Thursday, 3 December 2020

Current Affairs- 06/12/2020

1. 2020- ലെ ലോക ജല ദിനത്തിന്റെ  (മാർച്ച്- 22) സന്ദേശമെന്ത്- ജലവും കാലാവസ്ഥാ വ്യതിയാനവും 


2. 2020- ലെ ഒളിമ്പിക് ഗെയിംസ് നടക്കേണ്ടിയിരുന്ന നഗരമേത്- ടോക്യോ  


3. ഗണിതശാസ്ത്രരംഗത്തെ മികവിനുള്ള 2020- ലെ ആബേൽ പ്രൈസിന് അർഹരായവർ ആരെല്ലാം- ഹില്ലെൽ ഫ്രസ്റ്റൻബെർഗ്, ഗ്രിഗറി മാർഗുലിസ് 


4. സൗരകൊടുങ്കാറ്റുകളെപ്പറ്റി പഠിക്കാനുള്ള നാസയുടെ പുതിയ ദൗത്യമേത്- സൺറൈസ് 


5. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം വിമ്പിൾഡൺ ടെന്നീസ് ടൂർണമെൻറ് റദ്ദാക്കിയ വർഷമേത്- 2020 


6. ആദ്യമായി ഒരു വനിതയെ ചന്ദ്രനിലിറക്കാനും ചന്ദ്രൻ ദക്ഷിണ ധ്രുവത്തിൽ ബേസ് ക്യാമ്പ് നിർമിക്കാനുമുള്ള നാസയുടെ ദൗത്യമേത്- പ്രോജക്ട് ആർട്ടെമിസ് 


7. 2020-ലെ ലോകാരോഗ്യദിനത്തിന്റെ  (ഏപ്രിൽ- 7) സന്ദേശമെന്ത്- സപ്പോർട്ട് നഴ്സസ് ആൻഡ് മിഡ് വൈവ്സ്  


8. 2020 ഏപ്രിലിൽ ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നിർത്തലാക്കിയ രാജ്യമേത്- അമേരിക്ക  


9. കോവിഡ്-19 ൻറ പശ്ചാത്തലത്തിലും രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടത്തിയ ആദ്യത്തെ രാജ്യമേത്- ദക്ഷിണകൊറിയ 


10. ദക്ഷിണകൊറിയയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതാര്- മൂൺ ജോ 


11. അസ്ട്രോനട്ടുകളെ ബഹിരാകാശത്ത് എത്തിക്കാനുള്ള നാസയുടെ പുതിയ ദൗത്യമേത്- ഡെമോ-2 മിഷൻ 


12. 2020- ലെ ലോക ഭൗമദിനത്തിന്റെ  (ഏപ്രിൽ- 22) സന്ദേശമെന്ത്- ക്ലൈമറ്റ് ആക്ഷൻ 


13. ചൈനയുടെ പ്രഥമ ചൊവ്വാഗ്രഹ പര്യവേക്ഷണ ദൗത്യമേത്- ടിയാൻവെൻ-1


14. ഏതുരാജ്യം വിക്ഷേപിച്ച പ്രഥമ സായുധസേനാ ഉപഗ്രഹമാണ് 'നൂർ'- ഇറാൻ 


15. ലോക മലമ്പനി ദിനമായി ആചരിക്കപ്പെടുന്ന ദിവസമേത്- ഏപ്രിൽ 25 


16. ഐക്യരാഷ്ട്ര സഭ 2020- ൽ തുടക്കമിട്ട അന്തർദേശീയ പ്രതിനിധി ദിനം (ഇന്റർനാഷണൽ ഡെലിഗേറ്റ്സ് ഡേ) ഏത് ദിവസമാണ്- ഏപ്രിൽ 25  


17. 2020 മേയിൽ അന്തർദേശീയ ക്രിക്കറ്റ് കൗൺസിൽ പുറത്തു വിട്ട ക്രിക്കറ്റ് ടീം റാങ്കിങ് പ്രകാരം ഒന്നാമതുള്ള ടീമേത്- ഓസ്ട്രേലിയ (ഇന്ത്യ മൂന്നാമത്) 


18. ഏത് രാജ്യത്തെ കറൻസിയുടെ പേരാണ് 2020- ൽ ‘ടോമൻ' എന്ന് മാറ്റിയത്- ഇറാൻ 


19. ബഹിരാകാശ ദൗത്യങ്ങൾക്കായി ‘ലോങ്ങ്‌ മാർച്ച്‌- 5 ബി’ വിക്ഷേപിച്ച രാജ്യമേത്- ചൈന 


20. ലോക ദേശാടനപ്പക്ഷിദിനമായി ആചരിക്കുന്ന ദിവസമേത്- മേയ് 9  


21. ഏത് രോഗത്തെ ഭൂമുഖത്തു നിന്ന് നിർമാർജനം ചെയ്തതിൻറെ 40-ാം വാർഷികത്തോടനുബന്ധിച്ചാണ് ലോകാരോഗ്യ സംഘടന 2020- ൽ സ്മാരക സ്റ്റാമ്പ് പുറത്തിറക്കിയത്- വസൂരി (സ്മാൾ പോക്സ്)  


22. അന്തർദേശീയ പ്രകാശദിനമായി ആചരിക്കുന്ന ദിവസമേത്- മേയ് 16 


23. ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ് ബോറിസ് ജോൺസൺ- ബ്രിട്ടൻ 


24. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പിൻവാങ്ങിയതെന്ന്- 2020 ജനുവരി 31 


25. പരിസ്ഥിതി പ്രവർത്തനരംഗത്ത് പ്രസിദ്ധയായ ഗ്രറ്റ തുൻബർഗ് ഏത് രാജ്യക്കാരിയാണ്- സ്വീഡൻ 


26. ആര് നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമാണ് 'നോ വൺ ഈസ് ടു സ്മോൾ ടു മേക്ക് എ ഡിഫറൻസ്- ഗ്രെറ്റ തുൻബർഗ്

 

27. ICC യുടെ പുതിയ നിയമ പ്രകാരം രാജ്യാന്തര ക്രിക്കറ്റിൽ കളിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം- 15 വയസ്സ് 


28. സഹോദരങ്ങളുടെ മക്കൾ തമ്മിലുള്ള വിവാഹം നിയമ വിരുദ്ധമാണെന്ന് അടുത്തിടെ വിധി പ്രഖ്യാപിച്ച ഹൈക്കോടതി- പഞ്ചാബ്-ഹരിയാന ഹൈക്കോടതി (ചണ്ഡീഗഡ്)


29. അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടു തൽ വായു മലിനീകരണം ഉള്ള നഗരം- ഹൗറ 


30. 2020 നവംബറിൽ അന്തരിച്ച മുൻ ഗോവ ഗവർണർ- മൃദുല സിൻഹ (ഗോവയുടെ ആദ്യ വനിതാ ഗവർണർ) 


31. 2020- ലെ പാകിസ്ഥാൻ സൂപ്പർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ കിരീടം നേടിയ ടീം- കറാച്ചി കിങ്സ്  


32. 2020 നവംബറിൽ ഇന്ത്യൻ നാവിക സേനയുടെ ഭാഗമായ മാരിടൈം സർവെയ്ലൻസ് എയർ ക്രാഫ്റ്റ്- P81 (USA) 


33. Faecal Sludge and Septage Management (FSSM) സർവീസിന് ISO സർട്ടിഫിക്കേഷൻ ലഭിച്ച ആദ്യ നഗരം- ഭുവനേശ്വർ 


34. ബിഹാറിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി നിയമിതയായത്- രേണുദേവി 


35. അടുത്തിടെ 1300 വർഷങ്ങൾക്ക് മുൻപ് നിർമിച്ചതെന്ന് കരുതപ്പെടുന്ന വിഷ്ണു ക്ഷേത്രം കണ്ടെത്തിയത് എവിടെയാണ്- ഇസ്ലാമാബാദ് (പാകിസ്ഥാൻ)

No comments:

Post a Comment