2. 'നർമദയുടെ കളിത്തോഴി അഥവാ നർമദയുടെ ഇരട്ടസഹോദരി' എന്നറിയപ്പെടുന്ന നദിയേത്- താപ്തി
4. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്- ന്യൂഡൽഹി
5. ഇന്ത്യയിലെ വ്യോമഗതാഗത മേഖല ദേശസാത്കരിക്കപ്പെട്ട വർഷമേത്- 1953
6. ഇന്ത്യയിലെ ഏത് കേന്ദ്രഭരണ പ്രദേശത്താണ് പ്രശസ്തമായ വൈഷണോദേവി ക്ഷേത്രമുള്ളത്- ജമ്മു-കശ്മീർ
7. ഉത്തർപ്രദേശിലെ ഏത് നഗരത്തിലാണ് നോർത്ത്-സൗത്ത് കോറിഡോർ, ഈസ്റ്റ്-വെസ്റ്റ് കോറിഡോർ എന്നിവ സന്ധിക്കുന്നത്- ഝാൻസി
8. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രെയിൻ ഏതായിരുന്നു- ഡെക്കാൻ ക്വീൻ
9. ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ 1984 ഒക്ടോബറിൽ പ്രവർത്തനമാരംഭിച്ചത് എവിടെ- കൊൽക്കത്ത
10. ഇന്ത്യയിലെ ഏറ്റവും വലുതും തിരക്കേറിയതുമായ മെട്രോ സർവീസ് ഏത്- ഡൽഹി മെട്രോ
11. ഇന്ത്യയിലെ രണ്ടാമത്തെ മെട്രോ റെയിൽ സർവീസ് ഏത്- ഡൽഹി മെട്രോ
12. ‘നമ്മ മെട്രോ' എന്നറിയപ്പെടുന്ന മെട്രോ സർവീസ് ഏത്- ബെംഗളൂരു മെട്രോ
13. 'കിഴക്കൻ തീരത്തെ രത്നം' എന്നറിയപ്പെടുന്ന തുറമുഖനഗരം ഏത്- വിശാഖപട്ടണം
14. ബ്രാഡ്ഗേജ് ലൈനിൽ പാളങ്ങൾ തമ്മിലുള്ള അകലമെത്ര- 1.67 മീറ്റർ
15. ഏത് നദിയുടെ പോഷകനദിയാണ് വെയ്ൻഗംഗ- ഗോദാവരി
16. ശ്രീറാം സാഗർ അണക്കെട്ട് ഏത് നദിയിലാണ്- ഗോദാവരി
17. ലാറ്ററൈറ്റ് മണ്ണിനാൽ സമ്പന്നമായ ഇന്ത്യയിലെ ഭൂപ്രദേശമേത്- പശ്ചിമഘട്ടം
18. ഇന്ത്യയിൽ ഭ്രംശത്താഴ്വരയിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും നീളം കൂടിയത് ഏത്- നർമദ
19. സുഖവാസകേന്ദ്രമായ ഡൽഹൗസി ഏത് സംസ്ഥാനത്താണ്- ഹിമാചൽപ്രദേശ്
20. ഏത് സംസ്ഥാനത്താണ് തീർഥാടനകേന്ദ്രമായ പുഷ്കർ- രാജസ്ഥാൻ
21. ‘മലമുകളിലെ വാരാണസി' എന്നറിയപ്പെടുന്ന സ്ഥലമേത്- മാൻഡി (ഹിമാചൽപ്രദേശ്)
22. ഏതു രാജ്യത്തിലൂടെയാണ് സിന്ധുനദി കൂടുതൽ ദൂരമൊഴുകുന്നത്- പാകിസ്താൻ
23. ഡെക്കാൻ മേഖലയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം എത്- കറുത്ത മണ്
24. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുള്ള ഭാഷകളിൽ ഏറ്റവും കുറച്ചു പേർ സംസാരിക്കുന്ന രാഷ എത്- സംസ്കൃതം
25. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുള്ള ആകെ ഭാഷകളുടെ എണ്ണമെത്ര- 22
26. ഓംകാരേശ്വർ അണക്കെട്ട് എതു നദിയിലാണ്- നർമദ
27. മനുഷ്യവാസത്തിനായി ഇന്ത്യയിൽ നിർമിച്ചിട്ടുള്ള ഏറ്റവും വലിയ മന്ദിരമേത്- രാഷ്ട്രപതി ഭവൻ
28. ഹൗറ പാലം അറിയപ്പെടുന്ന മറ്റൊരു പേരെന്ത്- രബിന്ദ്രസേതു
29. ഹോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്- ഡെറാഡൂൺ
30. ഇന്ത്യയിൽ കണ്ടൽവനങ്ങളുടെ വിസ്തൃതിയിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനമേത്- ഗുജറാത്ത്
31. മഹാനദിയുടെ ഉദ്ഭവസ്ഥാനം ഏതു സംസ്ഥാനത്താണ്- ഛത്തീസ്ഗഡ്
32. പടിഞ്ഞാറ് ദിശയിൽ ഏറ്റവും കുടുതൽ ദൂരം ഇന്ത്യയിലുടെ ഒഴുകുന്ന നദിയേത്- നർമദ
33. ഇന്ത്യയിലെ ഗതാഗത മാർഗങ്ങളിൽ ഏറ്റവും ചെലവു കുറഞ്ഞത് ഏത്- ജലഗതാഗതം
34. ഏതൊക്കെ നദികളുടെ സംഗമ സ്ഥാനത്തിനു സമീപമാണ് പട്ന നഗരം സ്ഥിതിചെയ്യുന്നത്- ഗംഗ, സോൺ
35. സ്റ്റാൻലി റിസർവോയർ സ്ഥിതി ചെയ്യുന്നത് ഏതു നദിയിലാണ്- കാവേരി
36. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ കിഴക്കൻ തീരത്ത് വികസിപ്പിച്ചെടുത്ത ആദ്യത്തെ തുറമുഖമേത്- പാരദ്വീപ്
37. ഏതു സംസ്ഥാനത്താണ് പാരദ്വീപ് തുറമുഖമുള്ളത്- ഒഡിഷ
38. മണ്ണിന് ചുവപ്പുനിറം നൽകുന്ന രാസവസ്തു ഏത്- അയൺ ഓക്സൈഡ്
39. ജരാവകൾ എന്നറിയപ്പെടുന്ന ഗോത്രവിഭാഗം അധിവസിക്കുന്നതെവിടെ- ലിറ്റിൽ ആൻഡമാൻ
40. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ഇന്ത്യയിലെ പ്രദേശമേത്- വടക്കു-കിഴക്ക്
41. അസം, ബിഹാർ, ബംഗാൾ പ്രദേശങ്ങളിൽ വേനൽക്കാലത്ത് ഇടിയോടുകുടി പെയ്യുന്ന മഴയേത്- കാൽബൈശാഖി
42. ഇന്ത്യയിലെ കാലാവസ്ഥയെ പ്രതിപാദിക്കാൻ ഉപയോഗിക്കുന്ന പദമേത്- ട്രോപ്പിക്കൽ മൺസൂൺ
43. പട്കായ് മലനിരകളുള്ളത് ഇന്ത്യയുടെ ഏതു ഭാഗത്താണ്- കിഴക്ക്
44. കിഴക്കേ ഇന്ത്യയിലെ ഏതു മലനിരകളുടെ ഏറ്റവും ഉയരം കൂടിയ ഭാഗമാണ് നോക്രക്- ഗാരോ
45. കാച്ചാർ മലനിരകൾ കാണപ്പെടുന്ന സംസ്ഥാനമേത്- അസം
46. എക്കൽ മണ്ണിനാൽ സമ്പന്നമായ ഇന്ത്യയിലെ ഭൂമേഖല ഏത്- ഉത്തരസമതലങ്ങൾ
47. മൺസൂൺ കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന മണ്ണിനം ഏത്- ലാറ്ററൈറ്റ്
48. വെർട്ടിസോൾ എന്നും അറിയപ്പെടുന്ന മണ്ണിനം ഏത്- കറുത്ത മണ്ണ്
49. കൊങ്കൺ റെയിൽവേയുടെ ആസ്ഥാനമായ ബേലാപ്പൂർ ഹൗസ് സ്ഥിതിചെയ്യുന്നതെവിടെ- നവി മുംബെ
50. റാൻ ഓഫ് കച്ചിനു സമീപമുള്ള മേജർ തുറമുഖം ഏത്- കാണ്ട്ല തുറമുഖം
51. 'ഇന്ത്യയിലെ ആഭ്യന്തര വ്യോമയാനത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര്- ജെ.ആർ.ഡി. ടാറ്റ
52. പിംപ്രി, ഋഷികേശ് എന്നീ സ്ഥലങ്ങൾ എന്തിന്റെ ഉത്പാദനത്തിനാണ് പ്രസിദ്ധം- ആന്റിബയോട്ടിക്കുകൾ
53. ഇന്ത്യയിലെ വ്യവസായവത്കരണത്തിന് അടിത്തറയിട്ട വ്യവസായം ഏത്- പരുത്തിത്തുണി വ്യവസായം
54. പില്ലോ മില്ലോ, കാസിൽ ബേ, സൗത്ത് ബേ, ഹട്ട് ബേ, തെരേസ എന്നീ തുറമുഖങ്ങൾ ഇന്ത്യയിൽ എവിടെയാണുള്ളത്- ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ
55. ഏറ്റവുമധികം ഇന്ത്യക്കാർ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷയേത്- തെലുഗ്
56. ഏറ്റവും പഴക്കമുള്ള ദ്രാവിഡ് ഭാഷ ഏത്- തമിഴ്
57. ഏറ്റവുമധികം രാജ്യങ്ങളിൽ ഔദ്യോഗികഭാഷയായിട്ടുള്ള ഇന്ത്യൻ ഭാഷയേത്- തമിഴ്
58. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി ഏത്- നാഷണൽ ലൈബ്രറി, കൊൽക്കത്ത
59. കൊൽക്കത്തയിലെ ബെൽവെഡെർ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന സ്ഥാപനമേത്- നാഷണൽ ലൈബ്രറി
60. 1891- ൽ നിലവിൽ വന്ന ഇംപീരിയൽ റെക്കോഡ് ഡിപ്പാർട്ടുമെന്റ് ഇപ്പോൾ ഏത് പേരിലാണ് അറിയപ്പെടുന്നത്- നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ
61. ആന്ത്രാപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ- കൊൽക്കത്തെ
62. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിതമായതെന്ന്- 1861 (ന്യൂഡൽഹി)
63. ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിയമേത്- നാഷണൽ മ്യൂസിയം, ന്യൂഡൽഹി
64. നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട്സ് ന്യൂഡൽഹിയിൽ സ്ഥാപിതമായതെന്ന്- 1954
65. ഇന്ത്യൻ മ്യൂസിയം എവിടെയാണ്- കൊൽക്കത്തെ
66. സലാർ ജങ് മ്യൂസിയം എവിടെയാണ്- ഹൈദരാബാദ്
67. എവിടെയാണ് സെൻട്രൽ റഫറൻസ് ലൈബ്രറി- കൊൽക്കത്ത
68. രുക്മിണി ദേവി അരുണ്ഡൽ 1936- ൽ സ്ഥാപിച്ച കലാക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ- ചെന്നൈ
69. ഖാരിഫ് വിളകൾ വിതയ്ക്കുന്ന കാലയളവ് ഏത്- ജൂൺ-ജൂലായ്
70. റാബി വിളകൾ വിതയ്ക്കുന്ന കാലയളവ് ഏത്- സെപ്റ്റംബർ-ഒക്ടോബർ
71. മാനസസരോവർ തടാകത്തിനു സമീപം ചെമയുങ് ദുങ് മഞ്ഞുമലയിൽ നിന്ന് ഉദ്ഭവിക്കുന്ന നദിയേത്- ബ്രഹ്മപുത്ര
72. ടിബറ്റിൽ ‘ചോമോലുങ് മ' എന്നറിയപ്പെടുന്നതെന്ത്- എവറസ്റ്റ് കൊടുമുടി
73. വീർ സവർക്കർ വിമാനത്താവളം സ്ഥിതിചെയ്യുന്നതെവിടെ- പോർട്ട്ബ്ലയർ (ആൻഡമാൻനിക്കോബാർ)
74. ഡോ. ബാബാസാഹേബ് അംബേദ്കർ രാജ്യാന്തര വിമാനത്താവളം എവിടെയാണ്- നാഗ്പുർ
75. ‘ഇന്ത്യയുടെ കുമിൾനഗരം' എന്നറിയപ്പെടുന്ന സോളൻ ഏതു സംസ്ഥാനത്താണ്- ഹിമാചൽപ്രദേശ്
76. 'പീതവിപ്ലവം' എന്തുമായി ബന്ധപ്പെട്ടതായിരുന്നു-എണ്ണക്കുരുക്കൾ
77. ‘ക്യാമ്പ് ലാംഗ്വേജ്' എന്നറിയപ്പെടുന്ന ഭാഷ ഏത്- ഉറുദു
78. മുംബൈ നഗരത്തോടു ചേർന്നുള്ള ദേശീയോദ്യാനം ഏത്- സഞ്ജയ്ഗാന്ധി ദേശീയോദ്യാനം
No comments:
Post a Comment