Saturday, 3 October 2020

General Knowledge in Physics Part- 12


1. പദാർഥത്തിന്റെ നാലാമത്തെ അവസ്ഥ ഏതാണ്- പ്ലാസ്മ 


2. പ്രാഥമിക വർണമായ പച്ചയും ചുവപ്പും ചേർന്നാൽ കിട്ടുന്ന നിറം ഏതാണ്- മഞ്ഞ 


3. ഒരു പോളിമർ ആയ പി.വി.സി- യുടെ മോണോമെർ ഏതാണ്- വിനെൽ ക്ലോറൈഡ് 


4. മൂലകങ്ങളുടെ വർഗീകരണത്തിൽ ത്രികങ്ങൾ (Triads) എന്ന നിയമം ആവിഷ്കരിച്ചത്- ഡെബ്റൈനർ 


5. ‘ലുമിനസ് ഇൻറൻസിറ്റി'- യുടെ യൂണിറ്റ്- കാൻഡല 


6. ഒരു കുളത്തിന്റെ അടിത്തട്ടിൽ നിന്നും ഉയർന്നുവരുന്ന ഒരു വാതക കുമിളയുടെ വലുപ്പം ക്രമേണ കൂടിവരുന്നു. ഇതുമായി ബന്ധപ്പെട്ട വാതക നിയമം- ബോയിൽ നിയമം 


7. വളരെ ഉയർന്ന താപനിലയിൽ ചില ദ്രാവകങ്ങളുടെ വിസ്കോസിറ്റി പൂർണമായും ഇല്ലാതാവുന്ന പ്രതിഭാസം- അതിദ്രവത്വം, (സൂപ്പർ ഫ്ലൂയിഡിറ്റി) 


8. ഉദയാസ്തമയങ്ങളിൽ ചക്രവാളത്തിന്റെ ചുവപ്പ് നിറത്തിന് കാരണം- വിസരണം


9. ഒരേ തന്മാത്രാ സൂത്രവും വ്യത്യസ്ത ഘടനാവാക്യവുമുള്ള സംയുക്തങ്ങൾ- ഐസോമർ 


10. ഗ്ലൂക്കോസിന്റെ രാസസൂത്രം- C6 H12 O6 


11. സിഗരറ്റ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം- ബ്യൂട്ടെയ്ൻ 


12. N ഷെല്ലിൽ ഉൾപ്പെടുന്ന സബ് ഷെല്ലുകൾ- s,p,d,f 


13. ആൽഫ്രഡ് നൊബേലിന്റെ സ്മരണാർഥം 102-ാമത്തെ മൂലകത്തിന് നൽകിയിരിക്കുന്ന പേര്- നൊബലിയം 


14. തന്മാത്രകളുടെ ഗതികോർജം പൂജ്യമായി മാറുന്ന താപനില- -273.15°C (അബ്സല്യൂട്ട് സീറോ)


15. ചൂടായ അവസ്ഥയിൽ മൃദുവായിരിക്കുകയും തണുപ്പിക്കുമ്പോൾ സ്ഥിരമായി ദൃഢമാകുകയും ചെയ്യുന്ന പ്ലാസ്റ്റിക്- തെർമോസൈറ്റിങ് പ്ലാസ്റ്റിക് (ഉദാ- പോളിസ്റ്റർ, ബേക്കലൈറ്റ്) 


16. ജലത്തിന്റെ സ്ഥിര കാഠിന്യത്തിന് കാരണം- കാൽസ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും സൾഫേറ്റുകൾ, ക്ലോറൈഡുകൾ, നൈട്രേറ്റുകൾ 


17. സസ്യഎണ്ണയുടെ ഹൈഡ്രജനേഷൻ വഴിയുള്ള വനസ്പതി നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം- നിക്കൽ (Ni) 


18. വെള്ളമുള്ള ഗ്ലാസിൽ ചരിച്ചുവച്ച് പെൻസിൽ മുറിഞ്ഞതുപോലെ തോന്നുന്നതിന് കാരണമായ പ്രകാശ പ്രതിഭാസം- അപവർത്തനം 


19. ബലത്തിന്റെ SI യൂണിറ്റ്- ന്യൂട്ടൻ  


20. എന്തിന് വേണ്ടിയാണ് റോക്കറ്റുകൾ ധാരാരേഖിത ആകൃതിയിൽ നിർമിക്കുന്നത്- ഘർഷണം കുറയ്ക്കുന്നതിന് 


21. രാസപ്രവർത്തനത്തിൽ പങ്കെടുക്കുന്നതിന് തന്മാത്രകൾക്ക് ആവശ്യമായ ഒരു നിശ്ചിത അളവ് ഗതികോർജം ആണ്- ത്രഷോൾഡ് എനർജി


22. സൂപ്പർ ഹാലൊജൻ എന്നറിയപ്പെടുന്ന മൂലകം- ഫ്ലൂറിൻ


23. ഹൈഡ്രജൻ ലാമ്പുകൾ പുറപ്പെടുവിക്കുന്ന നിറം- നില 


24. അടുക്കിവച്ചിരിക്കുന്ന കാരംസ് കോയിനുകൾ അടുക്ക് തെറ്റാതെ അടിയിലുള്ള കോയിൻ മാത്രം തെറുപ്പിക്കാൻ കഴിയുന്നത്- നിശ്ചലജഡത്വം 


25. സൂര്യനിൽ നിന്ന് താപം ഭൂമിയിൽ എത്തുന്ന രീതി- വികിരണം 


26. ജലത്തിനടിയിലെ ശബ്ദം കേൾക്കുന്നതിനായി ഉപയോഗിക്കുന്ന ഉപകരണം- ഹൈഡ്രോഫോൺ 


27. ആദ്യത്തെ കൃത്രിമ റബ്ബർ- നിയോപ്രിൻ 


28. പാരചൂട്ട്, റോപ്സ് എന്നിവ  നിർമിക്കാൻ ഉപയോഗിക്കുന്ന ഫൈബർ- നൈലോൺ


29. ഇലക്ട്രിക് ഹീറ്റർ വൈദ്യുതോർജത്തെ ______ ആക്കി മാറ്റുന്നു- താപോർജം


30. ഓക്സിജൻ ഒരു അലോട്രോപ്പായ ഓസോൺ വാതകം കണ്ടത്തിയതാര്- ഷോൺബേൺ 


31. ആറ്റത്തിൻറ 'Billiard Ball' മാതൃക ആവിഷ്കരിച്ചത്- ജോൺ ഡാൾട്ടൺ 


32. ആണവ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന ഹൈഡ്രജന്റെ  ഐസോടോപ്പ്- ഡ്യട്ടിരിയം 


33. ന്യൂട്രോണുകളുടെ എണ്ണം തുല്യമായ ആറ്റങ്ങളാണ്- ഐസോടോണുകൾ


34. 'ജലം ഉത്പാദിപ്പിക്കുന്നത്' എന്നർഥം വരുന്ന മൂലകം- ഹൈഡ്രജൻ 


35. 'ആസിഡ് ഉത്പാദിപ്പിക്കുന്നത്’ എന്നർഥം വരുന്ന മൂലകം- ഓക്സിജൻ


36. കോൺവെക്സ് ലെൻസിന്റെ പവർ- പോസിറ്റീവ് 


37. കോൺകേവ് ലെൻസിന്റെ പവർ- നെഗറ്റീവ്


38. ആറ്റത്തിലെ മൗലിക കണങ്ങളിൽ മാസ് കൂടിയത് ഏതിന്- ന്യൂട്രോൺ 


39. ഗാർഹിക വിതരണ ലൈനുകളിലെ ഒരു ഫേസ് ലൈനും ഭൂമിയും തമ്മിലുള്ള പൊട്ടൻഷ്യൽ വ്യത്യാസം- 230 v


40. ദ്രാവകതുള്ളികൾ ഗോളാകൃതി പ്രാപിക്കാൻ കാരണം- പ്രതലബലം


41. മണ്ണുമാന്തിയന്ത്രം, വാഹനങ്ങളുടെ ഹൈഡ്രോളിക് ബ്രേക്ക്, ഹൈഡ്രോളിക് ജാക്ക് എന്നിവയുടെ അടിസ്ഥാന നിയമം- പാസ്കൽ നിയമം


42. ഹൈഡ്രജൻ ബോംബിന്റെ  പ്രവർത്തനം- അണുസംയോജനം  


43. ഗുരുത്വാകർഷണ സ്ഥിരാങ്കം പരീക്ഷണത്തിലൂടെ നിർണയിച്ച ശാസ്ത്രജ്ഞൻ- ഹെൻറി കാവൻഡിഷ്


44. മണ്ണെണ്ണയും ജലവും ഒരു പാത്രത്തിലെടുത്താൽ മണ്ണണ്ണ ജലത്തിനു മുകളിൽ പൊങ്ങിക്കിടക്കാൻ കാരണം- മണ്ണണ്ണയ്ക്ക് ജലത്തെക്കാൾ സാന്ദ്രത കുറവാണ്


45. വർത്തുള ചലനത്തിലുള്ള വസ്തുവിന് ആരത്തിലൂടെ വൃത്തികേന്ദ്രത്തിലേക്ക് അനുഭവപ്പെടുന്ന ത്വരണമാണ്- അഭികേന്ദ്രത്വരണം (Centripetal Acceleration) 


46. ഒരു സർക്യൂട്ടിലെ നേരിയ കറന്റിന്റെ  സാന്നിധ്യവും ദിശയും മനസ്സിലാക്കാനുള്ള ഉപകരണമാണ്- ഗാൽവനോമീറ്റർ 


47. ക്രമമായ ഇടവേളകളിൽ തുടർച്ചയായി ദിശമാറിക്കൊണ്ടിരിക്കുന്ന വൈദ്യുതിയാണ്- പ്രത്യാവർത്തിധാരാ വൈദ്യുതി (Alternating Current) 


48. ഫാനിൽ നടക്കുന്ന ഊർജപരിവർത്തനം- വൈദ്യുതോർജം-യാന്ത്രികോർജം 


49. ചാട്ടവാർ വായുവിൽ ചുഴറ്റിയാൽ ഉണ്ടാകുന്ന പൊട്ടൽ ശബ്ദത്തിന് കാരണം- സോണിക് ബൂം 


50. താപം ഒരു ഊർജമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്- ജെയിംസ് പ്രെസ്കോട്ട് ജൂൾ  


51. റെഫ്രിജറേറ്റർ കണ്ടുപിടിച്ചതാര്- ജയിംസ് ഹാരിസൺ 


52. ഒരു സർക്യൂട്ടിലെ താഴ്ന്ന വോൾട്ടേജ് നിലയെ സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്നത്- '0' (offstate)   


53. ആറ്റത്തിന്റെ പ്ലം പുഡ്ഡിങ് മാതൃക ആവിഷ്കരിച്ചത്- ജെ.ജെ. തോംസൺ 


54. അന്താരാഷ്ട്ര മോൾ ദിനം- ഒക്ടോബർ 23


55. മെഴുകിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന മൂലകം- ലിഥിയം 


56. ജിപസത്ത് 125°c ചൂടാക്കുമ്പോൾ ലഭിക്കുന്ന ഉത്പന്നം- പ്ലാസ്റ്റർ ഓഫ് പാരീസ്


57. പ്ലാസ്റ്റിക്കുകൾ കത്തുമ്പോൾ ഉണ്ടാകുന്ന കാൻസറിന് കാരണമായ വിഷവസ്തു- ഡയോക്സിൻ


58. ഗ്രഹങ്ങളുടെ ചലനനിയമം ആവിഷ്കരിച്ചത് ആര്- ജോഹന്നാസ് കെപ്ലർ  
  • ആകാശത്തിലെ നിയമസംവിധായകൻ എന്നറിയപ്പെടുന്നത് കെപ്ലർ ആണ് 
  • കെപ്ലർ എഴുതിയ പുസ്തകമാണ് ഹാർമണീസ് ഓഫ് വേൾഡ്
59. ചലനനിയമം ആവിഷ്കരിച്ചത് ആരാണ്- ഐസക് ന്യൂട്ടൻ 

  •  ഗ്രാവിറ്റി മൂലമുള്ള ത്വരണം കണ്ടത്തിയത് ന്യൂട്ടൻ ആണ്  
  • ന്യൂട്ടൻ എന്നത് ബലത്തിന്റെ യൂണിറ്റാണ്
60. ഹൈഡ്രജൻ നിറച്ച ഡിസ്ചാർജ് ലാമ്പിൽനിന്നും ഉത്സർജിക്കുന്ന പ്രകാശത്തിന്റെ നിറം എന്താണ്- നീല 
  • ഫിലമെന്റ് ലാമ്പ് കണ്ടെത്തിയത് എഡിസൺ ആണ് 
  • സോഡിയം ലാമ്പിൽ ഉത്സർജിക്കുന്ന പ്രകാശം മഞ്ഞയാണ്
  • സിനിമ ഷൂട്ടിങ്, പ്രൊജക്ടർ എന്നിവയിൽ ഉപയോഗിക്കുന്നത് ആർക്ക് ലാമ്പാണ്
61. പ്ലവനതത്ത്വം ആവിഷ്കരിച്ചത് ആരാണ്- ആർക്കിമിഡീസ്  
  • ഉത്തോലകതത്ത്വം ആവിഷ്കരിച്ചത് ആർക്കിമിഡീസ് ആണ് 
62. റോക്കറ്റിന്റെ പ്രവർത്തനതത്ത്വം ഏതാണ്- ന്യൂട്ടന്റെ മൂന്നാം ചലന നിയമം 
  • ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനമുണ്ട്. ഇതാണ് ന്യൂട്ടന്റെ മൂന്നാം ചലന നിയമം 
  • വെടി വെക്കുമ്പോൾ തോക്ക് പിറകിലേക്ക് തെറിക്കുന്നതിന്റെ പിന്നിലുള്ള തത്ത്വം ന്യൂട്ടന്റെ മൂന്നാം ചലന നിയമമാണ്
63. ഒരു കുതിര ശക്തി എത്ര വാട്ടാണ്- 746 വാട്ട് 

  • യൂണിറ്റ് സമയത്തിൽ ചെയ്ത പ്രവൃത്തി അഥവാ പ്രവൃത്തിയുടെ നിരക്കാണ് പവർ
  • പവറിന്റെ യൂണിറ്റാണ് വാട്ട് 
64. ഗ്ലാസിന്റെ അപവർത്തനാങ്കം എത്രയാണ്- 1.5 
  • ജലത്തിന്റെ അപവർത്തനാങ്കം- 1.33 
  • ഗ്ലിസറിന്റെ അപവർത്തനാങ്കം- 1.47 
  • പ്രകാശത്തിന്റെ തരംഗദൈർഘ്യവും അപവർത്തനാങ്കവും വിപരീത അനുപാതത്തിലാണ് 
65. ഒരു നോട്ടിക്കൽ മൈൽ എത്ര മീറ്റർ ആണ്- 1852 

  • സമുദ്രഗതാഗതരംഗത്ത് ദൂരം അളക്കുന്ന യൂണിറ്റാണ് നോട്ടിക്കൽ മൈൽ
66. ഭൂമി ഒരു വലിയ കാന്തത്തെപോലെ പ്രവർത്തിക്കുന്നു എന്ന് ആദ്യം മനസ്സിലാക്കിയത്- വില്യം ഗിൽബർട്ട് 

  • വൈദ്യുതകാന്തിക സിദ്ധാന്തം ആവിഷ്കരിച്ചത് ജെയിംസ് ക്ലാർക്ക് മാക്സൽ ആണ്.  
  • വൈദ്യുതകാന്തിക പ്രേരണം ആവിഷ്കരിച്ചത് മൈക്കിൾ ഫാരഡെയാണ്
67. ഏത് ഗ്ലാസ് ഉപയോഗിച്ചാണ് ലെൻസ് നിർമിക്കുന്നത്- ഫ്ളിന്റ് ഗ്ലാസ്  
  • ലെൻസിന്റെ പവറിന്റെ യൂണിറ്റ് ഡയോപ്ടർ ആണ്
  • ഗ്ലാസിന്റെ ക്രിട്ടിക്കൽ കോൺ 42 ഡിഗ്രിയാണ്.
68. ടൂത്ത് പേസ്റ്റിൽനിന്നും പേസ്റ്റ് പുറത്തേക്ക് വരുന്നതിന്റെ തത്ത്വം- പാസ്കൽ നിയമം 

  • ഒരു സംവൃത വ്യൂഹത്തിൽ അടങ്ങിയിരിക്കുന്ന ദ്രാവകത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് പ്രയോഗിക്കുന്ന മർദം ദ്രാവകത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെ അനുഭവപ്പെടും. ഇതാണ് പാസ്കൽ നിയമം
  • ഹൈഡ്രോളിക് ബ്രേക്കിന്റെ പ്രവർത്തനതത്ത്വം പാസ്കൽ നിയമമാണ്

No comments:

Post a Comment