1. സൺക്രീം നിരോധിച്ച ലോകത്തിലെ ആദ്യത്തെ രാജ്യമേത്- പലാവു (പവിഴപ്പുറ്റുകളെ ദോഷകരമായി ബാധിക്കുന്നതിനാൽ)
2. നഴ്സുമാരുടെയും മിഡ് വൈഫുമാരുടെയും അന്തർദേശീയ വർഷമായി ലോകാരോഗ്യസംഘടന ആചരിക്കുന്ന വർഷമേത്- 2020
3. കോവിഡ്- 19 ലോക്ക്ഡൌണിനു ശേഷം ആരംഭിച്ച ലോകത്തിലെ ആദ്യത്തെ പ്രധാന കായിക പരിപാടിയേത്- ബുണ്ടസ് ലിഗ (ജർമൻ ഫുട്ബോൾ ലീഗ്)
4. ആരുടെ പുതിയ രചനയാണ് ദി ഇക്കാബാഗ്- ജെ.കെ. റൗളിങ്
5. വെട്ടുകിളികളുടെ ആക്രമണം നേരിടാനായി 2020 ഫെബ്രുവരിയിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ ഇന്ത്യയുടെ അയൽ രാജ്യമേത്- പാകിസ്താൻ
6. 2019-ൽ ഏതു രാജ്യത്ത് അരങ്ങേറിയ പ്രക്ഷോഭപരമ്പരയാണ് ‘തിഷ്റീൻ റെവല്യൂഷൻ' എന്നറിയപ്പെടുന്നത്- ഇറാഖ്
7. ലോക വന്യജീവി ദിനമായി ആചരിക്കുന്ന ദിവസമേത്- മാർച്ച് 3
8. 2020 ജനുവരിയിൽ അമേരിക്ക വധിച്ച ഇറാനിയൻ സൈനിക കമാൻഡറാര്- ജനറൽ ക്വാസം സുലൈമാനി
9. കൊറോണ മൂലമുള്ള ആദ്യത്തെ മരണം 2020 ജനുവരി 11- നു റിപ്പോർട്ടുചെയ്ത ചൈനയിലെ നഗരമേത്- വുഹാൻ
10. 2020 ജനുവരിയിൽ ഹെലിക്കോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട അമേരിക്കയിലെ ബാസ്കറ്റ് ബോൾ സൂപ്പർതാരമാര്- കോബെ ബ്രയാന്റ്
11. വേൾഡ് നെഗ്ലക്റ്റഡ് സ്റ്റോപ്പിക്കൽ ഡിസീസ് ഡേ ആയി ആചരിക്കുന്ന ദിവസമേത്- ജനുവരി 30
12. കൊറോണവ്യാപനത്തെ ഇന്റർ നാഷണൽ ഹെൽത്ത് എമർജൻസിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചതെന്ന്- 2020 ജനുവരി 30
13. 2020- ലെ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിലെ പുരുഷ, വനിതാ വിഭാഗം സിംഗിൾസ് ജേതാക്കൾ ആരെല്ലാം- നൊവാക് ജോക്കോവിച്ച്, സോഫിയ കെനിൻ
14. ജനപ്രതിനിധിസഭ ഇമ്പീച്ച്മെന്റിന് വിധേയനാക്കുകയും സെനറ്റ് കുറ്റവിമുക്തനാക്കുകയും ചെയ്ത മൂന്നാമത്തെ അമേരിക്കൻ പ്രസിഡന്റാര്- ഡൊണാൾഡ് ട്രംപ്
15. 2020- ലെ ആഫ്രിക്കൻ യൂണിയൻ ഉച്ചകോടിക്കു വേദിയായ നഗരമേത്- ആഡിസ് അബാബ (എത്യോപ്യ)
16. 2020- ലെ അണ്ടർ- 19 ക്രിക്കറ്റ് ലോക കപ്പിലെ ജേതാക്കളാര്- ബംഗ്ലാദേശ് (ഇന്ത്യ റണ്ണർ അപ്പ്)
17. ശാസ്ത്രരംഗത്തെ വനിതകളുടെയും പെൺകുട്ടികളുടെയും അന്തർ ദേശീയദിനമായി ആചരിക്കുന്ന ദിവസമേത്- ഫെബ്രുവരി 11
18. ചൈനയിൽ റിപ്പോർട്ടുചെയ്ത കൊറോണ വൈറസ് രോഗത്ത കോവിഡ്- 19 എന്ന് ലോകാരോഗ്യ സംഘടന നാമകരണം ചെയ്തതെന്ന്- 2020 ഫെബ്രുവരി 11
19. ലോക യുനാനിദിനമായി ആചരിക്കുന്ന ഫെബ്രുവരി- 11 ആരുടെ ജന്മദിനമാണ്- ഹക്കിം അജ്മൽ ഖാൻ
20. 94-ാം വയസ്സിൽ അധികാരമൊഴിഞ്ഞ, മലേഷ്യയുടെ പ്രധാനമന്ത്രി ആര്- മഹാതിർ മുഹമ്മദ്
21. സീറോ ഡിസ്ക്രിമിനേഷൻ ദിനമായി ആചരിക്കുന്ന ദിവസമേത്- മാർച്ച് 1
22. ജൈവവൈവിധ്യ സൂപ്പർ ഇയർ ആയി പ്രഖ്യാപിച്ചിട്ടുള്ള വർഷമേത്- 2020
23. 2020- ലെ ലോക വനിതാദിനത്തിന്റെ സന്ദേശം എന്തായിരുന്നു- ആൻ ഈക്വൽ വേൾഡ് ഈസ് ആൻ എനേബിൾഡ് വേൾഡ്
24. 2020- ലെ വനിതാ ട്വൻറി-20 ക്രിക്കറ്റ് ലോകകപ്പ് നടന്നതെവിടെ- ഓസ്ട്രേലിയ
25. ആരുടെ 200-ാം ജന്മവാർഷികത്തിന്റെ ഭാഗമായാണ് 2020 വർഷത്ത അന്തർദേശീയ നഴ്സസ് വർഷമായി ആചരിക്കുന്നത്- ഫ്ലോറൻസ് നൈറ്റിംഗേൽ
26. എല്ലാത്തരം പൊതുഗതാഗതവും സൗജന്യമായി പ്രഖ്യാപിച്ച ലോകത്തെ ആദ്യത്തെ രാജ്യമേത്- ലക്സംബർഗ്
27. ഏതു രാജ്യമാണ് 'ഫുഡ് പ്ലാനെറ്റ് പ്രെസ്' ഏർപ്പെടുത്തിയത്- സ്വീഡൻ
28. അന്തർദേശീയ സന്തുഷ്ടി ദിനമായി (ഇൻറർനാഷണൽ ഡേ ഓഫ് ഹാപ്പിനെസ്) ആചരിക്കുന്ന ദിവസമേത്- മാർച്ച് 20
29. 2020- ലെ വനിതാ ട്വൻറി-20 ലോക കപ്പ് ക്രിക്കറ്റ് ജേതാക്കളാര്- ഓസ്ട്രേലിയ
30. 2020- ലെ വനിതാ ട്വൻറി-20 ലോക കപ്പിലെ രണ്ടാംസ്ഥാനക്കാർ ആര്- ഇന്ത്യ
31. 2020 വനിതാ ട്വൻറി-20 ലോക കപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതാര്- ബെത്ത് മൂണി (ഓസ്ട്രേലിയ)
32. കോവിഡ് 19- നെ ഗ്ലോബൽ പാൻ ഡെമിക്കായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതെന്ന്- 2020 മാർച്ച് 11
33. ഇന്ത്യയുടെ അയൽരാജ്യത്തെ ഏത് നേതാവിന്റെ 100-ാം ജന്മ വാർഷികമാണ് 2020 മാർച്ചിൽ ആഘോഷിച്ചത്- ഷയ്ഖ് മുജിബുർ റഹ്മാൻ (ബംഗ്ലാദേശ്)
34. ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് 2020- ൽ ഒന്നാമതുള്ള രാജ്യമേത്- ഫിൻലൻഡ്
35. 2020- ലെ ലോക വനദിനത്തിന്റെ (മാർച്ച്- 21) സന്ദേശം എന്തായിരുന്നു- വനങ്ങളും ജൈവവൈവിധ്യവും
No comments:
Post a Comment