Tuesday, 8 December 2020

Current Affairs- 13/12/2020

1. ഇന്ത്യൻ സായുധ സേന പതാക ദിനം ആയി ആചരിക്കുന്നത് എന്ന്- ഡിസംബർ 7


2. അമേരിക്കക്ക് ശേഷം ചന്ദ്രന്റെ ഉപരിതലത്തിൽ ദേശീയ പതാക നാട്ടിയ രാജ്യമേത്- ചൈന (അമേരിക്ക- 1969)


3. നേപ്പാളിൽ നടന്ന ഭൂകമ്പത്തിന് ശേഷം ഉയരത്തിൽ വ്യത്യാസം വന്ന കൊടുമുടി ഏത്- എവറസ്റ്റ്


4. ഫോർമുല 2 കാറോട്ടമത്സരം വിജയിച്ച ആദ്യ ഇന്ത്യക്കാരനാര്-  ജഹാൻ ദാരുവാല


5. അമേരിക്കൻ ജേണലിൽ കോവിഡ് വ്യാപനത്തെക്കുറിച്ചുള്ള പഠന പ്രബന്ധം പ്രസിദ്ധികരിച്ച മലയാളി ഗവേഷണ വിദ്യാർഥി ഏത്- കീർത്തി ശശികുമാർ

  • ചൂട് കൂടുതലുള്ള രാജ്യങ്ങളിൽ കൊറോണ വ്യാപനത്തോത് കൂടുന്നു

6. കൊൽക്കത്തയിലെ Majerhat Bridge- ന്റെ പുതിയ പേര്- ജയ്ഹിന്ദ് ബ്രിഡ്ജ് 


7. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ട്വന്റി-20 പരമ്പര സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ- വിരാട് കോഹ്‌ലി 


8. ലോക അത്‌ലറ്റിക്സ് സംഘടന 2020- ലെ ഏറ്റവും മികച്ച അത് ലറ്റായി തിരഞ്ഞെടുത്ത പുരുഷ താരം- അർമാൻഡ് ഡുപ്ലന്റിസ് (സ്വീഡന്റെ പോൾവാൾട്ട് താരം)

  • വനിതാ താരം- യുലിമർ റോഹസ് (വെനസ്വേലയുടെ ട്രിപ്പിൾ ജമ്പ് താരം) 

9. അടുത്തിടെ അന്തരിച്ച ഇന്ത്യയുടെ രണ്ടാം സർ. സയ്യിദ് അഹമ്മദ് ഖാൻ എന്നറിയപ്പെട്ടിരുന്ന വ്യക്തി- Maulana Kalbe Sadiq 


10. 2020 ഡിസംബറിൽ അമേരിക്കയുടെ ടൈം മാഗസിന്റെ പ്രഥമ Kid of the year ലഭിച്ചത്- Gitanjali Rao (ഇന്ത്യൻ വംശജ) 


11. 2020 ഡിസംബറിൽ കരിയറിലെ 750- ഗോൾ നേടിയ താരം- Christiano Ronaldo (പോർച്ചുഗൽ) (2020 Golden Foot Award ജേതാവ്)


12. 2020 ഡിസംബർ- 8 മുതൽ ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളിൽ എത്തുന്നവർക്ക് പെട്രോൾ നൽകില്ല എന്ന നിയമം പ്രാബല്യത്തിൽ വരുന്ന നഗരം- കൊൽക്കത്ത 


13. ഇന്ത്യൻ അത്‌ലറ്റിക്സ് ടീമിന്റെ മുഖ്യ കോച്ചായി നിയമിതനായ മലയാളി- രാധാകൃഷ്ണൻ നായർ 


14. വേൾഡ് ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് അസോസിയേഷൻ (WLPGA)- ന്റെ വൈസ് പ്രസിഡന്റായി നിയമിതനായത്- ശ്രീകാന്ത് മാധവ് വൈദ്യ (ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെയർമാൻ) 


15. ചന്ദ്രനിൽ പതാക സ്ഥാപിക്കുന്ന രണ്ടാമത്തെ രാജ്യം- ചൈന (ചാങ് ഇ-5 ബഹിരാകാശപേടകം)

  • ആദ്യരാജ്യം- അമേരിക്ക 

16. ഇന്ത്യയിലെ ആദ്യ ലക്ഷ്വറി ക്രൂയിസ് സർവ്വീസ്- രാമായൺ ക്രൂയിസ് സർവ്വീസ് (സരയു നദി)


17. ജി-20 രാജ്യങ്ങളിലെ ഏറ്റവും സുരക്ഷിതമായ രാജ്യം എന്ന നേട്ടം കൈവരിച്ചത്- സൗദി അറേബ്യ 


18. 2020 ഡിസംബറിൽ സൈനിക ആവശ്യങ്ങൾക്കായി ഫാൽക്കൻ ഐ2 എന്ന ഉപഗ്രഹം വിക്ഷേപിച്ച രാജ്യം- യു. എ. ഇ


19. ലോകത്തിലെ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ‘ജി-20' ഉച്ചകോടിക്ക് ആതിഥ്യം (വെർച്വൽ) വഹിച്ച രാജ്യം- സൗദി അറേബ്യ 

  • ഇന്ത്യയുൾപ്പെടെ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമടങ്ങുന്ന ജി-20 നിലവിൽവന്നത് 1999 സെപ്റ്റംബർ 26- നാണ്
  • സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽസൗദ് ആണ് ഇപ്പോഴത്തെ ചെയർമാൻ 

20. ലോകത്തിലെ ഏറ്റവും വലിയ വാന നിരീക്ഷണ കേന്ദ്രങ്ങളിലൊന്നായ അറെസിബോ (Arecibo) അടച്ചു പൂട്ടാൻ യു. എസ്. നാഷണൽ സയൻസ് ഫൗണ്ടേഷൻ അടുത്തിടെ തീരുമാനിച്ചു. എവിടെയാണ് ഇത് സ്ഥിതി ചെയ്യുന്നത്- പ്യൂർട്ടോറിക്കോ (Puretorico) 

  • കരീബിയയിലെ യു.എസ്. നിയന്ത്രിത പ്രദേശമാണ് പ്യൂർട്ടൊറീക്കോ
  • നാഷണൽ അസ്ട്രോണമി ആൻഡ് അയണോസ്ഫിയർ സെന്റർ (NAIC) എന്നറിയപ്പെടുന്ന ഈ കേന്ദ്രം സ്ഥാപിതമായത് 1963- ലാണ്  
  • 2016- ൽ ചൈനയിലെ ഗെയ്ഷു (Gui zhou) പ്രവിശ്യയിൽ FAST എന്ന ടെലിസ്കോപ് സ്ഥാപിതമാകുംവരെ ലോകത്തിലെ ഏറ്റവും വലിയ ദൂരദർശിനിയായിരുന്നു അറെസിബോ

21. നവംബർ 24- ന് അന്തരിച്ച തരുൺ ഗൊഗോയ് ഏത് സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിയായിരുന്നു- അസം

  • 2001 മുതൽ 2016 വരെ അസമിന്റെ മുഖ്യമന്ത്രിയായിരുന്നു. 

22. സ്വാധീനശക്തിയുള്ളതും പ്രചോദനം പകരുന്നതുമായ 100 ലോക വനിതകളെ ഉൾപ്പെടുത്തി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ (BBC) 2020 നവംബറിൽ തയ്യാറാക്കിയ പട്ടികയിൽ ഇടംപിടിച്ച നാല് ഇന്ത്യക്കാർ-

  1. ബിൽക്കിസ്ബാനു (82, പൗരത്വ നിയമത്തിനെതിരേ ഡൽഹിയിലെ ഷഹീൻബാഗിൽ നടന്ന പ്രക്ഷോഭത്തിലെ നായിക)
  2. ഇശൈവാണി (തമിഴ് പാരമ്പര്യ സംഗീത ശാഖയായ 'ഗാനാ'- യിലെ ഏക ഗായിക)
  3. മാനസി ജോഷി (പാരാ ബാഡ്മിന്റൻ ലോകചാമ്പ്യൻ)
  4. റിദ്ദിമ പാണ്ഡ (കാലാവസ്ഥാ വ്യതിയാനത്തിനെതിരേ പ്രവർത്തിച്ചുവരുന്ന ഉത്തരാഖണ്ഡകാരിയായ 12 വയസ്സു കാരി)

23. ലോ ട്രസ്റ്റ് ഏർപ്പെടുത്തിയ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ പുരസ്കാരം നേടിയത്- കുര്യൻ ജോസഫ്

  • സുപ്രീംകോടതി മുൻ ജസ്റ്റിസാണ് 

24. അടുത്തിടെ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട നിവാർ ചുഴലിക്കാറ്റിന് ആ പേര് നിർദേശിച്ച രാജ്യം- ഇറാൻ

  • പാഴ്സി ഭാഷയിൽ ഇതിന്റെയർഥം പ്രകാശം എന്നാണ് 

25. 2020 ഡിസംബറിൽ പ്രസിദ്ധീകരിക്കാനിരിക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ കൃതി- Let us Dream: The Path to a Better Future

  • ജീവചരിത്രകാരൻ ഓസ്റ്റൻ ഐറവെറിഗയുമായി ചേർന്നാണ് പുസ്തകം രചിച്ചിട്ടുള്ളത് 

26. ഇന്ത്യൻ മാധ്യമങ്ങൾ 'ട്രബിൾ യൂട്ടർ', 'ക്രൈസിസ് മാനേജർ' തുടങ്ങിയ വിശേഷണങ്ങൾ നൽകിയ, അടുത്തിടെ അന്തരിച്ച കോൺഗ്രസ് നേതാവ്- അഹമ്മദ് പട്ടേൽ 


27. ഫ്രെഡ്രിക് ഏംഗൽസിന്റെ എത്രാമത്ത ജന്മ വാർഷിക ദിനമാണ് 2020 നവംബർ 28- ന് ആഘോഷിച്ചത്- 200 

  • 1820 നവംബർ 28- ന് ഇപ്പോഴത്തെ ജർമനിയിലെ ബാർമെനിലായിരുന്നു ജനനം 
  • ചിരകാലസുഹൃത്തുക്കളായ കാൾ മാർക്സും ഏംഗൽസും ചേർന്നാണ് 1848 ഫെബ്രുവരിയിൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ രചിച്ചത്. 

28. നവംബർ 26 ഏത് ദിനമായാണ് രാജ്യത്ത് ആഘോഷിച്ചത്- ഇന്ത്യൻ ഭരണഘടനാ ദിനം 

  • 1949 നവംബർ 26- നാണ് ഭരണ ഘടനാ നിർമാണ സഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത്.
  • National Law Day എന്നും ഈ ദിനം അറിയപ്പെടുന്നു
  • 2015 നവംബർ 19- നാണ് ഭരണ ഘടനാ ദിനമായി നവംബർ- 26 ആചരിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്

29. 2020 നവംബർ 25- ന് അന്തരിച്ച ഫുട്ബോളിലെ 'ഇതിഹാസതാരം' ഡീഗോ മാറഡോണ എവിടെയാണ് ജനിച്ചത്- അർജൻറീനയുടെ തലസ്ഥാനമായ ബ്യുണിസ് ഐറിസിന്റെ പ്രാന്തപ്രദേശമായ ലാൻസിൽ (Lanus) 1960 ഒക്ടോബർ 30- ന് 

  • 1986- ൽ അർജന്റീനയെ ഒറ്റയ്ക്ക് ലോകകപ്പ് ഫുട്ബോൾ കിരീടത്തിലേക്ക് നയിച്ചു
  • 1986- ൽ മെക്സിക്കോയിൽ നടന്ന ലോകകപ്പ് ക്വാർട്ടർഫൈനലിൽ മാറഡോണ ഇംഗ്ലണ്ടിനെതിരെ നേടിയ ‘ദൈവത്തിന്റെ കൈ' (Hand of God) എന്ന് വിശേഷിപ്പിക്കപ്പെട്ട ഗോൾ ലോക പ്രശസ്തമാണ്
  • ‘ഫിഫ'യുടെ പ്ലെയർ ഓഫ് ദ സെഞ്ചുറി, 1986 ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം തുടങ്ങിയ ബഹുമതികൾ നേടിയിട്ടുണ്ട്.

30. 2020 നവംബർ 23- ന് കേരളത്തിലെ ഏത് സ്വാതന്ത്ര്യ സമരസേനാനിയുടെ 75-ാം ചരമവാർഷിക ദിനമായിരുന്നു- മുഹമ്മദ് അബ്ദുൾ റഹിമാന്റെ  

  • 1898- ൽ കൊടുങ്ങല്ലൂരിനടുത്ത് അഴീക്കോട്ടായിരുന്നു ജനനം
  • 1924-39 കാലത്ത് കോഴിക്കോട്ടു നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘അൽ-അമീൻ' പത്രത്തിന്റെ പത്രാധിപരും പ്രസാധകനുമായിരുന്നു 
  • 1945 നവംബർ 23- ന് 47-ാം വയസ്സിൽ അന്തരിച്ചു.
  • മുഹമ്മദ് അബ്ദുറഹിമാനെപ്പറ്റി എൻ.പി. മുഹമ്മദ് രചിച്ച കൃതിയാണ് 'മുഹമ്മദ് അബ്ദുറഹിമാൻ- ഒരുനോവൽ' ഈ കൃതി ആധാരമാക്കി പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത ചലച്ചിത്രമാണ് "വീരപുത്രൻ'
  • അബ്ദുറഹിമാനെപ്പറ്റി ഇ. മൊയ്തു മൗലവി രചിച്ച ജീവചരിത്രമാണ് ‘എൻറെ കൂട്ടുകാരൻ.' അക്കിത്തം അച്യുതൻ നമ്പൂതിരി രചിച്ച കവിതയാണ് ‘മരണമില്ലാത്ത മനുഷ്യൻ'
  • കേരളത്തിന്റെ വീരപുത്രൻ, കേരളത്തിൻറ സുഭാഷ് ചന്ദ്ര ബോസ് എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്നു. 

31. 2021- ലെ ഓസ്സറിൽ വിദേശ ഭാഷ വിഭാഗത്തിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രം- ജല്ലിക്കട്ട്

  • എസ്. ഹരീഷ് രചിച്ച ‘മാവോയിസ്റ്റ്' എന്ന ചെറുകഥയാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിന്റെ ആധാരം 
  • മലയാളത്തിൽ നിന്ന് ഓസ്സർ വിദേശ ഭാഷാ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ ചലച്ചിത്രമാണ് ജല്ലിക്കട്ട്. ഗുരു (1995), ആദാമിന്റെ മകൻ അബു (2011) എന്നിവയാണ് മറ്റ് ചിത്രങ്ങൾ. 

32. ആൻഡമാൻ കടലിൽ നവംബർ- 23 മുതൽ 25 വരെ നടന്ന ഇന്ത്യ- സിങ്കപ്പൂർ നാവികസേനകളുടെ, സംയുക്ത സൈനികാഭ്യാസത്തിന്റെ  പേര്- Simbex 

  • 1994 മുതൽ എല്ലാ വർഷവും ഈ നാവികാഭ്യാസം നടത്തുന്നുണ്ട്. 

33. കേരളബാങ്കിന്റെ ആദ്യ പ്രസിഡന്റായി ചുമതലയേറ്റത്- ഗോപി കോട്ടമുറിക്കൽ 


34. ജനീവ ആസ്ഥാനമായ ഇന്റർ പാർലമെന്ററി യൂണിയന്റെ (IPU) External Auditor ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ- ഗിരീഷ്ചന്ദ്രമുർമു

  • ഇന്ത്യയുടെ ഇപ്പോഴത്ത Comptroller & Auditor General (CAG) ആണ്
  • യു.എൻ. പൊതുസഭയിൽ സ്ഥിരം നിരീക്ഷകപദവിയുള്ള അന്താരാഷ്ട്ര സംഘടനയാണ് IPU 

35. ഇന്ത്യൻ സോഫ്റ്റ് വെയർ വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി- ഫക്കിർ ചന്ദ് കോലി 

  • രാജ്യത്തെ സാങ്കേതികവിദ്യാ വിപ്ലവത്തിന് തുടക്കം കുറിച്ച കോലി International Business Machines Corporation (IBM)- നെ ഇന്ത്യയിലെത്തിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. 
  • ടാറ്റ കൺസൾട്ടൻസി സർവീസിൻ (TCS) സ്ഥാപകനും ആദ്യ സി.ഇ.ഒയുമാണ്. 
  • 2020 ന വംബർ 26- ന് അന്തരിച്ചു

No comments:

Post a Comment