക്ഷത്രം

22. ഗുരു നടത്തിയ അവസാനത്തെ പ്രതിഷ്ഠ എവിടെയായിരുന്നു- ആലപ്പുഴയിലെ കളവൻകോട് 

23. ഓം എന്നെഴുതിയ കണ്ണാടി ശ്രീ നാരായണഗുരു പ്രതിഷ്ഠിച്ചത് ഏത് ക്ഷേത്രത്തിലാണ്- കളവൻകോട്  

24. ശ്രീനാരായണഗുരു ശാരദാ പ്രതിഷ്ഠ നടത്തിയതെവിടെ- ശിവഗിരി 

25. ‘ഇനി ക്ഷേത്രനിർമാണമല്ല, വിദ്യാലയനിർമാണമാണ് വേണ്ടത്. പ്രധാന ദേവാലയം വിദ്യാലയം തന്നെ യാവണം'’- ഇങ്ങനെ അഭിപ്രായപ്പെട്ടതാര്- ശ്രീനാരായണഗുരു 

26. അയ്യങ്കാളി ജനിച്ചതെവിടെ- വെങ്ങാനൂർ 

27. 1904-ൽ അധഃസ്ഥിതർക്ക് മാത്രമായി വിദ്യാലയം ആരംഭിച്ചതാര്- അയ്യങ്കാളി 

28. ‘ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കാൻ സൗകര്യം നൽകിയില്ലെങ്കിൽ കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കുരുപ്പിക്കും'- ഇങ്ങനെ പറഞ്ഞതാര്- അയ്യങ്കാളി 

29. ‘സാധുജനപരിപാലനസംഘം', സ്ഥാപിച്ചത് ആര്- അയ്യങ്കാളി 

30. വെങ്ങാനൂരിലെ പൊതുവഴികളിലൂടെ അയ്യങ്കാളി വില്ലുവണ്ടിയിൽ യാത്രചെയ്ത് സാമൂഹികവിലക്കുകൾ ലംഘിച്ചത് എന്ന്- 1893 

31. കല്ലുമാല സമരം നയിച്ചതാര്- അയ്യങ്കാളി

32. ‘സമ്പന്നർ പാവങ്ങൾക്ക് വിദ്യാഭ്യാസം നൽകാനുള്ള ചെലവ് വഹിക്കുകയും ഉന്നതവിദ്യാഭ്യാസം ലഭ്യമാക്കാൻ സഹായിക്കുകയും വേണം' ഇങ്ങനെ അഭിപ്രായപ്പെട്ടതാര്- വക്കം അബ്ദുൽ ഖാദർ മൗലവി 

33. ‘മതവിദ്യാഭ്യാസത്തോടൊപ്പം ഭൗതികവിദ്യാഭ്യാസവും നേടിയെങ്കിലേ മനുഷ്യപുരോഗതി സാധ്യമാവു' ഇങ്ങനെ പറഞ്ഞതാര്- വക്കം മൗലവി 

34. ‘സാമൂഹികമായ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള മാർഗം വിദ്യാഭ്യാസമാണ്' ആരുടെ വാക്കുകളാണിവ- വക്കം മൗലവി 

35. മുസ്ലിം ഐക്യസംഘം സ്ഥാപിക്കപ്പെട്ടതെവിടെ- കൊടുങ്ങല്ലൂർ 

36. മുസ്ലിം, അൽ ഇസ്ലാം എന്നീ മാസികകളും സ്വദേശാഭിമാനി പത്രവും ആരംഭിച്ചതാര്- വക്കം മൗലവി

37. സ്വദേശാഭിമാനി പത്രം കണ്ടുകെട്ടുകയും പത്രാധിപരായ രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും ചെയ്ത വർഷമേത്- 1910 

38. ‘എൻറ പത്രാധിപരെ കൂടാതെ എനിക്ക് പത്രമെന്തിന്, അച്ചുകുടമെന്തിന്' എന്ന നിലപാട് സ്വീകരിച്ചതാര്- വക്കം മൗലവി 

39. ഒരു ജനതയുടെ അടിമാനുഭവങ്ങളും ദുരിതങ്ങളും സങ്കടങ്ങളും അമർഷങ്ങളും ഉൾക്കൊള്ളിച്ചിരുന്ന പാട്ടുകൾ, പ്രഭാഷണങ്ങൾ എന്നിവയിലൂടെ തന്റെ ആശയങ്ങൾ പ്രചരിപ്പിച്ചതാര്- പൊയ്കയിൽ ശ്രീ കുമാരഗുരു ദേവൻ 

40. ശ്രീ കുമാരഗുരുദേവൻ ജനിച്ചതെവിടെ- ഇരവിപേരൂർ 

41. ‘പൊയ്കയിൽ അപ്പച്ചൻ' എന്നറിയപ്പെട്ടത് ആര്- ശ്രീ കുമാരഗുരുദേവൻ 

42. ‘പ്രത്യക്ഷരക്ഷാദൈവസഭ' സ്ഥാപിച്ചത് ആര്- ശ്രീ കുമാരഗുരുദേവൻ 

43. ഒന്നാം ലോകമഹായുദ്ധത്തിനെതിരേ സമാധാനജാഥ നയിച്ചതിന് അറസ്റ്റിലായ നവോത്ഥാന നായകനാര്- ശ്രീ കുമാരഗുരുദേവൻ 

44. ആത്മവിദ്യാസംഘം സ്ഥാപിച്ചത് ആര്- വാഭടാനന്ദൻ 

45. 'അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്' എന്ന നാടകം എഴുതിയതാര്- വി.ടി.ഭട്ടതിരിപ്പാട്  

46. ‘ഋതുമതി' എന്ന നാടകം എഴുതിയത് ആര്- പ്രേംജി 

47. നമ്പൂതിരി സ്ത്രീകളെ സ്വയംപര്യാപ്തരാക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരിൽ പ്രമുഖർ ആരെല്ലാം- ആര്യാ പള്ളം, ദേവകി നരിക്കാട്ടിരി, പാർവതി നെന്മിനിമംഗലം 

48. ഖിലാഫത്ത് പ്രസ്ഥാനക്കാലത്ത് ആർക്കൊപ്പമാണ് ഗാന്ധിജി കേരളം സന്ദർശിച്ചത്- മൗലാന ഷൗക്കത്തലി 

49. കേരളത്തിൽ 1920- ലെ കോൺഗ്രസ് സമ്മേളനം നടന്നതെവിടെ- മഞ്ചേരി 

50. പൂക്കോട്ടുർ ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറി ആരായിരുന്നു- വടക്കവീട്ടിൽ മുഹമ്മദ്

51. 'സമപന്തി ഭോജനം' സംഘടിപ്പിച്ചതാര്- എല്ലാ ജാതിയിൽപ്പെട്ടവർക്കും വെള്ളം കോരാൻ കിണറുകള്‍ൾ കുഴിച്ച് അയിത്തത്ത വെല്ലുവിളിച്ചതാര്- വൈകുണ്ഠസ്വാമികൾ 

52. സമൂഹപരിഷ്കരണ പ്രവർത്തനങ്ങൾക്കായി 'സമത്വസമാജം' സ്ഥാപിച്ചതാര്- വൈകുണ്ഠസ്വാമികൾ 

53. ചാന്നാർ ലഹളയ്ക്ക് പ്രചോദനമായത് ആരുടെ പ്രവർത്തനങ്ങളാണ്- വൈകുണ്ഠസ്വാമികൾ 

54. ‘വേല ചെയ്താൽ കൂലി കിട്ടണം' എന്ന നിലപാട് ആരുടെതായിരുന്നു- വൈകുണ്ഠസ്വാമികൾ

55. ബ്രിട്ടീഷ് ഭരണത്തോടുള്ള എതിർപ്പ് 'വെൺനീചഭരണം' എന്ന പ്രയോഗത്തിലൂടെ പ്രകടിപ്പിച്ചതാര്- വൈകുണ്ഠസ്വാമികൾ

56. മലബാർ കലാപം പടർന്നുപിടിച്ച താലൂക്കുകളേവ- ഏറനാട്, വള്ളുവനാട്, പൊന്നാനി 

57. മലബാർ കലാപത്തിന് നേതൃത്വം നൽകിയ പ്രമുഖർ ആരെല്ലാം- ആലി മുസ്ലിയാർ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി 

58. 'വാഗൺ കൂട്ടക്കൊല' ഏത് കലാപത്തോടനുബന്ധിച്ച് ഉണ്ടായതാണ്- മലബാർ കലാപം 

59. വാഗൺ കൂട്ടക്കൊല ഉണ്ടായത് എന്ന്- 1921 നവംബർ 10  

60. 'മേൽമുണ്ട് കലാപം' എന്നും അറിയപ്പെട്ട പ്രക്ഷോഭമേത്- ചാന്നാർ ലഹള 

61. 'തൊണ്ണൂറാമാണ്ട് ലഹള' എന്നും അറിയപ്പെടുന്നതെന്ത്- ഊരൂട്ടമ്പലം ലഹള 

62. ‘വഴിനടക്കൽ സമരം' എന്നും അറിയപ്പെട്ടതെന്ത്- കുട്ടംകുളം സമരം 

63. ‘ചോരയും കണ്ണീരും നനഞ്ഞ വഴികൾ' ആരുടെ രചനയാണ്- കെ.ദേവയാനി 

64. പിടിയരിസമ്പ്രദായം ആവിഷ്കരിച്ചതാര്- ചാവറ കുര്യാക്കോസ് ഏലിയാസ് 

65. 'ഗാന്ധിജിയും ശാസ്ത്രവ്യാഖ്യാനവും' ആരുടെ രചനയാണ്- വാഭടാനന്ദൻ

66. തോൽവിറക് സമരം നടന്നതെവിടെ- കാസർകോട് ജില്ലയിലെ ചീമേനി 

67. 'ചീമേനി എസ്റ്റേറ്റ് സമരം' എന്നും അറിയപ്പെടുന്നതെന്ത്- തോൽവിറക് സമരം

68. 1946 നവംബറിൽ നടന്ന തോൽ വിറക് സമരത്തിന്റെ നായിക ആരായിരുന്നു- കാർത്ത്യായനിയമ്മ 

69. കണ്ണൂർ ജില്ലയിലെ കണ്ടകൈ  ഗ്രാമത്തിൽ കണ്ടകൈ കുഞ്ഞാക്കമ്മയുടെ നേതൃത്വത്തിൽ നടന്ന സമരമേത്- മേച്ചിൽപുല്ല് സമരം

No comments:

Post a Comment